ഈ രാശിക്കാരുടെ അടുത്ത 7 ദിനം നേട്ടങ്ങളുടേത്

പുതിയ നേട്ടങ്ങളുമായി പുതിയ ആഴ്ച നിങ്ങളില്‍ എത്തിയിരിക്കുന്നു. ഈ സമയം ചില രാശിക്കാര്‍ അവര്‍ക്കായി സമയം മാറ്റിവയ്‌ക്കേണ്ടതുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, എല്ലാം മറന്ന് നിങ്ങള്‍ക്കായി സമയമെടുക്കാന്‍ നിര്‍ദ്ദേശിക്കുന്നു. സുഹൃത്തുക്കളുമായും കുടുംബവുമായും വിനോദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടെന്ന് മനസിലാക്കുക. എന്നാല്‍ ഇതിനര്‍ത്ഥം ജീവിതം ഇവിടെ തീരുന്നു എന്നല്ല. വീണ്ടും നല്ല നേട്ടങ്ങള്‍ക്കായി പ്രയത്‌നം തുടരുക. മാസത്തിലെ അവസാന ആഴ്ച ഓരോ രാശിക്കാര്‍ക്കും എങ്ങനെ എന്നറിയാന്‍ വാരഫലം വായിക്കാം.

മേടം

മേടം

ആഴ്ചയുടെ തുടക്കം നിങ്ങള്‍ക്ക് നല്ലതല്ല. നിങ്ങളുടെ മനസ്സില്‍ അകാരണമായ ഭയമുണ്ടാകാം. എങ്കിലും, നിങ്ങളുടെ ജീവിതത്തില്‍ ഉടന്‍ തന്നെ ചില നല്ല മാറ്റങ്ങളുടെ ലക്ഷണങ്ങളുണ്ട്, അതിനാല്‍ ധൈര്യത്തോടെ പ്രവര്‍ത്തിക്കുക. ജോലിക്കാര്‍ക്ക് നിങ്ങളുടെ കഴിവ് കാണിക്കാനുള്ള സുവര്‍ണ്ണാവസരം ലഭിച്ചേക്കാം. ഈ അവസരം പ്രയോജനപ്പെടുത്തുകയാണെങ്കില്‍, നിങ്ങളുടെ പുരോഗതി ഉറപ്പാണ്. കച്ചവടക്കാര്‍ക്ക് ഈ സമയം മിശ്രിതമാകും. എന്നിരുന്നാലും, നിങ്ങളുടെ ബിസിനസ്സ് ശരിയായ ദിശയിലേക്ക് നീങ്ങും. പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഈ കാലയളവില്‍ ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കാം. കുടുംബജീവിതത്തില്‍ ചാഞ്ചാട്ടം തുടരും. എങ്കിലും ആഴ്ചാവസാനത്തോടെ സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഈ സമയത്ത് വളരെ ക്ഷീണിതനായിരിക്കും. ഇക്കാരണത്താല്‍ നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദവും അനുഭവപ്പെടാം.

ഇടവം

ഇടവം

ഈ ആഴ്ച നിങ്ങള്‍ വിശ്രമത്തിന് പ്രാധാന്യം നല്‍കണം. നിങ്ങളുടെ ഉയര്‍ന്ന ജോലിഭാരം നിങ്ങളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചേക്കാം. നിങ്ങളുടെ ജോലികള്‍ നിങ്ങള്‍ ചിന്തിക്കുന്നതിലും മന്ദഗതിയിലാണെങ്കില്‍, അസ്വസ്ഥരാകേണ്ട. ഉടന്‍ നല്ല സമയം വരും. എന്നിരുന്നാലും, ഈ സമയത്ത് പ്രധാനപ്പെട്ട തീരുമാനമെടുക്കുന്നത് ഒഴിവാക്കുക. വ്യക്തിജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് നിങ്ങള്‍ മുന്‍കൈയെടുക്കണം. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് സാധാരണമായിരിക്കും.

മിഥുനം

മിഥുനം

ആഴ്ചുടെ തുടക്കം നിങ്ങള്‍ക്ക് നല്ലതായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം നിലനില്‍ക്കുകയും വലിയ വെല്ലുവിളികളെ നേരിടുകയും ചെയ്യാം. ജോലിക്കാര്‍ക്ക് ആഴ്ച വളരെ പ്രധാനമാണ്. സഹപ്രവര്‍ത്തകരുമായും മേലുദ്യോഗസ്ഥരുമായും നല്ല ബന്ധത്തിലായിരിക്കും. ഈ ആഴ്ച നിങ്ങള്‍ക്ക് ഒരു ഹ്രസ്വ യാത്ര പോകേണ്ടിവരാം. പങ്കാളിത്തത്തില്‍ വ്യാപാരം നടത്തുന്നവര്‍ക്ക് ഈ ആഴ്ച ലാഭം ലഭിച്ചേക്കാം. ഈ സമയം നിങ്ങളുടെ ഇണയോട് സ്‌നേഹത്തോടെ പെരുമാറുക. നിങ്ങളുടെ സംസാരം നിയന്ത്രിക്കാനും നിര്‍ദ്ദേശിക്കുന്നു. ആഴ്ചാവസാനം വീട്ടില്‍ ഏതെങ്കിലും ശുഭപ്രവൃത്തികള്‍ ചെയ്യാം.

കര്‍ക്കിടകം

കര്‍ക്കിടകം

ഈ ഏഴു ദിവസവും തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ഈ സമയത്ത്, ജോലി വര്‍ദ്ധിച്ചേക്കാം. പൂര്‍ണ്ണ ആത്മവിശ്വാസത്തോടും ഉത്സാഹത്തോടും കൂടി നിങ്ങള്‍ ജോലി പൂര്‍ത്തിയാക്കുകയാണെങ്കില്‍ കരിയറില്‍ മുന്നേറാം. മറുവശത്ത്, ഈ ആഴ്ച വ്യാപാരികള്‍ക്ക് സാധാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. കുടുംബജീവിതത്തില്‍ ഈ സമയത്ത്, ചെറിയ കാര്യങ്ങളെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടാകാം. നിങ്ങള്‍ സ്വയം ശാന്തത പാലിക്കുകയാണെങ്കില്‍, ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം. സാമ്പത്തികമായി, ഈ ആഴ്ച നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും. ഈ സമയത്ത് നിങ്ങള്‍ക്ക് ഏതെങ്കിലും പഴയ കടത്തില്‍ നിന്ന് മുക്തനാകാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും.

ചിങ്ങം

ചിങ്ങം

ഈ ആഴ്ച ജോലിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വന്നേക്കാം. നിങ്ങള്‍ക്ക് സാമ്പത്തികമായി പ്രയോജനം നേടാന്‍ കഴിയും. മോലുദ്യോഗസ്ഥരില്‍ നിന്ന് ചില ആനുകൂല്യവും തൊഴില്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. വ്യാപാരികള്‍ക്ക് അവരുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാനുള്ള സുവര്‍ണ്ണാവസരം ലഭിക്കും. എന്നിരുന്നാലും. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് സ്‌നേഹവും പിന്തുണയും ലഭിക്കുന്നതില്‍ നിങ്ങള്‍ വളരെ സന്തുഷ്ടരാകും. ആഴ്ചാവസാനം നിങ്ങള്‍ക്ക് ആരെയെങ്കിലും സഹായിക്കാനാകും.

കന്നി

കന്നി

ഈ സമയം പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വളരെ ശ്രദ്ധിക്കണം. നിങ്ങളുടെ വരുമാനവും ചെലവും നിങ്ങള്‍ സന്തുലിതമാക്കണം. തൊഴില്‍ അന്വേഷകര്‍ക്ക് ഈ ആഴ്ച പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ഈ സമയത്ത്, നിങ്ങള്‍ക്ക് വ്യത്യസ്ത തരം ആളുകളുമായി ഇടപെടേണ്ടി വന്നേക്കാം. ധാരണ, സമാധാനം, ക്ഷമ എന്നിവയോടെ പ്രവര്‍ത്തിക്കുന്നതാണ് നല്ലത്. ഈ സമയത്ത്, മേലുദ്യോഗസ്ഥരുടെ കര്‍ശന മനോഭാവം നിങ്ങളെ അസ്വസ്ഥമാക്കിയേക്കാം. കുറച്ച് ദിവസത്തേക്ക് നിങ്ങള്‍ ഇടവേള എടുക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഉന്മേഷം തോന്നും. ആഴ്ചാവസാനം ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

തുലാം

തുലാം

ഈ ആഴ്ച നിങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. ജോലിക്കാരുടെ കഠിനാധ്വാനം വരും കാലങ്ങളില്‍ നിങ്ങളുടെ പുരോഗതി നിര്‍ണ്ണയിക്കും. ഈ ആഴ്ച വ്യാപാരികള്‍ക്ക് നല്ലതായിരിക്കും. നിങ്ങള്‍ ഭക്ഷണപാനീയ ബിസിനിലാണെങ്കില്‍ നല്ല ലാഭം ലഭിക്കും. നിങ്ങള്‍ പഠനം പൂര്‍ത്തിയാക്കി ജോലി അന്വേഷിക്കുകയാണെങ്കില്‍, ആഴ്ചയുടെ മധ്യത്തില്‍ ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ഈ സമയം നിങ്ങളുടെ കുടുംബത്തോടൊപ്പം മതിയായ സമയം ചെലവഴിക്കാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച സാധാരണയേക്കാള്‍ മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അശ്രദ്ധനാകാതിരിക്കുക.

വൃശ്ചികം

വൃശ്ചികം

ഈ സമയം അനാവശ്യമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ട് സമയം കളയാതിരിക്കുക. നിങ്ങളുടെ ജോലിയും വ്യക്തിജീവിതവും സന്തുലിതമാക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് കൂടുതല്‍ ജോലിഭാരം തോന്നുന്നെങ്കില്‍ മുന്‍കൂട്ടി നിങ്ങള്‍ ഒരു പദ്ധതി തയ്യാറാക്കണം. ഈ ആഴ്ച ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. ഈ കാലയളവില്‍ വ്യാപാരികള്‍ തിടുക്കത്തില്‍ ഒരു തീരുമാനവുമെടുക്കരുത്. പണത്തിന്റെ സാഹചര്യം തൃപ്തികരമായിരിക്കും. എന്നിരുന്നാലും, ഒരു പ്രധാന സാമ്പത്തിക ഇടപാടിന് ഈ സമയം അനുകൂലമല്ല. ഈ സമയം നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച മികച്ചതായിരിക്കും.

ധനു

ധനു

ഈ ആഴ്ച നിങ്ങളുടെ പ്രശ്‌നങ്ങള്‍ മറികടക്കും. മനസ്സ് ശാന്തമായി തുടരും. കുടുംബ ജീവിതത്തില്‍ സന്തോഷം വരും. ഈ സമയത്ത്, സുഹൃത്തുക്കളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ചങ്ങാതിമാരുടെ സഹായത്തോടെ, ഈ കാലയളവില്‍ നിങ്ങള്‍ക്ക് വലിയ നേട്ടമുണ്ടാക്കാം. വളരെക്കാലത്തിനുശേഷം നിങ്ങളുടെ അടുത്ത സുഹൃത്തുക്കളുമായി ഒരു യാത്രക്ക് അവസരവുമുണ്ടാകാം. ജോലിക്കാര്‍ക്ക് ഈ ആഴ്ച ഒരു സുപ്രധാന ചുമതല കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയും. ഇത് ജോലിസ്ഥലത്ത് നിങ്ങളുടെ നേട്ടം വര്‍ദ്ധിപ്പിക്കും. ബിസിനസുകാര്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ സമയം നല്ലതാണ്. ഈ ആഴ്ച നിങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടേക്കാം. നിങ്ങളുടെ ദിനചര്യയില്‍ ആവശ്യമായ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

മകരം

മകരം

ഈ ആഴ്ച, നിങ്ങള്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ പ്രധാനമാകും. ഒരു വലിയ നിക്ഷേപം നടത്താന്‍ നിങ്ങള്‍ക്ക് തീരുമാനിക്കാം. ദാമ്പത്യ ജീവിതത്തിന് ഈ ആഴ്ച വളരെ നല്ലതായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ വളരെ റൊമാന്റിക് സമയം ചെലവഴിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയത്ത് നിങ്ങള്‍ക്ക് ഏതെങ്കിലും വിട്ടുമാറാത്ത വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കും.

കുംഭം

കുംഭം

ഈ ആഴ്ച നിങ്ങള്‍ക്ക് ചില സുവര്‍ണ്ണാവസരങ്ങള്‍ കൈവരും. ജോലി അല്ലെങ്കില്‍ ബിസിനസ്സ് മെച്ചപ്പെടല്‍ സാധ്യമാണ്. തൊഴില്‍ ചെയ്യുന്നവരുടെ വരുമാനം വര്‍ദ്ധിക്കുന്നതിനു സാധ്യതയുണ്ട്. സൗന്ദര്യവര്‍ദ്ധക വസ്തുക്കളോ വസ്ത്രങ്ങളോ ഇരുമ്പോ വ്യാപാരം ചെയ്യുന്നവര്‍ക്ക് ഈ ആഴ്ച പ്രയോജനം ലഭിക്കും. പണത്തിന്റെ അവസ്ഥ സാധാരണമായിരിക്കും. വ്യക്തിജീവിതത്തില്‍ നിങ്ങളുടെ ബന്ധത്തില്‍ അകലം വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍, ഈ കാലയളവില്‍ നിങ്ങള്‍ വീണ്ടും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി അടുക്കും. മാതാപിതാക്കളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. വാരാന്ത്യം നിങ്ങള്‍ക്ക് ആകര്‍ഷകമാകും. ദീര്‍ഘനാളായി, നിങ്ങളുടെ മനസ്സില്‍ സൂക്ഷിച്ച ഏത് ആഗ്രഹവും പൂര്‍ത്തീകരിക്കാന്‍ കഴിയും. ആരോഗ്യം നന്നായിരിക്കും.

മീനം

മീനം

നിങ്ങളുടെ ചില യാത്രകള്‍ അവസാന നിമിഷം മാറ്റിവച്ചേക്കാം. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, തീര്‍ച്ചപ്പെടുത്തിയിട്ടില്ലാത്ത ചില പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക, അല്ലാത്തപക്ഷം വരും സമയത്ത് സമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കാം. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് ചില പുതിയ ബിസിനസ്സ് ഓഫറുകള്‍ ലഭിച്ചേക്കാം. പണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ റിസ്‌ക് എടുക്കുന്നത് ഒഴിവാക്കുക. ആഴ്ചയുടെ മധ്യത്തില്‍ നിങ്ങള്‍ക്ക് സമ്മര്‍ദ്ദമുണ്ടാകും. ഈ സമയത്ത് സ്വത്തുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ സാധ്യമാണ്. നിങ്ങളുടെ പെരുമാറ്റം സമതുലിതമായി നിലനിര്‍ത്തുക. സാമ്പത്തിക രംഗത്ത്, ഈ ആഴ്ച ചെലവേറിയതായിരിക്കും. ആരോഗ്യവും ശ്രദ്ധിക്കുക.

Story first published: Sunday, May 24, 2020, 5:00 [IST]
X
Desktop Bottom Promotion