Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
Weekly Horoscope: ഫെബ്രുവരി 19 മുതല്‍ 25 വരെ 12 രാശിക്കും സമ്പൂര്‍ണ വാരഫലം
ഓരോ ആഴ്ചയിലും നിരവധി മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ജ്യോതിഷ പ്രകാരം ഉണ്ടാവുന്നു. ഇതില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഓരോരുത്തരിലും ഉണ്ടാവുന്നുണ്ട്.

നിങ്ങളുടെ ഈ ആഴ്ചയിലെ രാശിഫലം അനുസരിച്ച് എന്തൊക്കെ മാറ്റങ്ങളാണ് ഓരോരുത്തരിലും ഉണ്ടാവുന്നത്, എന്തൊക്കെയാണ് നിങ്ങളുടെ രാശിക്ക് ഈ ആഴ്ചയുടെ സമ്പൂര്‍ണ വാരഫലം എന്നും നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് സാമ്പത്തികമായി പല വിധ
ത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നു. ജോലി സംബന്ധമായും അല്ലാതേയും നിരവധി യാത്രകള്‍ നടത്തേണ്ടി വരും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. നിരവധി ജോലി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. സമൂഹത്തില്‍ അംഗീകാരവും ബഹുമാനവും നിങ്ങള്‍ക്കുണ്ടാവുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് നല്ല ആഴ്ചയാണ് ഇത്. ഇവര്‍ക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിക്കുന്നു. കൃഷിസംബന്ധമായ നിരവധി അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. കുട്ടികളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് അഭിമാനം കൊള്ളാവുന്നതാണ്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തികമായി അനുകൂല ഫലങ്ങള്‍ ധാരാളം ഉണ്ടാവുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സൗഹൃദത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്നു. ജോലിയില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. ഏത് രംഗത്തേയും തടസ്സങ്ങള്‍ മാറുന്നു. ആരോഗ്യം മികച്ചതാവും. സമ്മാനങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികം ശക്തം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പലവിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരാഴ്ചയാണ്. കുട്ടികളുട കാര്യത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നു. ജോലിയില്‍ നിങ്ങളെ തേടി അംഗീകാരങ്ങള്‍ വന്നെത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പരീക്ഷകളില്‍ വിജയിക്കുകയും മികച്ച മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരവും ലഭിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ അല്പം ശ്രദ്ധ വേണം. ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കുന്ന ഒരു ആഴ്ചയായിരിക്കും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതലായി നേരിടാന്‍ സാധ്യതയുള്ള ഒരു ആഴ്ചയാണ് ഇത്. പല രംഗത്ത് നിന്നുള്ള സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് സഹായം നല്കുന്നു. പൂജാകാര്യങ്ങളില്‍ പ്രത്യേക താല്‍പ്പര്യം കാണിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പണത്തിന്റെ ഇടപാടുകള്‍ ശ്രദ്ധിച്ച് വേണം. ഇത് നഷ്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കണം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയാണ് ഇത്. ആഗ്രഹിക്കുന്ന ജോലി ലഭിക്കുന്നതിന് ഉള്ള യോഗം കാണുന്നു. ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. വാഹനങ്ങളും വസ്തുവും വില്‍ക്കുന്നതിനും വാങ്ങുന്നതിനും അനുകൂല സമയമാണ്. വരുമാനം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സാമ്പത്തികമായി അനുകൂല ഫലങ്ങള്‍ വന്ന് ചേരുകയും ചെയ്യുന്നു.. ആരോഗ്യം ശ്രദ്ധിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് യാത്രകള്‍ നിരവധി നടത്തേണ്ടി വരുന്നു. കുടുംബത്തില്‍ സമാധാനവും സ്വസ്ഥതയും നിലനില്ക്കുന്നു. ജോലിയില്‍ നിരവധി അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. പല വിധത്തിലുള്ള ആഘോഷങ്ങളും ഉണ്ടാവാം. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. വരുമാനം വര്‍ദ്ധിക്കും. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തികം ശക്തം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സന്തോഷകരമായ ഒരു ആഴ്ചയായിരിക്കും ഇത്. എല്ലാ മാറ്റങ്ങളും പോസിറ്റീവ് ആയിരിക്കും. ജോലിയില്‍ അനുകൂലമായി പല വിധത്തിലുള്ള സന്തോഷങ്ങള്‍ തേടിയെത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ബിസിനസ് കൂടുതല്‍ ലാഭം നല്കുന്നവയായിരിക്കും. അമ്മയുടടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ അധികം ശ്രദ്ധ വേണം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് സാമ്പത്തികസ്ഥിതിയില്‍ അനുകൂല മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കും. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനും സമ്മാനമായി ലഭിക്കുന്നതിനും സാധ്യതയുണ്ട്.ജോലിയില്‍ ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നു. കോടതി സംബന്ധമായ കാര്യങ്ങളില്‍ അനുകൂല മാറ്റം ഉണ്ടാവാം. ആരോഗ്യത്തില്‍ പ്രതിസന്ധികള്‍ ഇല്ല.

മകരം രാശി
മകരം രാശിക്കാര്‍ക്ക് വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങളും നടക്കുന്നു.തൊഴിലില്‍ ചെറിയ ചില അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. വിദേശത്തേക്ക് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ജോലിയില്‍ സന്തോഷവും സമാധാനവും പകുതി ദിവസങ്ങള്‍ക്ക് ശേഷം ഉണ്ടാവുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നതിന് ഉള്ള യോഗം കാണുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ജീവിതം വളരെയധികം മാറ്റങ്ങളുടേത് ആയിരിക്കാം. ദമ്പതികള്‍ തമ്മിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും അനുകൂലമായ മറ്റ് മാറ്റങ്ങളും ഉണ്ടായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

മീനം രാശി
മീനം രാശിക്കാര്‍ക്ക് നിരവധി യാത്രകള്‍ നടത്തുന്നതിന് യോഗമുള്ള ആഴ്ചയാണ്. ഇവയെല്ലാം തന്നെ ഗുണകരമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. പ്രണയത്തിന് അനുകൂല സമയമാണ്. ശത്രുക്കളെ ജയിക്കുന്നതിനുള്ള സധ്യതയുണ്ട്. ബിസിനസില്‍ ലാഭം ലഭിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ് പരീക്ഷകളില്‍ ഉണ്ടാവുന്നത്. എങ്കിലും പഠനത്തില്‍ അല്പം ശ്രദ്ധിക്കണം. ആരോഗ്യം മികച്ചതായിരിക്കും.



Click it and Unblock the Notifications
