Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
Weekly Horoscope: വാരഫലം പറയും 12 രാശിയുടേയും സമ്പൂര്‍ണ ഗുണദോഷഫലം
ഓഗസ്റ്റ് മാസത്തില്‍ രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് നമ്മള്‍. ഈ സമയം ഓരോ രാശിക്കാര്‍ക്കും സംഭവിക്കുന്ന രാശിമാറ്റവും നക്ഷത്രമാറ്റവും നിങ്ങളെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്നും എന്തൊക്കെ ഫലങ്ങള്‍ നല്‍കുന്നു എന്നും നമുക്ക് നോക്കാം.

12 രാശിക്കാരുടേയും സമ്പൂര്‍ണഫലത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു. വരുന്ന ആഴ്ചയില്‍ ഉണ്ടാവുന്ന സമ്പൂര്‍ണ ഗുണദോഷഫലങ്ങള്‍ എന്തൊക്കയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയിലും ബിസിനസിലും മാറ്റം ഉണ്ടാവുന്നു. പുരോഗതിക്കുള്ള സാധ്യതയുണ്ട്. ഈ ആഴ്ചയുടെ ആദ്യപകുതിയിലും രണ്ടാംപകുതിയിലും ആരോഗ്യപ്രശ്‌നങ്ങളും രോഗങ്ങളും മൂലം ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ആരോഗ്യം ശ്രദ്ധിക്കണം. യാത്ര ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ അതീവ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതുണ്ട്. പലപ്പോഴും സ്ഥാന മാറ്റങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. ആഴ്ചയുടെ അവസാന ദിവസങ്ങളിലെ ഗ്രഹസംക്രമണം ശുഭകരവും അനുകൂല ഫലങ്ങള്‍ നല്‍കും. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കണം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ചില കാര്യങ്ങളില്‍ ബന്ധുക്കള്‍ക്കിടയില്‍ ധാരണയുണ്ടാക്കി മുന്നോട്ടുപോകാന്‍ അല്‍പം പ്രയാസപ്പെടേണ്ടി വരും. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച സമ്മിശ്ര ഫലങ്ങള്‍ ആയിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ കാണിക്കരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ഈ ആഴ്ചയുടെ അവസാന ദിവസങ്ങളില്‍, ജോലിക്കും ബിസിനസ്സിനും വേണ്ടി ധാരാളം യാത്ര ചെയ്യേണ്ടി വരും. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ മുന്നോട്ട് പോവും. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച അനുബന്ധ വ്യവസായങ്ങളും ബിസിനസ്സുമായി ബന്ധപ്പെട്ട ജോലികളും കൈകാര്യം ചെയ്യാന്‍ ഉള്ള സാധ്യത കാണുന്നു. നിങ്ങളില്‍ രാശിമാറ്റങ്ങള്‍ പലപ്പോഴും സന്തോഷവും ഭാഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമാകും. ഈ ആഴ്ചയുടെ തുടക്കം മുതല്‍, സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാവുന്നു. നിങ്ങള്‍ നടത്തുന്ന നിക്ഷേപങ്ങളില്‍ മികച്ച ഫലം ലഭിക്കുന്നു. അനുകൂല അവസരങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. ജോലിക്കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഈ ആഴ്ച പ്രണയ ബന്ധങ്ങളില്‍ സമ്മിശ്ര ഫലങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് ചെറിയ കാര്യങ്ങളെ പോലും ശ്രദ്ധിക്കണം. ആരോഗ്യം ശ്രദ്ധിക്കണം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നു. ബിസിനസില്‍ തുടര്‍ച്ചയായ പുരോഗതിക്ക് അവസരമുണ്ടാകും. കലാ കായിക രംഗങ്ങളില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടായിരിക്കും. പല കോണുകളില്‍ നിന്നും തുടര്‍ച്ചയായ ലാഭത്തിന് അവസരമുണ്ടാകും. ഈ ആഴ്ചയുടെ മധ്യത്തില്‍, ബന്ധപ്പെട്ട വരുമാന സ്രോതസ്സുകളില്‍ നിന്ന് തുടര്‍ച്ചയായ നേട്ടങ്ങള്‍ ഉണ്ടാകും. ആഴ്ചയുടെ അവസാന ദിവസങ്ങളില്‍ കുടുംബത്തിനൊപ്പം സന്തോഷത്തോടെ ഇരിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ എവിടെയെങ്കിലും നിക്ഷേപിക്കുന്നതിന് ശ്രമിക്കുന്നുണ്ടെങ്കില്‍ അതില്‍ അമാന്തിക്കരുത്. ആരോഗ്യം ശ്രദ്ധിക്കണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് മികച്ച സമയമാണ് ഈ ആഴ്ച. നിങ്ങള്‍ ചെയ്യുന്ന പല കാര്യങ്ങളിലും വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. ശ്രമങ്ങളെല്ലാം തന്നെ വിജയിക്കുന്നു. രാഷ്ട്രീയ-സാമൂഹിക ജീവിതത്തില്‍ നിങ്ങളുടെ കരിയര്‍ ഉന്നതിയില്‍ എത്തുന്നു. നിങ്ങളുടെ ഒരു ശ്രമത്തേയും നിസ്സാരമാക്കി കാണരുത്. ബിസിനസില്‍ നിങ്ങള്‍ക്ക് മികച്ച ഫലം ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. അസുഖങ്ങളും വേദനകളും ഇല്ലാത്ത ഒരു ആഴ്ചയായിരിക്കും ഈ ആഴ്ച. സാമ്പത്തിക ലക്ഷ്യങ്ങളില്‍ പുരോഗതി കൈവരിക്കുന്നു. ജീവിതത്തില്‍ മികച്ച കാര്യങ്ങള്‍ ചെയ്യുന്നതിനും അതിന്റെ ഫലം അനുഭവിക്കുന്നതിനും സാധിക്കുന്ന ഒരു സമയമാണ് ഈ ആഴ്ച.

കന്നിരാശി
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ചയുടെ തുടക്കം മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും അനുകൂലഫലങ്ങളും ഉണ്ടായിരിക്കും. സാമ്പത്തിക മേഖലയില്‍ വിജയം ഉണ്ടായിരിക്കും. തുടര്‍ച്ചയായ സുഖസൗകര്യങ്ങള്‍ ഉണ്ടാകും. ഈ ആഴ്ചയുടെ അവസാന നാളുകളില്‍ വ്യക്തിബന്ധങ്ങളില്‍ മികച്ച രീതിയില്‍ നിങ്ങള്‍ക്ക് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. മക്കളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ടെന്‍ഷനുണ്ടായിരിക്കും. മൊത്തത്തില്‍, ഈ ആഴ്ച രാശിമാറ്റം നിങ്ങള്‍ക്ക് സന്തോഷകരമായ അനുഭവങ്ങള്‍ നല്‍കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ജോലി ചെയ്യുന്നവരില്‍ പലപ്പോഴും നേട്ടങ്ങള്‍ ഉണ്ടാവുന്നില്ല എന്നത് മടുപ്പുണ്ടാക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച പല വിധത്തിലുള്ള ലാഭം ഉണ്ടാവുന്നു. ഈ ആഴ്ചയിലെ ഫലങ്ങള്‍ നിങ്ങളെ തന്നെ അതിശയിപ്പിക്കുന്നവരായിരിക്കും. യോഗ പോലുള്ളവ ചെയ്യുന്നുണ്ടെങ്കില്‍ സ്ഥിരമായി ചെയ്യുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ ആഴ്ചയുടെ മധ്യത്തില്‍, ജോലിയിലും ബിസിനസ്സിലും നല്ല പുരോഗതിയുണ്ടാവുന്നു. ആരോഗ്യം പ്രശ്‌നങ്ങളില്ലാതെ പോവുന്ന സമയമായിരിക്കും. നിങ്ങളുടെ ശ്രമങ്ങള്‍ എല്ലാം തന്നെ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് അല്‍പം കഠിനാധ്വാനം ചെയ്യേണ്ടി വരും. ആഴ്ചയുടെ അവസാന ദിവസങ്ങളില്‍, ജോലിയും ബിസിനസ്സും വീണ്ടും ആരംഭിക്കാന്‍ സാധ്യതയുണ്ട്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ച അത്ര സുഖകരമായ അന്തരീക്ഷം ആയിരിക്കില്ല ഉണ്ടായിരിക്കുന്നത്. അത് പലപ്പോഴും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ മികച്ച ഫലത്തിനായി നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനം ഫലം ചെയ്യും. സാമ്പത്തിക രംഗത്ത്, ഈ ആഴ്ച തുടര്‍ച്ചയായ വിജയം ഉണ്ടാകും. കുടുംബത്തില്‍ അനുകൂലമായ അന്തരീക്ഷം ഉണ്ടാകും. എപ്പോഴും പോസിറ്റീവ് ആയിരിക്കുന്നതിന് ശ്രദ്ധിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍, ഈ ആഴ്ച ശുഭകരവും നല്ലതുമായി ഫലങ്ങള്‍ ലഭിക്കും. ഉപജീവന മേഖലകളില്‍ സുഖകരവും അനുകൂലവുമായ അന്തരീക്ഷം ഉണ്ടാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നു. ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ വിജയിക്കുന്നു. നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ ആഴ്ചയുടെ തുടക്കത്തില്‍ ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. കഴിക്കുന്ന ഭക്ഷണം അല്‍പം ശ്രദ്ധിക്കണം. ഇത് കൂടാതെ വാഹനം ഉപയോഗിക്കുമ്പോഴും ശ്രദ്ധ വേണം. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.വിലയേറിയ സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തതിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ടെന്‍ഷനുണ്ടാവും. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.

മകരം രാശി
മകരം രാശിക്കാര്‍ക്ക് പല കോണില്‍ നിന്നും മികച്ച ലാഭം ഉണ്ടാവുന്നു. ജോലിയിലും ബിസിനസിലും മികച്ച നേട്ടങ്ങള്‍ ഉണ്ടായിരിക്കും. തൊഴിലധിഷ്ഠിത വിദ്യാഭ്യാസമായാലും മറ്റ് വിദ്യാഭ്യാസ വിഷയങ്ങളായാലും തുടര്‍ച്ചയായ വിജയം ഉണ്ടാകും. വിവാഹത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂലഫലം ഉണ്ടാവുന്നു. സാമ്പത്തിക ചെലവുകള്‍ വര്‍ദ്ധിക്കുന്നു. വരവനുസരിച്ച് ചിലവാക്കാന്‍ ശ്രദ്ധിക്കണം. ആഴ്ചയിലെ അവസാന ദിവസങ്ങളില്‍, നിങ്ങള്‍ക്ക് ദീര്‍ഘവും ലാഭകരവുമായ ഒരു യാത്രയ്ക്ക് ഉള്ള സാധ്യതയുണ്ട്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തെക്കുറിച്ച് വ്യക്തമായ പ്ലാന്‍ ഉണ്ടായിരിക്കും. ഏത് കാര്യത്തിനും ആലോചിച്ച് മാത്രമേ ഇവര്‍ തീരുമാനം എടുക്കുകയുള്ളൂ. നിങ്ങള്‍ ആഗ്രഹിച്ച ഫലം പല കാര്യത്തിലും ഉണ്ടായിരിക്കും. വിവാഹ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെ മനസ്സിലാക്കി മുന്നോട്ട് പോവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. ഈ ആഴ്ചയിലെ അവസാന ദിവസങ്ങള്‍ കുംഭം രാശിക്കാര്‍ക്ക് മികച്ച ഫലമാണ് നല്‍കുന്നത്. പണത്തിന്റെ കാര്യത്തില്‍ ചെറിയ പ്രയാസം ഉണ്ടാവുന്നു. എന്നാല്‍ നോക്കി കൈകാര്യം ചെയ്താല്‍ നിങ്ങള്‍ക്ക് അമിതചിലവിനെ നിയന്ത്രിക്കുന്നതിന് സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടാവുന്നു. ആരോഗ്യം മെച്ചപ്പെടും.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ബിസിനസില്‍ ലാഭമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഈ ആഴ്ച കുടുംബത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടായിരിക്കും. വിദേശ, നിക്ഷേപവുമായി ബന്ധപ്പെട്ട വശങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് തുടര്‍ച്ചയായ വിജയം ഉണ്ടാകും. പണം കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ ശ്രദ്ധിക്കണം. ആഴ്ചയുടെ മധ്യത്തില്‍ ശുഭകരവും ആഗ്രഹിച്ചതുമായ ഫലങ്ങള്‍ ഉണ്ടാവുന്നു. പണം സമ്പാദിക്കുന്നതിനും സ്വരൂപിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ വളരെ വിജയിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ സമ്മിശ്ര ഫലങ്ങളായിരിക്കും.



Click it and Unblock the Notifications











