Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Weekly Horoscope: ജൂലൈ അവസാന വാരം 12 രാശിക്കും സമ്പൂര്‍ണഫലം
ഓരോ ആഴ്ചയിലേയും രാശിമാറ്റങ്ങള്‍ നിങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നുള്ളത് അറിഞ്ഞിരിക്കാം. അതിന് ജൂലൈ മാസത്തിലെ അവസാന ആഴ്ചയിലെ വാരഫലം വായിക്കാം.

വീഴുന്നവരും ഉയരുന്നവരും പ്രതിസന്ധിയില്‍ അകപ്പെടാതെ മുന്നോട്ട് പോവുന്നവരും ആരൊക്കെയെന്ന് നമുക്ക് വായിക്കാം. ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച അല്‍പം ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന സമയമായിരിക്കും. യപലപ്പോഴും എന്താണ് ചെയ്യേണ്ടത് എന്നതിന്റെ കൃത്യമായ ഐഡിയ ഇവര്‍ക്ക് ലഭിക്കുന്നു. നിങ്ങള്‍ കരുതുന്നതിനേക്കാള്‍ മികച്ച ആഴ്ചയായിരിക്കും. പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. ഓരോ നേട്ടവും നിങ്ങള്‍ക്ക് തന്നെ അസറ്റായി മാറുന്നു. ദമ്പതികള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുന്നു. എങ്കിലും ആരെങ്കിലും ഒരാള്‍ ദേഷ്യം കുറക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദ സാധ്യതയുണ്ടാവുന്നു. ബിസിനസില്‍ നേട്ടമുണ്ടാവും.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നു. ഇത് ഒരു മാസത്തില്‍ അപ്പുറം പോസിറ്റീവ് ഫലങ്ങള്‍ കൊണ്ട് വരുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന് മുന്‍ഗണന നല്‍കുന്നു. കുടുംബത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങളുണ്ടാവില്ല. സൗഹൃദങ്ങളില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഇത് വഴി സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. എല്ലാ വിധത്തിലും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്ന ഒരു ആഴ്ചയായിരിക്കും.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഗ്രഹാധിപനായ ബുധന്‍ മികച്ച ഫലങ്ങള്‍ നല്‍കുന്നു. എന്തിലും ഏതിലും കൗതുകം കൊണ്ട് വരുന്നതിനും അതിന് വേണ്ടി മുന്‍ കൈ എടുക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. മിക്കവാറും സമയം കുട്ടികളുടെ കാര്യത്തില്‍ ആശങ്കയായി നടക്കുന്നു. എന്നാല്‍ പഠനത്തിന്റെ കാര്യത്തിലും ജോലിയുടെ കാര്യത്തിലും ഇവര്‍ക്ക് മികച്ച നേട്ടമുണ്ടാവുന്നു. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരുന്നു. സാമ്പത്തികം മികച്ചതായിരിക്കും. പൊതുവെ മോശമല്ലാത്ത ഫലങ്ങള്‍ നല്‍കുന്ന ഒരു ആഴ്ചയായിരിക്കും.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ സമയമായിരിക്കും. പലപ്പോഴും നിഷ്‌കളങ്കമായി പോയി പല കാര്യങ്ങളിലും തലയിട്ട് അബദ്ധം പറ്റുന്നവരായിരിക്കും ഈ രാശിക്കാര്‍. ഈ സമയങ്ങളില്‍ പലപ്പോഴും യാദൃശ്ചികമായി പലതും സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. മറ്റുള്ളവര്‍ നിങ്ങളെ പലതും പഠിപ്പിക്കുന്നതിന് മിനക്കെടുന്ന ഒരു സമയം കൂടിയായിരിക്കാം. കര്‍ക്കിടകം രാശിക്കാരില്‍ പണത്തിന് പ്രയാസം നേരിടുന്നു. ജോലിയില്‍ അവരാഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരുന്നതിന് സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ശുക്രനാണ് ഇവരെ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവരില്‍ ശുഭാപ്തി വിശ്വാസം വളരെ കൂടുതലായിരിക്കും. എന്നാല്‍ ഇവര്‍ അവതരിപ്പിക്കുന്ന പല ആശയങ്ങളും അംഗീകരിക്കപ്പെടണം എന്നില്ല. അത് പലപ്പോഴും വീട്ടിലായാലും ഓഫീസിലായാലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. സാമ്പത്തികം മികച്ചതായിരിക്കും. ലോണും , ചിട്ടിയും ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

കന്നി രാശി
കന്നി രാശിക്കാരുടെ ഗ്രഹം ബുധനാണ്. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതത്തിലെ പ്രധാന കാര്യങ്ങളില്‍ തീരുമാനം എടുക്കുന്ന സമയമായിരിക്കും ഈ ആഴ്ച. എന്നാല്‍ ചെറിയ തടസ്സങ്ങള്‍ പല കാര്യങ്ങളിലും നേരിടേണ്ടതായി വരുന്നു. പല കാര്യങ്ങളിലും പ്രതിസന്ധികള്‍ ഉണ്ടാവുന്നു. തീവ്രമായി പലപ്പോഴും പലതിനേയും ആഗ്രഹിക്കുന്നതിനും അത് നേടിയെടുക്കുന്നതിനും കഠിനാധ്വാനം ചെയ്യുന്ന അവസ്ഥയിലേക്ക് ഇവര്‍ എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ രക്തസമ്മര്‍ദ്ദം പണി തരുന്നതിനുള്ള സാധ്യതയുണ്ട്

തുലാം രാശി
തുലാം രാശിക്കാര്‍ പല കാര്യങ്ങളിലും ഊര്‍ജ്ജസ്വലതയോടെ മുന്നോട്ട് പോവുന്നവരായിരിക്കും. ഏത് കാര്യത്തിനും ആലോചിച്ച് തീരുമാനമെടുക്കുന്നവരും ആയിരിക്കും. തൊഴില്‍പരമായി നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ വിജയത്തിലെത്തുന്നു. സാമ്പത്തികം മികച്ച രീതിയില്‍ ആയിരിക്കും. ഒരിക്കലും മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇത് ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

വൃശ്ചികം രാശി
ബുധനാണ് ഇവരുടെ ഭരണ ഗ്രഹം. അതുകൊണ്ട് തന്ന ഇവര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഒരിക്കലും അനാവശ്യമായി പണം ചിലവാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്കും ദാരിദ്ര്യത്തിലേക്കും എത്തിക്കുന്ന കാലം വിദൂരമല്ല. പ്രിയപ്പെട്ടവരോടൊപ്പം ഏത് കാര്യത്തിനും ഇവര്‍ ഇറങ്ങിപ്പുറപ്പെടും. അതില്‍ വിജയം കണ്ടെത്തുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ വരുന്നതിനുള്ള സാധ്യതയെ ഈ ആഴ്ച കണക്കാക്കുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. അതില്‍ പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളും ഇവരെ ബാധിക്കുന്നു. സാമ്പത്തികം പരാജയമായിരിക്കും. ബിസിനസ് ചെയ്യുന്നതിന് ശ്രമിക്കുന്നവര്‍ ഈ ആഴ്ച പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കേണ്ടതാണ് സൗഹൃദത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു സമയമായിരിക്കും. പലപ്പോഴും കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ പൊതുവേ ഇല്ലാത്ത ഒരു ആഴ്ചയായിരിക്കും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച അല്‍പം വ്യത്യസ്ത ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയായിരിക്കും. കരിയറില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും പല കാര്യങ്ങളിലും തടസ്സങ്ങള്‍ വന്ന് ചേരുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ആകുലതകള്‍ ഉണ്ടാവുന്നു. പ്രൊഫഷണല്‍ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധയോടെ ഇടപെടണം. ആരോഗ്യം ശ്രദ്ധിക്കണം. ശ്വാസം മുട്ടല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിനുള്ള ഒരു ആഴ്ചയാണ് ഈ ആഴ്ച. നിങ്ങളെ തേടി ജോലിയില്‍ നിരവധി അവസരങ്ങള്‍ വരുന്നു. എന്നാല്‍ ഇതിനെ പാഴാക്കി കളയാതിരിക്കാന്‍ ശ്രദ്ധിക്കണം. ഒരിക്കലും ജീവിതത്തില്‍ വെല്ലുവിളികളില്‍ നിന്ന് ഒളിച്ചോടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പദ്ധതികളില്‍ പലതും നടപ്പിലാകുന്നു. സാമ്പത്തികം പ്രശ്‌നമായിരിക്കില്ല. ആരോഗ്യത്തില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഏത് വിധേനയും ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്ന ഒരു മാസമാണ്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ മികച്ചതായിരിക്കും. ഇവര്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സംഭവിക്കുന്നു. ഏത് കാര്യവും തിരഞ്ഞെടുക്കുമ്പോള്‍ നല്ലതുപോലെ ആലോചിക്കണം. എന്തിനേയും ധൈര്യപൂര്‍വ്വം നേരിടുന്നതിന് ഉള്ള ധൈര്യം ഇവരില്‍ ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം. വയറു സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ നിസ്സാരമാക്കി ഇരിക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ദമ്പതികള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.



Click it and Unblock the Notifications

