വാരഫലം; ഈ ആഴ്ച തിളങ്ങുന്ന രാശിക്കാര്‍ ഇവര്‍; അറിയാം സമ്പൂര്‍ണഫലം

ഓരോ രാശിക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതില്‍ തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യം എന്ന് പറയുന്നത് ഓരോ ദിവസവും ഉണ്ടാവുന്ന മാറ്റങ്ങള്‍ തന്നെയാണ്.

5th August To 21st August 2021 i

വരുന്ന ആഴ്ച ഓരോ രാശിക്കാരിലും എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം (മാര്‍ച്ച് 20-ഏപ്രില്‍ 18):

മേടം (മാര്‍ച്ച് 20-ഏപ്രില്‍ 18):

ഈ ആഴ്ച കുടുംബപരമായി നിങ്ങള്‍ക്ക് വളരെ അനുകൂലമായ സമയമായിരിക്കും. ഈ കാലയളവില്‍, നിങ്ങളുടെ വീടിന്റെ അന്തരീക്ഷം മിക്കപ്പോഴും ശാന്തമായിരിക്കും. നിങ്ങള്‍ക്ക് കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ എല്ലാ കാര്യത്തിലും ഉണ്ടാവുന്നുണ്ട്. നിങ്ങള്‍ ഏതെങ്കിലും സുപ്രധാന തീരുമാനം എടുക്കുകയാണെങ്കില്‍, നിങ്ങളുടെ കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. പഴയ സ്വത്തുമായി ബന്ധപ്പെട്ട കാര്യത്തിന് തീരുമാനമാവും. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയം ജോലി ചെയ്യുന്ന ആളുകള്‍ക്ക് ചെറിയ ചില പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് അതിന്റെ ഫലം ലഭിക്കുന്നുണ്ട്. സാമ്പത്തിക കാര്യത്തില്‍ മികച്ച സമയമായിരിക്കും. ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ നമ്പര്‍: 12

ഭാഗ്യ ദിനം: ഞായറാഴ്ച

ഇടവം (ഏപ്രില്‍ 19-മേയ് 19):

ഇടവം (ഏപ്രില്‍ 19-മേയ് 19):

ഈ ആഴ്ച സാമ്പത്തിക കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. ചെലവ് വര്‍ദ്ധിക്കുന്നത് സാമ്പത്തിക ഭദ്രത താളം തെറ്റിക്കും. അമിതമായി പണം ചിലവാക്കുന്നത് സൂക്ഷിച്ച് വേണം. മറ്റുള്ളവരെ സനസന്തോഷിപ്പിക്കുന്നതിന് അമിതമായി ചിലവഴിക്കുന്നത് ഒഴിവാക്കുക. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഓഫീസിലെ കാര്യങ്ങള്‍ ഗൗരവത്തോടെ കാണണം. കുടുംബത്തോടൊപ്പമുള്ള ഈ സമയം വളരെ മികച്ചതായിരിക്കും. നിങ്ങള്‍ വിവാഹിതനാണെങ്കില്‍ നിങ്ങളുടെ പങ്കാളിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക. അണുബാധ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അശ്രദ്ധ ഒരു കാര്യത്തിലും നല്ലതല്ല.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ നമ്പര്‍: 20

ഭാഗ്യ ദിനം: ബുധനാഴ്ച

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):

നിങ്ങള്‍ ബിസിനസ് ചെയ്യുന്ന വ്യക്തിയാണെങ്കില്‍ ഈ ആഴ്ച വളരെ പ്രധാനപ്പെട്ടതാണ്. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് ഈ സമയം വളരെ ശ്രദ്ധിക്കണം. ഈ കാലയളവില്‍ നിങ്ങളുടെ ബിസിനസ്സില്‍ ചില നല്ല മാറ്റങ്ങള്‍ക്ക് ശക്തമായ സാധ്യതയുണ്ട്. ചിലര്‍ക്ക് സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയും കാണുന്നുണ്ട്. സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യണം. നിങ്ങളുടെ ജോലിയില്‍ പൂര്‍ണ ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടേക്കാം. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കണം.

ഭാഗ്യ നിറം: ക്രീം

ഭാഗ്യ നമ്പര്‍: 10

ഭാഗ്യ ദിനം: ചൊവ്വാഴ്ച

കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 21):

കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 21):

ഈ ആഴ്ച നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ആയിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഏതെങ്കിലും മാനസിക പ്രശ്‌നങ്ങളില്‍ നിന്ന് പുറത്തേക്ക് വരാന്‍ സാധിക്കും. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ ആഴ്ച വളരെയധിക ശ്രദ്ധിക്കണം. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കരുത്. ബിസിനസ്സ് ആളുകള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് ഒരു പുതിയ ജോലി ആരംഭിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, നിങ്ങളുടെ വഴിയില്‍ എന്തെങ്കിലും തടസ്സങ്ങള്‍ വരുന്നുണ്ടെങ്കില്‍, ഈ സമയത്ത് അതിനെ മറികടക്കാന്‍ സാധിക്കുന്നു. ഈ ആഴ്ച പണത്തിന്റെ കാര്യത്തില്‍ സമ്മിശ്ര ഫലങ്ങള്‍ ആയിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ ധാരാളം പണം ചിലവഴിച്ചേക്കാം. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹവും സമാധാനവും ഉണ്ടാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സ്വയം ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങള്‍ക്ക് നല്ല ആരോഗ്യവും ഉണ്ടായിരിക്കും.

ഭാഗ്യ നിറം: പച്ച

ഭാഗ്യ നമ്പര്‍: 5

ഭാഗ്യ ദിനം: വ്യാഴാഴ്ച

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):

ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):

ഈ കാലയളവില്‍ നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കണം. മറ്റുള്ളവരെ അന്ധമായി വിശ്വസിക്കുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ വഞ്ചിക്കപ്പെടാം. ഇതിനുപുറമെ, നിങ്ങളുടെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ വിവേകപൂര്‍വ്വം സ്വയം എടുക്കുക. മറ്റുള്ളവരെ അധികം ആശ്രയിക്കരുത്. ബിസിനസുകാര്‍ക്ക് ഈ സമയം നല്ലതായിരിക്കില്ല. ഓഫീസിലെ സഹപ്രവര്‍ത്തകരുമായി അമിതമായി സംസാരിക്കുന്നത് ഒഴിവാക്കുക, പ്രത്യേകിച്ചും നിങ്ങളുടെ രഹസ്യ വിവരങ്ങള്‍. നിങ്ങള്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങള്‍ക്ക് എന്തെങ്കിലും ഹൃദ്രോഗമോ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍, നിങ്ങള്‍ ജാഗ്രത പാലിക്കണം.

ഭാഗ്യ നിറം: വെള്ള

ഭാഗ്യ നമ്പര്‍: 11

ഭാഗ്യ ദിനം: വെള്ളിയാഴ്ച

കന്നി (ആഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

കന്നി (ആഗസ്റ്റ് 22-സെപ്റ്റംബര്‍ 21):

ആഴ്ചയുടെ ആരംഭം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. ഈ കാലയളവില്‍ മനസ്സ് ശാന്തമായിരിക്കും, നിങ്ങള്‍ വളരെ പോസിറ്റീവായിരിക്കും. പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നേടാന്‍ കഴിയും. പണം തിരികെ ലഭിക്കുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കാനാകും. നിങ്ങളുടെ ജോലിയില്‍ തടസ്സങ്ങള്‍ ഉണ്ടായേക്കാം. സര്‍ക്കാര്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് ഒരു ഉയര്‍ന്ന സ്ഥാനം ലഭിച്ചേക്കാം. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ശക്തമായിരിക്കും. ആരോഗ്യ കാര്യങ്ങള്‍ നന്നായിരിക്കും.

ഭാഗ്യ നിറം: നീല

ഭാഗ്യ നമ്പര്‍: 10

ഭാഗ്യ ദിനം: തിങ്കളാഴ്ച

 തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):

ഈ ആഴ്ച ജോലിചെയ്യുന്നവര്‍ക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതാണ് നല്ലത്, അല്ലാത്തപക്ഷം നിങ്ങള്‍ തിടുക്കത്തിലും പരിഭ്രമത്തിലും നിരവധി തെറ്റുകള്‍ വരുത്താം. ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയം വളരെ പ്രധാനപ്പെട്ടതായിരിക്കും. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ സമയം നല്ലതായിരിക്കില്ല. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. നിങ്ങള്‍ സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, ഉദരവുമായി ബന്ധപ്പെട്ട ചില വിട്ടുമാറാത്ത രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഭാഗ്യ നിറം: പര്‍പ്പിള്‍

ഭാഗ്യനമ്പര്‍: 2

ഭാഗ്യ ദിനം: വ്യാഴാഴ്ച

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):

ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കില്ല. മറ്റുള്ളവരുടെ ഉപദേശം മുഖവിലക്ക് എടുക്കരുത്‌

. ബിസിനസുമായി ബന്ധപ്പെട്ട ആളുകള്‍ ഒരു പുതിയ ജോലിയും ആരംഭിക്കരുത്. ഇതുകൂടാതെ, നിങ്ങള്‍ക്ക് ഒരു വലിയ നിക്ഷേപം നടത്താന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ശരിയായ ഉപദേശം സ്വീകരിച്ചതിനുശേഷം മാത്രമേ തീരുമാനംഎടുക്കാവൂ.ദേഷ്യവും അഹങ്കാരവും ഒഴിവാക്കുക അല്ലെങ്കില്‍ നിങ്ങളുടെ ജോലി നഷ്ടപ്പെട്ടേക്കാം. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ കാലയളവില്‍ നിങ്ങള്‍ക്ക് ജലദോഷം, പനി, കഫം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ നമ്പര്‍: 9

ഭാഗ്യ ദിനം: വെള്ളിയാഴ്ച

ധനു (നവംബര്‍ 21-ഡിസംബര്‍ 20):

ധനു (നവംബര്‍ 21-ഡിസംബര്‍ 20):

ഈ കാലയളവില്‍ നിങ്ങള്‍ വളരെ ആവേശഭരിതരും ഉത്സാഹഭരിതരുമായിരിക്കും. അതോടൊപ്പം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്യും. നിങ്ങളുടെ എല്ലാ തീരുമാനങ്ങളും നിങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കും. ഓഫീസിലെ നിങ്ങളുടെ പോസിറ്റീവിറ്റിയും കഠിനാധ്വാനവും നിങ്ങളെ മറ്റുള്ളവരെക്കാള്‍ മുന്നില്‍ നിര്‍ത്തും. ഈ കാലയളവില്‍ നിങ്ങളുടെ സ്ഥാനം ശക്തമായിരിക്കും. ബിസിനസുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് അടുത്തിടെ വലിയ നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍, ഈ സമയത്ത് നിങ്ങളുടെ നഷ്ടം നികത്താനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പ്രത്യേക ശ്രദ്ധ നല്‍കണം. പോഷകസമൃദ്ധമായ ഭക്ഷണം മതിയായ അളവില്‍ കഴിക്കുക.

ഭാഗ്യ നിറം: നീല

ഭാഗ്യ നമ്പര്‍: 29

ലക്കി ഡേ: മെറൂണ്‍

മകരം (ഡിസംബര്‍ 21-ജനുവരി 19):

മകരം (ഡിസംബര്‍ 21-ജനുവരി 19):

ഈ ആഴ്ച നിങ്ങള്‍ക്ക് ജോലിയില്‍ വളരെ നല്ല ഫലങ്ങള്‍ നല്‍കും, പ്രത്യേകിച്ച് ജോലി ചെയ്യുന്ന ആളുകള്‍ക്ക്, ഈ സമയം വളരെ പ്രധാനപ്പെട്ടതായിരിക്കും. ഈ കാലയളവില്‍ പുരോഗതിയുടെ പുതിയ വഴികള്‍ നിങ്ങള്‍ക്കായി തുറക്കും. നിങ്ങള്‍ വളരെക്കാലമായി ഒരു സര്‍ക്കാര്‍ ജോലിക്കായി കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍, ഈ കാലയളവില്‍ ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ബിസിനസുകാരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. നിങ്ങളുടെ തീര്‍പ്പാക്കാത്ത ജോലി പൂര്‍ത്തിയാകും. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ബുദ്ധിയും കഠിനാധ്വാനവും കൊണ്ട് ഈ കാലയളവില്‍ നിങ്ങള്‍ക്ക് അധിക പണം സമ്പാദിക്കാന്‍ കഴിയും. ആഴ്ചാവസാനം, നിങ്ങള്‍ക്ക് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

ഭാഗ്യ നിറം: പിങ്ക്

ഭാഗ്യ നമ്പര്‍: 5

ഭാഗ്യ ദിനം: ശനിയാഴ്ച

കുംഭം (ജനുവരി 20-ഫെബ്രുവരി 18):

കുംഭം (ജനുവരി 20-ഫെബ്രുവരി 18):

പണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വളരെ അശ്രദ്ധമായിരിക്കരുതെന്ന് ഉപദേശിക്കുന്നു. വലിയ നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ തിടുക്കപ്പെടരുത്. ഇതിനുപുറമെ, നിയമപരമായ കാര്യങ്ങളിലും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അനാവശ്യ കാര്യങ്ങളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള വഴക്കുകള്‍ ഒഴിവാക്കുക. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന മാനസിക സമ്മര്‍ദ്ദം നിങ്ങളെ ശാരീരികമായി ദുര്‍ബലരാക്കും.

ഭാഗ്യ നിറം: ഓറഞ്ച്

ഭാഗ്യ നമ്പര്‍: 19

ഭാഗ്യ ദിനം: ഞായറാഴ്ച

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):

ഈ കാലയളവില്‍ കുടുംബ ജീവിതത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകും. കുടുംബാംഗങ്ങളുടെ പെരുമാറ്റം നിങ്ങള്‍ക്ക് നല്ലതായിരിക്കില്ല. നിങ്ങള്‍ സ്വയം നിയന്ത്രിക്കുകയും ക്ഷമയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് നല്ലത്. ഓഫീസിലെ നിങ്ങളുടെ ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. ശേഷിക്കുന്ന ജോലികളുടെ ഭാരം വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കരുത്, അല്ലാത്തപക്ഷം നിങ്ങളുടെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടായേക്കാം. വസ്ത്ര വ്യാപാരികള്‍ക്ക് ഈ ആഴ്ച ലാഭകരമായിരിക്കാം. ഈ കാലയളവില്‍ നിങ്ങളുടെ ബിസിനസ്സ് വര്‍ദ്ധനവ് കാണും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ക്ക് കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടെങ്കില്‍വളരെയധികം ശ്രദ്ധിക്കണം

ഭാഗ്യ നിറം: പച്ച

ഭാഗ്യ നമ്പര്‍: 24

ഭാഗ്യ ദിനം: വ്യാഴാഴ്ച

X
Desktop Bottom Promotion