Weekly Horoscope: മേടം മുതല്‍ മീനം വരെ 12 രാശിക്കും സമ്പൂര്‍ണഫലവും ഭാഗ്യ നിര്‍ഭാഗ്യങ്ങളും

വരുന്ന ആഴ്ച നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ രാശിപ്രകാരം സംഭവിക്കുന്നുണ്ട് എന്ന് അറിയാന്‍ ആഗ്രഹമില്ലേ, എന്നാല്‍ അതിനെക്കുറിച്ച് ഈ ലേഖനത്തില്‍ മനസ്സിലാക്കാം.

Weekly Horoscope Prediction

ഈ ആഴ്ചയിലെ വാരഫലത്തെക്കുറിച്ച് അറിയുന്നതിനും ജീവിതത്തിലെ വരും വരായ്കളും മാറ്റങ്ങളും എന്തൊക്കെയെന്നും നമുക്ക് നോക്കാം.

മേടം രാശി : മാര്‍ച്ച് 21 - ഏപ്രില്‍ 19

മേടം രാശി : മാര്‍ച്ച് 21 - ഏപ്രില്‍ 19

മേടം രാശിക്കാര്‍ വളരെയധികം ശ്രദ്ധിക്കേണ്ട ആഴ്ചയാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ പാര്‍ട്ണര്‍ഷിപ്പില്‍ ജോലി ചെയ്യുന്നവരെങ്കില്‍ അവര്‍ക്ക് ഈ ആഴ്ച അല്‍പം ബുദ്ധിമുട്ടുണ്ടാവുന്നു. ഗ്രഹങ്ങളുടെ പ്രതികൂല സ്ഥാനം നിങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാക്കും. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം. ഓഫീസില്‍ തീര്‍പ്പാക്കാത്ത ജോലികള്‍ എത്രയും പെട്ടെന്ന് തീര്‍ക്കുന്നതിന് ശ്രദ്ദിക്കണം. നിങ്ങളുടെ ഏതെങ്കിലും ജോലി അപൂര്‍ണ്ണമായി തുടരുകയാണെങ്കില്‍, അത് നിങ്ങളുടെ കരിയറിനെ മോശമായി ബാധിച്ചേക്കാം. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് പതിവിലും മികച്ചതായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ സ്വയം ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം, നിങ്ങളുടെ ആരോഗ്യം പ്രശ്‌നത്തിലാവുന്നതിനുള്ള സാധ്യതയുണ്ട്.

ഭാഗ്യ നിറം: ഓറഞ്ച്

ഭാഗ്യ സംഖ്യ: 10

ഭാഗ്യദിനം: ചൊവ്വാഴ്ച

ഇടവം രാശി : 20 ഏപ്രില്‍ - 20 മെയ്

ഇടവം രാശി : 20 ഏപ്രില്‍ - 20 മെയ്

ഇടവം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭിക്കുകയില്ല. എന്നാല്‍ കഠിനാധ്വാനം ചെയ്യുന്നതിലൂടെ അത് നേടിയെടുക്കുന്നതിന് സാധിക്കുന്നു. പല കാര്യങ്ങളും പിന്നീട് അനുകൂലമായി മാറുന്നുണ്ട്. ജോലിയുള്ള ആളുകള്‍ ജോലി മാറാന്‍ പദ്ധതിയിടുകയാണെങ്കില്‍, ഈ സമയം അതിന് അനുകൂലമാണ്. നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന ഫലങ്ങള്‍ പഠനത്തില്‍ ലഭിക്കുകയില്ല. ജോലിക്കാര്യത്തില്‍ വളരെയധികം സമ്മര്‍ദ്ദം അനുഭവപ്പെടാം. ടിവിയില്‍ നിന്നും മൊബൈലില്‍ നിന്നും അകലം പാലിക്കണം. കൂട്ടുകുടുംബത്തില്‍ താമസിക്കുന്നവരെങ്കില്‍ പലപ്പോഴും കുടുംബാംഗങ്ങളുമായി വഴക്കുകള്‍ ഉണ്ടാകാം. നിങ്ങള്‍ക്ക് ആസ്ത്മയുടെ പ്രശ്‌നമുണ്ടെങ്കില്‍, നിങ്ങള്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ സംഖ്യ: 19

ഭാഗ്യദിനം: ബുധനാഴ്ച

മിഥുനം രാശി : 21 മെയ് - 20 ജൂണ്‍

മിഥുനം രാശി : 21 മെയ് - 20 ജൂണ്‍

മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച തൊഴില്‍ പരമായി മികച്ച നേട്ടങ്ങള്‍ ഉണ്ടായിരിക്കും. തൊഴില്‍ രഹിതര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ജോലി ലഭിക്കുന്നു. ഇതുകൂടാതെ, നിങ്ങള്‍ ദീര്‍ഘകാലമായി നിങ്ങളുടെ നിലവിലെ ജോലിയില്‍ നിന്നും മാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതും ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതിലൂടെ നിങ്ങള്‍ക്ക് മികച്ച ഓഫറുകള്‍ ലഭിക്കുന്നു. വ്യാപാരത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ധാരാളം ചെറിയ ലാഭം ഉണ്ടാക്കാം. കുടുംബജീവിതത്തില്‍ സ്ഥിതി സന്തോഷകരമായിരിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, അത് അവസാനിക്കുന്ന സമയമായിരിക്കും എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഈ കാലയളവില്‍ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ഏഴ് ദിവസങ്ങള്‍ നിങ്ങള്‍ക്ക് ശരാശരി ആയിരിക്കും.

ഭാഗ്യ നിറം: വെള്ള

ഭാഗ്യ സംഖ്യ: 5

ഭാഗ്യദിനം: ചൊവ്വാഴ്ച

കര്‍ക്കിടകം : 21 ജൂണ്‍ - 22 ജൂലൈ

കര്‍ക്കിടകം : 21 ജൂണ്‍ - 22 ജൂലൈ

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച ഒരു പരിധിവരെ വെല്ലുവിളി നിറഞ്ഞതായിരിക്കും. പലപ്പോഴും ജോലിയിലുണ്ടാവുന്ന നിങ്ങളുടെ പ്രശ്‌നങ്ങള്‍ കൊണ്ട് ജോലി നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.ഇതിന്റെ ഫലമായി സാമ്പത്തിക നഷ്ടം ഉണ്ടാവുന്നു. എന്നിരുന്നാലും, ആഴ്ചയുടെ മധ്യത്തില്‍ കാര്യങ്ങള്‍ സാധാരണ നിലയിലാകാം. നിങ്ങളുടെ നഷ്ടം ലാഭത്തിലാവാന്‍ അധികം സമയമില്ലെന്ന് മനസ്സിലാക്കുക. ബിസിനസ്സ് തീരുമാനങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധയോടെ എടുക്കുന്നതിന് ശ്രദ്ധിക്കുക. നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. ചിലവിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധവേണം. അല്ലാത്ത പക്ഷം അത് ബജറ്റിനെ താളം തെറ്റിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും. ഭക്ഷണത്തില്‍ വളരെയധികം ശ്രദ്ധിക്കണം.

ഭാഗ്യ നിറം: നീല

ഭാഗ്യ സംഖ്യ: 14

ഭാഗ്യദിനം: ഞായറാഴ്ച

ചിങ്ങം രാശി: 23 ജൂലൈ - 22 ഓഗസ്റ്റ്

ചിങ്ങം രാശി: 23 ജൂലൈ - 22 ഓഗസ്റ്റ്

ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ മികച്ചതാണ്. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച നേട്ടങ്ങള്‍ അവരെ തേടിയെത്തുന്നുണ്ട്. എങ്കിലും നിക്ഷേപങ്ങള്‍ നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. നിങ്ങളുടെ ബിസിനസ്സ് വര്‍ദ്ധിക്കുകയും ജീവിതത്തില്‍ നേട്ടങ്ങളും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നുണ്ട്. ഒപ്പം ചില നല്ല മാറ്റങ്ങളും ഈ ആഴ്ച നിങ്ങളെ തേടി എത്തുന്നുണ്ട്. പാര്‍ട്ണര്‍ഷിപ്പില്‍ ഏതെങ്കിലും പുതിയ ജോലി ആരംഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ സമയം അതിന് മികച്ചതാണ്. ഉദ്യോഗസ്ഥരുമായി ഇടപെട്ട് നിങ്ങളുടെ മികച്ച ദിനങ്ങളെ നശിപ്പിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, വര്‍ദ്ധിച്ചുവരുന്ന മാനസിക ആകുലതകള്‍ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും. സമ്മര്‍ദ്ദത്തില്‍ നിന്ന് അകന്നു നില്‍ക്കണം.

ഭാഗ്യ നിറം: പച്ച

ഭാഗ്യ സംഖ്യ: 26

ഭാഗ്യദിനം: ബുധനാഴ്ച

കന്നി രാശി : 23 ഓഗസ്റ്റ് - 22 സെപ്റ്റംബര്‍

കന്നി രാശി : 23 ഓഗസ്റ്റ് - 22 സെപ്റ്റംബര്‍

കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്രഫലങ്ങള്‍ ഉണ്ടാവുന്നു. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, ഉത്തരവാദിത്വങ്ങള്‍ നിരവധിയായിരിക്കും. ആഴ്ചയുടെ മധ്യത്തില്‍, നിങ്ങളുടെ മാനേജര്‍ പലപ്പോഴും ജോലിയെക്കുറിച്ച് അവലോകനം നടത്തുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുകയാണെങ്കില്‍, കഠിനാധ്വാനം ചെയ്യേണ്ട സമയമാണ് ഈ ആഴ്ച. നിങ്ങളുടെ കഠിനാധ്വാനം ചെയ്യുന്നതിനനുസരിച്ചുള്ള ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ അവരുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ ലോണ്‍ എടുക്കകുന്നതിനെക്കുറഇച്ച് ചിന്തിക്കുന്നു. ഇത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും കടത്തിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് കൂടാതെ മെഡിറ്റേഷന്‍ ചെയ്യുന്നതിനും ശ്രമിക്കണം.

ഭാഗ്യ നിറം: ഓറഞ്ച്

ഭാഗ്യ സംഖ്യ: 25

ഭാഗ്യദിനം: വ്യാഴാഴ്ച

തുലാം രാശി : 23 സെപ്റ്റംബര്‍ - 22 ഒക്ടോബര്‍

തുലാം രാശി : 23 സെപ്റ്റംബര്‍ - 22 ഒക്ടോബര്‍

തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച അല്‍പം ശ്രദ്ധിക്കണം. കാരണം പല തരത്തിലുള്ള ആകുലതകള്‍ നിങ്ങളെ വലയം ചെയ്യും. ഒരു ജോലിയിലും ശരിയായ രീതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരും. വീട്ടിലോ ജോലിസ്ഥലത്തോ എവിടെയാണെങ്കിലും പലപ്പോഴും നിങ്ങളുടെ പല ജോലികളും അപൂര്‍ണ്ണമായി തുടരേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. ജോലി ചെയ്യുന്ന ആളുകള്‍ക്ക് സാഹചര്യം പ്രതികൂലമായിരിക്കും, പ്രത്യേകിച്ചും നിങ്ങളുടെ ജോലി താല്‍ക്കാലികമാണെങ്കില്‍ നിങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വരുന്നുണ്ട്. ബിസിനസില്‍ പണം വളരെയധികം ആവശ്യമായി വരുകയും നിങ്ങള്‍ക്ക് അത് തികയാതെ വരുകയും ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ നിങ്ങളെ വിട്ടുമാറാത്ത അവസ്ഥയുണ്ടാവുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഭക്ഷ്യവിഷബാധക്കുള്ള സാധ്യതയുണ്ട്.

ഭാഗ്യ നിറം: നീല

ഭാഗ്യ സംഖ്യ: 10

ഭാഗ്യദിനം: ഞായറാഴ്ച

വൃശ്ചികം രാശി : 23 ഒക്ടോബര്‍ - 21 നവംബര്‍

വൃശ്ചികം രാശി : 23 ഒക്ടോബര്‍ - 21 നവംബര്‍

വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ച നേട്ടങ്ങളുടേതായിരിക്കും. അതുകൊണ്ട് തന്നെ ഇവര്‍ക്ക് മികച്ച അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ബിസിനസും വര്‍ദ്ധിക്കുന്നുണ്ട്. ഓഫീസില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്നു. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് ആഗ്രഹിച്ച ഫലം ലഭിക്കുന്നു. സാമ്പത്തികാവസ്ഥ നിങ്ങള്‍ക്ക് മികച്ചതായിരിക്കും. വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നുണ്ട്. നിങ്ങളുടെ കഠിനാധ്വാനം ഫലം ചെയ്യുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങളുടെ ഫിറ്റ്‌നസിന്റെ കാര്യത്തിലും നിങ്ങള്‍ പൂര്‍ണ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ സംഖ്യ: 2

ഭാഗ്യദിനം: തിങ്കളാഴ്ച

ധനു രാശി : 22 നവംബര്‍ - 21 ഡിസംബര്‍

ധനു രാശി : 22 നവംബര്‍ - 21 ഡിസംബര്‍

ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ഈ സമയം നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിത പങ്കാളിയുടെ കാര്യത്തില്‍ പതിവിലും കൂടുതല്‍ സന്തോഷമുണ്ടാവുന്നു. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ദിനങ്ങളായിരിക്കും ഈ ആഴ്ച. ജോലിക്കാര്‍ക്ക് മികച്ച ഫലങ്ങളും പ്രമോഷനും ലഭിക്കും. വിദേശത്ത് പോയി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. ബിസിനസുകാര്‍ക്കും അവരുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരം ലഭിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഈ കാലയളവില്‍ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോവുന്നുണ്ട്. എന്നാല്‍ ഈ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍, യാത്രകളില്‍ നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.

ഭാഗ്യ നിറം: പച്ച

ഭാഗ്യ സംഖ്യ: 11

ഭാഗ്യദിനം: ചൊവ്വാഴ്ച

മകരം രാശി : 22 ഡിസംബര്‍ - 19 ജനുവരി

മകരം രാശി : 22 ഡിസംബര്‍ - 19 ജനുവരി

മകരം രാശിക്കാര്‍ക്ക് മികച്ച സമയമായിരിക്കും ഈ ആഴ്ച. ഹോട്ടലുകളുമായോ റെസ്റ്റോറന്റുകളുമായോ ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ആളുകള്‍ക്ക് മികച്ച സമയമായിരിക്കും. ബിസിനസില്‍ ലാഭം നിങ്ങളെ തേടി എത്തുന്നു. ഇത് കൂടാതെ വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ ഇവരെ തേടിയെത്തുന്നുണ്ട്. എങ്കിലും ചെറിയ തടസ്സങ്ങള്‍ ജോലിയില്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. ഉത്തരവാദിത്തങ്ങളുടെ ഭാരം വര്‍ദ്ധിപ്പിച്ചേക്കാം. അതിനാല്‍ കഠിനാധ്വാനം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ദേഷ്യം നിയന്ത്രിക്കണം, സാമ്പത്തിക കാര്യങ്ങളില്‍ മികച്ച നേട്ടങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങളുടെ ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്താനും കഴിയും.

ഭാഗ്യ നിറം: പിങ്ക്

ഭാഗ്യ സംഖ്യ: 5

ഭാഗ്യദിനം: ശനിയാഴ്ച

കുംഭം രാശി : 20 ജനുവരി - 18 ഫെബ്രുവരി

കുംഭം രാശി : 20 ജനുവരി - 18 ഫെബ്രുവരി

കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ ചെറിയ തടസ്സങ്ങള്‍ ഉണ്ടാവാം. അശ്രദ്ധ പോലും വലിയ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ വര്‍ധിപ്പിക്കണം. നിങ്ങള്‍ക്ക് പുതിയ എന്തെങ്കിലും പഠിക്കണമെങ്കില്‍, ഈ സമയം ഇതിന് അനുകൂലമാണ്. ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പലപ്പോഴും നിങ്ങളില്‍ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ചെയ്യുന്ന ബിസിനസില്‍ നിങ്ങള്‍ക്ക് നല്ല ലാഭവും ലഭിക്കുന്നു. മറുവശത്ത്, ഇലക്ട്രോണിക്‌സ്, ഫര്‍ണിച്ചര്‍, വസ്ത്രങ്ങള്‍, ഇരുമ്പ് മുതലായവയില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്കും നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നുണ്ട്. മാതാപിതാക്കളുടെ ആരോഗ്യം മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഭാഗ്യ നിറം: വെള്ള

ഭാഗ്യ സംഖ്യ: 22

ഭാഗ്യദിനം: ബുധനാഴ്ച

മീനം രാശി : 19 ഫെബ്രുവരി - 20 മാര്‍ച്ച്

മീനം രാശി : 19 ഫെബ്രുവരി - 20 മാര്‍ച്ച്

മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെയധികം വെല്ലുവിളിയുണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ സമയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് അനുകൂലമായിരിക്കും. ജോലിക്കാര്യത്തില്‍ കഠിനാധ്വാനം ചെയ്താല്‍ മാത്രമേ ആഗ്രഹിക്കുന്ന ഫലം ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് പദ്ധതികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതിനെക്കുറിച്ച് ആലോചിക്കാന്‍ നിങ്ങള്‍ സമയം കൂടുതലെടുക്കുന്നു. എന്തെങ്കിലും പുതിയ ബിസിനസ്സില്‍ ഭാഗ്യം പരീക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ സമയം അനുയോജ്യമാണ്. കുടുംബജീവിതത്തിലെ സാഹചര്യം സന്തോഷകരമായിരിക്കും. പണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് മികച്ചതായിരിക്കും.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ സംഖ്യ: 2

ഭാഗ്യദിനം: വെള്ളിയാഴ്ച

Story first published: Sunday, March 20, 2022, 5:00 [IST]
X
Desktop Bottom Promotion