Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Weekly Horoscope: മാര്‍ച്ച് 19 മുതല്‍ 25 വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം
ഈ ആഴ്ചയിലെ വാരഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം.

അതിലുപരി അനുകൂല ഫലങ്ങള്‍ ആരിലെല്ലാം പ്രതികൂല ഫലങ്ങള്‍ ആര്‍ക്കെല്ലാം എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാവുന്നതാണ്. നിങ്ങളുടെ ഇന്ന് എല്ലാ വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. അവയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. യാത്രകള്‍ കൂടുതല്‍ ആയി നടത്തേണ്ടി വരുന്നു. പങ്കാളികള്‍ തമ്മില്‍ പല വിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും പ്രശ്‌നങ്ങളും ഉണ്ടാവാം. ഇതെല്ലാം പലപ്പോഴും പ്രശ്‌നങ്ങള്‍ കുടുംബത്തില്‍ വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തിക നില മികച്ചതായിരിക്കും. അസ്വാരസ്യങ്ങള്‍ കുടുംബത്തില്‍ വര്‍ദ്ധിക്കുന്ന ഒരു സമയം കൂടിയാണ്. അതുകൊണ്ട് തന്നെ മേടം രാശിക്കാര്‍ ഏത് കാര്യത്തിലും കൂടുതല്‍ ഇടപെടേണ്ടതാണ്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് രംഗത്ത് പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഉണ്ടാവുന്നു. പുതിയ വാഹനയോഗം കാണുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠത്തില്‍ മുന്‍പന്തിയില്‍ എത്തുന്നതിന് സാധിക്കുന്നു. പലപ്പോഴും സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. കുടുംബം തന്നെയായിരിക്കും ഇവരുടെ ശക്തി. ആരോഗ്യം ശ്രദ്ധിക്കണം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല യാത്രകളും അത്യാവശ്യമായി ചെയ്യേണ്ടതായി വരുന്നു. ആഢംബരത്തിന് വേണ്ടി പണം ഇവര്‍ ധാരാളം ചിലവാക്കുന്നു. സന്താനങ്ങള്‍ക്കുണ്ടാവുന്ന നേട്ടങ്ങളില്‍ അഭിമാനം കൊള്ളുന്നു. പുതിയ നിക്ഷേപങ്ങള്‍ കൂടുതലായി നടത്തുന്നു. വീട് വാങ്ങിക്കുന്നതിനും അനുകൂല സമയമാണ്. വാഹനയോഗവും കാണപ്പെടുന്നു. ആഴ്ചയുടെ ആദ്യം മുതല്‍ തന്നെ പല കാര്യങ്ങളിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. പങ്കാളിയുടെ നിര്‍ദ്ദേശത്തില്‍ നേട്ടങ്ങള്‍ തേടി വരുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പുതിയ പ്രണയ ബന്ധങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് വിജയത്തിലേക്ക് എത്തുകയും ചെയ്യുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിന് സാധിക്കുന്നു. സ്വര്‍ണാഭരണ സംബന്ധമായ കാര്യങ്ങളില്‍ ചെറിയ ആശങ്കകള്‍ നിലനില്‍ക്കാം. പലപ്പോഴും അനുകൂലമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കാം. ഭൂമി വാഹനം എന്നിവ സ്വന്തമാക്കുന്നതിനുള്ള യോഗം കാണുന്നു. സാഹിത്യത്തില്‍ നിങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ അല്‍പം സൂക്ഷിച്ച് കടന്നു പോവേണ്ട സമയാണ്. അകന്ന് കഴിയുന്നവര്‍ക്ക് പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിന് ഇടയാവും. അത് കൂടാതെ പല കാര്യങ്ങള്‍ക്കും പരിശ്രമം ആവശ്യമായി വരുന്നു. നിങ്ങളെ തേടി നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നു. അതിനെയെല്ലാം പതിയെ പ്രതിരോധിക്കുന്നതിനും സാധിക്കുന്നു. പ്രശ്‌നങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് നേരിടേണ്ടി വരുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് കുടുംബത്തില്‍ മംഗള കര്‍മ്മം നടക്കുന്നതിനുള്ള സാധ്യതയുണ്ട്. യാത്രകള്‍ പലതും ഗുണകരമായി മാറുന്നു. ബന്ധുക്കളുടെ സഹായം പല വിധത്തിലാണ് നിങ്ങളെ തേടി എത്തുന്നത്. അതെല്ലാം നിങ്ങളില്‍ എല്ലാ വിധ നേട്ടങ്ങളും ഉണ്ടാക്കുന്നു. ചെറിയ അസുഖങ്ങള്‍ വരെ വരാന്‍ സാധ്യതയുള്ളതിനാല്‍ അല്‍പം ശ്രദ്ധിക്കണം. ഓരോ കാര്യവും ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. പ്രശ്‌നങ്ങള്‍ തരണം ചെയ്ത് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിച്ച് കൊണ്ടിരിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളിലും ഉന്‍മേഷവും ഉത്സാഹവും വളരെയധികം വര്‍ദ്ധിക്കുന്നു. ഇത് നിങ്ങള്‍ക്ക് അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പങ്കെടുക്ക കാര്യങ്ങളില്‍ എല്ലാം തന്നെ വിജയം ലഭിക്കുന്നു. അസുഖങ്ങളില്‍ ചെറിയ തോതില്‍ പിടികൂടുന്നതിന് സാധിക്കുന്നു. ലേഖകര്‍ക്ക് നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള പുരസ്‌കാരങ്ങള്‍ തേടി എത്തുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും. ജീവിതം സന്തോഷത്തിന്റേതായിരിക്കും..

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഉന്നത വിജയം എല്ലാ കാര്യങ്ങളിലും നേടി എടുക്കുന്നതിന് സാധിക്കുന്നു. അത് തന്നെയായിരിക്കും ഇവരുടെ ജീവിതത്തിന്റെ അടിസ്ഥാനവും. സാമ്പത്തിക നില മികച്ചതായിരിക്കും. പ്രതീക്ഷകള്‍ എല്ലാം തന്നെ പെട്ടെന്ന് സഫലമാവുന്നു. വിദേശത്തുള്ളവര്‍ക്ക് സ്വദേശത്തേക്ക് എത്തിച്ചേരുന്നതിന് സാധിക്കുന്നു. വായ്പകള്‍ നിങ്ങള്‍ക്ക് അനുകൂല ഫലം നല്‍കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഭൂമി സ്വന്തമാക്കുന്നതിന് സാധിക്കുന്ന ഒരു സമയം കൂടിയാണ്. ഇവര്‍ക്ക് എല്ലാ കടങ്ങളും തീര്‍ക്കുന്നതിനും ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. കൂടുതല്‍ അശ്രദ്ധ എല്ലാ കാര്യത്തിലും ഉണ്ടാവുന്നുണ്ട്. അത് നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികളിലേക്ക് വഴി വെക്കുന്നു. എങ്കിലും പൊതുവേ സന്തോഷം നിലനില്‍ക്കുന്ന ഒരു സമയം തന്നെയാണ് എന്നതാണ് പ്രത്യേകത. കലാകാരന്‍മാര്‍ക്ക് കൂടുതല്‍ മേഖലയില്‍ തിളങ്ങുന്നതിനും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങുന്നതിനും സാധിക്കുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ അപ്രതീക്ഷിത നേട്ടങ്ങളാണ് ഉണ്ടാവാന്‍ പോവുന്നത്. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവുന്നു. പല അംഗീകാരങ്ങളും നിങ്ങളെ തേടി എത്തുന്നു. പഠനത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതം സന്തോഷത്തിന്റേയും പുരോഗതിയുടേയും പാതകള്‍ തെളിയിക്കുന്നു. വീട്ടുപകരണങ്ങള്‍ വാങ്ങിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു. അതിന് വേണ്ടി പണം ചിലവാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ്. അവിചാരിതമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സുഹൃത്തുക്കള്‍ക്കിടയില്‍ സന്തോഷം നിറയുന്ന പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കൃഷിയില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. ആത്മസംതൃപ്തി തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടി ശ്രദ്ധിച്ച് കൊണ്ടിരിക്കുന്നു. കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നു. സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. കൂടാതെ സാമ്പത്തികമായി മികച്ച നേട്ടങ്ങള്‍ ഉണ്ടായിരിക്കും.

മീനം രാശി
മീനം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവാം. ഏറെക്കാലമായി കാത്തിരുന്ന പല കാര്യങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷത്തിന്റെ അനുഭവങ്ങള്‍ പല കോണില്‍ നിന്നും ഉണ്ടാവും. മേലുദ്യോഗസ്ഥരുടെ പിന്തുണ എല്ലാ കാര്യത്തിലും ഉണ്ടാവുന്നു. ജോലിക്ക് വേണ്ടിയുള്ള ശ്രമങ്ങളില്‍ നൂറ് ശതമാനം വിജയം കണ്ടെത്താന്‍ സാധിക്കുന്നു. വീട് വിട്ട് കഴിയേണ്ട അവസ്ഥയുണ്ടാവാം. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഇത് വിവാഹത്തിലേക്ക് വരെ എത്തുന്നതിനുളള സാധ്യതയുണ്ട്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications