Latest Updates
-
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം
Weekly Horoscope: 2022-ലെ അവസാന ആഴ്ച: പന്ത്രണ്ട് രാശിയുടേയും സമ്പൂര്‍ണഫലം ഒറ്റനോട്ടത്തില്‍
വര്‍ഷാവസാനത്തിലേക്ക് കടന്നിരിക്കുകയാണ് നാം. ഇനി വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് പുതുവര്‍ഷത്തിലേക്ക് എത്തുന്നതിന് ഉള്ളത്. 2022-ലെ അവസാന ആഴ്ചയിലെ രാശിഫലത്തെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്.

വരുന്ന ആഴ്ചയില്‍ നിങ്ങള്‍ക്ക് മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരുടേ അനുകൂല പ്രതികൂലഫലങ്ങളെക്കുറിച്ച് വായിക്കാം. ഈ ലേഖനത്തില്‍ നിങ്ങളുടെ രാശിഫലത്തെക്കുറിച്ച് കൂടുതല്‍ അറിയാം.

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ)
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച വലിയ ആശ്വാസം ലഭിക്കുന്നു. പലപ്പോഴും നിങ്ങളുടെ വലിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ജോലിയെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്കകള്‍ നീങ്ങും. ജോലിയായാലും ബിസിനസ്സായാലും ആഗ്രഹിച്ച ഫലം ലഭിക്കുന്നു. കുടുംബജീവിതത്തില്‍ അനുകൂല സാഹചര്യമായിരിക്കും. വീട്ടിലെ അംഗങ്ങളുടെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുന്നു. പങ്കാളികള്‍ തമ്മിലുള്ള സ്‌നേഹം കൂടുതല്‍ ആഴമുള്ളതായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വന്നേക്കാം. സാമ്പത്തിക രംഗത്ത്, ഈ ആഴ്ച നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം അനുകൂലം

ഇടവം രാശി (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ)
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ചയുടെ തുടക്കത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. നിങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദ്ദം അനുഭവപ്പെടാം. മാനസിക സമ്മര്‍ദ്ദവും വര്‍ദ്ധിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. വരുമാന മാര്‍ഗ്ഗം വര്‍ദ്ധിക്കുന്നു. ജോലിയുള്ള ആളുകള്‍ തീര്‍പ്പാക്കാത്ത ജോലികള്‍ വര്‍ദ്ധിക്കുന്നു. ജോലിഭാരം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് ശ്രദ്ധിക്കണം. ആഴ്ചാവസാനം നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും.

മിഥുനം രാശി (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ)
മിഥുനം രാശിക്കാര്‍ക്ക് ഈ സമയം നിങ്ങളുടെ ജീവിത പങ്കാളിയുമായി മികച്ച സമയം ചിലവാക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ആഴ്ചയുടെ അവസാനം നിങ്ങള്‍ ഒരു പ്രധാന മാറ്റം ബിസിനസില്‍ കൊണ്ട് വരും. ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയം വളരെ സന്തോഷകരമായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. പണത്തിന്റെ കാര്യത്തില്‍, ഈ ആഴ്ചയില്‍ നല്ലതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍, നിങ്ങള്‍ ഒരു തരത്തിലുള്ള അശ്രദ്ധയും കാണിക്കരുത്.

കര്‍ക്കടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ)
കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തിക രംഗത്ത് ഈ ആഴ്ച നല്ലതായിരിക്കും. കുറഞ്ഞ സമയം കൊണ്ട് തന്നെ നിങ്ങള്‍ക്ക് നല്ല പണം ലഭിക്കും. പണമില്ലാത്തതിനാല്‍ മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി യാത്ര പോവാം. ജോലി ഭാരം കുറയുന്നു. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് പ്രശംസ ലഭിക്കുന്നു. പല കോണില്‍ നിങ്ങള്‍ നിക്ഷേപം ആരംഭിക്കുന്നു. എങ്കിലും ശ്രദ്ധിച്ച് മാത്രം നിക്ഷേപിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച ശരാശരി ആയിരിക്കും.

ചിങ്ങം രാശി (ജൂലൈ 22 മുതല്‍ ആഗസ്ത് 21 വരെ)
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂല സമയമാണ് ഈ ആഴ്ച. ബിസിനസുകാര്‍ക്ക് ഈ ആഴ്ച ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ഈ കാലയളവില്‍, നിങ്ങളുടെ നിലവിലുള്ള ചില ജോലികള്‍ പാതിവഴിയില്‍ മുടങ്ങുന്നു. നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതയുണ്ട്. ആഴ്ചാവസാനം നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാവാം. നിങ്ങളുടെ സംസാരത്തില്‍ ശ്രദ്ധ വേണം. പണത്തിന്റെ കാര്യത്തില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കുന്നു. വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവഴിക്കുന്നതില്‍ നിങ്ങള്‍ക്ക് ചെറിയ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നുണ്ട്. മാനസിക സമ്മര്‍ദ്ദം ശ്രദ്ധിക്കണം.

കന്നി രാശി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ)
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലി ചെയ്യുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. നിങ്ങള്‍ക്ക് ഒരു മികച്ച അവസരം ജോലിയില്‍ ലഭിക്കാം. അത് വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഓഹരി വിപണിയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. സാമ്പത്തിക ലാഭം ലഭിക്കുന്നു. നിങ്ങളുടെ ജോലി ഉപേക്ഷിച്ച് സ്വന്തമായി ബിസിനസ്സ് ആരംഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. ഏത് കാര്യത്തിലും ആലോചിച്ച ശേഷം മാത്രം തീരുമാനം എടുക്കുക. സാമ്പത്തിക വീക്ഷണകോണില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ)
തുലാം രാശിക്കാര്‍ക്ക് ബിസിനസിന് അനുകൂല സമയമായിരിക്കും. പല പദ്ധതികളും വിജയിക്കുന്നതിനും മാറ്റങ്ങള്‍ക്കും അനുകൂല സമയമായിരിക്കും. നിങ്ങള്‍ക്ക് ഓഫീസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. അത്തരമൊരു സാഹചര്യത്തില്‍, വളരെ സന്തുലിതമായി പെരുമാറേണ്ടതായി വരുന്നു. പണത്തിന്റെ കാര്യത്തില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ചതായിരിക്കും. പണം തിരികെ ലഭിക്കുന്നു. വ്യക്തിജീവിതത്തില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടിവരും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം അല്‍പം ദുര്‍ബലമായിരിക്കും കാര്യങ്ങള്‍.

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ)
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ചയുടെ തുടക്ക ദിവസങ്ങള്‍ മികച്ചതായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നല്ല സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ജോലിയിലും ബിസിനസിലും വളരെയധികം തിരക്ക് ലഭിക്കുന്നു. നിങ്ങളുടെ ഏറ്റവും മികച്ചത് നല്‍കാന്‍ കഠിനമായി പരിശ്രമിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ നിങ്ങളിലുണ്ടാവുന്നു. വസ്തുവുമായി ബന്ധപ്പെട്ട് വലിയ ലാഭത്തിന് സാധ്യതയുണ്ട്. യാത്രകള്‍ നടത്തുന്നതിന് അനുകൂലമായ സമയമാണ്. നിങ്ങളുടെ പങ്കാളിയോടുള്ള സ്‌നേഹം വര്‍ദ്ധിക്കും. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാം.

ധനു രാശി (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ)
ധനു രാശിക്കാര്‍ക്ക് കുടുംബത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച വളരെ നല്ലതായിരിക്കും. കുടുംബത്തില്‍ സമാധാന അന്തരീക്ഷമായിരിക്കും. അച്ഛനമ്മമാരുടെ അനുഗ്രഹം ലഭിക്കുന്നു. നിങ്ങളുടെ പങ്കാളിയോടൊപ്പം സമയം ചിലവഴിക്കുന്നു. പണം ധാരാളം ചിലവഴിക്കുന്നു. ധാരാളം പണം വീടിന്റെ സുഖസൗകര്യങ്ങള്‍ക്കായി ചെലവഴിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ഈ ആഴ്ച മികച്ചതായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ എല്ലാ ജോലികളും തടസ്സങ്ങളില്ലാതെ പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ നിങ്ങള്‍ തൃപ്തരായിരിക്കും. നിങ്ങളുടെ ആരോഗ്യം നല്ലതായിരിക്കും.

മകരം രാശി (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ)
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ ഭാഗ്യമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ എല്ലാ ജോലികളും നിങ്ങളുടെ പ്ലാന്‍ അനുസരിച്ച് പൂര്‍ത്തിയാക്കുന്നതിന് സാധിക്കും.ജോലിയില്‍ നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസുകാര്‍ക്ക് ഈ കാലയളവില്‍ വലിയ ലാഭം ഉണ്ടാവുന്നു. ആഴ്ചാവസാനം, നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടം ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടാവും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം നേത്രസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കാം.

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)
കുംഭം രാശിക്കാര്‍ക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതാവാം. ഒരു പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കും. ജോലിയിലും ബിസിനസിലും നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കുന്നു. നിങ്ങള്‍ക്ക് വിദേശത്ത് പോയി ജോലി ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍, ഈ ആഴ്ച അതുമായി ബന്ധപ്പെട്ട് അനുകൂല ഫലം ഉണ്ടാവുന്നു. മറുവശത്ത്, ബിസിനസുകാര്‍ അവരുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നു. ചില വലിയ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍, ഈ ഏഴ് ദിവസങ്ങള്‍ നിങ്ങള്‍ക്ക് സമ്മിശ്രമായിരിക്കും. ജോലിയോടൊപ്പം ആരോഗ്യകാര്യത്തിലും ശ്രദ്ധ വേണം. അമിത സമ്മര്‍ദ്ദം വേണ്ട.

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ)
മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ വെല്ലുവിളികള്‍ ഉണ്ടായിരിക്കും. ഓഫീസില്‍ അല്‍പം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അസൂയയുള്ള സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ ജോലിയെ തടസ്സപ്പെടുത്തും. മറുവശത്ത്, ബിസിനസ്സുമായി ബന്ധപ്പെട്ട വ്യക്തിക്ക് ചെറിയ സാമ്പത്തിക ലാഭത്തിനായി വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടി വരും. ഈ സമയത്ത് നിങ്ങളുടെ പ്രധാനപ്പെട്ട ചില ജോലികള്‍ അപൂര്‍ണ്ണമായി തുടരാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എന്നിരുന്നാലും, നിങ്ങള്‍ ചിന്തിക്കാതെ ചെലവഴിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. കടം കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഈ പ്രശ്‌നം അവഗണിക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











