Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Weekly Horoscope: മേടം മുതല്‍ മീനം വരെ 12 രാശിയുടേയും സമ്പൂര്‍ണഫലം അറിയാം
വരുന്ന ആഴ്ചയിലെ സമ്പൂര്‍ണ രാശിഫലം മുന്‍കൂട്ടി അറിയാന്‍ ആഗ്രഹമുണ്ടോ? എന്നാല്‍ ഈ ലേഖനം നിങ്ങളെ അതിന് സഹായിക്കുന്നുണ്ട്.

നിങ്ങളുടെ ആഴ്ച ഫലം നോക്കി ഓരോ രാശിക്കാര്‍ക്കും എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം (മാര്‍ച്ച് 20-ഏപ്രില്‍ 18):
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച നല്ല ഫലങ്ങള്‍ ലഭിക്കും. ജോലിയുടെ കാര്യത്തില്‍ മികച്ച സമയമാണ്. ബിസിനസില്‍ നല്ല ലാഭം ലഭിക്കും. നിങ്ങളുടെ ജോലി സുഗമമായി മുന്നോട്ട് പോകും. ആദ്യ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ബോസിന് നിങ്ങളുടെ ജോലിയില്‍ സംതൃപ്തി ലഭിക്കും. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ ആഴ്ച വളരെ സന്തോഷം നിറഞ്ഞതായിരിക്കും. സ്വത്ത് സംബന്ധമായ ചില ആനുകൂല്യങ്ങള്‍ നിങ്ങളെ തേടി എത്തുന്നുണ്ട്. ആരോഗ്യം മികച്ചതായിരിക്കും. ആരോഗ്യനില മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങളുണ്ടാവുന്നുണ്ട്.
ഭാഗ്യ നിറം: മഞ്ഞ
ഭാഗ്യ നമ്പര്‍:22
ഭാഗ്യദിനം: വ്യാഴം

ഇടവം (ഏപ്രില്‍ 19-മെയ് 19):
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച മുന്നോട്ട് പോവുന്നതിന് അല്‍പം ബുദ്ധിമുട്ടായിരിക്കും. ഈ സമയത്ത് നിങ്ങളുടെ വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. ദേഷ്യം നിയന്ത്രിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ വേണ്ട.ചിലവുകള്‍ വര്‍ദ്ധിക്കുന്നു. പണവുമായി ബന്ധപ്പെട്ട് നിങ്ങള്‍ ചില കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടതായി വരും. ജോലി ചെയ്യുന്നവരില്‍ ഈ സമയം മികച്ചതായിരിക്കും. ബിസിനസ് ചെയ്യുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍, കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യം ചെറിയ പ്രതിസന്ധിയില്‍ ആവുന്നതിനുള്ള സാധ്യത കാണുന്നു.
ഭാഗ്യ നിറം: ചുവപ്പ്
ഭാഗ്യ സംഖ്യ:12
ഭാഗ്യദിനം: തിങ്കളാഴ്ച

മിഥുനം (മെയ് 20-ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച മികച്ചതാണ്. പങ്കാളിയോടൊപ്പം മികച്ച സമയം ചിലവഴിക്കാനാവും. വിവാഹം കഴിച്ചവര്‍ക്ക് മികച്ച സമയമായിരിക്കും. സന്താനലാഭം ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം ലഭിക്കുന്നു. ജോലി ആഗ്രഹിക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് നിങ്ങളുടെ ഏറ്റവും മികച്ചത് ഫലമായി ലഭിക്കുന്നു. നിങ്ങളുടെ ജോലിയില്‍ വരുന്ന എല്ലാ തടസ്സങ്ങളും നീങ്ങും. തൊഴില്‍ ചെയ്യുന്നവരുടെ വരുമാനം വര്‍ദ്ധിക്കും. അതോടൊപ്പം ബിസിനസുമായി ബന്ധപ്പെട്ട് നിങ്ങളിലുണ്ടാവുന്ന പല സാമ്പത്തിക പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുന്നതിനുള്ള മികച്ച സമയമാണ്.
ഭാഗ്യ നിറം: പിങ്ക്
ഭാഗ്യ സംഖ്യം: 2
ഭാഗ്യദിനം: ചൊവ്വ

കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 21):
കര്‍ക്കിടകം രാശിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.ഇവര്‍ക്ക് ജീവിതത്തില്‍ വിജയം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്നുണ്ട്. നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി നിങ്ങള്‍ക്ക് ലഭിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയം വളരെ സന്തോഷകരമായിരിക്കും. പണവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് മികച്ച സമയമായിരിക്കും. കുടുംബ ജീവിതത്തില്‍ മികച്ച സമയമാണ്. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച സമയമായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പ്രത്യേക പിന്തുണ ലഭിക്കില്ല. നിങ്ങള്‍ തമ്മിലുള്ള അകലം വര്‍ദ്ധിച്ചേക്കാം. ആരോഗ്യത്തെ അവവഗണിക്കരുത്.
ഭാഗ്യ നിറം: നീല
ഭാഗ്യ സംഖ്യ: 32
ഭാഗ്യദിനം: ബുധനാഴ്ച

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്ക് മികച്ച സമയമായിരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ചെറിയ വെല്ലുവിളികള്‍ നേരിടേണ്ടതായി വരുന്നുണ്ട്. ജോലിഭാരം കൂടുതലായിരിക്കും, അതുപോലെ തന്നെ മേലധികാരിയുടെ കര്‍ശനമായ മനോഭാവവും നിങ്ങളുടെ ആത്മവിശ്വാസം കുറക്കുന്നു. നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നുണ്ട് പല കാര്യങ്ങളിലും. സാമ്പത്തികം മികച്ചതായിരിക്കും. കുടുംബത്തിന്റെ കാര്യത്തില്‍ സന്തോഷകരമായ സമയമായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. സാമ്പത്തികം അല്‍പം ശ്രദ്ധിക്കണം. ആരോഗ്യം ശ്രദ്ധിക്കണം.
ഭാഗ്യനിറം: ബ്രൗണ്‍
ഭാഗ്യ സംഖ്യ: 14
ഭാഗ്യദിനം: വ്യാഴാഴ്ച

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
ആഴ്ചയുടെ തുടക്കം കന്നി രാശിക്കാര്‍ക്ക് അല്‍പം സവിശേഷമായിരിക്കും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ ഈ കാലയളവില്‍ നിങ്ങള്‍ക്ക് വിവാഹക്കാര്യത്തില്‍ തീരുമാനമാവുന്നു. ഈ രാശിയിലെ വിവാഹിതര്‍ക്ക് ദാമ്പത്യം അല്‍പം പ്രശ്‌നമുണ്ടായിരിക്കും. പങ്കാളിയുടെ പെരുമാറ്റം ശ്രദ്ധിക്കണം. വരുമാനം വര്‍ദ്ധിക്കുന്നു. പണം കടം വാങ്ങിയെങ്കില്‍ എത്രയും പെട്ടെന്ന് തിരിച്ച് കൊടുക്കാന്‍ ശ്രദ്ധിക്കണം. ഓഫീസില്‍ സീനിയര്‍മാരുടെ ഉപദേശം അനുസരിക്കണം. നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. സ്വര്‍ണവും വെള്ളിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരുടെ സാമ്പത്തിക ലാഭം വര്‍ദ്ധിക്കുന്നു. നിങ്ങളുടെ ബിസിനസ്സ് വര്‍ദ്ധിച്ചേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച മികച്ചതായിരിക്കും.
ഭാഗ്യ നിറം: ഇളം ചുവപ്പ്
ഭാഗ്യ നമ്പര്‍: 31
ഭാഗ്യദിനം: വെള്ളിയാഴ്ച

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്ര ഫലങ്ങള്‍ നല്‍കും. വീട്ടിലോ ജോലിസ്ഥലത്തോ വളരെയധികം ശ്രദ്ധിച്ച് പെരുമാറേണ്ടതാണ്. ജോലിയില്‍ അതീവ ശ്രദ്ധ ചെലുത്തണം. ജോലിഭാരം വളരെയധികം വര്‍ദ്ധിക്കുന്ന സമയമാണ്. അധിക ജോലി ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. കുടുംബത്തിനൊപ്പം അധികം സമയം ചിലവഴിക്കാന്‍ സാധിക്കില്ല. നിങ്ങളുടെ വാക്കുകള്‍ നിങ്ങളുടെ കുട്ടികളെ വിഷമിപ്പിച്ചേക്കാം. പങ്കാളിയുമായുള്ള ബന്ധത്തില്‍ അസ്വാരസ്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ അശ്രദ്ധമായ മനോഭാവം നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. പണം സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ഈ കാലയളവില്‍, നിങ്ങള്‍ക്ക് ആമാശയവുമായി ബന്ധപ്പെട്ട ഒരു വിട്ടുമാറാത്ത രോഗം ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്.
ഭാഗ്യ നിറം: വെള്ള
ഭാഗ്യ നമ്പര്‍:29
ഭാഗ്യ ദിനം: ഞായര്‍

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ മികച്ച സമയം ഉണ്ടാവുന്നു. വിവാഹിതനാണെങ്കില്‍, ഈ സമയത്ത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. യാത്ര പോവുന്നതിനും അതിലൂടെ ജോലി കണ്ടെത്തുന്നതിനും സാധിക്കുന്നുണ്ട്. വിദേശ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയം അല്‍പം വെല്ലുവിളി നിറഞ്ഞതായിരിക്കും. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കാം. സാമ്പത്തികമായി, ഈ ആഴ്ച നിങ്ങള്‍ക്ക് വലിയ ആശ്വാസമുള്ള സമയമായിരിക്കും. ആരോഗ്യത്തിന്റെ കാര്യം ദുര്‍ബലമായി തുടരുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് വളരെ ക്ഷീണം തോന്നാം.
ഭാഗ്യ നിറം: ബ്രൗണ്‍
ഭാഗ്യ നമ്പര്‍:11
ഭാഗ്യദിനം: തിങ്കളാഴ്ച

ധനു (നവംബര്‍ 21-ഡിസംബര്‍ 20):
ധനു രാശിക്കാര്‍ക്ക് ഈ കാലയളവില്‍ വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നുണ്ട്. വീട്ടിലെ അംഗങ്ങളുമായുള്ള എല്ലാ അകല്‍ച്ചയും നീങ്ങുകയും സന്തോഷത്തോടെ ഇരിക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ സന്തോഷം ലഭിക്കുന്നു. കുടുംബത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ ജോലി ഭാരം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍, ആരെയും അമിതമായി വിശ്വസിക്കരുത്. കാരണം സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യത ഇതിലൂടെ ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ ഒരു കാര്യവും അശ്രദ്ധമായി ചെയ്യാതിരിക്കാന്‍ ശ്രമിക്കണം.
ഭാഗ്യ നിറം: മഞ്ഞ
ഭാഗ്യനമ്പര്‍: 2
ഭാഗ്യദിനം: ചൊവ്വ

മകരം (ഡിസംബര്‍ 21-ജനുവരി 19):
സാമ്പത്തികമായി ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ ഭാഗ്യമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടാം. ലക്ഷ്മീ ദേവിയുടെ അനുഗ്രഹം നിങ്ങള്‍ക്കുണ്ടായിരിക്കും. ജോലിയുടെ കാര്യത്തില്‍ ചെറിയ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരിക്കാം. കഠിവവാധ്വാനം ഫലം കാണണം എന്നില്ല. മൊത്തത്തില്‍ നെഗറ്റീവ് ഫലങ്ങളാണ് ഈ ആഴ്ച ഉണ്ടാവുന്നത്. എന്നാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഈ സമയം വളരെ പ്രയോജനകരമാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. കുടുംബാംഗങ്ങളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ മുതിര്‍ന്നവര്‍ നിങ്ങളെ പ്രതികൂല സാഹചര്യങ്ങളില്‍ നയിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും.
ഭാഗ്യ നിറം: ചുവപ്പ്
ഭാഗ്യ നമ്പര്‍: 16
ഭാഗ്യദിനം: വ്യാഴാഴ്ച

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സമയമായിരിക്കും. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കുന്നു. ബിസിനസുകാര്‍ക്ക് ആശ്വാസം ലഭിക്കുന്നു. സാമ്പത്തിക നേട്ടം ഉണ്ടാവുന്നുണ്ട്. ഏല്‍പ്പിക്കുന്ന ജോലി മികച്ചതായി ചെയ്യുന്നതിന് സാധിക്കുന്നു. എന്നാല്‍ നിങ്ങളുടെ ചെറിയ പിഴവ് മുന്‍കാലങ്ങളില്‍ ചെയ്ത കഠിനാധ്വാനത്തെ പോലും ഇല്ലാതാക്കുന്നു. നിങ്ങളുടെ ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയുണ്ടാവുന്നുണ്ട്. വീട്ടിലെ അന്തരീക്ഷം മികച്ചതായിരിക്കും. നിങ്ങള്‍ വിവാഹിതനാണെങ്കില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. ആരോഗ്യം നിലനിര്‍ത്താന്‍, നിങ്ങള്‍ അനാവശ്യ ആശങ്കകളില്‍ നിന്ന് വിട്ടുനില്‍ക്കണം.
ഭാഗ്യ നിറം: മെറൂണ്‍
ഭാഗ്യ നമ്പര്‍:24
ഭാഗ്യ ദിനം: ഞായര്‍

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):
കുടുംബത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച വളരെ നല്ലതായിരിക്കും. സാമ്പത്തിക നേട്ടം ഉണ്ടായിരിക്കും. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഒരു പുതിയ ജോലി ആരംഭിക്കാനുള്ള സാധ്യതയുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച സ്ഥലംമാറ്റം ലഭിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. തൊഴില്‍ രഹിതരാണെങ്കില്‍ ഈ സമയത്ത് നിങ്ങളെ തേടി മികച്ച അവസരങ്ങള്‍ വരുന്നു. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് സമ്മിശ്രമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. വൃക്ക സംബന്ധമായ അസുഖമുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം.
ഭാഗ്യ നിറം: പര്‍പ്പിള്‍
ഭാഗ്യ നമ്പര്‍:15
ഭാഗ്യദിനം: ശനിയാഴ്ച



Click it and Unblock the Notifications