Weekly Horoscope: വാരഫലത്തില്‍ ശുക്രനുദിക്കും രാശിക്കാര്‍ : 12 രാശിക്കും സമ്പൂര്‍ണഫലം

2022 അവസാനിക്കാന്‍ ഇനി വെറും ചുരുങ്ങിയ സമയം മാത്രമേ ഉള്ളൂ. ഈ ആഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും ബാധിക്കുന്നുണ്ട്. നിങ്ങളുടെ വരുന്ന ആഴ്ച എന്തൊക്കെയാണ് ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം.

Weekly Horoscope

ഓരോ രാശിക്കാര്‍ക്കും ജീവിതത്തില്‍ സംഭവിക്കുന്ന പോസിറ്റീവ് മാറ്റങ്ങളും നെഗറ്റീവ് മാറ്റങ്ങളും മുന്‍കൂട്ടി അറിയുന്നതിന് വേണ്ടി വാരഫലം വായിക്കാം.

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ)

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ)

മേടം രാശിക്കാര്‍ക്ക് പലവിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയാണ്. ജോലിയിലും ബിസിനസിലും അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ഐശ്വര്യം വര്‍ദ്ധിക്കുന്ന ഒരു ആഴ്ചയായിരിക്കും. ഈ ആഴ്ച നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. മറുവശത്ത്, ജോലി ചെയ്യുന്ന ആളുകള്‍ ശമ്പളവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ വിജയിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് സന്തോഷം ലഭിക്കുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണയേക്കാള്‍ മികച്ചതായിരിക്കും. സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ സാധിക്കുന്നു. ആഴ്ചയുടെ അവസാനം ബന്ധുക്കള്‍ക്കൊപ്പം യാത്ര ചെയ്യാനുള്ള അവസരം നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

ഭാഗ്യ നിറം: ഓറഞ്ച്

ഭാഗ്യ സംഖ്യ: 8

ഭാഗ്യദിനം: വെള്ളിയാഴ്ച

ഇടവം രാശി (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ)

ഇടവം രാശി (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ)

ഇടവം രാശിക്കാര്‍ക്ക് ഓഫീസില്‍ മത്സരങ്ങള്‍ സഹപ്രവര്‍ത്തകരുമായി വര്‍ദ്ധിക്കും. വളരെയധികം കഠിനാധ്വാനം ചെയ്യുന്നു. ചെറിയ ജോലി പോലും ശ്രദ്ധയോടെ ചെയ്ത് തീര്‍ക്കണം. ബിസിനസ്സുകാര്‍ക്ക് ഈ കാലയളവില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ ലഭിക്കും. ഏത് തീരുമാനത്തിനും അനുകൂല ഫലങ്ങള്‍ ഉണ്ടാവും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിരിക്കും. നിങ്ങള്‍ വായ്പയെടുക്കുന്നതിനോ കടം വാങ്ങുന്നതിനോ ചിന്തിക്കുകയാണെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് പറഞ്ഞാല്‍ ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ സംഖ്യ: 22

ഭാഗ്യദിനം: തിങ്കളാഴ്ച

മിഥുനം രാശി (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ)

മിഥുനം രാശി (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ)

പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. പഴയ കടമോ ലോണോ തിരിച്ചടയ്ക്കാന്‍ സാധിക്കുന്നു. ഒരു പുതിയ വരുമാന സ്രോതസ്സ് ഉണ്ടാവുന്നു. ജോലിയുടെ കാര്യത്തില്‍ ശക്തമായ സാധ്യതകള്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. കഠിനാധ്വാനം വിജയത്തിലേക്ക് എത്തുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് നല്ലൊരു നിക്ഷേപം ആരംഭിക്കാം. തൊഴില്‍ ചെയ്യുന്നവര്‍ക്ക് പുരോഗതി കൈവരിക്കാനാകും. ജോലിയില്‍ ഉയര്‍ന്നസ്ഥാനം ഉണ്ടാവുന്നു. പങ്കാളിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഈ സമയത്ത്, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യം മോശമാവാം. ഇത് ദാമ്പത്യ ജീവിതത്തേയും ബാധിക്കുന്നു. ജോലിയും ആരോഗ്യവും ശ്രദ്ധിക്കണം.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ സംഖ്യ: 6

ഭാഗ്യദിനം: ബുധനാഴ്ച

കര്‍ക്കടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ)

കര്‍ക്കടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ)

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ സന്തോഷകരമായിരിക്കും. അതുകൊണ്ട് തന്നെ ഏത് കാര്യവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സ്വത്ത് തര്‍ക്കത്തിന് പരിഹാരം കാണാം. ജീവിത സാഹചര്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്നതിന് സാധിക്കുന്നു. ജോലി ഭാരം വര്‍ദ്ധിക്കുന്നു.എന്നാല്‍ നിങ്ങളുടെ എല്ലാ ജോലികളും സത്യസന്ധതയോടെയും കഠിനാധ്വാനത്തോടെയും ചെയ്യും. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. ബിസിനസില്‍ സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടായേക്കാം. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല ഫലം ലഭിക്കുന്നു. ആഴ്ചയുടെ മധ്യത്തില്‍ നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. ചെലവുകള്‍ കുറവായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും.

ഭാഗ്യ നിറം: പിങ്ക്

ഭാഗ്യ സംഖ്യ: 19

ഭാഗ്യദിനം: തിങ്കളാഴ്ച

ചിങ്ങം രാശി (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ)

ചിങ്ങം രാശി (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ)

ജോലി ചെയ്യുന്നവര്‍ക്ക് ഈ ആഴ്ച വളരെ പ്രധാനപ്പെട്ടതായിരിക്കും. നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ബോസില്‍ സന്തോഷം നിറക്കുന്നു. മറുവശത്ത്, ഈ സമയം ബിസിനസുകാര്‍ക്ക് ഒരു പരിധിവരെ വെല്ലുവിളികള്‍ ഉണ്ടാവുന്നു. പലപ്പോഴും പെട്ടെന്ന് തീര്‍ക്കാവുന്ന ജോലിയില്‍ പോലും തടസ്സങ്ങള്‍ ഉണ്ടായിരിക്കാം. നിങ്ങള്‍ക്ക് സാമ്പത്തിക പരിമിതികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. കുടുംബത്തില്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിരിക്കും. പണത്തിന്റെ കാര്യത്തില്‍ അല്‍പം ചിലവേറിയ സമയമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. അമിത ദേഷ്യം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

ഭാഗ്യ നിറം: ബ്രൗണ്‍

ഭാഗ്യ സംഖ്യ: 5

ഭാഗ്യദിനം: ഞായറാഴ്ച

കന്നിരാശി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ)

കന്നിരാശി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ)

കന്നി രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിച്ച നേട്ടം സ്വന്തമാക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ ബിസിനസ്സ് കുതിച്ചുയരും. ജോലി ചെയ്യുന്നവര്‍ക്ക് ആഴ്ചയുടെ തുടക്കം നല്ലതായിരിക്കും, പക്ഷേ അതിന് ശേഷം അല്‍പം ശ്രദ്ധിക്കണം. കെട്ടിക്കിടക്കുന്ന ജോലികളുടെ ഭാരം വര്‍ധിക്കും. അതുകൊണ്ട് കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. ജോലിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ മുന്‍കൂട്ടി തയ്യാറാക്കുന്നത് നല്ലതാണ്. സാമ്പത്തികാവസ്ഥയില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിരിക്കും. നിങ്ങളുടെ ബജറ്റ് അസന്തുലിതമാക്കും. സാമ്പത്തിക പ്രതിസന്ധി ചില അവസരങ്ങളില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. തിടുക്കത്തില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തരുത്. നിങ്ങളുടെ പ്രിയപ്പെട്ടവരെ നിങ്ങള്‍ സ്‌നേഹത്തോടെ കൈകാര്യം ചെയ്യണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം.

ഭാഗ്യ നിറം: ക്രീം

ഭാഗ്യ സംഖ്യ: 16

ഭാഗ്യദിനം: ശനിയാഴ്ച

തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ)

തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ)

തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ പ്രധാനമാണ്. ചെറിയ കാര്യങ്ങളില്‍ പോലും ശ്രദ്ധ വേണം. ജോലിയുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ തിരക്കുള്ളതായിരിക്കും. ബിസിനസ്സിന്റെ കാര്യത്തില്‍ ഉത്തരവാദിത്തം വര്‍ദ്ധിക്കും. ഈ സമയം നിങ്ങള്‍ക്ക് വളരെയധികം സമ്മര്‍ദ്ദം ഉണ്ടാവാം. എന്നാല്‍ ശാന്തമായ മനസ്സോടെ ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും. ഈ കാലയളവില്‍ ദൂരയാത്രകള്‍ ഒഴിവാക്കണം. കുടുംബജീവിതത്തില്‍ സ്ഥിതിഗതികള്‍ സാധാരണമായിരിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിക്കുന്നു. സാമ്പത്തികമായി മികച്ച ഫലം ലഭിക്കുന്നു. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും അവഗണന പാടില്ല.

ഭാഗ്യ നിറം: പിങ്ക്

ഭാഗ്യ സംഖ്യ: 27

ഭാഗ്യദിനം: വെള്ളിയാഴ്ച

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ)

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ)

വൃശ്ചികം രാശിക്കാര്‍ക്ക് ആഴ്ചയുടെ തുടക്കം നല്ലതല്ല. വീട്ടിലെ അംഗത്തിന്റെ ആരോഗ്യം മോശമാവുന്നു. ആശുപത്രി യാത്രകള്‍ വേണ്ടി വന്നേക്കാം. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ജോലിയില്‍ കാഠിന്യം അനുഭവപ്പെടില്ല. ഓഫീസില്‍ മേലധികാരിയുടെ അനിഷ്ടം അനുഭവിക്കേണ്ടി വരും. അശ്രദ്ധ ഭാവിയിലും തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാം. വലിയ ലാഭം നേടുന്നതിന് കുറുക്കുവഴി സ്വീകരിക്കുന്നത് ഒഴിവാക്കണം. അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കൃത്യമായി ചിലവഴിച്ചാല്‍ വലിയ കുഴപ്പമൊന്നും ഉണ്ടാകില്ല. നിങ്ങളുടെ ഭൂമി വില്‍ക്കാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍ അതിന് വേണ്ടി തിരക്കുകൂട്ടരുത്. ആരോഗ്യത്തിന്റെ കാര്യത്തില്‍, ഈ സമയം നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും.

ഭാഗ്യ നിറം: വെള്ള

ഭാഗ്യ സംഖ്യ: 20

ഭാഗ്യദിനം: ചൊവ്വാഴ്ച

ധനു രാശി (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ)

ധനു രാശി (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ)

ധനു രാശിക്കാര്‍ക്ക് ജോലിയില്‍ വളരെ സന്തോഷം ലഭിക്കുന്ന ഒരു ആഴ്ചയായിരിക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് വലിയ പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ നിങ്ങളില്‍ വളരെ സന്തുഷ്ടരായിരിക്കും. ജോലി മാറ്റത്തില്‍ അനുകൂല ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. വ്യവസായികള്‍ക്ക് സമ്മിശ്രഫലം അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടാവുന്നു. ആഴ്ചയുടെ മധ്യത്തില്‍ നിങ്ങള്‍ക്ക് ചില നല്ല ഓഫറുകള്‍ ലഭിക്കും. കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ സാധിക്കുന്നു. പങ്കാളിയോടൊപ്പം ഒരുമിച്ച് ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും. സന്താന സൗഭാഗ്യം ഉണ്ടാകും. വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ പ്രകടനം വളരെ മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നത്തെ ഇല്ലാതാക്കാം.

ഭാഗ്യ നിറം: പര്‍പ്പിള്‍

ഭാഗ്യ സംഖ്യ: 14

ഭാഗ്യദിനം: ശനിയാഴ്ച

മകരം രാശി (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):

മകരം രാശി (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):

മകരം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയായിരിക്കും. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഓഫീസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ജോലിയില്‍ തടസ്സം ഉണ്ടാവാം. ബിസിനസില്‍ വലിയ ഇടപാടുകള്‍ നടത്തരുത്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ പ്രതികൂലമായി കാണുന്നു. വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ അകല്‍ച്ച ഉണ്ടാകാം. നിങ്ങള്‍ ഓരോ കാര്യവും ക്ഷമമയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. മുതിര്‍ന്നവരോട് മാന്യമായി പെരുമാറുക, അവരുടെ വാക്കുകള്‍ അവഗണിക്കരുത. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി വ്യായാമം ചെയ്യണം.

ഭാഗ്യ നിറം: പച്ച

ഭാഗ്യ സംഖ്യ: 11

ഭാഗ്യദിനം: വ്യാഴാഴ്ച

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ)

കുംഭം രാശിക്കാര്‍ക്ക് നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ ശ്രദ്ധിക്കാം. ഇതില്‍ നിങ്ങള്‍ക്ക് നല്ല വിജയം ലഭിക്കുന്നു. ഇതിന്റെ ഫലമായി നിങ്ങളുടെ ബിസിനസ്സ് വളരുകയും നിങ്ങള്‍ക്ക് ആവശ്യമുള്ള ലാഭം ലഭിക്കുകയും ചെയ്യും. ബിസിനസില്‍ അനനുകൂല ഫലമായിരിക്കും. നിങ്ങള്‍ പ്രതീക്ഷിച്ച സാമ്പത്തിക ലാഭം ലഭിക്കുന്നു. ജോലി ചെയ്യുന്നവര്‍ക്ക് പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വരും. ചെറിയ തെറ്റുകളില്‍ പോലും ബോസ് നിങ്ങളോട് മോശമായി പെരുമാറും. കൂടാതെ, വര്‍ദ്ധിച്ചുവരുന്ന ജോലി സമ്മര്‍ദ്ദം കാരണം, നിങ്ങള്‍ ജോലി രാജി വെക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം. ഈ സമയത്ത് പല തരത്തിലുള്ള നെഗറ്റീവ് ചിന്തകളും നിങ്ങളുടെ മനസ്സില്‍ വരാം. പണത്തിന്റെ കാര്യത്തില്‍ ഈ സമയം നല്ലതല്ല. വീടിന്റെ അന്തരീക്ഷം ശാന്തമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം നല്ലതായിരിക്കും.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ സംഖ്യ: 4

ഭാഗ്യദിനം: തിങ്കളാഴ്ച

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

മീനം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ മാറ്റങ്ങള്‍ സംഭവിക്കം. തിടുക്കത്തില്‍ ജോലി ചെയ്യുന്നത് ഒഴിവാക്കണം. വായിക്കാതെ ഒപ്പിടുന്നത് അപകടമുണ്ടാക്കും. സാമ്പത്തിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സമയം വെല്ലുവിളി നിറഞ്ഞതായിരിക്കും. കഠിനാധ്വാനം ചെയ്തിട്ടും നിങ്ങള്‍ക്ക് നല്ല ഫലം ലഭിക്കണം എന്നില്ല. ജോലിയുള്ള ആളുകള്‍ ഓഫീസില്‍ വളരെ സജീവമായിരിക്കേണ്ടതാണ്. കൂടുതല്‍ കഠിനാധ്വാനം മികച്ച ഫലങ്ങള്‍ നല്‍കുന്നു. ജോലിയില്‍ നിങ്ങള്‍ നിങ്ങളുടെ ഏറ്റവും മികച്ചത് നല്‍കിയാല്‍ നിങ്ങള്‍ക്ക് വലിയ പുരോഗതി കൈവരിക്കാനാകും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങളുടെ സാമ്പത്തിക വശം ശക്തമായി നിലനില്‍ക്കും. ഗൃഹാന്തരീക്ഷം നല്ലതായിരിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതാവുന്നു.

ഭാഗ്യ നിറം: നീല

ഭാഗ്യ സംഖ്യ: 2

ഭാഗ്യദിനം: ചൊവ്വാഴ്ച

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Story first published: Sunday, December 18, 2022, 5:00 [IST]
X
Desktop Bottom Promotion