Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
Weekly Horoscope: വരുന്ന ഏഴ് ദിവസത്തിലും നിങ്ങളുടെ രാശിഫലം നേരത്തേയറിയാം
രാശിഫലം എപ്പോഴും പലരും ആഗ്രഹിക്കുന്നതാണ് നേരത്തെ അറിയുന്നതിന് വേണ്ടി. എന്നാല്‍ ഈ പ്രവചനങ്ങള്‍ എല്ലാം എത്രത്തോളം നിങ്ങളുടെ ജീവിതത്തില്‍ ഫലം നല്‍കുന്നു എന്നത് നമുക്കറിയില്ല.

എന്ത് തന്നെയായാലും ജ്യോതിഷ പ്രകാരം വരുന്ന ആഴ്ച മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരുടെ ഫലം എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് അറിയുന്നതിന് വേണ്ടി നമുക്ക് ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ നല്ലതായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പല കോണില്‍ നിന്നും പോസിറ്റീവ് ഫലങ്ങള്‍ ലഭ്യമാവുന്നു. തൊഴില്‍പരമാും നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. ബിസിനസുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് എടുക്കേണ്ടതാണ്. ഒരിക്കലും പ്രധാന തീരുമാനങ്ങള്‍ ഒന്നും തന്നെ തിടുക്കത്തില്‍ എടുക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്കും പ്രശ്‌നത്തിലേക്കും നിങ്ങളെ തള്ളിവിടുന്നുണ്ട്. പങ്കാളിയോടുള്ള പ്രണയം പറഞ്ഞറിയിക്കാനാവാത്തതായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ മാറ്റമുണ്ടാവുന്നു. ആരോഗ്യം മെച്ചപ്പെടുന്നു. ഒരിക്കലും ആരോഗ്യ പ്രശ്‌നത്തിന് വേണ്ടി സമയം ചിലവഴിക്കേണ്ടി വരുന്നില്ല.
ഭാഗ്യ നിറം: ചുവപ്പ്
ഭാഗ്യ നമ്പര്‍: 24
ഭാഗ്യദിനം: ചൊവ്വാഴ്ച

ഇടവം രാശി (ഏപ്രില്‍ 19-മെയ് 19):
ഇടവം രാശിക്കാരില്‍ ഈ ആഴ്ച സാമ്പത്തികപരമായി പ്രശ്മനുണ്ടാക്കുന്നതായിരിക്കും. മികച്ച ഒരു ആഴ്ചയായിരിക്കും നിങ്ങള്‍ക്ക് വരാനിരിക്കുന്നത്. നിങ്ങള്‍ സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച സമയമായിരിക്കും. എന്തുകൊണ്ടും മികച്ച സമയമായിരിക്കും എന്നതാണ് സത്യം. കഠിനാധ്വാനത്തിന് നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള് ഭാവിയില്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. ബിസിനസില്‍ ചെറിയ രീതിയിലുള്ള നഷ്ടടങ്ങള്‍ സംഭവിക്കുന്നതിനുളഅള സാധ്യതയുണ്ട്. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നുണ്ട്. മുതിര്‍ന്നവരുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.
ഭാഗ്യ നിറം: പിങ്ക്
ഭാഗ്യ സംഖ്യ: 11
ഭാഗ്യദിനം: വെള്ളിയാഴ്ച

മിഥുനം രാശി (മെയ് 20-ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് മികച്ച സമയമാണ് ഈ ആഴ്ച കാത്തു വെച്ചിരിക്കുന്നത്. ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. ഓഫീസില്‍ ചെറിയ ചില മത്സരങ്ങള്‍ നിങ്ങള്‍ നേരിടേണ്ടതായി വരുന്നുണ്ട്. വ്യക്തിപരമായ ജീവിതത്തില്‍ നിങ്ങളുടെ സാഹചര്യങ്ങള്‍ സാധാരണമായിരിക്കും. ജോലിയ്ക്കൊപ്പം, കുടുംബാംഗങ്ങള്‍ക്കായി നിങ്ങള്‍ സമയം ചിലവഴിക്കേണ്ടതായി വരുന്നു. സാമ്പത്തികമായി മികച്ച സമയമായിരിക്കും എന്നതാണ് സത്യം. വായ്പ എത്രയും പെട്ടെന്ന് തിരികെ അടക്കുന്നതിന് ശ്രദ്ധിക്കണം. ഇല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. കിഡ്നി സ്റ്റോണ്‍ തുടങ്ങിയ പ്രശ്നങ്ങളുണ്ടെങ്കില്‍, നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഭാഗ്യ നിറം: പച്ച
ഭാഗ്യ സംഖ്യ: 5
ഭാഗ്യദിനം: ബുധനാഴ്ച

കര്‍ക്കടകം രാശി (ജൂണ്‍ 21-ജൂലൈ 21):
കര്‍ക്കിടകം രാശിക്കാര്‍ക്ക് മികച്ച സമയമാണ് ഈ ആഴ്ച. ഇവര്‍ക്ക് തുടക്കം വളരെ നല്ലതായിരിക്കും. തന്റെ കഴിവിലുള്ള ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. വിദേശത്ത് ജോല്ക്ക് വേണ്ടി ശ്രമിക്കുന്നവരെങ്കില്‍ അവര്‍ക്ക് അത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈ ആഴ്ച ചില നല്ല വാര്‍ത്തകള്‍ ലഭിക്കാനുള്ള ശക്തമായ സാധ്യത കാണുന്നുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച സമയമായിരിക്കും. നിങ്ങളുടെ സാമ്പത്തിക പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. കുടുംബ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും ആവേശവും നിലനില്‍ക്കും. ആരോഗ്യം മെച്ചപ്പെടുന്നു.
ഭാഗ്യ നിറം: നീല
ഭാഗ്യ സംഖ്യ: 16
ഭാഗ്യദിനം: ഞായറാഴ്ച

ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച അവരുടെ ജോലി തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. നിങ്ങള്‍ ഒരു വലിയ പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍. ഈ സമയത്ത്, നിങ്ങള്‍ക്ക് കീഴുദ്യോഗസ്ഥരില്‍ നിന്ന് മികച്ച സഹായം ലഭിക്കുന്നുണ്ട്. നിങ്ങളെ ഏല്‍പ്പിച്ച എല്ലാ ജോലിയും കൃത്യസമയത്ത് ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നനുണ്ട്. നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലെങ്കിലും ധാരാളം പണം ചെലവഴിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ ബജറ്റ് അസന്തുലിതമാവുന്നതിനുള്ള സാധ്യതയുണ്ട് ജീവിതത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ട് വരേണ്ടതായുണ്ട്. അമിത ദേഷ്യം നിയന്ത്രിക്കണം. ആഴ്ചയുടെ അവസാനം, ജോലിയുമായി ബന്ധപ്പെട്ട ഒരു ചെറിയ യാത്ര നടത്തേണ്ടി വന്നേക്കാം. ജോലി സമ്മര്‍ദ്ദം നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.
ഭാഗ്യ നിറം: നീല
ഭാഗ്യ സംഖ്യ: 10
ഭാഗ്യദിനം: തിങ്കളാഴ്ച

കന്നി രാശി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച ചെറിയ ചില പ്രശ്‌നങ്ങളെ നേരിടേണ്ടതായി വരുന്നുണ്ട്. ജോലിയുമായി ബന്ധപ്പെട്ട ഏത് വലിയ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ നിങ്ങള്‍ കഷ്ടപ്പെടേണ്ടി വരുന്നുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുന്നു. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, ഈ കാലയളവില്‍ ജോലിഭാരം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. ഒരു തരത്തിലുള്ള അശ്രദ്ധയും കാണിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്‌നങ്ങളെ നിസ്സാരവത്കരിക്കരുത്. ആരോഗ്യം നല്ല രീതിയില്‍ തന്നെ പോവുന്നതിന് ദൈനംദിന ജീവിതത്തില്‍ അല്‍പം ശ്രദ്ധിക്കണം.
ഭാഗ്യ നിറം: ഓറഞ്ച്
ഭാഗ്യ സംഖ്യ: 17
ഭാഗ്യദിനം: വ്യാഴാഴ്ച

തുലാം രാശി (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച നിങ്ങള്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവര്‍ക്ക് ദേഷ്യം വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇതിനെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആത്മവിശ്വാസം കുറയുന്ന അവസ്ഥയുണ്ടാവാം. ജോലിയെക്കുറിച്ച് പറയുമ്പോള്‍, നിങ്ങള്‍ക്ക് ഓഫീസില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഒരു കാരണവശാലും കള്ളത്തരത്തില്‍ ജോലിചെയ്യരുത്. നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം വളരെയധികം നഷ്ടങ്ങള്‍ സംഭവിക്കുന്നതിന് സാധ്യതയുണ്ട്. പങ്കാളികള്‍ തമ്മിലുള്ള സ്‌നേഹം വളരെയധികം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ ചില പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ഭാഗ്യ നിറം: ക്രീം
ഭാഗ്യ സംഖ്യ: 22
ഭാഗ്യദിനം: ഞായറാഴ്ച

വൃശ്ചികം രാശി (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശി (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവര്‍ക്ക് കരിയര്‍ സംബന്ധമായി മികച്ചതായിരിക്കുമെങ്കിലും സാമ്പത്തികപരവും മാനസികപരവുമായി അല്‍പം പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നുണ്ട്. ജോലി ചെയ്യുന്നവര്‍ അവരുടെ മികച്ചത് കാഴ്ച വെക്കുന്നതിന് ശ്രദ്ധിക്കുന്നുണ്ട്.. നിങ്ങളുടെ ജീവിതത്തില്‍ പല പോസിറ്റീവ് മാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയമാണ് ഈ ആഴ്ച. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച സമയമായിരിക്കും എന്നതാണ്. നിങ്ങളെ തേടി സാമ്പത്തിക മാറ്റങ്ങള്‍ പലതും സംഭവിക്കുന്നുണ്ട്. ബിസിനസ് ജോലി സംബന്ധമായി ചെറിയ ചില യാത്രകള്‍ നടത്തേണ്ടതായി വന്നേക്കാം. വരവനുസരിച്ച് ചിലവ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. പങ്കാളിയോടൊപ്പം യാത്രകള്‍ ചെയ്യുന്നതിന് സാധിക്കുന്നു. ആരോഗ്യം അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.
ഭാഗ്യ നിറം: പച്ച
ഭാഗ്യ സംഖ്യ: 4
ഭാഗ്യദിനം: ശനിയാഴ്ച

ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20):
ധനു രാശിക്കാര്‍ അല്‍പം ശ്രദ്ധിച്ച് വേണം ഈ ആഴ്ച മുന്നോട്ട് പോവേണ്ടത്. എന്നാല്‍ സാമ്പത്തികപരമായി ഇവര്‍ക്ക് മികച്ച ഫലം ആയിരിക്കും ഉണ്ടായിരിക്കുക. ഈ സമയത്ത് നിങ്ങള്‍ക്ക് മുടങ്ങിക്കിടക്കുന്ന സാമ്പത്തിക ഇടപാടുകള്‍ പുനരാരംഭിക്കുന്നതിന് സാധിക്കുന്നുണ്ട്. ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കുക. ശ്രദ്ധാപൂര്‍വ്വം ചിന്തിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. മുടങ്ങിക്കിടക്കുന്ന അവസരങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റും പിന്നീട് വരുന്നതായിരിക്കും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. പങ്കാളികള്‍ തമ്മിലുള്ള ബന്ധം മികച്ചതായിരിക്കുന്നതിന് ഈ ആഴ്ച സാധിക്കുന്നു.
ഭാഗ്യ നിറം: ക്രീം
ഭാഗ്യ സംഖ്യ: 28
ഭാഗ്യദിനം: വെള്ളിയാഴ്ച

മകരം രാശി (ഡിസംബര്‍ 21-ജനുവരി 19):
മകരം രാശിക്കാര്‍ക്ക് കുടുംബ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നുണ്ട്. ധനലാഭം പല വിധത്തില്‍ പല കോണില്‍ നിന്നും നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. അച്ഛനുമായുള്ള ബന്ധം നല്ല രീതിയില്‍ ആയിരിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നുണ്ട്. വിവാഹത്തെക്കുറിച്ചുള്ള ചിന്തയില്‍ അത് പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കുന്നുണ്ട്. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ജോലി ചെയ്യുന്ന ആളുകള്‍ ഉത്തരവാദിത്വങ്ങള്‍ വിശ്വസിച്ച് ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പണത്തിന്റെ കാര്യത്തില്‍ റിസ്‌ക് എടുക്കുന്നത് ഒഴിവാക്കണമെന്ന് ബിസിനസുകാര്‍ ഉപദേശിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
ഭാഗ്യ നിറം: മഞ്ഞ
ഭാഗ്യ സംഖ്യ: 15
ഭാഗ്യദിനം: വ്യാഴാഴ്ച

കുംഭം രാശി (ജനുവരി 20-ഫെബ്രുവരി 18):
ഈ കാലയളവില്‍ ധനനഷ്ടം ഉണ്ടാകാം. ഇതുകൂടാതെ, നിങ്ങളുടെ മേലുള്ള കടത്തിന്റെ സമ്മര്‍ദ്ദവും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ബിസിനസ്സ് ചെയ്യുകയും ഏതെങ്കിലും പുതിയ ജോലി ആരംഭിക്കാന്‍ ബാങ്കില്‍ നിന്ന് വായ്പയെടുക്കാന്‍ പദ്ധതിയിടുകയും ചെയ്യുന്നുവെങ്കില്‍, അമിതമായ വായ്പയെടുക്കുന്നത് ഒഴിവാക്കാന്‍ നിങ്ങളോട് നിര്‍ദ്ദേശിക്കുന്നു, അല്ലാത്തപക്ഷം വരും ദിവസങ്ങളില്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ ആഴ്ച വളരെ നല്ലതായിരിക്കും. നിങ്ങള്‍ക്ക് ആവശ്യമുള്ള ട്രാന്‍സ്ഫര്‍ ലഭിക്കും. കുടുംബത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് ചില പ്രയാസകരമായ സമയങ്ങള്‍ നല്‍കും. വീട്ടുകാരുടെ ഐക്യത്തിന് ഭംഗം വരാം. വീട്ടില്‍ തര്‍ക്കത്തിനും സാധ്യതയുണ്ട്. ഇത് മാത്രമല്ല, വീട്ടിലെ ഏതൊരു അംഗത്തിന്റെയും ആരോഗ്യം മോശമാകാം. നിങ്ങള്‍ ക്ഷമയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആഴ്ചയുടെ അവസാനം, നിങ്ങള്‍ക്ക് ആരോഗ്യവുമായി ബന്ധപ്പെട്ട രണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകാം.
വീഴാം.
ഭാഗ്യ നിറം: ചുവപ്പ്
ഭാഗ്യ സംഖ്യ: 32
ഭാഗ്യദിനം: ശനിയാഴ്ച

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ ഈ ആഴ്ചയില്‍ അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോവണം. എങ്കിലും ഇവര്‍ക്ക് ജീവിതത്തില്‍ പുരോഗതിയുണ്ടാവുന്നുണ്ട്. ആഗ്രഹിച്ച ഫലം നിങ്ങളെ തേടി വരുന്നുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് അവരാഗ്രഹിക്കുന്ന ഫലം ലഭിക്കുന്നുണ്ട്. ഇത് കൂടാതെ ശമ്പളവര്‍ദ്ധനവ് പോലുള്ളവയും ലഭിക്കുന്നുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച ഫലം ലഭിക്കുന്നുണ്ട്. ആശങ്കകള്‍ വര്‍ദ്ധിച്ച് വരുന്ന ഒരു സമയമായിരിക്കും മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച. സഹോദരങ്ങളോടുള്ള സ്‌നേഹവും ബന്ധവും വര്‍ദ്ധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ ചില അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നുണ്ട്.
ഭാഗ്യ നിറം: ഓറഞ്ച്
ഭാഗ്യ സംഖ്യ: 2
ഭാഗ്യദിനം: ഞായറാഴ്ച



Click it and Unblock the Notifications











