Latest Updates
-
ഗ്രഹനിലയിലെ അപൂർവ്വ മാറ്റങ്ങൾ; 12 രാശിക്കാർക്കും ഇന്നത്തെ ദിവസം ഭാഗ്യത്തിന്റെയോ അതോ വെല്ലുവിളിയുടേയോ? -
കഠിനമായ ചൂടിൽ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ ആരോഗ്യം അപകടത്തിലാകും! -
ഗജലക്ഷ്മി രാജയോഗം: ഈ 8 ദിവസങ്ങളിൽ നിങ്ങളുടെ ജീവിതം മാറിമറിയുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ബോഡി ഷെയിമിംഗിന് ചുട്ട മറുപടി; കീർത്തി സുരേഷിന്റെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി താരം, അമ്പരന്ന് ആരാധകർ! -
കഠിനമായ വെയിലിലും ചർമ്മം കരുവാളിക്കില്ല, സൺസ്ക്രീൻ പുരട്ടുന്നതിൽ ഈ തെറ്റുകൾ വരുത്തരുത് -
കടുത്ത ചൂടിൽ തളരാതിരിക്കാൻ വെള്ളം മാത്രം പോരാ; ഈ നാടൻ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കഠിനമായ ഉഷ്ണതരംഗം: ഈ തെറ്റുകൾ വരുത്തിയാൽ വ്യായാമം നിങ്ങളുടെ ആരോഗ്യത്തെ തകർക്കും, ശ്രദ്ധിക്കുക! -
പിസിഒഎസ് ഇനി പിഎംഒഎസ്; പേരുമാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യവും സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട പുതിയ ആരോഗ്യ പാഠങ്ങളും -
തടി കുറയ്ക്കാൻ ചായ കുടിക്കാറുണ്ടോ? നിങ്ങൾ അറിയാതെ ശരീരത്തിൽ എത്തുന്നത് വില്ലനാകുന്ന ഈ ചേരുവകൾ! -
കടുത്ത വെയിലത്ത് സൺസ്ക്രീൻ പുരട്ടിയാലും ചർമ്മം കരിഞ്ഞുപോകുന്നുണ്ടോ? ഈ തെറ്റുകൾ ഇനി ചെയ്യരുത്
Weekly Horoscope: 12 രാശിയില്‍ 6 രാശിക്കാരുടെ വിധി ശ്രദ്ധേയം: വാരഫലം സമ്പൂര്‍ണ ഗുണദോഷഫലങ്ങള്‍

വാരഫലം ഓരോരുത്തരിലും വ്യത്യസ്തഫലങ്ങളാണ് നല്‍കുന്നത്. നിങ്ങളുടെ ഈ ആഴ്ചയില്‍ എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നും ഇത് ജീവിതത്തെ എപ്രകാരം ബാധിക്കുന്നു എന്നും നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. പൂര്‍ത്തിയാക്കാതെ കിടന്നിരുന്ന പല ജോലികള്‍ പലതും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. മുന്‍കാല പരിശ്രമങ്ങള്‍ക്ക് നിങ്ങള്‍ക്ക് ഫലം ലഭിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. അതുകൊണ്ട് തന്നെ ചെയ്യുന്ന എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നു. വീട് പണി പുനരാരംഭിക്കുന്നതിനും വാഹന ഉപയോഗത്തിനും നിങ്ങള്‍ക്ക് ഭാഗ്യമുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ചെയ്യുന്ന പ്രയത്നങ്ങള്‍ എല്ലാം തന്നെ പൂര്‍ണതയില്‍ എത്തുന്നു. മുതിര്‍ന്നവരുടെ ആശീര്‍വ്വാദത്തോടെ പല കാര്യങ്ങളും ആരംഭിക്കുന്നു. വാഹനവും മറ്റ് ഉപകരണങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുന്നു. ബിസിനസ് തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. കുടുംബത്തിനൊപ്പം പല വിധത്തിലുള്ള യാത്രകള്‍ നടത്തുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള അനുകൂല സാഹചര്യങ്ങളും ഉണ്ടായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടായിരിക്കും.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഈ ആഴ്ച പെട്ടെന്നുള്ള നേട്ടങ്ങള്‍ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ജോലിയില്‍ അനുകൂല സാഹചര്യങ്ങള്‍ പലതും ഉണ്ടായിരിക്കും. പങ്കാളിയില്‍ നിന്നും പല കാര്യങ്ങള്‍ക്കും മികച്ച പിന്തുണ പ്രതീക്ഷിക്കാം. വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അല്പം ശ്രദ്ധിക്കണം. ഉല്ലാസ യാത്രക്ക് പോവുന്നതിനുള്ള സാധ്യതയുണ്ട്. സഹോദരങ്ങളുമായി തര്‍ക്കം ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് മുടങ്ങിക്കിടക്കുന്ന ജോലികള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എല്ലാം വളരെ കൃത്യമായി വേണം എടുക്കേണ്ടത്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ പിന്നീട് പ്രശ്നമുണ്ടാക്കുന്നു. ദൈവാധീനം ഇവര്‍ക്ക് കൂടുതലായിരിക്കും. ബിസിനസില്‍ ലാഭം ഉണ്ടാവുന്നു. സാമ്പത്തികമായി മികച്ച സമയമാണ്. കുടുംബത്തോടൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെടാതിരിക്കുക. ആരോഗ്യം അല്പം ശ്രദ്ധിക്കണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ബന്ധങ്ങളുടെ കാര്യത്തില്‍ അല്പം പ്രയാസം ഉണ്ടായിരിക്കും. കാരണം പലപ്പോഴും ബന്ധങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ പ്രശ്നത്തിലാക്കുന്നു. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പുനരാരംഭിക്കുന്നതിന് സാധിക്കുന്നു. എല്ലാ ജോലിയും കൃത്യമായി ചെയ്യുന്നതിന് അനുകൂല സമയമാണ്. കുടുംബത്തോടൊപ്പം യാത്രകള്‍ പോവുന്നതിന് അനുകൂല സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമായിരിക്കും. സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് നിങ്ങള്‍ക്ക് കരക്ക് കയറാന്‍ സാധിക്കുന്ന സമയം കൂടിയാണ്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അനുകൂല സമയാണ് ഈ ആഴ്ച. മറ്റുള്ളവരില്‍ നിന്ന് ഉപദേശം സ്വീകരിക്കുന്നതിന് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സാധിക്കുന്നു. ദേഷ്യം നിയന്ത്രിക്കുന്നതിന് സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സാഹചര്യമായിരിക്കും. ജോലിയില്‍ പ്രമോഷന് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിവാദങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം ശ്രദ്ധിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വളരെയധികം അനുകൂല ഫലങ്ങള്‍ നല്കുന്ന ഒരു ആഴ്ചയാണ് വരാന്‍ പോവുന്നത്. ബസിനസില്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മക്കളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. നിങ്ങള്‍ക്ക് മക്കളെക്കുറിച്ച് ആലോചിച്ച് അഭിമാനം കൊള്ളുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ഞെരുക്കം ഉണ്ടാവുന്നു. അത് പലപ്പോഴും നിങ്ങളില്‍ അല്പം അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യം മികച്ചതാണ്. ജോലിയില്‍ അനുകൂല സമയം ആയിരിക്കും ഉണ്ടായിരിക്കുക.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് എല്ലാ ജോലികളും പെട്ടെന്ന് തീര്‍ക്കുന്നതിന് സാധിക്കുന്നു. പല സംഘടനകളില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ അനുകൂല സാഹചര്യം ഉണ്ടാവുന്ന ഒരു ആഴ്ചയായിരിക്കും. അപ്രതീക്ഷിത ചിലവുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വീട്ടില്‍ അതിഥികള്‍ വരുന്നു. സുഹൃത്തുക്കളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നു. പങ്കാളികള്‍ക്കിടയില്‍ പ്രണയം നിലനില്‍ക്കുന്ന സമയമാണ്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് വിദ്യാഭ്യാസ കാര്യങ്ങളില്‍ അനുകൂല സമയമായിരിക്കും. വിദേശത്ത് പോയി പഠിക്കുന്നതിനുള്ള സാഹചര്യം ഉണ്ടായിരിക്കും. സ്വന്തം നേട്ടങ്ങളില്‍ അഭിമാനം കൊള്ളുന്നതിന് സാധിക്കുന്നു. ബന്ധുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു. ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒപ്പം ധാരാളം സമയം ചിലവഴിക്കുന്നു. കുടുംബത്തില്‍ സന്തോഷം നിലനില്ക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായിരിക്കും. ബിസിനസില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ഉണ്ടാവും. ആരോഗ്യം തൃപ്തികരം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള അനുകൂല സാഹചര്യങ്ങളും ഉണ്ടാവുന്നു. തൊഴിലിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. വീട്ടിലേയും ജോലി സ്ഥലത്തേയും കാര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജോലിയില്‍ അനുകൂല സമയം ഉണ്ടായിരിക്കും. സാമ്പത്തിക പ്രയാസങ്ങള്‍ വന്നു ചേരുന്നതിനുള്ള സാഹചര്യമുണ്ട്. കുട്ടികളുടെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ആരോഗ്യം അല്പം ശ്രദ്ധിക്കണം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സമയം വളരെ വിലപ്പെട്ടതായിരിക്കും. ജോലിയില്‍ പുതിയ വിദ്യകള്‍ പരീക്ഷിച്ച് വിജയിക്കുന്നു. വീട്ടിലെ അന്തരീക്ഷം വളരെയധികം സുഖകരമായിരിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സാഹചര്യമായിരിക്കും. സ്വര്‍ണാഭരണങ്ങള്‍ സമ്മാനമായി ലഭിക്കുന്നു. തൊഴില്‍ രംഗത്ത് പ്രശ്നങ്ങള്‍ ഉണ്ടാവുന്നില്ല. സമൂഹത്തില്‍ നിന്ന് നിങ്ങള്‍ക്ക് ആദരവ് ലഭിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. സാമ്പത്തിക നില വളരെയധികം ഭദ്രമായി തുടരുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ആത്മീയമായ പല കാര്യങ്ങളിലും പങ്കെടുക്കാന്‍ സാധിക്കുന്നു. വീട് പണി പുനരാരംഭിക്കുന്നതിന് സാധിക്കുന്നു. ഏത് ജോലിയും ക്ഷമയോടെ ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടതായി വരാം. പ്രണയ ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. വരുമാനം വര്‍ദ്ധിക്കുന്നു. വാഹനം വാങ്ങിക്കുന്നതിനും ജോലിയില്‍ സ്ഥലം മാറ്റത്തിനും ഉള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications