Latest Updates
-
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും -
മീനത്തില്‍ 27 നാളിനും തെളിയുന്ന ദോഷങ്ങള്‍ : ഗുണവര്ദ്ധനവും അത്യപൂര്‍വ്വ നേട്ടങ്ങളും കൂടെ വരും -
ശരീരത്തെ വിഷമുക്തമാക്കും, പ്രതിരോധത്തിനും അത്യുത്തമം: മഞ്ഞള്‍-നാരങ്ങ പാനീയം ഇപ്രകാരം -
കഴിക്കുന്നത് ഈ ഭക്ഷണങ്ങളെങ്കില്‍ ഹൃദയം സ്മാര്‍ട്ടാവും, ഒപ്പം മറ്റ് ചിലഗുണങ്ങളും നല്‍കും പൊട്ടാസ്യം കലവറ -
ഗ്രഹണയോഗം: കൃത്യം 14 ദിവസത്തിനുള്ളില്‍ കേതു-ചന്ദ്രസംയോഗം, ഉത്തമസ്ഥാനങ്ങളില് 4 രാശിക്ക് ധനമഴ പെയ്യും -
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും
Weekly Horoscope: ഓഗസ്റ്റ് അവസാന വാരം 12 രാശിക്കും സമ്പൂര്‍ണഫലം
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള രാശിഫലങ്ങള്‍ ആണ് ഉണ്ടാവുന്നത്. നിങ്ങളുടെ ഈ ആഴ്ചയിലെ 12 രാശിക്കാര്‍ക്കും ഉണ്ടാവുന്ന സമ്പൂര്‍ണഫലങ്ങള്‍ മുന്നേക്കൂട്ടി അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

ഇത് മുന്‍കൂട്ടി അറിഞ്ഞാല്‍ അതനുസരിച്ച് നിങ്ങള്‍ക്ക് മുന്നോട്ട് പോകാവുന്നതാണ്. ഭാഗ്യ നിര്‍ഭാഗ്യങ്ങളും പോസിറ്റീവ് നെഗറ്റീവ് ഫലങ്ങളും എല്ലാം 12 രാശിക്കും എപ്രകാരം വേറിട്ട് നില്‍ക്കുന്നു എന്ന് നോക്കാം.

മേടം രാശി (മാര്‍ച്ച് 20-ഏപ്രില്‍ 18):
മേടം രാശിക്കാര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട് വളരെ തിരക്കുള്ള സമയമായിരിക്കും. ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കേണ്ടി വരും. അതിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ സഹപ്രവര്‍ത്തകരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പൂര്‍ണ്ണ പിന്തുണ ഉണ്ടാവുന്നുണ്ട്. മാനസിക സമ്മര്‍ദ്ദം ഉണ്ടാവുമെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ദേഷ്യം നിയന്ത്രിക്കണം. പ്രണയ ജീവിതത്തിലെ സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും. സാമ്പത്തികമായി തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം സമ്മിശ്ര ഫലം നല്‍കും.

ഇടവം രാശി (ഏപ്രില്‍ 19-മെയ് 19):
ഇടവം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ഭാഗ്യമായിരിക്കും. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതയുണ്ട്. ജോലിക്കാര്യത്തില്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം, എന്നാല്‍ നിങ്ങളുടെ കഠിനാധ്വാനം വെറുതെയാകില്ല. ബിസിനസ്സ് ചെയ്യുകയാണെങ്കില്‍ അതില്‍ ലാഭം ഉണ്ടാവുന്നു. നിങ്ങളുടെ ഏതെങ്കിലും ജോലിയില്‍ തടസ്സങ്ങള്‍ വരുകയാണെങ്കില്‍ അവ മാറുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹിതര്‍ക്ക് ഈ സമയം വളരെ നല്ലതായിരിക്കും. വീട്ടില്‍ സന്തോഷം നിലനിര്‍ത്തുന്നു. നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യം മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം അല്‍പം ശ്രദ്ധ വേണം.

മിഥുനം രാശി (മെയ് 20-ജൂണ്‍ 20):
തൊഴില്‍ രംഗത്ത് ഈ ആഴ്ച നല്ലതായിരിക്കില്ല. ജോലിക്കാര്‍ ജോലി വളരെ ശ്രദ്ധയോടെ ചെയ്യണം. നിങ്ങളില്‍ നിന്ന് ചെറിയ പിഴവുണ്ടായാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ശക്തമായ നടപടി സ്വീകരിക്കും. പരാതി ഉയര്‍ന്ന് വരുന്നതിനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് ജോലിഭാരം കൂടുതലായിരിക്കും, മാനസിക സമ്മര്‍ദ്ദം കൂടുതലായിരിക്കും. നിങ്ങള്‍ എത്രത്തോളം ശ്രമിക്കുന്നുവോ അത്രയും വിജയം നിങ്ങള്‍ക്ക് ലഭിക്കും. കുടുംബജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ജീവിതത്തില്‍ സമാധാനക്കുറവുണ്ടാവുന്നു. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയത്ത് അമിത ജോലി കാരണം നിങ്ങളുടെ ക്ഷീണം വര്‍ദ്ധിക്കുന്നതിന് സാധ്യത കാണുന്നു. നിങ്ങള്‍ക്ക് മാനസികമായും സുഖം തോന്നില്ല. ആരോഗ്യം ശ്രദ്ധിക്കണം.

കര്‍ക്കടകം രാശി (ജൂണ്‍ 21-ജൂലൈ 21):
നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ഉണ്ടാവുന്നു. പെട്ടെന്ന് പണം ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതിനുപുറമെ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയം. നിങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണയും ലഭ്യമാകും. ഇതുകൂടാതെ, നിങ്ങളുടെ ശമ്പളത്തില്‍ വര്‍ദ്ധനവിന് സാധ്യതയുണ്ട്. വ്യക്തിപരമായ ജീവിതത്തില്‍ ഈ കാലയളവില്‍, നിങ്ങള്‍ക്ക് സമ്മിശ്ര അനുഭവങ്ങള്‍ ആയിരിക്കും. വീട് പണി തുടങ്ങാം. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കുന്നു.. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21):
പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയത്ത് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരാം. വരുമാനം മികച്ചതായിരിക്കുകയും ചെയ്യും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ചിലവുകള്‍ നിയന്ത്രിക്കണം. ഈ കാലയളവില്‍ നിങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ജോലിയില്‍ ശ്രദ്ധ പുലര്‍ത്തണം. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. എങ്കിലും അമിത ആത്മവിശ്വാസത്തോടെ തെറ്റായ തീരുമാനങ്ങള്‍ എടുക്കരുത്. ഈ ആഴ്ച കുടുംബ ജീവിതത്തില്‍ കാര്യങ്ങള്‍ സാധാരണമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

കന്നിരാശി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
നിങ്ങളുടെ എല്ലാ സമ്മര്‍ദ്ദങ്ങളും ഇല്ലാതാക്കുന്ന ആഴ്ചയാണ്. സ്വന്തം കാര്യങ്ങള്‍ക്ക് സമയം ലഭിക്കുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം വളരെ സന്തോഷത്തോടെ ചെലവഴിക്കുന്നതിന് സാധിക്കുന്നു. വീട് പണി പുനരാരംഭിക്കുന്നു. സഹപ്രവര്‍ത്തകരോട് നന്നായി പെരുമാറുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ തെറ്റായ പെരുമാറ്റം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ബിസിനസില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവും. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, പണം കടം നല്‍കിയിട്ടുണ്ടെങ്കില്‍ അത് തിരികെ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം നല്ലതായിരിക്കും.

തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ മികച്ച സമയമാണ്. ദേഷ്യം, അഹങ്കാരം തുടങ്ങിയ വികാരങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നതിന് ശ്രദ്ധിക്കുക. ഓഫീസ് ജോലിയില്‍ ശ്രദ്ധിക്കണം. സഹപ്രവര്‍ത്തകരുമായുള്ള ഏതെങ്കിലും തരത്തിലുള്ള സംവാദങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഈ ആഴ്ച നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. വ്യാപാരികള്‍ക്ക് നല്ലതായിരിക്കും. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, തീര്‍ച്ചയായും മറ്റുള്ളവരുടെ സഹായം സ്വീകരിക്കുക. സാമ്പത്തിക കാഴ്ചപ്പാടില്‍, ഈ ആഴ്ച സമ്മിശ്രമായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ വരുമാനം വളരെ ലാഭത്തിലായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടായിരിക്കും.

വൃശ്ചികം രാശി (ഒക്ടോബര്‍ 23-നവംബര്‍ 20):
ജോലിസ്ഥലത്ത് ഈ ആഴ്ച നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ഉടനേ തന്നെ നിങ്ങളെ തേടി എത്തും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യത കാണുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള ബന്ധം ശ്രദ്ധിക്കണം. ആലോചിച്ച് വേണം ഇത് ജോലിയും ചെയ്യുന്നതിന്. സാമ്പത്തിക പ്രതിസന്ധികളെ നേരിടാന്‍ ഈ സമയത്ത് നിങ്ങള്‍ ആതീവ ജാഗ്രത പുലര്‍ത്തണം. ഈ സമയത്ത് നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ഒരു സുവര്‍ണ്ണാവസരവും നിങ്ങള്‍ക്ക് ലഭിക്കുന്നു. നിങ്ങള്‍ വിവാഹിതനെങ്കില്‍ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാം.

ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20):
ജോലിയുടെ കാര്യത്തില്‍ ഈ കാലയളവില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നു. ഇതിന് വളരെയധികം പ്രാധാന്യം നല്‍കണം. ജോലി ചെയ്യുകയാണെങ്കില്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യണം. ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും. സര്‍ക്കാര്‍ ജോലി ചെയ്യുന്നതെങ്കില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് ഒരു വലിയ അവസരം ലഭിക്കും. വ്യാപാരികള്‍ അവരുടെ ബിസിനസ്സ് തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കേണ്ടതാണ്. അല്ലാത്തപക്ഷം അവര്‍ക്ക് വലിയ നഷ്ടം വന്നേക്കാം. കുടുംബജീവിതത്തില്‍ പിരിമുറുക്കം വര്‍ദ്ധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം അത്ര മികച്ചതായിരിക്കില്ല.

മകരം രാശി (ഡിസംബര്‍ 21-ജനുവരി 19):
മകരം രാശിക്കാര്‍ക്ക് ഈ സമയം കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ പരസ്പര സ്നേഹം വര്‍ദ്ധിക്കുന്നു. വിവാഹിതര്‍ക്ക് ദാമ്പത്യ ജീവിതം മികച്ചതായിരിക്കാം. ഭാവിയെ കുറിച്ച് ആലോചിച്ച് പലരിലും ആശങ്ക നിലനില്‍ക്കുന്നു. പ്രണയത്തിന്റ കാര്യത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. ജോലിയുടെ കാര്യത്തില്‍, ഈ കാലയളവില്‍ നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കും. ജോലിഭാരം വര്‍ദ്ധിക്കുന്നു. ആഴ്ചയുടെ അവസാനം പ്രതിസന്ധികള്‍ അവസാനിക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രമേഹരോഗികളും ഹൃദ്രോഗികളും വളരെയധികം ശ്രദ്ധിക്കണം.

കുംഭം രാശി (ജനുവരി 20-ഫെബ്രുവരി 18):
ജോലിയില്‍ നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വന്നേക്കാം. ജോലിഭാരം വളരെ കൂടുതലായിരിക്കും. സമയക്കുറവ് കാരണം നിങ്ങള്‍ക്ക് കുറച്ച് ടെന്‍ഷന്‍ കൂടുതലുണ്ടാവുന്നു. വസ്ത്രങ്ങള്‍, ഇലക്ട്രോണിക് വസ്തുക്കള്‍, ഇരുമ്പ്, മരം മുതലായവുമായി ബന്ധപ്പെട്ട് ബിസിനസ് ചെയ്യുന്നവര്‍ ശ്രദ്ധികക്കണം. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും, ഇതിനായി നിങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യണം. നിക്ഷേപം വര്‍ദ്ധിക്കുന്നു. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഈ കാലയളവില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകാം.

മീനം രാശി (ഫെബ്രുവരി 19-മാര്‍ച്ച് 19):
സാമ്പത്തിക കാര്യങ്ങളില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതല്ല. ഈ സമയത്ത് നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ബജറ്റ് മുന്‍കൂട്ടി തയ്യാറാക്കുന്നതാണ് നല്ലത്. ആലോചിച്ച് ഓരോ കാര്യവും ചെയ്യേണ്ടതായുണ്ട്. തൊഴിലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് ചെയ്യണം. ഈ സമയത്ത് പണത്തിന്റെ കാര്യത്തില്‍ അല്‍പം പിരിമുറുക്കം ഉണ്ടാകും. നിങ്ങള്‍ ആലോചിച്ച് ഓരോ കാര്യവും ചെയ്യണം. അമിതമായ ദേഷ്യം നിങ്ങളുടെ ബന്ധത്തെ നശിപ്പിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും.



Click it and Unblock the Notifications











