Weekly Horoscope: നിങ്ങളുടെ ഈ ആഴ്ച മേടം മുതല്‍ മീനം രാശിയുടെ സമ്പൂര്‍ണഫലം

Weekly Horoscope Prediction

നവംബര്‍ അവസാന ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഈ ആഴ്ചയില്‍ ഓരോ രാശിക്കാര്‍ക്കും അവരുടെ സമ്പൂര്‍ണ വാരഫലം അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്. നിങ്ങളുടെ ഈ ആഴ്ചയില്‍ എന്തൊക്കെ ഉയര്‍ച്ച താഴ്ചകള്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്ന് നമുക്ക് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച മികച്ചതായിരിക്കും. ഇത് കൂടാതെ ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം ലഭിക്കുന്നു. ബിസിനസ് പ്ലാനില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇത് ലാഭത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പൂര്‍ണ പിന്തുണ ലഭിക്കുന്നു. പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. നിങ്ങളുടെ വലിയ ആശങ്ക നീങ്ങി മികച്ച അവസരങ്ങള്‍ വരുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അമിതമായ ജോലിസമ്മര്‍ദ്ദം ആരോഗ്യത്തെ ബാധിക്കുന്നു.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് അത്ര നല്ലതായിരിക്കില്ല. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ അല്‍പം ശ്രദ്ധിച്ച് വേണം കഴിക്കുന്നതിന്. അതുകൊണ്ട് തന്നെ കൊഴുപ്പുള്ള ഭക്ഷണം ഒഴിവാക്കാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു. ജോലി ചെയ്യുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇതോടൊപ്പം വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആഴ്ചാവസാനം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. സാമ്പത്തിക രംഗത്ത് വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിദ്യാഭ്യാസത്തിന് വേണ്ടി ധാരാളം പണം ചിലവഴിക്കുന്നതിന് ശ്രമിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ചില വിട്ടുമാറാത്ത രോഗങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് പലപ്പോഴും വീട്ടിലെ അന്തരീക്ഷം അല്‍പം പ്രശ്‌നത്തിലാവുന്നതിനുള്ള സാധ്യതയുണ്ട്. പെരുമാറ്റത്തില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിനും അതിന് വേണ്ടി പണം ചിലവാക്കുന്നതിനും നിങ്ങള്‍ തയ്യാറാവുന്നു. സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരുന്നു. പലപ്പോഴും പ്രിയപ്പെട്ടവര്‍ നിങ്ങളുടെ ഹൃദയത്തെ വേദനിപ്പിച്ചേക്കാം. ഈ ആഴ്ച നിങ്ങള്‍ ജോലിയുമായി ബന്ധപ്പെട്ട് വളരെ തിരക്കിലായിരിക്കും. ജോലിയിലും ബിസിനസിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായേക്കാം. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂലഫലങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്. ഇത് പ്രശ്‌നങ്ങള്‍ വഷളാക്കുന്നു.

കര്‍ക്കടകം രാശി

കര്‍ക്കടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ അനുകൂലഫലങ്ങള്‍ ഉണ്ടാവുന്നു. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. നുണകള്‍ ഒന്നും തന്നെ പറയാതിരിക്കാന്‍ ശ്രദ്ധിക്കണം. പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ തകര്‍ച്ചയുണ്ടാവുന്നു. ഇത്തരം അവസ്ഥയില്‍ നാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ജോലിയിലും ബിസിനസിലും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ജോലിയുള്ള ആളുകള്‍ അവരുടെ എല്ലാ ജോലികളും കൃത്യസമയത്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. പുതിയ ജോലി പലപ്പോഴും നിങ്ങള്‍ക്ക് തലവേദന ഉണ്ടാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിരിക്കും.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം അല്‍പം ശ്രദ്ധ വേണം. കാരണം ഈ ആഴ്ചയില്‍ ഇവര്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. ബോസിന്റെ തീരുമാനങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് പൂര്‍ത്തിയാക്കുന്നതിന് ശ്രമിക്കണം. ഓണ്‍ലൈനില്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഈ സമയം നിങ്ങള്‍ക്ക് ലാഭം ലഭിക്കുന്നു. ബിസിനസ് മുന്നോട്ട് കൊണ്ട് പോവുന്നതിനും അതില്‍ നിന്ന് ലാഭം എടുക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഓഹരി വിപണിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ വളരെയധികം മികച്ചതായിരിക്കും. പണത്തിന്റെ കാര്യത്തില്‍ അനുകൂല സമയമായിരിക്കും. ആരോഗ്യനിലയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു.

കന്നിരാശി

കന്നിരാശി

കന്നി രാശിക്കാര്‍ക്ക് അനുകൂല ആഴ്ചയായിരിക്കും ഈ ആഴ്ച. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് ചെറിയ ചില പ്രതികൂല ഫലങ്ങള്‍ ഉണ്ടായേക്കാം. പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ നേരിടേണ്ടി വരും. ഈ കാലയളവില്‍ നിങ്ങളുടെ ഉത്കണ്ഠ വര്‍ദ്ധിപ്പിക്കുന്നു. ഭാവിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം നഷ്ടങ്ങള്‍സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. വീടിന്റെ അന്തരീക്ഷം അല്‍പം ശ്രദ്ധിക്കണം. കാരണം വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സഹോദരന്‍മാരുമായുള്ള ബന്ധം അല്‍പം പ്രശ്‌നത്തിലാവും. ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഈ ആഴ്ചയില്‍ നേരിടേണ്ടി വരുന്നു. സാമ്പത്തികം ശ്രദ്ധിക്കണം. ആഴ്ചയുടെ മധ്യത്തില്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. പണത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങള്‍ ലഭിക്കുന്നു. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ തരണം ചെയ്യുന്നതിന് സാധിക്കുന്നു. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. വീട്ടിലെ മുതിര്‍ന്നവരുടെ അനുഗ്രഹം പല കാര്യങ്ങളിലും ഉണ്ടാവുന്നു. ജോലിയുടെ കാര്യത്തില്‍ ആഴ്ചയുടെ ആരംഭം നിങ്ങള്‍ക്ക് വളരെ തിരക്കുള്ളതായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് ദേഷ്യം അല്‍പം നിയന്ത്രിക്കേണ്ടതാണ്. അല്ലാത്ത പക്ഷം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. ജോലി സ്ഥലത്ത് എല്ലാ കാര്യങ്ങളും കൃത്യമായി നടക്കുന്നതിന് ശ്രദ്ധിക്കണം. ജോലിയില്‍ അധികം തിരക്ക് പിടിക്കരുത്. ഇത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. എന്നാല്‍ പതുക്കെ ചെയ്യുമ്പോള്‍ കാര്യങ്ങള്‍ സുഗമമായി വരുന്നു. വലിയ ലാഭം നേടുന്നതിനായി ചെറിയ ആനുകൂല്യങ്ങള്‍ അവഗണിക്കുന്നത് ഒഴിവാക്കരുത്. ഇത് നഷ്ടം വര്‍ദ്ധിപ്പിക്കുന്നു. വീട്ടില്‍ സന്തോഷം നിലനിര്‍ത്തുന്നതിന് പറ്റിയ സമയമാണ്. കാരണം കുടുംബത്തോടൊപ്പം നിങ്ങള്‍ക്ക് കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. അച്ഛന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം.. ദിവസവും വ്യായാമം ചെയ്യുന്നതിന് സമയം കണ്ടെത്തണം.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച മികച്ച സമയമാണ്. ഈ ആഴ്ച നിങ്ങള്‍ക്ക് ഭാഗ്യം നിറഞ്ഞ സമയമായിരിക്കും. കഠിനാധ്വാനത്തിന് സമയം കണ്ടെത്തണം. കാരണം അതിലൂടെ നിങ്ങള്‍ക്ക് ഫലം ലഭിക്കുന്നു. വിദേശത്ത് ജോലിക്ക് പോവുന്നവര്‍ക്ക് അനുകൂല സമയമാണ്. നിങ്ങള്‍ക്ക് ജോലിയില്‍ സ്ഥലം മാറ്റം ലഭിക്കുന്നു. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ മംഗള കാര്യം നടക്കുന്നതിനുള്ള സാധ്യത കാണുന്നു. സാഹചര്യങ്ങള്‍ എല്ലാം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ആഴ്ചയുടെ അവസാനം പണം കൈകാര്യം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധ വേണം. ഭാവിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ആരോഗ്യം തൃപ്തികരമായിരിക്കും.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ ഈ സമയം കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. ഒരു ജോലിയും തിടുക്കപ്പെട്ട് ചെയ്ത് തീര്‍ക്കരുത്. ഇത് നിങ്ങളില്‍ അശ്രദ്ധ വര്‍ദ്ധിപ്പിക്കുകയും ജോലിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. പണം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ ദീര്‍ഘദൂര യാത്രകള്‍ നടത്തേണ്ടി വരുന്നു. ചെയ്യുന്ന ജോലി വളരെയധികം ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നതിന് ഉള്ള യോഗം കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പേശികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ ഈ ആഴ്ച പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വളരെ ശ്രദ്ധിക്കണം. അത് മാത്രമല്ല ഒരു കാര്യത്തിലും ആരേയും അന്ധമായി വിശ്വസിക്കരുത്. ജോലിയെക്കുറിച്ച് പറയുകയാണെങ്കില്‍ അതീവ ശ്രദ്ധ ഓരോ കാര്യത്തിലും വേണം. ബിസിനസില്‍ നിങ്ങള്‍ അശ്രദ്ധ കാണിക്കരുത്. ഏത് ചുമതലകളും വൃത്തിയായി ചെയ്തത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. വീടിന്റെ അന്തരീക്ഷം മികച്ചതായിരിക്കും. കുടുംബത്തിന്റെ കാര്യത്തില്‍ സമാധാനം നിലനില്‍ക്കുന്ന ആഴ്ചയാണ്. കുടുംബാംഗങ്ങളുമായുള്ള ബന്ധത്തില്‍ സ്വരച്ചേര്‍ച്ച ഉണ്ടാകും. ഏത് വലിയ പ്രശ്‌നത്തേയും നിങ്ങള്‍ക്ക് പരിഹരിക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ വേണ്ട ഒരു ആഴ്ചയാണ്.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ ഈ ആഴ്ച ടാര്‍ഗറ്റ് ലക്ഷ്യമാക്കി ജോലി ചെയ്യുന്നവരാണെങ്കില്‍ അവര്‍ക്ക് ഈ സമയം വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും. ഇവര്‍ക്ക് ജോലിഭാരം കൂടുതലായിരിക്കും, എന്നാല്‍ സമയക്കുറവ് മൂലം പല പ്രശ്നങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. ഇത് കൂടാതെ ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ സമയമായിരിക്കും. നിങ്ങള്‍ക്ക് ആഗ്രഹിക്കുന്ന അവസരങ്ങള്‍ ജോലിയുടെ കാര്യത്തില്‍ ലഭിക്കുന്നു. വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ ഉണ്ടാവുന്നു. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച ചെലവേറിയതായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ബജറ്റില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായേക്കാം. ആരോഗ്യ സംബന്ധമായി പറയുകയാണെങ്കില്‍ അല്‍പം പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Sunday, November 20, 2022, 5:06 [IST]
X
Desktop Bottom Promotion