Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
Weekly Horoscope: സമ്പൂര്‍ണ സൂര്യ രാശിഫലം (ഏപ്രില്‍ 23-29) 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
ജ്യോതിഷത്തില്‍ ഓരോ ആഴ്ചയിലും ഓരോ തരത്തിലുള്ള രാശി മാറ്റങ്ങളും ഗ്രഹമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇതില്‍ തന്നെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഇത് നിങ്ങളുടെ രാശിക്ക് അനുകൂലമാണോ പ്രതികൂലമാണോ എന്നതാണ്. ജീവിതത്തില്‍ ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ കരിയര്‍, ധനം, വിവാഹം, ജോലി എന്നിവയെ എല്ലാം സ്വാധീനിക്കുന്നതാണ്. 12 രാശിക്കാര്‍ക്കും ഏപ്രില്‍ അവസാന വാരത്തിലെ സമ്പൂര്‍ണ സൂര്യ രാശിഫലം അറിയുന്നതിന് താല്‍പ്പര്യം കാണും.
നിങ്ങളുടെ ഈ ആഴ്ചയില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അനുകൂല സ്വാധീനമാണോ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാനും 12 രാശിക്കാരുടേയും സമ്പൂര്‍ണഫലത്തെക്കുറിച്ച് അറിയുന്നതിനും വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയാണ് ഈ വരുന്ന ആഴ്ച. ഇവര്‍ക്ക് അനുകൂലമായ. പല കാര്യങ്ങളും സംഭവിക്കുന്നു. വരുമാനം വര്‍ദ്ധിക്കുന്നു. കൂടാതെ സാമ്പത്തികമായി നല്ല നേട്ടങ്ങളും ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടാവുന്നില്ല. വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമായിരിക്കും. നഷ്ടപ്പെട്ടു പോയ വസ്തു തിരിച്ച് കിട്ടുന്നു. സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ഭൂമിയില്‍ നിന്നും സാമ്പത്തിക ലാഭം ലഭിക്കുന്നു. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. നഷ്ടപ്പെട്ട് പോയ വസ്തുക്കള്‍ തിരിച്ച് കിട്ടുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന ഒരാഴ്ചയാണ് കടന്നു പോവുന്നത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ചെറിയ യാത്രകള്‍ നടത്തുന്നതിനുള്ള യോഗം കാണുന്നു. പല്ല് സംബന്ധമായ ചെറിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുന്നു. രാത്രിയില്‍ യാത്ര ചെയ്യുന്നത് അത്ര നല്ല ആശയമായിരിക്കില്ല. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂലമായ ഒരു സമയമായിരിക്കും. വിവാഹം തീരുമാനിക്കപ്പെടുന്നു. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. ദമ്പതികള്‍ തമ്മില്‍ ചെറിയ സ്വരച്ചേര്‍ച്ചകള്‍ ഉണ്ടാവുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. പുറത്തേക്കിറങ്ങി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു. വീടിന്റെ പണി പൂര്‍ത്തീകരിക്കപ്പെടുന്നു. ഏറ്റെടുത്ത ജോലികള്‍ പലതും പാതിവഴിയില്‍ ഇട്ടിട്ട് പോരേണ്ട അവസ്ഥയുണ്ടാവുന്നു. സാമ്പത്തിക നേട്ടം ഉണ്ടാവും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മുതിര്‍ന്നവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല. ജോലിയില്‍ അല്‍പം ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പഠന കാര്യങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നു. പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. ധനപരമായി പണം തിരിച്ച് കിട്ടുന്നു. ജോലിയില്‍ അനുകൂല സാഹചര്യം നിലനില്‍ക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സുഹൃത്ബന്ധത്തില്‍ മികച്ച നേട്ടങ്ങളുണ്ടാവുന്നു. വ്യക്തിത്വം അനുസരിച്ച് മുന്നോട്ട് പോവാന്‍ സാധിക്കും. സുഹൃത്തുക്കളുമായി ബന്ധുക്കളുമായി തര്‍ക്കത്തിന് സാധ്യത കാണുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. കുടുംബത്തോടൊപ്പം യാത്ര പോവുന്നതിനുള്ള യോഗം കാണുന്നു. വീട് പണി പൂര്‍ത്തിയാക്കപ്പെടുന്നു. അനുകൂലമായ മാറ്റങ്ങള്‍ ധാരാളം ഉണ്ടാവുന്നു. മാനസികമായി ചെറിയ പ്രയാസങ്ങളുണ്ടാവും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സമ്മാനങ്ങള്‍ അപ്രതീക്ഷിതമായി ലഭിക്കുന്നു. ദമ്പതികള്‍ തമ്മില്‍ അനൈക്യം ഉണ്ടാവുന്നു. നിയമപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ ശ്രദ്ധിക്കണം. കാരണം ഇത് ചിലപ്പോള്‍ പ്രതികൂലമായി വരാം. വാരാന്ത്യം കൂടുതല്‍ നല്ലതായിരിക്കും. പല അനുകൂല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുമെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ചെറിയ ചില കാര്യങ്ങളില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. എങ്കിലും അതിനെയെല്ലാം പരിഹരിക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക നിക്ഷേപങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് അല്‍പം ശ്രദ്ധിക്കണം. തടസ്സങ്ങള്‍ എല്ലാം തന്നെ തരണം ചെയ്യുന്നതിന് സാധിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് കര്‍മ്മരംഗത്ത് പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നു. ബന്ധുക്കളുമായി ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. എങ്കിലും അത് പരിഹരിക്കപ്പെടുന്നു. ചെറിയ കാര്യങ്ങളില്‍ പോലും ഭയവും അസ്വസ്ഥതയും നിലനില്‍ക്കുന്നു. ഏര്‍പ്പെടുന്ന എല്ലാ കാര്യവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. ബിസിനസില്‍ സാമ്പത്തിക നേട്ടം നിങ്ങളെ കാത്തിരിക്കുന്നു. ആരോഗ്യത്തില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടാവും.
മകരം രാശി
മകകരം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് ഈ ആഴ്ച. പണം ഇടപാടുകളില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ അനുകൂല സാഹചര്യം ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച മാറ്റങ്ങള്‍ പഠന കാര്യങ്ങളിലുണ്ടാവും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ജോലി സംബന്ധമായി യാത്രകള്‍ നടത്തേണ്ടി വരും. അത് പലപ്പോഴും നിങ്ങള്‍ക്ക് ഗുണനുഭവങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നു. ധനാഭിവൃദ്ധിയും നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. വാഹനയോഗം നിങ്ങളെ കാത്തികിക്കുന്നു. അധ്യാപകര്‍ക്ക് മികച്ച മാറ്റങ്ങളാണ് ഈ ആഴ്ചയില്‍ ഉണ്ടാവുന്നത്. കര്‍മ്മരംഗത്ത് ഗുണപരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്കും അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച സഹോദരസ്ഥാനീയരില്‍ നിന്ന് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. നിങ്ങള്‍ ജോലിക്കായി ശ്രമിക്കുന്ന എല്ലാ ശ്രമങ്ങളും വിജയിക്കുന്നു. സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനുള്ള സാധ്യത കാണുന്നു. കര്‍മ്മരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്ന സമയം കൂടിയാണ് ഈ ആഴ്ചയ ധനപരമായ പല നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. മലയാളം ബോള്‍ഡ്‌സകൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











