For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Weekly Horoscope: ഈ ആഴ്ചയിലെ രാശിഫലം പൂര്‍ണമായും അറിയാന്‍

|

വരുന്ന ആഴ്ച നിങ്ങള്‍ക്ക് എന്തൊക്കെയാണ് ഫലങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. നിങ്ങളുടെ രാശി 12 രാശിയില്‍ ഏതായാലും നിങ്ങള്‍ക്ക് ഉണ്ടാവുന്ന മാറ്റങ്ങള്‍ ഏതൊക്കെ തരത്തിലാണ് എന്നുള്ളതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

Weekly Horoscope Prediction

വരുന്ന ഏഴ് ദിവസങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നത് ഇതെല്ലാമാണ്.

മേടം (മാര്‍ച്ച് 20-ഏപ്രില്‍ 18):

മേടം (മാര്‍ച്ച് 20-ഏപ്രില്‍ 18):

ജോലി ചെയ്യുന്നവര്‍ജാഗ്രത പാലിക്കണം. കാരണം അശ്രദ്ധ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. നിങ്ങളുടെ ജോലി നഷ്ടപ്പെടാനുള്ള സാധ്യതയും ഉണ്ട്. ജോലി അന്വേഷിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന ജോലി ലഭിക്കും. കഠിനാധ്വാനത്തിന് ഫലമുണ്ടാവുന്നു. ചില പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. സാമ്പത്തിക രംഗത്ത്, കഴിഞ്ഞ ആഴ്ചയേക്കാള്‍ ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ചതായിരിക്കും. ഈ കാലയളവില്‍ ചെലവുകളുടെ പട്ടിക അല്പം കുറവായിരിക്കാം. ആരോഗ്യത്തിന് മികച്ച സമയം.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ സംഖ്യ: 20

ഭാഗ്യദിനം: ചൊവ്വാഴ്ച

ഇടവം (ഏപ്രില്‍ 19 മുതല്‍ മേയ് 19 വരെ):

ഇടവം (ഏപ്രില്‍ 19 മുതല്‍ മേയ് 19 വരെ):

ഈ കാലയളവില്‍ വാഹനം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം. ചെറിയൊരു അശ്രദ്ധ വലിയ അപകടത്തിന് കാരണമാകും. പ്രത്യേകിച്ച്, മദ്യപിച്ച് വാഹനമോടിക്കുന്നത് ഒഴിവാക്കണം. ജോലിയില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കും. പണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ വര്‍ധിച്ചേക്കാം. സാമ്പത്തിക നഷ്ടം ഉണ്ടാവാം. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. മുതിര്‍ന്നവരുടെ അനുഗ്രഹം ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ശക്തമായിരിക്കും. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കണം. ഭക്ഷ്യവിഷബാധ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഭാഗ്യ നിറം: ബ്രൗണ്‍

ഭാഗ്യ സംഖ്യ: 2

ഭാഗ്യദിനം: ശനിയാഴ്ച

മിഥുനം (മെയ് 20-ജൂണ്‍ 20):

മിഥുനം (മെയ് 20-ജൂണ്‍ 20):

ചെറിയ കാര്യങ്ങള്‍ക്ക് പോലും നിങ്ങള്‍ക്ക് ദേഷ്യം വരുന്നു. പ്രിയപ്പെട്ടവരുമായുള്ള ബന്ധത്തില്‍ അകലം ഉണ്ടാകാം. ജീവിതപങ്കാളിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പണത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല. വരവനുസരിച്ച് ചിലവാക്കണം. ജോലി ചെയ്യുന്നവര്‍ക്ക് ആഴ്ചയുടെ തുടക്കം വളരെ തിരക്കുള്ളതായിരിക്കും. ആഴ്ചാവസാനം ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകളുടെ സാമ്പത്തിക സ്ഥിതി മികച്ചതായി മാറുന്നു.ആരോഗ്യം ശ്രദ്ധിക്കണം. കരളുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് സാധ്യത.

ഭാഗ്യ നിറം: നീല

ഭാഗ്യ സംഖ്യ: 11

ഭാഗ്യ ദിനം: ഞായര്‍

 കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 21):

ബിസിനസുകാര്‍ക്ക് ഈ ആഴ്ച നല്ലതായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ലാഭം നേടാനുള്ള നിരവധി അവസരങ്ങള്‍ ഉണ്ടാവുന്നു. വലിയ ലാഭം മോഹിച്ച് ചെറിയ നഷ്ടത്തിലേക്കെത്തുന്ന കാര്യങ്ങള്‍ ചെയ്യരുത്. ജോലിചെയ്യുന്നവര്‍ക്ക് മികച്ച സമയമായിരിക്കും. നിങ്ങളുടെ അശ്രദ്ധമായ മനോഭാവം മാതാപിതാക്കളെ അസന്തുഷ്ടരാക്കും. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച സമ്മിശ്ര ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യം നിലനിര്‍ത്താന്‍, നിങ്ങള്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. കൂടാതെ നിങ്ങള്‍ ദിവസവും ലഘുവ്യായാമവും ചെയ്യുന്നതിനും ശ്രമിക്കണം.

ഭാഗ്യ നിറം: നീല

ഭാഗ്യ സംഖ്യ: 16

ഭാഗ്യദിനം: തിങ്കളാഴ്ച

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):

വീട്ടിലെ അംഗങ്ങളുമായി നിങ്ങള്‍ക്ക് അകല്‍ച്ചയുണ്ടെങ്കില്‍, അത് മാറുന്നതിനുള്ള സമയമാണ്. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധത്തില്‍ നിങ്ങള്‍ സുതാര്യത നിലനിര്‍ത്തണം. നുണ പറയുന്നതിന് ശ്രമിക്കരുത്. ഇത് ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും. സാമ്പത്തിക കാര്യത്തില്‍ മികച്ച ഫലം ഉണ്ടാവുന്നു.ജോലിയില്‍ സമ്മിശ്രഫലമായിരിക്കും ഉണ്ടാവുക. ഈ സമയത്ത് നിങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാവശ്യ പേടി ഉണ്ടാവുന്നു.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ നമ്പര്‍:26

ഭാഗ്യദിനം: വെള്ളിയാഴ്ച

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

ജോലിയുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. നിങ്ങള്‍ക്ക് ജോലിയില്‍ മത്സരം നേരിടേണ്ടി വന്നേക്കാം. ഓഫീസില്‍ മികച്ച സ്ഥാനം ലഭിക്കുന്നു. ബിസിനസുകാര്‍ക്ക് ആഴ്ചയുടെ തുടക്കം നല്ലതല്ല. നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കാണുന്നു. പങ്കാളിയുമായി ധാരാളം സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തെക്കുറിച്ച് പറയുമ്പോള്‍, ചിന്തിക്കാതെ ഒരു മരുന്നും കഴിക്കരുത്. അത് ആരോഗ്യം നശിപ്പിക്കും.

ഭാഗ്യ നിറം: പിങ്ക്

ഭാഗ്യ സംഖ്യ: 30

ഭാഗ്യദിനം: ബുധനാഴ്ച

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

ഈ രാശിചക്രത്തിലെ ഗര്‍ഭിണികള്‍ വളരെയധികം ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ ചെലവേറിയതായിരിക്കും. വായ്പ തിരിച്ചടക്കാന്‍ നിര്‍ബന്ധിതരാവുന്നു. എത്രയും വേഗം കടത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതാണ് നല്ലത്. ജോലി ചെയ്യുന്നവര്‍ക്ക് മികട്ട സമയമായിരിക്കും. ചില കാരണങ്ങളാല്‍ നിങ്ങളുടെ പ്രമോഷന്‍ തടസ്സപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് അനുകൂല സമയമാണ് ഈ ആഴ്ച. ഉത്തരവാദിത്തങ്ങളും ലഭിച്ചേക്കാം. ആരോഗ്യത്തില്‍ അശ്രദ്ധ കാണിക്കരുത്, പ്രത്യേകിച്ച് നിങ്ങള്‍ക്ക് വയറുമായി ബന്ധപ്പെട്ട എന്തെങ്കിലും രോഗമുണ്ടെങ്കില്‍.

ഭാഗ്യ നിറം: ഓറഞ്ച്

ഭാഗ്യ സംഖ്യ: 9

ഭാഗ്യദിനം: വ്യാഴാഴ്ച

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):

വൃശ്ചിക രാശിക്കാര്‍ക്ക് ഈ ആഴ്ച ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ആഴ്ചയുടെ ആരംഭ ദിവസങ്ങളില്‍ നിങ്ങളുടെ ആശങ്ക വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍ നിങ്ങളുടെ ജോലിയില്‍ പ്രതിഫലിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ ജോലിയില്‍ ശരിയായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ സാധിക്കാതെ വരുന്നു. ആരോഗ്യകാര്യത്തില്‍ അമിതമായ അശ്രദ്ധ നിങ്ങള്‍ക്ക് നല്ലതല്ല, പ്രത്യേകിച്ച് നിങ്ങള്‍ക്ക് വൃക്ക സംബന്ധമായ അസുഖമുണ്ടെങ്കില്‍, ഈ സമയത്ത് അധിക ശ്രദ്ധ വേണം.

ഭാഗ്യ നിറം: പര്‍പ്പിള്‍

ഭാഗ്യ നമ്പര്‍: 42

ഭാഗ്യദിനം: ഞായറാഴ്ച

ധനു (നവംബര്‍ 21-ഡിസംബര്‍ 20):

ധനു (നവംബര്‍ 21-ഡിസംബര്‍ 20):

നിങ്ങളുടെ നിലവിലെ ജോലി മാറ്റി പുതിയ ജോലി അന്വേഷിക്കുകയാണെങ്കില്‍ പോസിറ്റീവ് ഫലം ലഭിക്കുന്നു. ഇന്റര്‍വ്യൂ നിങ്ങള്‍ ജയിക്കുന്നു. ബിസിനസുകാര്‍ക്ക് മികച്ച സമയമാണ്. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ഏത് ജോലിയും വീണ്ടും ആരംഭിക്കാം. ആഴ്ചയുടെ അവസാനം, നിങ്ങള്‍ ബിസിനസ്സിനുവേണ്ടി യാത്ര ചെയ്യേണ്ടിവരുന്നു. കുടുംബ ജീവിതത്തില്‍ സന്തോഷകരമായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ വിവാഹത്തെക്കുറിച്ച് വീട്ടില്‍ ഒരു ചര്‍ച്ചയും ഉണ്ടാകാം. പണത്തിന്റെ സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ സാമ്പത്തിക ശ്രമം വിജയിച്ചേക്കാം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, അല്‍പം ശ്രദ്ധ വേണം.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ സംഖ്യ: 25

ഭാഗ്യദിനം: ശനിയാഴ്ച

മകരം (ഡിസംബര്‍ 21-ജനുവരി 19):

മകരം (ഡിസംബര്‍ 21-ജനുവരി 19):

ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ അവരുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ സമയം അവര്‍ക്ക് അനുയോജ്യമാണ്. നിങ്ങള്‍ പ്രതീക്ഷിച്ച ഫലം ലഭിക്കാന്‍ സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് ഒരു മികച്ച സമയമായിരിക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് പണം സമ്പാദിക്കാനുള്ള അവസരം ലഭിക്കും. വീട്ടിലെ അന്തരീക്ഷം ശാന്തമായിരിക്കാന്‍ നിങ്ങള്‍ സ്വഭാവത്തില്‍ മാറ്റം കൊണ്ട് വരണം. മുതിര്‍ന്നവരുമായി ഇടപഴകുമ്പോള്‍, നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം പ്രയോഗിക്കണം. രക്തസമ്മര്‍ദ്ദത്തിന്റെ പ്രശ്‌നമുണ്ടെങ്കില്‍, കൂടുതല്‍ ദേഷ്യപ്പെടുന്നത് ഒഴിവാക്കണം.

ഭാഗ്യ നിറം: നീല

ഭാഗ്യ സംഖ്യ: 2

ഭാഗ്യദിനം: ബുധനാഴ്ച

കുംഭം (ജനുവരി 20-ഫെബ്രുവരി 18):

കുംഭം (ജനുവരി 20-ഫെബ്രുവരി 18):

നിങ്ങള്‍ അടുത്തിടെ പുതിയ ബിസിനസ്സ് ആരംഭിച്ചിട്ടുണ്ടെങ്കില്‍ ലാഭം നിങ്ങളെ തേടി വരുന്നു. ബിസിനസ്സ് തീരുമാനങ്ങള്‍ നിങ്ങളുടെ അടുത്ത ആളുകളുമായി ആലോചിച്ചതിനുശേഷം മാത്രം എടുക്കുക. ആഴ്ചയുടെ മധ്യത്തില്‍, നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുകയാണെങ്കില്‍, ഈ കാലയളവില്‍ അനുകൂലഫലം ലഭിക്കുന്നു. വീടിന്റെ അന്തരീക്ഷം സന്തോഷം നിറഞ്ഞതായിരിക്കും. സാമ്പത്തികമായി, ഈ ആഴ്ച നിങ്ങള്‍ക്ക് പതിവിലും മികച്ചതായിരിക്കും. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് സമ്മിശ്രമായിരിക്കും.

ഭാഗ്യ നിറം: ക്രീം

ഭാഗ്യ സംഖ്യ: 19

ഭാഗ്യദിനം: ചൊവ്വാഴ്ച

 മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):

അത് ജോലിയായാലും ബിസിനസ്സായാലും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ബിസിനസുമായി ബന്ധപ്പെട്ട് വിദേശയാത്രക്ക് സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് നിങ്ങള്‍ക്ക് നല്ല പണം സമ്പാദിക്കാം. വായ്പ തിരിച്ചടക്കുന്നതിന് സാധിക്കുന്നു. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കൂട്ടുകുടുംബത്തിലാണ് താമസിക്കുന്നതെങ്കില്‍ വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാവുന്ന സമയമാണ്. ആരോഗ്യത്തെക്കുറിച്ച് വളരെയധികം ആകുലപ്പെടുന്നത് ഒഴിവാക്കുക.

ഭാഗ്യ നിറം: പച്ച

ഭാഗ്യ സംഖ്യ: 14

ഭാഗ്യദിനം: ഞായറാഴ്ച

Lunar Eclipse 2022: ഗ്രഹണ ദിനത്തില്‍ ജ്യോതിഷപ്രകാരം ഇതൊക്കെയാണ് അരുതുകള്‍Lunar Eclipse 2022: ഗ്രഹണ ദിനത്തില്‍ ജ്യോതിഷപ്രകാരം ഇതൊക്കെയാണ് അരുതുകള്‍

ഏത് പ്രതിസന്ധിയിലും നിങ്ങളെ ചേര്‍ത്ത് നിര്‍ത്തുന്ന രാശിക്കാര്‍ ഇവരാണ്ഏത് പ്രതിസന്ധിയിലും നിങ്ങളെ ചേര്‍ത്ത് നിര്‍ത്തുന്ന രാശിക്കാര്‍ ഇവരാണ്

English summary

Weekly Horoscope Prediction For 15th May To 21st May 2022 In Malayalam

Weekly Horoscope in Malayalam (15th May To 21st May 2022): Weekly horoscope Prediction for 15th May To 21st May 2022 in Malayalam. Take a look.
Story first published: Saturday, May 14, 2022, 20:26 [IST]
X
Desktop Bottom Promotion