Weekly Horoscope: വരുന്ന ആഴ്ച 12 രാശിക്കാരുടേയും സമ്പൂര്‍ണഫലം

ഈ ആഴ്ചയിലെ രാശിഫലം നിങ്ങള്‍ക്ക് എന്തൊക്കെയാണ് നല്‍കുന്നത് എന്ന് നോക്കാം.

ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ഈ ആഴ്ചയിലെ രാശിഫലം നിങ്ങള്‍ക്ക് എന്തൊക്കെയാണ് നല്‍കുന്നത് എന്ന് നോക്കാം. ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളില്‍ പ്രതിഫലിക്കുന്ന ഒരു ആഴ്ചയാണ് വരാന്‍ പോവുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടിയും ആഴ്ചയിലെ രാശിഫലത്തെക്കുറിച്ച് വായിക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ആഴ്ചയുടെ തുടക്കം വളരെ നല്ലതായിരിക്കും. കുടുംബത്തിന്റെ പിന്തുണ പല കാര്യങ്ങളിലും ഉണ്ടാവുന്നു. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കും. യാത്രകള്‍ പോവുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യം ചിലവുള്ളതായിരിക്കും. ബജറ്റനുസരിച്ച് ചിലവാക്കാന്‍ ശ്രദ്ധിക്കണം. ഓഫീസിലെ കെട്ടിക്കിടക്കുന്ന ജോലിയുടെ ഭാരം കുറയ്ക്കാന്‍ സാധിക്കും. കഠിനാധ്വാനം ചെയ്യേണ്ടതായി വരും. സാമ്പത്തിക പ്രതിസന്ധികള്‍ ബിസിനസിനെ ബാധിക്കുകയില്ല. പല കോണില്‍ നിന്നും പണം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ചിലവുകള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിക്കണം. നിയന്ത്രണത്തോടെ ഓരോ കാര്യവും ചെയ്യുന്നതിന് ശ്രദ്ധിക്കണം. പല കാര്യങ്ങളിലും വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. ബിസിനസില്‍ ലാഭം നേടാം. ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. തെറ്റായ മനോഭാവം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. സെര്‍വ്വിക്കല്‍ സ്‌പോണ്ടിലൈറ്റിസ് ഉണ്ടെങ്കില്‍, ഈ സമയത്ത് നിങ്ങളുടെ പ്രശ്‌നം വഷളാവാം.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ചയുടെ തുടക്കം വളരെ നല്ലതായിരിക്കും. ജോലിയില്‍ പ്രമോഷന്‍ ലഭിക്കാം. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കുന്നു. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാധ്യതയുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് അവരുടെ ജോലിയില്‍ ലാഭം ലഭിക്കുന്നു. ചില സുപ്രധാനമായ ബിസിനസ്സ് തീരുമാനങ്ങളും എടുക്കേണ്ടി വന്നേക്കാം. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സന്തോഷകരമായിരിക്കും. വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ സ്നേഹവും ഐക്യവും നിലനില്‍ക്കുന്നു. സഹോദരന്റെ വിവാഹം നടക്കുന്നതിനുള്ള സാധ്യത കാണുന്നു. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നല്ലതായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം അല്‍പം ശ്രദ്ധ വേണം.

കര്‍ക്കടകം രാശി

കര്‍ക്കടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും നിങ്ങള്‍ വളരെ പോസിറ്റീവ് ആയി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. വിദേശ യാത്ര പൂര്‍ത്തീകരിക്കും. ബിസിനസുമായി ബന്ധപ്പെട്ട് വിവിധ യാത്രകള്‍ നടത്തിയേക്കാം. ബിസിനസില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവാം. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. വലുതും പ്രധാനപ്പെട്ടതുമായ ബിസിനസ്സ് തീരുമാനങ്ങള്‍ എടുക്കുന്നതിന് അനുകൂല സമയമല്ല. ചെറിയ കാര്യങ്ങളില്‍ ദമ്പതികള്‍ തമ്മില്‍ തര്‍ക്കമുണ്ടാകാം. സാമ്പത്തികമായി, ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങളുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച പുതിയ അവസരങ്ങള്‍ തേടി വരും. ഈ കാലയളവില്‍ നിങ്ങളുടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് വില ലഭിക്കുന്നു. ബോസിന് നിങ്ങളില്‍ മതിപ്പുണ്ടാവും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിക്കും. ബിസിനസുകാരുടെ സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാവുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് നല്ല ലാഭം ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. മാതാപിതാക്കളോടൊപ്പം സമയം ചിലവഴിക്കുന്നു. സാമ്പത്തികം ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കാണുന്നു.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ആയിരിക്കും. ഉയര്‍ന്ന ജോലി സമ്മര്‍ദ്ദം കാരണം നിങ്ങള്‍ക്ക് വളരെയധികം മാനസിക ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. നിങ്ങളുടെ ചില പ്രധാനപ്പെട്ട ജോലികള്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടതായി വരാം. അശ്രദ്ധ വര്‍ദ്ധിക്കുന്ന സമയമാണ്. ആരോഗ്യം ശ്രദ്ധിക്കണം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കും. വായ്പ തിരിച്ചടക്കുന്നതിന് സാധിക്കുന്നു. സ്‌നേഹ ബന്ധം മികച്ചതായിരിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ നടുവേദനയുടെ രൂപത്തില്‍ നിങ്ങളെ തേടി വരാം.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ അശ്രദ്ധ കാണിച്ചാല്‍ അത് വലിയ പ്രശ്‌നമായി മാറാം. ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയമായിരിക്കും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പണത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണ്. ആഴ്ചാവസാനം നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും, അത് മനസ്സിനെ വളരെയധികം സന്തോഷിപ്പിക്കുന്നു. പോസിറ്റീവ് ചിന്തകള്‍ വര്‍ദ്ധിക്കുന്നു.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് അവര്‍ ചെയ്യുന്ന ബിസിനസ് ഈ ആഴ്ച ഭാഗ്യമായിരിക്കും. നിങ്ങള്‍ക്ക് പുതിയ ആശയങ്ങള്‍ ലഭിക്കുന്നു. ഇത് കൂടുതല്‍ പ്രയോജനം ചെയ്യുന്നു. ഈ കാലയളവില്‍ നിങ്ങളുടെ ജോലിയില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകാം. ജോലി ചെയ്യുന്നവര്‍ക്ക് ഓഫീസില്‍ പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വരുമെങ്കിലും അതിനെ തരണം ചെയ്യുന്നതിന് സാധിക്കുന്നു. ശാന്തമായ മനസ്സോടെ നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വിജയം ലഭിക്കും. പങ്കാളിയോടൊപ്പമുള്ള സ്‌നേഹബന്ധം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരോട് സ്‌നേഹത്തോടും ബഹുമാനത്തോടും പെരുമാറാന്‍ നിങ്ങളെ ഉപദേശിക്കുന്നു. എല്ലാ സാമ്പത്തിക പ്രശ്‌നങ്ങളും മറികടക്കാന്‍ കഴിയും. ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുന്നു.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് ഈ ആഴ്ചയുടെ തുടക്കം അത്ര നല്ലതായിരിക്കില്ല. നിങ്ങളുടെ മനസ്സില്‍ പല തരത്തിലുള്ള ആശങ്കകള്‍ ഉണ്ടാകും, നിങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദ്ദം തോന്നുന്നു. കൂടി വരുന്ന മാനസിക സമ്മര്‍ദ്ദം കാരണം നിങ്ങളുടെ ആരോഗ്യവും പ്രശ്‌നത്തിലാവാം. ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവാം. എങ്കിലും അതെല്ലാം നിങ്ങളുടെ നല്ലതിനായിരിക്കും. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ഇത് നിരവധി പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിച്ചേക്കാം. കുടുംബാഗങ്ങളില്‍ നിന്ന് സന്തോഷപരമായ പെരുമാറ്റം ഉണ്ടാവണം എന്നില്ല. ആരോഗ്യം ശ്രദ്ധിക്കണം.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച ഭാഗ്യമായിരിക്കും. ചെലവുകള്‍ കുറയും, ഇപ്പോള്‍ നിങ്ങള്‍ക്ക് സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നു. ആഴ്ചയുടെ അവസാനത്തില്‍, പണവുമായി ബന്ധപ്പെട്ട ചില പ്രധാന ജോലികളും നിങ്ങളെ തേടി വരുന്നു. ജോലിയെക്കുറിച്ച് പറയുമ്പോള്‍, ഈ സമയം ജോലിക്കാര്‍ക്ക് വളരെ സന്തോഷം നിറഞ്ഞതായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്ന വ്യക്തിയാണെങ്കില്‍ അനുകൂല ഫലം ലഭിക്കുന്നു. ബിസിനസുകാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നു. നല്ല ലാഭം ഉണ്ടാക്കുന്നതിന് അനുകൂല സമയമാണ്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യം ലഭിക്കും.

കുംഭം രാശി

കുംഭം രാശി

ആഴ്ചയുടെ തുടക്കത്തില്‍ വീടിന്റെ അന്തരീക്ഷം നല്ലതായിരിക്കില്ല. വീട്ടിലെ ചില അംഗങ്ങള്‍ക്കിടയില്‍ ഭിന്നത വര്‍ദ്ധിക്കാം. ഈ സമയം വളരെ വിവേകത്തോടെ പ്രവര്‍ത്തിക്കണം.സാമ്പത്തികമായി ചിലവേറിയ ആഴ്ചയായിരിക്കും. ആഴ്ചാവസാനം നിങ്ങള്‍ക്ക് ഒരു പുതിയ വരുമാന മാര്‍ഗ്ഗം ലഭിച്ചേക്കാം. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ ഈ കാലയളവില്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ചെറിയ അശ്രദ്ധ കാരണം, വലിയ നഷ്ടം സംഭവിക്കാം. ബിസിനസ്സുകാര്‍ അവരുടെ സാമ്പത്തിക തീരുമാനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കണം. മറുള്ളവര്‍ പറയുന്നത് കേട്ട് തീരുമാനം എടുക്കരുത്. ആരോഗ്യം ദുര്‍ബലമായി തുടരാന്‍ സാധ്യതയുണ്ട്.

മീനം രാശി

മീനം രാശി

കുടുംബ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ സ്നേഹവും ഐക്യവും നിലനില്‍ക്കും. ഈ കാലയളവില്‍ സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമായേക്കാം. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ ഉദ്യമങ്ങളില്‍ വിജയം കണ്ടെത്താന്‍ സാധിക്കുന്നു. പ്രമോഷനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ബിസിനസ്സുകാര്‍ അപകടകരമായ തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. അല്ലാത്തപക്ഷം ലാഭത്തിന് പകരം നഷ്ടം സംഭവിക്കാം. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് സമ്മിശ്രമായിരിക്കും. നിങ്ങളുടെ വരുമാനം മികച്ചതാണെങ്കിലും പലപ്പോഴും കടം വാങ്ങേണ്ട സാഹചര്യം ഉണ്ടായേക്കാം. എങ്കിലും നിങ്ങള്‍ എന്തെങ്കിലും കടം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് എത്രയും വേഗം തിരിച്ചടയ്ക്കാന്‍ ശ്രമിക്കുക. വയറിന് അസ്വസ്ഥത ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

Story first published: Sunday, October 23, 2022, 5:00 [IST]
X
Desktop Bottom Promotion