For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Weekly Horoscope: വരുന്ന ആഴ്ച 12 രാശിക്കും സമ്പൂര്‍ണഫലം അറിയാന്‍

|

നിങ്ങളുടെ ഈ ആഴ്ചയിലെ രാശിഫലം എന്തൊക്കെയെന്ന് മുന്‍കൂട്ടി അറിയാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ? എന്നാല്‍ അതിന് നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു.

Weekly Horoscope Prediction

നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് മാറ്റങ്ങള്‍ വരുന്നത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍, പോസിറ്റീവ് മാറ്റങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്ക് എന്ന് അറിയുന്നതിന് വേണ്ടി ഈ ആഴ്ചയിലെ വാരഫലം നിങ്ങളെ സഹായിക്കുന്നു.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്നു. ഈ കാലയളവില്‍ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. പണത്തിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടാവാം. ആഴ്ചുടെ മധ്യത്തില്‍ ദിവസം നല്ലതായിരിക്കും. കുടുംബ ജീവിതത്തില്‍ കാര്യങ്ങള്‍ സാധാരണ നിലയിലായിരിക്കും. ഈ സമയത്ത്, വീട്ടിലെ അംഗങ്ങളുമായുള്ള നിങ്ങളുടെ പരസ്പര ധാരണ മെച്ചപ്പെടുകയും നിങ്ങളുടെ ഏത് പ്രധാന പ്രശ്നവും പരിഹരിക്കുകയും ചെയ്യുന്നു. പങ്കാളിയുമായി മികച്ച സമയമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ സമ്മിശ്രഫലമായിരിക്കും.

ഭാഗ്യ നിറം: നീല

ഭാഗ്യ സംഖ്യ: 12

ഭാഗ്യദിനം: ബുധനാഴ്ച

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ജോലിയായാലും ബിസിനസ്സായാലും ഈ കാലയളവില്‍ വിജയം ലഭിക്കുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകളുടെ സാമ്പത്തിക സ്ഥിതിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവാം. ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളവര്‍ദ്ധനവ് ഉണ്ടാവും. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ കാലയളവില്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. വിവാഹക്കാര്യത്തില്‍ തീരുമാനമാവും. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച അല്‍പ്പം ചെലവേറിയതായിരിക്കും. വീട്ടുചെലവുകള്‍ വര്‍ദ്ധിക്കാനിടയുണ്ട്. അമിത ക്ഷീണം ആരോഗ്യത്തെ നശിപ്പിക്കുന്നു.

ഭാഗ്യ നിറം: പിങ്ക്

ഭാഗ്യ സംഖ്യ: 8

ഭാഗ്യദിനം: വെള്ളിയാഴ്ച

മിഥുനം രാശി

മിഥുനം രാശി

പ്രിയപ്പെട്ടവരോട് മനസ്സ് തുറന്ന് സംസാരിക്കാന്‍ സാധിക്കുന്ന സമയമാണ്. ഏത് പ്രശ്‌നത്തിനും പരിഹാരം ലഭിക്കുന്നു. ജോലിയില്‍ നല്ല മാറ്റത്തിനുള്ള സാധ്യതയുണ്ട്. ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു. ബിസിനസ്സുകാര്‍ പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ്, നിങ്ങളുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കണം. കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കണം. ഈ സമയത്ത് നിങ്ങള്‍ ധാരാളം പണം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഭക്ഷണത്തില്‍ അശ്രദ്ധ പാടില്ല. അത് ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുന്നു.

ഭാഗ്യ നിറം: പര്‍പ്പിള്‍

ഭാഗ്യ സംഖ്യ: 20

ഭാഗ്യദിനം: ശനിയാഴ്ച

കര്‍ക്കടകം രാശി

കര്‍ക്കടകം രാശി

കര്‍ക്കിടരം രാശിക്കാര്‍ക്ക് എറ്റവും മികച്ച ആഴ്ചയാണ്. നിങ്ങള്‍ ആര്‍ക്കെങ്കിലും കടം നല്‍കിയിട്ടുണ്ടെങ്കില്‍ ഈ കാലയളവില്‍ നിങ്ങളുടെ പണം തിരികെ ലഭിക്കുന്നു. ചിന്തിക്കാതെ സാമ്പത്തിക ഇടപാടുകള്‍ നടത്തരുത്. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ കാലയളവില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ചെറിയ യാത്രകള്‍ വേണ്ടി വരും. ഈ സമയം നിങ്ങള്‍ക്ക് വളരെ തിരക്കുള്ളതും മടുപ്പിക്കുന്നതുമായിരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് മികച്ച സമയമായിരിക്കും. എന്നാല്‍ ഈഗോ ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ അശ്രദ്ധമായ മനോഭാവം നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നമുണ്ടാക്കും. നിങ്ങള്‍ ദീര്‍ഘനേരം ലാപ്ടോപ്പോ കമ്പ്യൂട്ടറോ ഉപയോഗിക്കുകയാണെങ്കില്‍, ഈ കാലയളവില്‍ നിങ്ങള്‍ക്ക് കണ്ണുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

ഭാഗ്യ നിറം: നീല

ഭാഗ്യ സംഖ്യ: 10

ഭാഗ്യദിനം: തിങ്കളാഴ്ച

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് പ്രശ്‌നങ്ങളുള്ള ഒരാഴ്ചയാണ്. സ്വയം വിശ്വസിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നത് തുടരുകയും ചെയ്യുക. താമസിയാതെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു. ബിസിനസില്‍ മാറ്റങ്ങള്‍ ഉണ്ടാവാം. തിടുക്കത്തില്‍ എടുക്കുന്ന തെറ്റായ തീരുമാനം നിങ്ങളെ പ്രശ്‌നത്തിലാക്കും. ഈ കാലയളവില്‍ വളരെക്കാലം മുടങ്ങിക്കിടക്കുന്ന പ്രമോഷന്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനം വിജയിക്കും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. സമ്മര്‍ദ്ദം ഒഴിവാക്കിയാല്‍ മാത്രമേ നിങ്ങള്‍ക്ക് ആരോഗ്യം നിലനിര്‍ത്താന്‍ കഴിയൂ.

ഭാഗ്യ നിറം: പച്ച

ഭാഗ്യ സംഖ്യ: 11

ഭാഗ്യദിനം: ചൊവ്വാഴ്ച

കന്നി രാശി

കന്നി രാശി

നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ പുറത്തുനിന്നുള്ളവരെ അധികം ഇടപെടാന്‍ അനുവദിക്കരുത്. ഇത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ നല്ലതും ചീത്തയും നിങ്ങള്‍ നന്നായി മനസ്സിലാക്കുന്ന സമയമാണ്. തീരുമാനം എടുക്കുന്നത് ശ്രദ്ധിച്ച് വേണം. ജോലിക്കാര്യത്തില്‍ ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍, ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും. ദാമ്പത്യത്തില്‍ പ്രശ്‌നം ഉണ്ടാവും. ആരോഗ്യം മെച്ചപ്പെടുമെങ്കിലും പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. എന്നിരുന്നാലും, നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഡോക്ടറുടെ ഉപദേശം അനുസരിക്കുക.

ഭാഗ്യ നിറം: പിങ്ക്

ഭാഗ്യ സംഖ്യ: 9

ഭാഗ്യദിനം: ഞായറാഴ്ച

തുലാം രാശി

തുലാം രാശി

നിങ്ങളുടെ ജോലിയിലും വ്യക്തിജീവിതത്തിലും ശ്രദ്ധ പുലര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. അമിതമായ അശ്രദ്ധ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെങ്കില്‍ അതിന് പരിഹാരം കാണുന്നു. നിങ്ങള്‍ പങ്കാളിത്തത്തോടെ എന്തെങ്കിലും ബിസിനസ്സ് ചെയ്യുകയാണെങ്കില്‍, ഈ കാലയളവില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം പലപ്പോഴും നിങ്ങളുടെ ചില ജോലികള്‍ പാതിവഴിയില്‍ മുടങ്ങുന്നു. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സാധാരണമായിരിക്കും. ആവശ്യത്തിലധികം പണം ചെലവഴിക്കുന്നത് ഒഴിവാക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും.

ഭാഗ്യ നിറം: പച്ച

ഭാഗ്യ സംഖ്യ: 16

ഭാഗ്യദിനം: ശനിയാഴ്ച

വൃശ്ചികം രാശി

വൃശ്ചികം രാശി

ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ക്ക് ചില വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. എങ്കിലും പ്രശ്‌നങ്ങള്‍ അധികം നിങ്ങളെ ബാധിക്കില്ല. ജോലിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കില്ല. നിങ്ങള്‍ വിദേശ ജോലി സ്വപ്നം കാണുന്നുവെങ്കില്‍, ഈ കാലയളവില്‍ വിജയം നേടാനുള്ള ശക്തമായ സാധ്യതയുണ്ട്. ബിസിനസ്സുകാര്‍ക്ക് വലിയ ഇടപാടുകള്‍ നടത്താന്‍ അവസരം ഉണ്ടാവുന്നു. ഗൃഹാന്തരീക്ഷം മികച്ചതായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവും. പണത്തിന്റെ സ്ഥാനം മികച്ചതായിരിക്കും. സ്വത്ത് സംബന്ധമായ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

ഭാഗ്യ നിറം: പിങ്ക്

ഭാഗ്യ സംഖ്യ: 5

ഭാഗ്യദിനം: വ്യാഴാഴ്ച

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച മികച്ചതായിരിക്കും. പഴയ കാര്യങ്ങള്‍ അല്‍പം പ്രയാസം നിങ്ങളില്‍ ഉണ്ടാക്കുന്നു. ഈ സമയം നിങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്, അതിനാല്‍ അത് വിവേകത്തോടെ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. ജോലിയുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ചതായിരിക്കും. ജോലിഭാരം കുറയുന്നു. ബിസിനസുകാരനാണെങ്കില്‍ നിങ്ങളുടെ സാമ്പത്തിക പദ്ധതികളില്‍ മാറ്റങ്ങള്‍ വരുത്താം. നിങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം നല്ല നിലയില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുക. ഭക്ഷണത്തിന്റെ കാര്യത്തില്‍ പഴങ്ങള്‍ക്കൊപ്പം പച്ചക്കറികളും കഴിക്കേണ്ടതുണ്ട്

ഭാഗ്യ നിറം: നീല

ഭാഗ്യ സംഖ്യ: 10

ഭാഗ്യദിനം: ഞായറാഴ്ച

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് വീടിന്റെ അന്തരീക്ഷത്തില്‍ മികച്ചതായിരിക്കും. പ്രിയപ്പെട്ടവര്‍ക്കിടയില്‍ സ്നേഹവും ഐക്യവും ഉണ്ടാകുന്നുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് സാധിക്കുന്നു. നിങ്ങളുടെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് സാധിക്കുന്നുണ്ട്. കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ കാലയളവില്‍ നല്ല വാര്‍ത്തകള്‍ കേള്‍ക്കുന്നു. ഓഫീസിലെ വലിയ പ്രോജക്ടുകളില്‍ ജോലി ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ അല്‍പം ശ്രദ്ധിക്കണം. കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്നുണ്ട്.

ഭാഗ്യ നിറം : നീല

ഭാഗ്യ സംഖ്യ: 32

ഭാഗ്യദിനം: ബുധനാഴ്ച

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് അവര്‍ പാര്‍ട്ണര്‍ഷിപ്പില്‍ ചെയ്യുന്ന ജോലികളില്‍ മികച്ച ഫലം ലഭിക്കുന്നു. പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും. ബിസിനസില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആഴ്ചയുടെ അവസാനം നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് ഈ ആഴ്ച വളരെ തിരക്കുള്ളതാവും. മുടങ്ങിക്കിടക്കുന്ന ജോലി തീര്‍പ്പാക്കുന്നതിന് സാധിക്കുന്നു. ചിന്തിക്കാതെ സാമ്പത്തിക ഇടപാടുകള്‍ നടത്തരുത്. മാതാപിതാക്കളുടെ സ്‌നേഹവും അനുഗ്രഹവും നിങ്ങള്‍ക്ക് ലഭിക്കുന്നു. നിങ്ങള്‍ക്ക് വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം.

ഭാഗ്യ നിറം: ബ്രൗണ്‍

ഭാഗ്യ സംഖ്യ: 14

ഭാഗ്യദിനം: വ്യാഴാഴ്ച

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് അവരുടെ ഈ ആഴ്ച നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. പ്രമോഷന്‍ സാധ്യത ഉണ്ട്. കൂടാതെ നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കുന്ന ആഴ്ചയാണ്. പക്ഷേ നിങ്ങളെ തേടി കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ വരുന്നു. യാത്ര ചെയ്യുന്നതിന് നിങ്ങള്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കും ഈ ആഴ്ച. അതിന് വേണ്ടി ധാരാളം പണം ചിലവാക്കേണ്ടതായി വരുന്നു. വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കുന്നു. ആഴ്ചയുടെ തുടക്കത്തില്‍ വലിയ ചിലവുകള്‍ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാക്കാന്‍, നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവും.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ സംഖ്യ: 31

ഭാഗ്യദിനം: വെള്ളിയാഴ്ച

വിവാഹ ശേഷം ഈ നക്ഷത്രക്കാര്‍ ഭര്‍ത്താവിന് ഭാഗ്യമായി മാറുംവിവാഹ ശേഷം ഈ നക്ഷത്രക്കാര്‍ ഭര്‍ത്താവിന് ഭാഗ്യമായി മാറും

ശനിയാഴ്ച ദിനങ്ങള്‍ ഇവയെല്ലാം ഒഴിവാക്കൂ: ദൗര്‍ഭാഗ്യമാണ് ഇവയെല്ലാംശനിയാഴ്ച ദിനങ്ങള്‍ ഇവയെല്ലാം ഒഴിവാക്കൂ: ദൗര്‍ഭാഗ്യമാണ് ഇവയെല്ലാം

English summary

Weekly Horoscope Prediction For 22nd May To 28th May 2022 In Malayalam

Weekly Horoscope in Malayalam (22nd May To 28th May 2022): Weekly horoscope Prediction for 22nd May To 28th May 2022 in Malayalam. Take a look
Story first published: Saturday, May 21, 2022, 20:58 [IST]
X
Desktop Bottom Promotion