Latest Updates
-
ശനിയാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഈ നക്ഷത്രക്കാർക്ക് ഇന്ന് വൻ ധനയോഗം! -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: 22 മെയ് 2026-ലെ രാശിഫലം നിങ്ങളുടെ ജീവിതം മാറ്റുമോ? -
ചൂടുകാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ നെട്ടോട്ടമോ? സോഷ്യൽ മീഡിയയിലെ ഈ അപകടങ്ങൾ അറിഞ്ഞിരിക്കൂ! -
ഗുരുപുഷ്യ യോഗം കഴിഞ്ഞു; ഇനി വരുന്നത് ഭാഗ്യകാലമോ? സാമ്പത്തിക നേട്ടത്തിനായി ഈ കാര്യങ്ങൾ ഉടൻ ശ്രദ്ധിക്കൂ! -
കീർത്തി സുരേഷിന്റെ ആ മാറ്റം വെറും വ്യായാമമല്ല! ആരാധകർ ചോദിക്കുന്ന ആ ചോദ്യത്തിന് പിന്നിലെ സത്യം ഇതാണ് -
കത്തുന്ന വെയിലത്ത് പുറത്തിറങ്ങുമ്പോൾ ചർമ്മം കരുവാളിക്കാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്, അറിയാം സുരക്ഷാ വഴികൾ -
കടുത്ത ചൂടിൽ തളരാതിരിക്കാൻ വെള്ളം മാത്രം പോരാ; ഈ പാനീയങ്ങൾ കരുതിയാൽ വേനൽക്കാലം സുരക്ഷിതമാക്കാം! -
ഉഷ്ണതരംഗം കടുക്കുന്നു; ഫിറ്റ്നസ് നിലനിർത്താൻ വ്യായാമത്തിൽ വരുത്തേണ്ട ആ മാറ്റങ്ങൾ നിങ്ങൾക്കറിയാമോ? -
44 ഡിഗ്രി ചൂട്: ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാതെ പോകുന്ന ആ വലിയ അപകടം; രക്ഷപ്പെടാൻ വഴികൾ ഇതാ -
'നോ ആഡഡ് ഷുഗർ' എന്ന് കണ്ടാൽ കണ്ണുമടച്ച് വാങ്ങല്ലേ; നിങ്ങളുടെ തടി കുറയ്ക്കാനുള്ള ശ്രമം പാഴാക്കുന്ന ആ ചതിക്കുഴികൾ ഇതാ!
Weekly Horoscope: ഏപ്രില്‍ 16- 22 വരെ 12 രാശിക്കും മേടമാസ സമ്പൂര്‍ണവാരഫലം
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ജീവിതത്തില്‍ ഉണ്ടാവുന്ന അനുകൂല പ്രതികൂല മാറ്റങ്ങള്‍ പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളിയാവുന്നത്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. മാനകിസമായും ശാരീരികമായും സാമ്പത്തികപരമായും എന്തൊക്കെയാണ് നിങ്ങളില്‍ ഉണ്ടാവുന്ന അനുകൂല മാറ്റങ്ങള്‍ എന്നതിനെക്കുറിച്ച് ഈ വാരഫലത്തില്‍ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ധനപരമായി മികച്ച മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. പല വിധത്തില്‍ നിങ്ങളെ തേടി അനുകൂലമായ പല ഫലങ്ങളും വരുന്നു. എന്നാല്‍ ആഴ്ച പകുതി പിന്നിട്ടാല്‍ അതിലൂടെ നിങ്ങള്‍ക്ക് പ്രതികൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. യാത്രകളില്‍ വിജയം കണ്ടെത്തുന്നതിനും വേണ്ടപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. അഭിമാനക്ഷതമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ അഴ്ച പകുതി വരെ അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. അത് മാത്രമല്ല ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. ഒരു തരത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നില്ല. അത് മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയുമായി മാറുന്നു. ചെറിയ രീതിയില്‍ തടസ്സങ്ങള്‍ നേരിടുമെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു,
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പ്രതികൂല ഫലങ്ങളാണ് ഈ ആഴ്ച കാത്തിരിക്കുന്നത്. ചെറിയ രീതിയില്‍ തടസ്സങ്ങള്‍ പല കാര്യങ്ങളിലും ഉണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും അല്പം ശ്രദ്ധിക്കേണ്ട സമയമാണ്. ജീവിതത്തില്‍ ചെറിയ ചില പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരുന്നുണ്ട്. അലച്ചില്‍, തടസ്സം എന്നിവ നിങ്ങളുടെ ജീവിതത്തെ പ്രശ്നത്തിലാക്കുന്നു. ആഗ്രഹങ്ങള്‍ പലതും നിറവേറ്റപ്പെടുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആകെത്തുകയായി മാറുന്നു അടുത്ത പകുതിയില്‍. എങ്കിലും ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും പരാജയം നേരിടേണ്ടി വരും. എങ്കിലും അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയം തന്നെയാണ് എന്നതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. അശ്രദ്ധ നിങ്ങള ആശുപത്രി വാസത്തിലേക്ക് എത്തിക്കുന്നു. കാര്യങ്ങള്‍ എന്താണെങ്കിലും ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. മനപ്രയാസം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ കാര്യവും അറിവുണ്ടെങ്കില്‍ മാത്രം സംസാരിക്കുന്നതിന് ശ്രദ്ധിക്കുക. സാമ്പത്തികമായി നിരവധി അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ജീവിതം സന്തോഷത്തിന്റേതായി മാറുന്നു പതിയേ.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പല മാറ്റങ്ങളും ഈ ആഴ്ചയിലാണ് സംഭവിക്കുന്നത്. യാത്രകള്‍ പലപ്പോഴായി നടത്തേണ്ടി വരുന്നു. കാര്യങ്ങള്‍ക്ക് ചെറിയ രീതിയില്‍ തടസ്സം നേരിടേണ്ടി വരുന്നുണ്ട്. അനുകൂലമായ പല ഫലങ്ങളും നിങ്ങളേ തേടി വരുന്നു. സാമ്പത്തികം ഭദ്രമായി തുടരുന്നു. എങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണ്ട സമയമാണ്. കാര്യപരാജയം നിങ്ങളെ പ്രതിസന്ധിയില്‍ ആക്കാം.
കന്നി രാശി
ആഴ്ചയുടെ പകുതിയോടെ ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളും ജീവിതത്തില്‍ വെല്ലുവിളികളും അതേ സമയം ഗുണഫലങ്ങളും നല്കുന്നു. ചെറിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ഗുണദോഷ സമ്മിശ്രമായ പല ഫലങ്ങളും നിങ്ങള്‍ക്കുണ്ടാവും. ജീവിതത്തില്‍ സന്തോഷത്തോടൊപ്പം തന്നെ സങ്കടവും നിങ്ങളെ തേടി എത്തുന്നു. ശനിയാഴ്ച മുതല്‍ ജീവിതം അനുകൂലഫലങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. എങ്കിലും ആരോഗ്യം അല്പം ശ്രദ്ധിക്കണം. ജോലിക്കാര്യത്തിലും അശ്രദ്ധ പാടില്ല.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതികൂല സാഹചര്യങ്ങളും നേരിടേണ്ട അവസ്ഥയുണ്ടാവുന്നുണ്ട് . കാര്യതടസ്സം പരാജയം എന്നിവ പല കാര്യങ്ങളിലും ഉണ്ടാവുന്നു. ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ബോസില്‍ നിന്ന് ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരുന്നു. ബുധനാഴ്ച മുതല്‍ കാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. മന: പ്രയാസം വര്‍ദ്ധിക്കുന്നതിനാല്‍ സംസാരിക്കുമ്പോള്‍ അല്പം ശ്രദ്ധ വേണം. എല്ലാ കാര്യങ്ങളും നിങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് ചെയ്യണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും പ്രതികൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട, പലപ്പോഴും നിങ്ങളെ തേടി ചെറിയ രീതിയില്‍ പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. എങ്കിലും അവയെല്ലാം തന്നെ അല്പം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും നിങ്ങള്‍ക്കുണ്ടാവുന്ന പല പ്രതികൂല മാറ്റങ്ങളും ആഴ്ചാവസാനത്തോടെ അനുകൂലമായി മാറുന്നതിനുള്ള സസാധ്യതയുണ്ട്. അഭിമാനക്ഷതം സംഭവിക്കുന്നതിനുള്ള സാധ്യതയുള്ളതിനാല്‍ കാര്യങ്ങളെല്ലാം തന്നെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഏറ്റവും മികച്ച ആഴ്ചയിലൂടെയാണ് അവര്‍ കടന്നു പോവുന്നത്. ജീവിതം തന്നെ സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ആകെത്തുകയായി മാറുന്നു. എപ്പോഴും സന്തോഷം നിറക്കുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഈ ആഴ്ച ഉണ്ടാവുന്നു. കരിയറില്‍ പ്രതീക്ഷിക്കാത്ത വിജയം കണ്ടെത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. എല്ലാ തരത്തിലും ജീവിതം സന്തോഷത്തിന്റേതായി മാറുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പ്രതികൂല ഫലങ്ങള്‍ മുന്നിട്ട് നില്ക്കുന്ന ഒരു ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട. എല്ലാ തരത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കുന്നതിനും ജീവിതം സന്തോഷത്തിന്റേയും അനുകൂലമാറ്റങ്ങളുടേതും ആക്കി മാറ്റുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. എല്ലാ അര്‍ത്ഥത്തിലും അല്പം കരുതലും ശ്രദ്ധയും വേണ്ട സമയമാണ്. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നതിന് നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അനുകൂല മാറ്റങ്ങള്‍ നിരവധി ഉണ്ടാവുന്ന സമയമാണ് എന്നതാണ് സത്യം. ജീവിതത്തില്‍ എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ഈ ആഴ്ച നിങ്ങളെ പല കോണില്‍ നിന്നും അഭിനന്ദനങ്ങളും സമ്മാനങ്ങളും തേടി എത്തും. ജീവിതം എപ്പോഴും നിറഞ്ഞ മനസ്സോടെ മുന്നോട്ട് പോവുന്നു. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ സന്തോഷം നിറക്കുന്ന ഒരു സമയം തന്നെയാണ് എന്നതാണ് സത്യം. കരിയറിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. എങ്കിലും അശ്രദ്ധയില്‍ നിങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ജീവിതം എപ്പോഴും പ്രതിസന്ധികളുടേതായി മാറുന്നു ആഴ്ചയുടെ പകുതി വരെ. എന്നാല്‍ പകുതിക്ക് ശേഷം കാര്യങ്ങള്‍ എല്ലാം തന്നെ മികച്ചതായി മാറുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിന് സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് ജീവിതം മാറി മറിയുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. അനുകൂലമായ പല ഫലങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. നിര്‍ദ്ദേശിക്കാവുന്ന എല്ലാ കാര്യങ്ങളിലും ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications