Latest Updates
-
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന്
Weekly Horoscope: മകരമാസ തുടക്കത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കും സമ്പൂര്‍ണ വാരഫലം ഒറ്റനോട്ടത്തില്‍
മകര മാസത്തിന് തുടക്കമായി, ഈ ആഴ്ചയില്‍ ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലം വരുന്നത് എന്നും എന്തൊക്കെയാണ് ജീവിതത്തില്‍ മാറ്റം വരുന്നത് എന്നും നമുക്ക് നോക്കാം.

12 രാശിക്കാരില്‍ അനുകൂല പ്രതികൂല ഫലങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് ഈ ആഴ്ച എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ആഴ്ചയുടെ തുടക്കം വളരെ തിരക്കുള്ളതായിരിക്കും. പക്ഷേ അതിന് ശേഷം കാര്യങ്ങള്‍ മെച്ചപ്പെടുന്നു. കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം ലഭിക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു. നിങ്ങള്‍ക്ക് ഔട്ടിംഗ്, പിക്‌നിക് മുതലായവയ്ക്ക് പോകാം. പണത്തിന്റെ കാര്യത്തില്‍ ഈ വരുന്ന ഏഴ് ദിവസങ്ങള്‍ നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതായിരിക്കും. നിങ്ങളുടെ സാമ്പത്തിക ശ്രമം വിജയിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂല സമയമായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. ആരോഗ്യം മികച്ചതായി മാറുന്നു.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയുടെ കാര്യത്തില്‍ വളരെ തിരക്കുണ്ടായിരിക്കും. ജോലി ചെയ്യുകയാണെങ്കില്‍ ശ്രദ്ധിച്ച് ചെയ്യണം. ബിസിനസുമായി ബന്ധപ്പെട്ട് നിരവധി ചെറിയ യാത്രകള്‍ ചെയ്യേണ്ടി വന്നേക്കാം. പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരിക്കും. ഇത് കുടുംബത്തെ ബാധിക്കും. മറ്റുള്ളവര്‍ക്ക് നിങ്ങളുട സമയം നല്‍കേണ്ടതായി വരുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും. അമിതമായി പണം ചെലവഴിക്കരുത്. നിങ്ങള്‍ എത്രത്തോളം സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവോ അത്രയും വേഗം നിങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. കുഞ്ഞിന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടാവും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഈ കാലയളവില്‍ നിങ്ങള്‍ക്ക് ക്ഷീണം കൂടുതലായിരിക്കാം.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് നിങ്ങളുടെ ഏതെങ്കിലും ജോലി പൂര്‍ത്തിയാകാതെ പോയെങ്കില്‍ അത് പൂര്‍ത്തീകരിക്കാന്‍ അനുകൂല സമയമാണ്. അതിന് വേണ്ടി നിങ്ങള്‍ ഈ ആഴ്ച കഠിനമായി പരിശ്രമിക്കും. ചെയ്യുന്ന ജോലിക്ക് ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നു. ബിസിനസുകാര്‍ വളരെയധികം ശ്രദ്ധിക്കണം. ഒരു ചെറിയ തെറ്റ് പലപ്പോഴും നിങ്ങളുടെ എല്ലാ കഠിനാധ്വാനത്തെയും നശിപ്പിക്കുന്നു. പണം കൂടുതല്‍ ചിലവാക്കേണ്ടി വരുന്നു. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ധാരാളം പണം ചെലവഴിക്കേണ്ട അവസ്ഥയുണ്ടാവും. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമായി വരുന്നു. അശ്രദ്ധ ആരോഗ്യ പ്രശ്‌നങ്ങള്‍ ക്ഷണിച്ച് വരുത്താം.

കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച മികച്ചതായിരിക്കും. അവിവാഹിതനാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു പ്രണയാഭ്യര്‍ത്ഥന ലഭിക്കുന്നതിനും അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയും ഉണ്ട്. ഇനി നിങ്ങള്‍ വിവാഹിതനാണെങ്കില്‍ ദാമ്പത്യ ജീവിതം മമികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സൗകര്യങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടാകാം. ജോലിയില്‍ പുരോഗതി ഉണ്ടാവുന്നു. ബിസിനസ് ശക്തമാവും. നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. ആഴ്ചാവസാനം നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ചില വിട്ടുമാറാത്ത രോഗങ്ങള്‍ നിങ്ങളെ അലട്ടും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് നിങ്ങളുടെ അനിയന്ത്രിതമായ ദേഷ്യം കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ദേഷ്യം മൂലം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. അച്ഛനുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങള്‍ ഒരു തീരുമാനമെടുക്കുന്നതിന് മുന്‍പ് നല്ലതുപോലെ ആലോചിക്കേണ്ടതുണ്ട്. നിങ്ങളുടെ ജോലി ഉപേക്ഷിച്ച് നിങ്ങളുടെ സ്വന്തം ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരെങ്കില്‍ അതിന് അനുകൂല സമയമാണ്. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് സമ്മിശ്രമായിരിക്കും. നിങ്ങളുടെ വരുമാനം മികച്ചതായിരിക്കും. എന്നാല്‍ നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിക്കും. നിങ്ങളുടെ ആരോഗ്യം അല്‍പം പ്രശ്‌നത്തിലായിരിക്കും.

കന്നി
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച നിങ്ങള്‍ക്ക് പണത്തിന്റെ കാര്യത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിരിക്കും. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്ക് മികച്ച സമയമായിരിക്കും. ബിസിനസിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ഈ ആഴ്ച നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. വ്യവസായികളുടെ ബിസിനസ്സില്‍ വര്‍ദ്ധനവുണ്ടാകും. ബിസിനസില്‍ മികച്ച അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. പങ്കാളിയുമായുള്ള ധാരണ മികച്ചതായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ ആരോഗ്യം നിങ്ങള്‍ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പോലും അവഗണിക്കരുത്.

തുലാം
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയുടെ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ടതായിരിക്കും. ഈ കാലയളവില്‍, നിങ്ങള്‍ക്ക് സ്വയം ജോലിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. മറുവശത്ത്, നിങ്ങള്‍ തൊഴില്‍രഹിതനും പുതിയ ജോലി അന്വേഷിക്കുന്നവനുമാണെങ്കില്‍ നിരവധി അവസരങ്ങള്‍ ലഭിക്കുന്നു. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ഏത് ജോലിയും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. പ്രത്യേകിച്ച് കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍, ഈ സമയം നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും.ആരോഗ്യ പ്രശ്‌നങ്ങളെ അവഗണിക്കരുത്.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതിയില്‍ നഷ്ടം സംഭവിക്കുന്നു. അതിന്റെ ഫലമായി ധനനഷ്ടം ഉണ്ടാകാം. പണവുമായി ബന്ധപ്പെട്ട പ്രധാന ജോലികള്‍ എല്ലാം ശ്രദ്ധയോടെ ചെയ്യണം. ജോലിയുടെ കാര്യത്തില്‍ യാത്ര ചെയ്യേണ്ടതായി വരുന്നു. ഈ കാലയളവില്‍ നിങ്ങളുടെ ജോലിഭാരവും വര്‍ദ്ധിക്കുന്നു. എന്നിരുന്നാലും, കഠിനാധ്വാനത്തില്‍ നിന്ന് നിങ്ങള്‍ പിന്മാറരുത്. ഇത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ഷെയര്‍മാര്‍ക്കറ്റില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ ലാഭം ലഭിക്കുന്നു. പങ്കാളിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ജോലി സമ്മര്‍ദ്ദവും ഉത്കണ്ഠയും കാരണം ആരോഗ്യം പ്രശ്‌നത്തിലായേക്കാം.

ധനു
ധനു രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഓപ്പറേഷനോ മറ്റോ വേണ്ടി വരും. ഈ കാലയളവില്‍ നിങ്ങള്‍ ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. പുതിയ വരുമാന മാര്‍ഗ്ഗം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് വഴി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. ജോലിക്കാര്‍ക്ക് ഓഫീസില്‍ പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ട അവസ്ഥ വരും. ചെറിയ തെറ്റുകള്‍ക്ക് പലരുടെയും ദേഷ്യം കാണേണ്ടതായി വരുന്നു. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസവും കുറഞ്ഞേക്കാം. എന്നാല്‍ എല്ലാം ക്ഷമയോടെ ഇരിക്കുന്നതിന് സാധിക്കുന്നു. എപ്പോഴും കഠിനാധ്വാനം ചെയ്യുക. ബിസിനസുകാര്‍ക്ക് ഈ ആഴ്ച സമ്മിശ്ര ലാഭം ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച പണത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടായിരിക്കും. സ്വത്തുമായി ബന്ധപ്പെട്ട ചില വലിയ നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടായേക്കാം. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ എല്ലാ ജോലികളും പൂര്‍ണ്ണ ഊര്‍ജ്ജത്തോടും ഉത്സാഹത്തോടും കൂടി നിങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലഫലം ആയിരിക്കും. ഈ കാലയളവില്‍, നിങ്ങള്‍ക്ക് നിരവധി ചെറിയ ആനുകൂല്യങ്ങള്‍ ലഭിക്കും. വീടിന്റെ അന്തരീക്ഷം അനുകൂലമായിരിക്കും. ആരോഗ്യം ശരാശരി ആയിരിക്കും.

കുംഭം
കുംഭം രാശിക്കാര്‍ക്ക് അവര്‍ ചെയ്യുന്ന ജോലിക്ക് അനുസരിച്ച് ഫലം ലഭിക്കും. പ്രിയപ്പെട്ട പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ബിസിനസിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂല സമയമായിരിക്കും. ധാരാളം അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങളുടെ ബജറ്റിന് അനുസരിച്ച് ചെലവഴിക്കാന്‍ ശ്രദ്ധിക്കണം. ഏതെങ്കിലും കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ അതിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട സമയമാണ് ഈ ആഴ്ച. നിങ്ങള്‍ ഒരുമിച്ച് ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും.

മീനം
മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച മികച്ചതായിരിക്കും. വീട്ടിലെ അംഗങ്ങളുമായുള്ള നിങ്ങളുടെ വൈകാരിക അടുപ്പം വര്‍ദ്ധിക്കുന്നു. വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പണം സമ്പാദിക്കുന്ന കുറുക്ക് വഴികള്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളെ പ്രശ്‌നത്തിലാക്കിയേക്കാം. ഓഫീസില്‍ നിങ്ങള്‍ക്ക് ശക്തമായ സ്ഥാനം ലഭിക്കുന്നു. ജോലിയില്‍ ബോസ് സന്തുഷ്ടനായിരിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും. എന്നിരുന്നാലും, നിങ്ങളുടെ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











