Latest Updates
-
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം -
മാര്‍ച്ച് 15-ലെ പുലരിയില്‍ ത്രിഗ്രഹിയോഗം: ഭാഗ്യക്കൊടുമുടി കയറും 5 രാശിക്കാര്‍, ഇതില്‍ നിങ്ങളുണ്ടോ?
Weekly Horoscope: ഈ ആഴ്ചയിലെ വാരഫലം: 12 രാശിക്കും സമ്പൂര്‍ണഫലം
ഓരോ രാശിക്കും ഓരോ ആഴ്ചയില്‍ വ്യത്യസ്ത ഫലങ്ങളാണ് ഉണ്ടാവുന്നത്. ഈ ആഴ്ചയിലെ രാശിഫലത്തെക്കുറിച്ചും ഓരോ രാശിക്കാര്‍ക്കും ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്.

ആര്‍ക്കൊക്കെ പരാജയം ആര്‍ക്കൊക്കെ വിജയം ആരിലൊക്കെ നേട്ടങ്ങള്‍ ആരിലൊക്കെ മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഈ ആഴ്ചയിലെ സമ്പൂര്‍ണഫലം ഓരോ രാശിക്കാര്‍ക്കും എങ്ങനെയെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇവരുടെ പ്രണയ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും നിങ്ങളുടെ ബന്ധം പോലും തകരുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹിതര്‍ക്ക് ഈ ആഴ്ച വളരെ പ്രധാനപ്പെട്ടതായിരിക്കും. സന്താനഭാഗ്യം ഉണ്ടാവുന്നുണ്ട്. ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ സമയത്ത് നിങ്ങളുടെ പെരുമാറ്റം ശ്രദ്ധിക്കാനും നിര്‍ദ്ദേശമുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില പുതിയ സാമ്പത്തിക ഫലങ്ങള്‍ ഉണ്ടായിരിക്കും. വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.
ഭാഗ്യ നിറം: പീച്ച്
ഭാഗ്യ സംഖ്യ: 22
ഭാഗ്യദിനം: വെള്ളിയാഴ്ച

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ വരുന്ന ആഴ്ച അല്‍പം ശ്രദ്ധിക്കണം. കാരണം അല്‍പം മന്ദത ഇവര്‍ക്ക് അനുഭവപ്പെടുന്നുണ്ട്. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. പലപ്പോഴും തീരുമാനം നിങ്ങള്‍ക്ക് അനുകൂലമായിരിക്കാം. ജോലിയുടെ കാര്യത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ആഴ്ചയുടെ അവസാനത്തില്‍ നിങ്ങള്‍ക്ക് നല്ലൊരു നിക്ഷേപത്തിനുള്ള സാധ്യത ഉണ്ട്. ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ സവിശേഷമായിരിക്കും. വിദേശത്ത് ജോലിക്ക് ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച സമയമായിരിക്കും. പ്രണയം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. ഈ സമയം പണത്തിന്റെ കാര്യത്തില്‍ വളരെ ചെലവേറിയതായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ജോലിയ്ക്കൊപ്പം, നിങ്ങളുടെ ആരോഗ്യത്തിനും നിങ്ങള്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്. വിശ്രമം നിങ്ങള്‍ക്ക് അത്യാവശ്യമാണ്.
ഭാഗ്യ നിറം: നീല
ഭാഗ്യ സംഖ്യ: 9
ഭാഗ്യദിനം: ചൊവ്വാഴ്ച

മിഥുനം രാശി
മിഥുനം രാശിയില്‍ പെട്ടവര്‍ക്ക് അല്‍പം ശ്രദ്ധിക്കേണ്ട സമയമാണ്. ഈ അഴ്ച ജോലിഭാരം വളരെ കൂടുതലായിരിക്കും. ജോലിയിലും ബിസിനസിലും കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. മേലധികാരികള്‍ കര്‍ശന തീരുമാനം എടുക്കുന്നു. ആഴ്ചയുടെ അവസാനത്തില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടവും ഉണ്ടായേക്കാം. വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സ്‌നേഹവും പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. സുഹൃത്തുക്കളുടെ കാര്യത്തില്‍ ഈ ആഴ്ച വളരെ നല്ലതായിരിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. ആരോഗ്യത്തെക്കുറിച്ച് പറയുമ്പോള്‍, നിങ്ങള്‍ക്ക് പനി, ജലദോഷം, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.
ഭാഗ്യ നിറം: ഓറഞ്ച്
ഭാഗ്യ സംഖ്യ: 24
ഭാഗ്യദിനം: തിങ്കളാഴ്ച

കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് സമ്മിശ്രഫലമാണ് ഈ ആഴ്ച ഉണ്ടാവുന്നത്. ഈ സമയത്ത്, ഏത് തീരുമാനവും വളരെയയധികം വിവേകത്തോടെ എടുക്കണം. ജീവിതത്തില്‍ സന്തുലിതാവസ്ഥ കൈവരിക്കാന്‍ ശ്രദ്ധിക്കണം. സാമ്പത്തിക രംഗത്ത് മികച്ച സമയമായിരിക്കും. പണം സമ്പാദിക്കാനുള്ള നല്ല അവസരം നിങ്ങള്‍ക്ക് ലഭിക്കും. താമസിയാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. വീട്ടില്‍ ചെറിയ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തില്‍ സ്‌നേഹം നിലനില്‍ക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
ഭാഗ്യ നിറം: പച്ച
ഭാഗ്യ സംഖ്യ: 14
ഭാഗ്യദിനം: ഞായറാഴ്ച

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ നിങ്ങളുടെ ജീവിതത്തില്‍ ചില നല്ല മാറ്റങ്ങള്‍ ഉണ്ടായേക്കാം. ആഴ്ചയിലെ ആരംഭ ദിനങ്ങള്‍ നിങ്ങള്‍ക്ക് മികച്ചതായിരിക്കും. കുടുംബാംഗങ്ങളുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിക്കണം. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. ഓഫീസ് കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ച് ഇടപെടണം. ഇതുകൂടാതെ, ഏതെങ്കിലും പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍ സമയം നല്ലതായിരിക്കും. ബജറ്റ ്അനുസരിച്ച് കാര്യങ്ങള്‍ ചെയ്യണം. ഉറക്കവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്.
ഭാഗ്യനിറം: പിങ്ക്
ഭാഗ്യ സംഖ്യ: 6
ഭാഗ്യദിനം: ബുധനാഴ്ച

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പ്രതീക്ഷിച്ച ഫലങ്ങള്‍ ജീവിതത്തില്‍ ലഭിക്കുന്നു. ജോലി ചെയ്യുകയാണെങ്കില്‍ അല്‍പം ശ്രദ്ധിച്ച് കാര്യങ്ങള്‍ ചെയ്യണം എന്നുള്ളത് മാത്രം ശ്രദ്ധിക്കണം. നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. ബിസിനസില്‍ വിജയവും ലാഭവും ഉണ്ടാകും. നിങ്ങളുടെ ബിസിനസ്സിലുണ്ടാവുന്ന മാറ്റങ്ങള്‍ പല വിധത്തില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നു. നിങ്ങള്‍ വിദേശ കമ്പനികളുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. എങ്കിലും ലാഭം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സഹോദരങ്ങളുമായുള്ള ബന്ധം നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. നിങ്ങള്‍ മൈഗ്രേന്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരാണെങ്കില്‍, ഈ സമയത്ത് അശ്രദ്ധ പാടില്ല.
ഭാഗ്യ നിറം: ക്രീം
ഭാഗ്യ സംഖ്യ: 26
ഭാഗ്യദിനം: വെള്ളിയാഴ്ച

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് നിങ്ങളുടെ പഴയ സ്വത്തുക്കളുടെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് സാധിക്കുന്നു. നിങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ഈ സമയത്ത് ലഭിക്കുന്നു. പുതിയ ഭൂമി, വീട്, വാഹനം തുടങ്ങിയവ വാങ്ങുന്നതിനും ഈ സമയം നിങ്ങള്‍ക്ക് അനുകൂലമാണ്. ജോലിസ്ഥലത്ത് വളരെയധികം തിരക്കുള്ളതായിരിക്കും. ഓഫീസില്‍ പല വിധത്തിലുള്ള ജോലികളും ശ്രദ്ധയോടെ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ സമ്മര്‍ദ്ദം നിങ്ങളെ പിടികൂടാതിരിക്കുന്നതിനും ശ്രദ്ധിക്കണം. തെറ്റുകള്‍ പറ്റുമെങ്കിലും ക്ഷമയോടെ അതിനെ നേരിടണം. ബിസിനസില്‍ ചെറിയ നഷ്ടങ്ങള്‍ ഉണ്ടായേക്കാം. എന്നാലും അല്‍പം ശ്രദ്ധയോടെ ഏത് കാര്യത്തേയും സമീപിക്കേണ്ടതാണ്. എല്ലാ വിധത്തിലും നിങ്ങള്‍ക്ക് ആരോഗ്യം മികച്ചത് തന്നെയായിരിക്കും.
ഭാഗ്യ നിറം: നീല
ഭാഗ്യ സംഖ്യ: 11
ഭാഗ്യദിനം: തിങ്കളാഴ്ച

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ച സാമ്പത്തികമായി വളരെ നല്ലതായിരിക്കും. ഇത് കൂടാതെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള വരുമാന മാര്‍ഗ്ഗങ്ങളും ഉണ്ടാവുന്നുണ്ട്. ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്നത് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ തേടി വരുന്നുണ്ട്. മുടങ്ങിക്കിടക്കുന്ന ജോലി പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ സാധിക്കുകയും ചെയ്യുന്നു. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. സന്താനഭാഗ്യം നിങ്ങള്‍ക്കുണ്ടാവുന്ന സമയം കൂടിയാണ്. ആരോഗ്യകാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.
ഭാഗ്യ നിറം: പര്‍പ്പിള്‍
ഭാഗ്യ സംഖ്യ: 5
ഭാഗ്യദിനം: ശനിയാഴ്ച

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. ജോലിക്കാരില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നുണ്ട്. പ്രമോഷന്‍ സാധ്യത നിങ്ങള്‍ക്ക് ലഭിക്കുന്നു. ജോലിയില്‍ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ബിസിനസില്‍ ആഗ്രഹിക്കുന്ന ഫലവും നിങ്ങളെ തേടി എത്തുന്നു. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിക്കുകയാണെങ്കില്‍, നിങ്ങളുടെ ശ്രമങ്ങള്‍ അതിന് മാത്രം വിജയം കണ്ടെത്തുന്നു. പ്രിയപ്പെട്ടവരുമായി ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. ആരോഗ്യസ്ഥിതിയില്‍ പെട്ടെന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാവാം. എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ അവഗണിക്കരുത്.
ഭാഗ്യ നിറം: മഞ്ഞ
ഭാഗ്യ സംഖ്യ: 2
ഭാഗ്യദിനം: വ്യാഴാഴ്ച

മകരം രാശി
മകരം രാശിക്കാര്‍ക്ക് മികച്ച ഫലം നല്‍കുന്ന ഒരു സമയമാണ് ഈ ആഴ്ച. നിങ്ങളുടെ സ്‌നേഹത്തിനിടയില്‍ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്നുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. ചെലവുകള്‍ കുറയുകയും ജീവിതത്തില്‍ സാമ്പത്തിക ഭദ്രത ഉണ്ടാവുകയയും ചെയ്യുന്നു. നിങ്ങള്‍ക്ക് ലഭിക്കുന്നതിനുള്ള പണം പെട്ടെന്ന് തന്നെ തിരിച്ച് ലഭിക്കുന്നു. ജോലിയില്‍ ചെറിയ വെല്ലുവിളികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയുമായുള്ള ബന്ധത്തില്‍ പല വിധത്തിലുള്ള അസ്വാരസ്യങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും നിങ്ങള്‍ ഒരിക്കലും അതിന് വേണ്ടി വാദിക്കുകയോ അനാവശ്യമായ ദേഷ്യം കാണിക്കുകയോ ചെയ്യരുത്. കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിക്കുന്നതിനാല്‍ ജാഗ്രത പാലിക്കേണ്ടതാണ്.
ഭാഗ്യ നിറം: പച്ച
ഭാഗ്യ സംഖ്യ: 30
ഭാഗ്യദിനം: ഞായറാഴ്ച

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച ഉണ്ടാവുന്ന ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ അവഗണിക്കുന്നത്. കാരണം ഇപ്പോള്‍ അത് അവഗണിച്ചാല്‍ പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ശ്രദ്ധിക്കണം. ജോലിയില്‍ അനുകൂല സമയമായിരിക്കും. ജോലിയില്‍ മികച്ച ഫലങ്ങള്‍ ഉണ്ടായിരിക്കുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബിസിനസില്‍ എടുക്കുന്ന തീരുമാനങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം. അതുകൊണ്ട് തന്നെ ബിസിനസ്സില്‍ റിസ്‌ക് എടുക്കുന്നത് ഒഴിവാക്കുക. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ചതായിരിക്കും.
ഭാഗ്യ നിറം: പിങ്ക്
ഭാഗ്യ സംഖ്യ: 7
ഭാഗ്യദിനം: ശനിയാഴ്ച

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച അല്‍പം വല്ലുവിളി നിറഞ്ഞതായിരിക്കും. നിങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കാത്ത ജോലികള്‍ നിരവധിയുണ്ടാവും. സഹപ്രവര്‍ത്തകരുമായി അനുയോജ്യതയോടെ പോവുന്നതിന് ശ്രദ്ധിക്കുക. ബിസിനസ്സ് ആളുകള്‍ അവരുടെ ബിസിനസ്സ് പ്ലാനുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നത് ഈ ആഴ്ച ഒഴിവാക്കേണ്ടതാണ്. കുടുംബ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച വളരെ ചെലവേറിയതായിരിക്കും. ഇത് നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. മാനസിമായി നിങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടതായി വന്നേക്കാം. ആരോഗ്യത്തിന്റഎ കാര്യത്തില്‍ ശ്രദ്ധിക്കണം.
ഭാഗ്യ നിറം: ഓറഞ്ച്
ഭാഗ്യ സംഖ്യ: 4
ഭാഗ്യദിനം: വെള്ളിയാഴ്ച



Click it and Unblock the Notifications











