Weekly Horoscope: പുതുവര്‍ഷത്തില് ആദ്യ വാരഫലം: ജനുവരി 1 മുതല്‍ 7 വരെ സമ്പൂര്‍ണഫലം

Weekly Horoscope Prediction

പുതുവര്‍ഷത്തിലെ ആദ്യ ആഴ്ചക്ക് തുടക്കം കുറിച്ചു. ഞായറാഴ്ചയാണ് ഈ ദിനം ആരംഭിക്കുന്നത്. അവസാനിക്കുന്ന ആഴ്ച ശനിയാഴ്ചയും. ഈ ഒരാഴ്ച കാലത്ത് നമ്മള്‍ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. ഓരോ രാശിക്കാര്‍ക്കും ഈ ആഴ്ചയിലെ വാരഫലം എപ്രകാരമെന്നും എന്തൊക്കെയാണ് ഫലം നല്‍കുന്നത് എന്നതിനെക്കുറിച്ചും കൃത്യമായി അറിയാന്‍ ലേഖനം തുടര്‍ന്ന് വായിക്കൂ.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ കഠിനാധ്വാനത്തിനനുസരിച്ച് ഫലം ലഭിക്കാതിരിക്കുകയും അവര്‍ വളരെയധികം നിരാശരാവുകയും ചെയ്യുന്നു. മുടങ്ങിക്കിടക്കുന്ന പണം ലഭിക്കാത്തത് വ്യാപാരികള്‍ക്ക് ഏറെ ബിസിനസ് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. പല ജോലികളും പകുതി വെച്ച് മുടങ്ങാം. വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ പങ്കാളിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഒരു വലിയ വഴക്കിലേക്ക് നിങ്ങളെ എത്തിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് വൈകാരികമായി ബലഹീനത അനുഭവപ്പെടും. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, പഴയ വായ്പ തിരിച്ചടയ്ക്കാനുള്ള സമ്മര്‍ദ്ദം നിങ്ങള്‍ക്ക് വര്‍ദ്ധിക്കും. ആരോഗ്യം ദുര്‍ബലമായിരിക്കും.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ഈ കാലയളവില്‍, ശ്രദ്ധ അത്യാവശ്യമായി വേണം. ബിസിനസിലും വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവാം. ഒരു പുതിയ ജോലി ആരംഭിക്കാന്‍ പോകുകയാണെങ്കില്‍, നിങ്ങളുടെ വഴിയില്‍ ചില തടസ്സങ്ങള്‍ ഉണ്ടാവാം. നിങ്ങളുടെ ഈ പ്രശ്‌നം താല്‍ക്കാലികമാണെങ്കിലും ശ്രദ്ധ വേണം. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് എല്ലാ വിധത്തിലും പുരോഗതിയുണ്ടാവുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന സ്ഥാനം ലഭിക്കും, അതുപോലെ നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. കുടംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. നിങ്ങളുടെ ബന്ധത്തില്‍ സ്‌നേഹവും അടുപ്പവും വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സാധാരണമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. മാതാപിതാക്കളുടെ ആരോഗ്യം നന്നായിരിക്കും. ഈ സമയത്ത് അവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനുള്ള അവസരവും ലഭിക്കും. ജോലിയില്‍ സമ്മിശ്രഫലങ്ങളാണ് ഉണ്ടാവുന്നത്. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ എല്ലാ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ പ്രശ്‌നമുണ്ടാവാം. നിങ്ങളുടെ ജോലികളൊന്നും പൂര്‍ത്തിയാക്കാതാരിക്കരുത്. ഓഹരി വിപണിയില്‍ ജോലി ചെയ്യുന്നവര്‍ ഈ കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള തിടുക്കം ഒഴിവാക്കേണ്ടതാണ്. മാനസികാരോഗ്യം വര്‍ദ്ധിക്കുന്ന സമയമാണ്. നല്ല വാര്‍ത്തകള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

കര്‍ക്കടകം രാശി

കര്‍ക്കടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഓഫിസില്‍ അശ്രദ്ധ പാടില്ല. ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം തന്നെ ശ്രദ്ധ വേണം. സഹപ്രവര്‍ത്തകരോട് സൂക്ഷിച്ച് ഇടപെണം. സര്‍ക്കാര്‍ ജോലികള്‍ക്കായി ശ്രമിക്കുന്നവര്‍ക്ക് വിജയം ലഭിക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ച ജോലി ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസുകാര്‍ക്ക് ഈ ആഴ്ച സാമ്പത്തികമായി വളരെ നല്ലതായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ലാഭമുണ്ടാക്കാനുള്ള നല്ല അവസരം ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. മുതിര്‍ന്നവരുടെ കാര്യത്തില്‍ ശ്രദ്ധ വേണം. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച മികച്ചതായിരിക്കും. സമ്പാദ്യത്തിന്റെ കാര്യത്തില്‍ വളരെ മികച്ച അവസ്ഥയായിരിക്കും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ആഴ്ചയിലെ പ്രാരംഭ ദിവസങ്ങള്‍ വളരെ തിരക്കുള്ളതായിരിക്കും. എന്നാല്‍ പിന്നീട് നിങ്ങള്‍ക്ക് സമയം ആവശ്യത്തിന് ലഭിക്കുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് പുരോഗതിയുണ്ടാവുന്നു. നിങ്ങളുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കപ്പെടും. പണത്തിന്റെ അഭാവം മൂലം നിങ്ങളുടെ മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. പങ്കാളിയോടൊപ്പം നല്ല സമയം ചെലവഴിക്കും. സന്താനങ്ങള്‍ക്ക് വിദ്യാഭ്യാസരംഗത്ത് മികച്ച വിജയം നേടാന്‍ കഴിയും. പണത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും. വാഹനയോഗം കാണുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയുടെ കാര്യത്തില്‍ നല്ലതായിരിക്കും. ഈ കാലയളവില്‍, നിങ്ങളുടെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ശ്രദ്ധിച്ച് എടുക്കുന്നു. നിങ്ങള്‍ ജോലി ചെയ്യുമ്പോള്‍ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള നിങ്ങളുടെ സമീപനം മികച്ചതായിരിക്കും. നിങ്ങളുടെ ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നു. ആഴ്ചയിലെ ആദ്യ ദിനങ്ങള്‍ ബിസിനസുകാര്‍ക്ക് വളരെ പ്രയോജനപ്രദമായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം മികച്ചതാവും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവാം.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയുടെ കാര്യത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കും. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍,അതിലുള്ള സമ്മര്‍ദ്ദം നിസ്സാരമായിരിക്കില്ല. കൃത്യമായി ജോലി ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. അമിതമായി സമ്മര്‍ദ്ദം ഇല്ലാതിരിക്കുന്നതിന് ശ്രദ്ധ വേണം. അല്ലാത്തപക്ഷം അത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ബിസിനസുകാര്‍ക്ക് ഈ ആഴ്ച ധാരാളം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. ആഴ്ചയുടെ അവസാനത്തില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നു. നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വീട്ടിലെ അംഗങ്ങളുമായി തര്‍ക്കമുണ്ടാകാം. ജീവിതത്തില്‍ മുതിര്‍ന്നവരുമായി ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ശരാശരി ആയിരിക്കും. സാമ്പത്തികമായി ചെറിയ പ്രശ്‌നങ്ങള്‍ അനുഭവിക്കാം. ആരോഗ്യം ശ്രദ്ധിക്കണം.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ജോലി ഭാരം വര്‍ദ്ധിപ്പിക്കാം. എങ്കിലും പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ ശ്രദ്ധിക്കണം. ഒരു ജോലിക്കൊപ്പം നിങ്ങളുടെ സ്വന്തം ബിസിനസ്സ് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് അനുയോജ്യമായ സമയമാണ്. ബിസിനസുകാര്‍ക്ക് ഈ ആഴ്ച വളരെ സന്തോഷം നല്‍കുന്നതായിരിക്കും. സാമ്പത്തിക അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകുന്നു. മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. സ്വത്ത് തര്‍ക്കം പ്രശ്‌നത്തിലാവുന്നതിനുള്ള സാധ്യതയുണ്ട്. മൂന്നാമതൊരാളുടെ ഇടപെടല്‍ നിമിത്തം പങ്കാളിയുമായി പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. നിങ്ങള്‍ക്ക് മൈഗ്രെയ്ന്‍ പ്രശ്‌നമുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു ഈ ആഴ്ച. ബിസിനസുകാര്‍ക്ക് ആഴ്ചയുടെ തുടക്കം വെല്ലുവിളി നിറഞ്ഞതായിരിക്കും. ബിസിനസ്സ് വിപുലീകരണത്തില്‍ ചില പ്രധാന തടസ്സങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയുള്ള ആളുകള്‍ക്ക് പ്രമോഷന്‍ ലഭിക്കാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. അതോടൊപ്പം ജോലിസ്ഥലത്ത് നിങ്ങളുടെ പെരുമാറ്റം ശ്രദ്ധിക്കേണ്ടതാണ്. പണത്തിന്റെ കാര്യത്തില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. സമ്പാദ്യത്തില്‍ നിങ്ങള്‍ എത്രത്തോളം ശ്രദ്ധ ചെലുത്തുന്നുവോ അത്രയും വേഗത്തില്‍ നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് സാധിക്കുന്നു. ഈ സമയം നിങ്ങളുടെ പങ്കാളിയോടൊപ്പം സന്തോഷകരമായ നിമിഷങ്ങള്‍ ചിലവഴിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച ബിസിനസില്‍ സമ്മിശ്രഫലമായിരിക്കും. നിങ്ങള്‍ക്ക് ഒരു ചെറിയ നിക്ഷേപം നടത്താനുള്ള സാഹചര്യമുണ്ടാവുന്നു. ഏതെങ്കിലും പ്രധാന ബിസിനസ്സ് തീരുമാനങ്ങള്‍ എടുക്കുന്നത് നിങ്ങള്‍ ഒഴിവാക്കണം. ജോലി ചെയ്യുന്നവരുടെ ജോലിയില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കുന്നു. ഈ സമയത്ത്, തീര്‍പ്പാക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. വ്യക്തിജീവിതത്തിലെ സാഹചര്യങ്ങള്‍ പ്രശ്‌നമുണ്ടാവുന്നു. പണത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ആഴ്ചയുടെ മധ്യത്തില്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള അവസരം ലഭിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താം. നിങ്ങളുടെ ചെലവുകള്‍ കുറക്കേണ്ട സമയമാണ്. രോഗം വിട്ടുമാറാതെ നില്‍ക്കുന്ന സാഹചര്യമാണ് ഉണ്ടാവുന്നത്.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്രഫലങ്ങള്‍ ആയിരിക്കും ഉണ്ടാവുക. നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ ഉന്നത വിദ്യാഭ്യാസത്തിന് അനുകൂല സമയമാണ്. പരീക്ഷയില്‍ നിങ്ങള്‍ക്ക് മികച്ച വിജയം ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസുകാര്‍ക്ക് സാമ്പത്തിക ലാഭത്തിന് അനൂകൂല സമയമായിരിക്കും. ജോലിയില്‍ ശരാശരിഫലങ്ങള്‍ ലഭിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സഹായത്തോടെ നിങ്ങള്‍ക്ക് ഏത് വലിയ പ്രശ്നവും ഒഴിവാക്കാനാകും. പണത്തിന്റെ കാര്യത്തില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിക്കുന്നു. നിങ്ങള്‍ക്ക് പല കോണില്‍ നിന്നും പണം ലഭിക്കുന്നു. ആസ്ത്മ പോലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.

മീനം രാശി

മീനം രാശി

ഈ ആഴ്ച ബിസിനസ് ചെയ്യുന്നവര്‍ക്ക് വളരെ പ്രധാനപ്പെട്ടതായിരിക്കും. പല കാര്യങ്ങളിലും പുതിയ തന്ത്രങ്ങള്‍ മെനയേണ്ടതായി വരും. ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്നവര്‍ക്ക് ഈ സമയം ലാഭകരമായിരിക്കും. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, ഈ ആഴ്ച നിങ്ങള്‍ വളരെയധികം തിരക്കിലായിരിക്കും. പത്യേകിച്ചും നിങ്ങള്‍ ഒരു വലിയ പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതിന് വേണ്ടി സമയം കണ്ടെത്തണം. ഈ സമയത്ത് നിങ്ങള്‍ക്ക് അധിക സമയം ജോലി ചെയ്യേണ്ടി വന്നേക്കാം. നിങ്ങള്‍ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുവോ അത്രയും മികച്ച ഫലമാണ് നിങ്ങളെ കാത്തിരിക്കുന്നത്. പണത്തിന്റെ കാര്യത്തില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് ചെലവേറിയ ആഴ്ചയായിരിക്കും. നിങ്ങളുടെ ബജറ്റ് മുന്‍കൂട്ടി തയ്യാറാക്കിയാല്‍ നന്നായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Story first published: Sunday, January 1, 2023, 6:37 [IST]
X
Desktop Bottom Promotion