For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

12 രാശിക്കാര്‍ക്കും ഈ ആഴ്ചയിലെ വാരഫലത്തില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍

|

ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങളെ മനസ്സിലാക്കി അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും ദോഷങ്ങളെങ്കില്‍ അതിനെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിനും നമ്മള്‍ ശ്രദ്ധിക്കണം. വരുന്ന ആഴ്ച 12 രാശിക്കാരില്‍ ആരൊക്കെ സൂക്ഷിക്കണം, ആരൊക്കെ ജീവിതത്തില്‍ മുന്നോട്ട് പോവുന്നു എന്ന് മനസ്സിലാക്കുന്നതിന് വേണ്ടി ഈ ആഴ്ചയിലെ രാശിഫലം വായിക്കാവുന്നതാണ്.

MOST READ: ശ്രീചക്രം വീട്ടില്‍ വെച്ച് പ്രാര്‍ത്ഥിച്ചാല്‍ സംഭവിക്കുന്നത്

ഈ ആഴ്ച, ഏത് രാശിചിഹ്നങ്ങളില്‍ ഭാഗ്യത്തിന്റെ വാതില്‍ തുറക്കും എന്ന് നിങ്ങള്‍ക്ക് അറിയണമെങ്കില്‍ നിങ്ങളുടെ പ്രതിവാരഫലം വായിക്കുക. ആഴ്ചയിലെ മുഴുവന്‍ വിവരങ്ങളും ഇവിടെ നിങ്ങള്‍ക്ക് ലഭിക്കും. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ...

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):

മേടം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് ഒരു വെല്ലുവിളി നിറഞ്ഞ ആഴ്ചയായിരിക്കും. ഒരു വശത്ത്, ജോലിയുടെ ഭാരം നിങ്ങളെ പ്രശ്‌നത്തിലാക്കുന്നു, മറുവശത്ത്, ആഭ്യന്തര കലഹങ്ങള്‍ നിങ്ങളുടെ മാനസിക പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ആഴ്ചയുടെ ആദ്യ ദിവസങ്ങളില്‍, നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതം അസന്തുലിതമായി തുടരുന്നുണ്ട്. എന്നാല്‍ ഈ അവസരത്തില്‍ നിങ്ങള്‍ ക്ഷമയോടെയിരിക്കേണ്ടതാണ്. സ്വയം നിയന്ത്രണം പാലിക്കുകയും നിങ്ങളുടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കാനും ശ്രമിക്കുക. നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ പാര്‍ട്ണര്‍ഷിപ്പില്‍ ഒരു പുതിയ ജോലി ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തീരുമാനമെടുക്കേണ്ടതുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നഷ്ടവും നേട്ടവും ഒരുപോലെയായിരിക്കും. നിങ്ങള്‍ അവിവാഹിതനും പ്രണയവിവാഹം ആഗ്രഹിക്കുന്ന വ്യക്തിയുാണെങ്കില്‍, കുടുംബത്തോട് ഇക്കാര്യം പറയാന്‍ പറ്റിയ സമയമാണ്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അല്‍പം കൂടി ജാഗ്രത പുലര്‍ത്തണം.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):

ഈ ആഴ്ച നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും ഒപ്പം നിങ്ങളുടെ എല്ലാ ജോലികളും ഒരു തടസ്സവുമില്ലാതെ പൂര്‍ത്തിയാകും. ആഴ്ചയുടെ ആദ്യ ദിവസങ്ങള്‍ നിങ്ങള്‍ക്ക് വളരെ ശുഭകരമായിരിക്കും. നിങ്ങളെ തേടി നല്ല വാര്‍ത്തകള്‍ എത്തുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ സാമൂഹിക പ്രതിച്ഛായയും ശക്തമായിരിക്കും. ഈ ആഴ്ച ബാങ്കിംഗ്‌മേഖലയിലും ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലും ജോലി ചെയ്യുന്ന ആളുകള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ ഈ കാലയളവില്‍ നിങ്ങള്‍ക്ക് വലിയ ലാഭം ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഒന്നും ധൃതി പിടിച്ച് ചെയ്യേണ്ടതല്ല. ആഴ്ചാവസാനം നിങ്ങള്‍ക്ക് സാമ്പത്തികമായി നേട്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് വയറുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടാകാം.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):

ജോലിക്കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, ഈ കാലയളവിലെ നിങ്ങളുടെ പ്രകടനം വളരെയധികം ശ്രദ്ധേയമായതായിരിക്കും. ഇതിലൂടെ നിങ്ങളുടെ വരുമാനവും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. മൊത്തക്കച്ചവടക്കാര്‍ക്ക് നല്ല സാമ്പത്തിക നേട്ടമുണ്ടാക്കാം. എങ്കിലും കുടുംബത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. സഹോദരനുമായി അഭിപ്രായവ്യത്യാസം ഉണ്ടാവാം. സാമ്പത്തികമായി, ഈ സമയം നിങ്ങള്‍ക്ക് വലിയ ആശ്വാസം നല്‍കും. നിങ്ങള്‍ക്ക് ഒരു പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയത്ത് നിങ്ങള്‍ നെഞ്ചിലെ അണുബാധയ്ക്ക് സാധ്യതയുണ്ട്.

കര്‍ക്കിടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):

കര്‍ക്കിടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):

നിങ്ങള്‍ക്ക് ഈ ആഴ്ച ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിച്ചിരിക്കാം. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങള്‍ വളരെ വിവേകത്തോടെ പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണം. കുറച്ച് കാലമായി നിങ്ങളുടെ കുടുംബജീവിതത്തില്‍ പിരിമുറുക്കം ഉണ്ടെങ്കില്‍, ഈ കാലയളവില്‍ എല്ലാം സമാധാനത്തോടെ മുന്നോട്ട് പോവുന്നതിന് സാധ്യതയുണ്ട്. നിങ്ങളുടെ ബന്ധം മെച്ചപ്പെടുകയും പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കും. പണത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ നിങ്ങള്‍ കടം വാങ്ങുകയോ കടം കൊടുക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, ഈ കാലയളവില്‍ അല്പം ശ്രദ്ധിക്കണം. ഇതുകൂടാതെ, സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങളുടെ തീരുമാനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കുക. ഗതാഗതവുമായി ബന്ധമുള്ളവര്‍ക്ക്, ഈ സമയം അല്‍പ്പം വെല്ലുവിളിയാകാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങള്‍ വൈദ്യുതിയും മൂര്‍ച്ചയുള്ള വസ്തുക്കളും ശ്രദ്ധിക്കേണ്ടതുണ്ട്.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):

നിങ്ങളുടെ കരിയറില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, നിങ്ങളുടെ ഈ പ്രശ്‌നം ഈ കാലയളവില്‍ അവസാനിച്ചേക്കാം. ഒരു പുതിയ കോഴ്സ് എടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സമയം അതിന് അനുകൂലമാണ്. വരും സമയത്ത് നിങ്ങള്‍ക്ക് തീര്‍ച്ചയായും നല്ല ആനുകൂല്യങ്ങള്‍ ലഭിക്കും. വ്യാപാരികള്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ഈ സമയം അത് ഒഴിവാക്കേണ്ടതുണ്ട്. കുടുംബ ജീവിതത്തില്‍ അവസ്ഥ സാധാരണമായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ കുടുംബാംഗങ്ങളുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കണം. വിവാഹക്കാര്യത്തില്‍ തീരുമാനമുണ്ടാവും. ആരോഗ്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍ മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് വിട്ടു നില്‍ക്കണം.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):

ഈ ആഴ്ച വ്യാപാരികള്‍ക്ക് വളരെ ഭാഗ്യമുണ്ടാകും, പ്രത്യേകിച്ചും നിങ്ങളുടെ ജോലി സാമ്പത്തിക പ്രതിസന്ധികള്‍ തീര്‍ക്കാന്‍ ഉതകുന്ന തരത്തിലുള്ളതാണെങ്കില്‍. ജോലിചെയ്യുന്നവര്‍ ഓഫീസിലും നല്ല രീതിയില്‍ പെരുമാറുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ അടുത്തിടെയാണ് ജോലിയില്‍ പ്രവേശിച്ചതെങ്കില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ അത് കൂടുതല്‍ നേട്ടങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. വിലയേറിയ എന്തെങ്കിലും വാങ്ങിക്കാന്‍ പ്ലാന്‍ ചെയ്യുന്നുവെങ്കില്‍ അനുകൂലസമയമാണ്. കാലാവസ്ഥയിലുണ്ടാവുന്ന മാറ്റം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കും.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

ഗ്രഹങ്ങളുടെ പ്രതികൂല ഫലങ്ങള്‍ കാരണം, നിങ്ങളുടെ ചില ജോലികള്‍ ഈ കാലയളവില്‍ നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും പലപ്പോഴും അപ്രതീക്ഷിത സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സംസാരിക്കുമ്പോള്‍ കൂടുതല്‍ നിയന്ത്രണം വരുത്തേണ്ടത് അത്യാവശ്യമാണ്. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ ഈ ആഴ്ച വളരെ സജീവമായിരിക്കണം. ജോലി അല്ലെങ്കില്‍ ബിസിനസ്സ് വെല്ലുവിളിയായി മാറുന്നതിനുള്ള സാധ്യതയുണ്ട്. ഒരേ തെറ്റ് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടഈ കാലയളവില്‍, നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടം നേടാന്‍ കഴിയും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ചായയുടെയും കാപ്പിയുടെയും അമിത ഉപഭോഗം ഒഴിവാക്കാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):

പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ ചെലവേറിയതായിരിക്കും. ആഴ്ച മുഴുവന്‍ ബജറ്റ് മുന്‍കൂട്ടി തയ്യാറാക്കുന്നതാണ് നല്ലത്. ഇതുകൂടാതെ, ഒരു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ പ്രത്യേക മുന്‍കരുതലുകള്‍ എടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. വ്യാപകമായ ആഗോള പകര്‍ച്ചവ്യാധി കണക്കിലെടുത്ത്, നിങ്ങള്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കേണ്ടതുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങളുടെ പെരുമാറ്റം പലപ്പോഴും ജോലിയെ പ്രതികൂലമായി ബാധിച്ചേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ പ്രത്യേകിച്ചും.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):

നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ ഒരു വലിയ നിക്ഷേപം നടത്താന്‍ പദ്ധതിയിടുകയാണെങ്കില്‍, നല്ലതു പോലെ ആലോചിച്ച ശേഷം തീരുമാനം എടുക്കുക. ഇതുകൂടാതെ, പുതിയ ജോലികള്‍ ആരംഭിക്കുന്നതിനും ഈ ആഴ്ച നല്ലതല്ല. നെഗറ്റീവ് ചിന്തകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തികമായി വളരെ നല്ല രീതിയില്‍ ആയിരിക്കും ധനു രാശിക്കാര്‍. ഈ കാലയളവില്‍ നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ ഇപ്പോള്‍ ധാരാളം സമയം ചെലവഴിക്കാന്‍ സാധിക്കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പറഞ്ഞാല്‍ അധികം വലിയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയില്ല.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):

ഈ ആഴ്ച ജോലി ചെയ്യുന്നവര്‍ക്ക് വളരെ തിരക്കിലായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. വ്യാപാരികള്‍ സാമ്പത്തികമായി വലിയ സാമ്പത്തിക ഇടപാടുകള്‍ ഒഴിവാക്കേണ്ടതുണ്ട്. ഇതുകൂടാതെ, അമിത ആത്മവിശ്വാസം നിങ്ങള്‍ക്ക് ദോഷകരമാണെന്ന് തെളിയിക്കാനും കഴിയും. ഈ സമയം കുടുംബ ജീവിതത്തിന് വളരെ നല്ലതായിരിക്കും. സ്‌നേഹവും ഐക്യവും കുടുംബത്തില്‍ നിലനില്‍ക്കും. നിങ്ങള്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ആഴ്ചാവസാനം നിങ്ങള്‍ക്ക് വളരെ ദൂരം സഞ്ചരിക്കേണ്ടി വന്നേക്കാം. ഈ യാത്ര നിങ്ങള്‍ക്ക് വളരെ ചെലവേറിയതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് ഉയര്‍ച്ചതാഴ്ചകള്‍ നിറഞ്ഞതായിരിക്കും.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):

നിങ്ങള്‍ ജോലി ചെയ്യുകയാണെങ്കില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ പ്രധാനമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കുകയും മികച്ച വിജയം നേടുകയും ചെയ്യും. ദീര്‍ഘനേരം വൈകിയ പദ്ധതികള്‍ പുനരാരംഭിക്കുന്നതിന് സമയം അനുകൂലമാണ്. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് പതിവിലും മികച്ചതായിരിക്കും. ഈ കാലയളവില്‍, നിങ്ങള്‍ക്ക് പെട്ടെന്ന് പണം ലഭിച്ചേക്കാം. എന്നിരുന്നാലും, ഏതെങ്കിലും വലിയ സാമ്പത്തിക ഇടപാട് നടത്തുമ്പോള്‍ നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്, പ്രത്യേകിച്ചും നിങ്ങള്‍ വായ്പ നല്‍കുന്നത് ഒഴിവാക്കേണ്ടിവരും. ഈ ആഴ്ച കുടുംബജീവിതത്തിനായി ഇടകലരുമെന്ന് പ്രതീക്ഷിക്കുന്നു. വീട്ടില്‍ ചെറിയ വഴക്കുകള്‍ ഉണ്ടാകാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച മികച്ചതായിരിക്കും.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

ദാമ്പത്യജീവിതത്തിലെ ഈ കാലയളവില്‍ സമ്മര്‍ദ്ദം ഗണ്യമായി വര്‍ദ്ധിക്കും. പങ്കാളിയുമായി തെറ്റിദ്ധാരണകള്‍ വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ സ്വഭാവം മാറ്റേണ്ടതുണ്ട്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തും. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവഴിക്കുന്നത് കാരണം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ തകര്‍ക്കുന്നു. പണത്തിന്റെ അഭാവം കാരണം, നിങ്ങളുടെ പല ജോലികളും ഈ ആഴ്ച അപൂര്‍ണ്ണമായിരിക്കും. നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഒഴിവാക്കണമെങ്കില്‍, സമ്പാദ്യത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യത്തെക്കുറിച്ച് പറഞ്ഞാല്‍ അനാവശ്യമായി വീട്ടില്‍ നിന്ന് ഇറങ്ങരുത്. ഇത് നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും നല്ലതാണ്.

English summary

Weekly horoscope Prediction For 18th April To 24th April

Weekly horoscope Prediction for 18th April To 24th April in Malayalam. Take a look
Story first published: Sunday, April 18, 2021, 5:01 [IST]
X