Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Weekly Horoscope: 12 രാശിക്കും മേടം മുതല്‍ മീനം വരെ ഓരോ രാശിയുടേയും സമ്പൂര്‍ണഫലം
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ഓരോ സമയവും ഉണ്ടായിരിക്കും. എന്നാല്‍ ഈ ആഴ്ചയില്‍ എന്തൊക്കെയാണ് നിങ്ങളുടെ രാശിക്ക് സംഭവിക്കുന്ന മാറ്റം എന്ന് നോക്കാം.

വരുന്ന ആഴ്ചയില്‍ നിങ്ങളിലുണ്ടാവുന്ന രാശിമാറ്റം എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

മേടം രാശി (മാര്‍ച്ച് 20-ഏപ്രില്‍ 18):
മേടം രാശിക്കാര്‍ക്ക് പലപ്പോഴും അല്‍പം മാനസിക സമ്മര്‍ദമുണ്ടാക്കുന്ന ആഴ്ചയാണ്. വീട്ടുകാരുമായി അഭിപ്രായ വ്യത്യാസമുണ്ടായിരിക്കും. വീടിന്റെ അന്തരീക്ഷം നല്ലതായിരിക്കില്ല. ദേഷ്യം നിയന്ത്രിക്കേണ്ടതാണ്. ജോലിയില്‍ തിരക്ക് പിടിച്ച ദിവസമായിരിക്കും. ബിസിനസില്‍ തിരക്കുള്ള സമയമായിരിക്കും. പണത്തിന്റെ കാര്യത്തില്‍, ഈ ഏഴ് ദിവസങ്ങള്‍ നിങ്ങള്‍ക്ക് നല്ലതായിരിക്കും. പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും വലിയ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ പോവുകയാണെങ്കില്‍ അത് വിജയിക്കും. ആസ്ത്മയുള്ളവര് ജാഗ്രത പാലിക്കേണ്ടതാണ്.

ഇടവം രാശി (ഏപ്രില്‍ 19-മെയ് 19):
ഇടവം രാശിയില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആഴ്ച വളരെ പ്രധാനപ്പെട്ടതാണ്. മത്സരപ്പരീക്ഷകളില്‍ വിജയം കാണുന്നു. ആഗ്രഹിക്കുന്ന ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. ജോലിയില്‍ പ്രധാനപ്പെട്ട സമയമാണ്. പല കാര്യങ്ങളും നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു. ബിസിനസില്‍ മികച്ച സമയമായിരിക്കും. എന്നാലും സമ്മിശ്രഫലങ്ങള്‍ ആണ് ഉണ്ടാവുന്നത്. പണത്തിന്റെ കാര്യത്തില്‍ ചിലവുകള്‍ വര്‍ദ്ധിക്കുന്നു. പങ്കാളിയുമായുള്ള വഴക്ക് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. മാനസികാവസ്ഥ നിങ്ങളില്‍ വിഭിന്നമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. പ്രമേഹ സാധ്യത കാണുന്നു.

മിഥുനം രാശി (മെയ് 20-ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ മികച്ച സമയമായിരിക്കും. വിവാഹിതരല്ലാത്തവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. എന്നാല്‍ തിരക്ക് കൂട്ടാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വിവാഹിതര്‍ക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കുടുംബ ജീവിതത്തില്‍ നേരിടേണ്ടി വരുന്നു. ആത്മവിശ്വാസം അല്‍പം കൂടുതലായിരിക്കും. പണം സമ്പാദിക്കുന്നതിനുള്ള മികച്ച അവസരമായിരിക്കും. ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. ഉറക്കമില്ലായ്മയുമായി കഷ്ടപ്പെടുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ നെഗറ്റീവ് ചിന്തകളില്‍ നിന്നും അകന്നു നില്‍ക്കണം.

കര്‍ക്കടകം രാശി (ജൂണ്‍ 21-ജൂലൈ 21):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ ഭാഗ്യമായിരിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത കാണുന്നു. നിങ്ങള്‍ സര്‍ക്കാര്‍ ജോലിക്ക് വേണ്ടി ശ്രമിക്കുകയാണെങ്കില്‍ അതിന് വേണ്ടി കഠിനാധ്വാനം ചെയ്യണം. ഈ ആഴ്ച നിങ്ങള്‍ക്ക് ചില വലിയ വെല്ലുവിളികള്‍ നേരിടേണ്ടിവരും. കുടുംബത്തില്‍ സമാധാനം നിറഞ്ഞ സമയമായിരിക്കും. നിങ്ങള്‍ക്ക് സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ആഴ്ചയുടെ അവസാനം നിങ്ങള്‍ക്ക് അപ്രതീക്ഷിത സ്ഥലങ്ങളില്‍ നിന്ന് പണം ലഭിക്കും. രോഗങ്ങളില്‍ നിന്ന് വിട്ടുമാറുന്നതിനുള്ള സാധ്യതയുണ്ട്. അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ മതി.

ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്ക് ബിസിനസില്‍ മികച്ച സമയമായിരിക്കും. പല വിധത്തിലുള്ള ജോലി അവസരങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നു. ഈ ആഴ്ച ചിങ്ങം രാശിക്കാര്‍ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയും. നിങ്ങള്‍ക്ക് പഴയ കടങ്ങള്‍ വീട്ടുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ജോലി ഉപേക്ഷിച്ച് ഒരു ബിസിനസ്സ് തുടങ്ങാന്‍ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ അതിന് അനുകൂല സമയമായിരിക്കും എന്നുള്ളതാണ് ഈ ആഴ്ചയിലെ പ്രത്യേകത. പല വിധത്തിലുള്ള വിമര്‍ശനങ്ങള്‍ നിങ്ങള്‍ പല കോണില്‍ നിന്നും കേള്‍ക്കേണ്ടതായി വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ വളരെയധികം മാറ്റങ്ങള്‍ വരുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. ഭക്ഷ്യവിഷബാധ ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു.

കന്നി രാശി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയാണ്. വിദേശത്ത് ജോലിക്ക് വേണ്ടി പോവുന്ന വ്യക്തികള്‍ക്ക് മികച്ച സമയമാണ്. ആഗ്രഹപൂര്‍ത്തീകരണം സംഭവിക്കുന്നു. ബിസിനസില്‍ ലാഭം ഉണ്ടാവുന്നു. എല്ലാ ജോലിയിലും പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്നു. സന്തോഷകരമായ സമയമായിരിക്കും ഈ ആഴ്ച. പങ്കാളികള്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ സാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച മികച്ച സമയമായിരിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ല.

തുലാം രാശി (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ മികച്ച സമയമായിരിക്കും. തുടര്‍പഠനത്തിന് നിങ്ങള്‍ക്ക് അവസരം ലഭിക്കുന്നു. എന്നാല്‍ ഇത് വേണ്ട വിധം പ്രയോജനപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നിരവധി ചെറിയ നേട്ടങ്ങള്‍ ഉണ്ടാകും. ഒരിക്കലും വലിയ നേട്ടത്തിന് വേണ്ടി പുറകേ പോവരുത്. മാതാപിതാക്കളുടെ പിന്തുണ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നു. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക കൈകളുമായി ബന്ധപ്പെ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും മികച്ച സമയമാണ് ഈ ആഴ്ച. ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ ജോലിയില്‍ ചെറിയ ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ഓഫീസില്‍ പലപ്പോഴും പ്രധാന ജോലികളില്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും നിങ്ങളുടെ പ്രകടനത്തില്‍ ബോസ് തൃപ്തരായിരിക്കില്ല. സാമ്പത്തിക കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും കുടുംബാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ വര്‍ദ്ധിക്കും. കുടുംബവുമായി ബന്ധപ്പെട്ട എന്തെങ്കിലും സുപ്രധാന തീരുമാനങ്ങള്‍ എടുക്കുകയാണെങ്കില്‍ അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ആരോഗ്യ പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്.

ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20):
ധനു രാശിക്കാര്‍ക്ക് മികച്ച സമയമായിരിക്കും ഈ ആഴ്ച. നിങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട ഏത് പ്രധാന ആശങ്കകളും ഇല്ലാതാവുന്നതിന് സാധിക്കുന്നു. കാര്യസാധ്യത്തിന് വേണ്ടി അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. പണത്തെക്കുറിച്ച് അല്‍പം നേട്ടങ്ങള്‍ ഉണ്ടാവുന്ന ആഴ്ചയാണ്. അതുകൊണ്ട് തന്നെ ചിലവാക്കുമ്പോള്‍ വരവറിഞ്ഞ് ചിലവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മുന്‍കാലങ്ങളില്‍ ചെയ്ത കഠിനാധ്വാനത്തിന് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ചിലവ് നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക പ്രതിസന്ധി അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ കാര്യങ്ങളില്‍ ആസ്ത്മ പോലുള്ളവ കൂടുതലാവുന്നതിനുള്ള സാധ്യത ഈ ആഴ്ചയിലുണ്ട്.

മകരം രാശി (ഡിസംബര്‍ 21-ജനുവരി 19):
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച അല്‍പം മികച്ചതായിരിക്കും. ബിസിനസില്‍ വിജയം ലഭിക്കാന്‍ സാധ്യതയുണ്ട്. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച സമയമായിരിക്കും. ജോലി കൃത്യമായി ചെയ്താല്‍ മാത്രമേ അതിന്റെ ഫലം ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഓരോ ജോലിയും വളരെയധികം ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്. മികച്ച രീതിയില്‍ ജോലി ലഭിച്ചാല്‍ നിങ്ങള്‍ക്ക് പ്രമോഷനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. അമിത ദേഷ്യം നിയന്ത്രിക്കേണ്ടതാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്ത ഒരു സമയം കൂടിയായിരിക്കും ഈ ആഴ്ച.

കുംഭം രാശി (ജനുവരി 20-ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് മികച്ച സമയമായിരിക്കും ഈ ആഴ്ച. പക്ഷേ പെട്ടെന്നുള്ള ജോലിഭാരം കാരണം പലപ്പോഴും നിങ്ങളുടെ പ്ലാനുകള്‍ എല്ലാം തന്നെ തെറ്റുന്നതിനുള്ള സാധ്യതയുണ്ട്. സ്വഭാവത്തില്‍ പോലും മാറ്റങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യത കാണുന്നു. അതിന്റെ ഫലമായി ചെറിയ കാര്യങ്ങളില്‍ പോലും നിങ്ങള്‍ക്ക് ദേഷ്യം വരും. ഇത് പലപ്പോഴും കുടുംബ ജീവിതത്തിലും അസ്വസ്ഥത ഉണ്ടാക്കുന്നു. ഓഫീസ് ജോലിയില്‍ അലസത കാണിക്കരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളില്‍ പങ്കാളിക്ക് വേണ്ടി പണം ചിലവാക്കുന്നതിനുള്ള സസാധ്യതയുണ്ട്. നിങ്ങളേയും ചെറിയ രീതിയില്‍ ഉള്ള ക്ഷീണം പിടികൂടുന്നു.

മീനം രാശി (ഫെബ്രുവരി 19-മാര്‍ച്ച് 19):
മീനം രാശിക്കാര്‍ക്ക് പലപ്പോഴും സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ബന്ധങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി വളരെ ശാന്തമായും വിവേകത്തോടെയും പ്രവര്‍ത്തിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ബിസിനസില്‍ ചിലവാക്കുന്ന പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. ആരെയും അന്ധമായി വിശ്വസിക്കരുത്. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആഴ്ചയുടെ മധ്യത്തില്‍ നിങ്ങള്‍ക്ക് ചില വലിയ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. വയറ് സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവാം.



Click it and Unblock the Notifications

