Latest Updates
-
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം
Weekly Horoscope: 12 രാശിക്കും ഈ ആഴ്ചയിലെ ഗുണദോഷ ഫലങ്ങള്‍ ഇപ്രകാരം
രാശിഫലം അനുസരിച്ച് നാം ഓരോരുത്തരിലും ഓരോ ദിവസവും പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുന്നുണ്ട്. ഈ ആഴ്ചയിലെ വാരഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ വന്നിട്ടുണ്ട്.

നിങ്ങളുടെ പ്രതിവാര ജാതകത്തിലൂടെ, നിങ്ങളില്‍ ഈ ആഴ്ചയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൂര്‍ണമായും അറിയാം

മേടം
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ ചെലവേറിയതായിരിക്കും. ബജറ്റിലുണ്ടാവുന്ന പ്രശ്നങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കണം. പ്രശ്നങ്ങള്‍ അല്ലെങ്കില്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടി വരും. സഹപ്രവര്‍ത്തകരുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടരുത്. അപകടകരമായ തീരുമാനങ്ങള്‍ എടുക്കാതിരിക്കുന്നതാണ് നല്ലത്. വീട്ടിലെ ഏതെങ്കിലും അംഗത്തിന്റെ ആരോഗ്യം പ്രശ്നത്തിലാവുന്നതിനുള്ള സാധ്യത കാണുന്നു. ഇത് ഡോക്ടറെ കാണുന്നതിലേക്കും ആശുപത്രിയിലേക്കും നിങ്ങളെ എത്തിക്കും. ഇവിടേയും സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. ബിസിനസ് ശ്രദ്ധിക്കണം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ഈ ആഴ്ച ചെറിയ വെല്ലുവിളികള്‍ ഉണ്ടായേക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ആഴ്ചയുടെ തുടക്കം വളരെ നല്ലതായിരിക്കും. ഈ സമയം നിങ്ങളെ തേടി ചില നല്ല വാര്‍ത്തകള്‍ വന്നേത്താം. മാനസികമായി ശക്തരായിരിക്കും. ചെറിയ യാത്രകള്‍ നടത്തേണ്ടതായി വരുന്നു. പണത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. സ്വത്തുമായി ബന്ധപ്പെട്ട് നല്ല സമയമാണ്. വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങുന്നതിന് അനുകൂല സമയം. ഏത് കാര്യത്തിനും പ്രിയപ്പെട്ടവരുടെ പിന്തുണ ലഭിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. സഹോദരിയുടെ വിവാഹവും നടക്കുന്നു. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ചില രോഗാവസ്ഥകള്‍ വിട്ടുമാറാതെ നിങ്ങളെ പിടികൂടാം. അശ്രദ്ധ പാടില്ല.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച ദാമ്പത്യ ജീവിതത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകും. ഇതിന്റെ ഫലമായി വഴക്കുകള്‍ വര്‍ദ്ധിച്ചേക്കാം. പല കാര്യങ്ങളിലും മോശമായ അഭിപ്രായവും സ്വാധീനവും ഉണ്ടാവാം. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരുന്നു. ബോസിന് നിങ്ങളോട് ദേഷ്യം തോന്നാം. ജോലിയില്‍ അശ്രദ്ധ വര്‍ദ്ധിക്കും. ഇത് പ്രമോഷന് പ്രതിസന്ധിയുണ്ടാക്കും. ബിസിനസ് പ്ലാനുകള്‍ ശ്രദ്ധയോടെ എടുക്കണം. സംസാരിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അപകടങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ചിലവുകള്‍ വര്‍ദ്ധിക്കുന്നു. കണ്ണുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.

കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം മികച്ച സമയം ചിലവഴിക്കാന്‍ സാധിക്കുന്നു.വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. പങ്കാളിയുടെ ആരോഗ്യം അല്പം ശ്രദ്ധിക്കണം. സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന് സാധിക്കുന്നു. പുതിയ വരുമാന മാര്‍ഗ്ഗം നിങ്ങളെ തേടി എത്തുന്നു. ബിസിനസില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് സാമ്പത്തിക നേട്ടം ഉണ്ടാക്കാം. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാവും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ബിസിനസില്‍ ചെറിയ വെല്ലുവിളികള്‍ ഉണ്ടായേക്കാം. പണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. പാര്‍ട്ണര്‍ഷിപ്പില്‍ ജോലികള്‍ ചെയ്യാന്‍ നില്‍ക്കരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. ജോലിയുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ബോസിന്റെ വാക്കുകള്‍ അവഗണിക്കരുത്. ഇത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിച്ചേക്കാം. നിങ്ങള്‍ ജോലി മാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തിടുക്കം കൂട്ടരുത്. അതിന് അനുയോജ്യമായ സമയമായിരിക്കില്ല. സാമ്പത്തികം മികച്ച് നില്ക്കുന്നു. തെറ്റായ പെരുമാറ്റം വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കിയേക്കാം. ആരോഗ്യം ക്ഷയിക്കുന്നതിനുള്ള സാധ്യതയുണ്ട്. പനി പോലുള്ള പ്രതിസന്ധികളില്‍ അകപ്പെടാം.

കന്നി
കന്നി രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും വരുന്ന സമയമാണ്. .അതുകൊണ്ട് തന്നെ ഈ ആഴ്ച വളരെയധികം പ്രധാനപ്പെട്ടതാണ്. ഒരിക്കലും ജോലിയുടെ കാര്യത്തില്‍ ഉദാസീനത കാണിക്കരുത്. ബിസിനസുകാര്‍ക്ക് മികച്ച അവസരം നേടുന്നതിന് സാധിക്കുന്നു. പങ്കാളിത്തത്തോടെ ബിസിനസ് നടത്തുന്നവര്‍ക്ക് ലാഭം നേടുന്നതിനുള്ള സമയമാണ്. ഇത് നിങ്ങള്‍ക്ക് വളരെയധികം പ്രയോജനകരമായി മാറുന്നു. കുടുംബ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു. വീട്ടില്‍ വളരെ ശ്രദ്ധിച്ച് പെരുമാറണം. പങ്കാളിയോടൊപ്പം സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നല്ലതായിരിക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച അല്‍പ്പം കൂടി ഭേദപ്പെട്ടതായിരിക്കും. ഏത് കാര്യം ചെയ്ത് തീര്‍ക്കുന്നതിനും അനുകൂലമായ സമയമായിരിക്കും. ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. അശ്രദ്ധയോടെ ഒരു കാര്യവും ചെയ്ത് തീര്‍ക്കരുത്. ഇത് പിന്നീട് തലവേദന ഉണ്ടാക്കുന്നു. ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാവാം. കഠിനാധ്വാനം ചെയ്താല്‍ നിങ്ങള്‍ പ്രതീക്ഷിച്ച ഫലം തീര്‍ച്ചയായും ലഭിക്കും. വ്യാപാരികള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിച്ചേക്കാം. ജോലികളില്‍ ചെറിയ തടസ്സങ്ങള്‍ ഉണ്ടായിരിക്കും. എന്നിരുന്നാലും ആരോഗ്യത്തിന്റെകാര്യത്തില്‍ വലിയ പ്രശ്നമില്ലാത്ത ഒരു സമയമായിരിക്കും. നിങ്ങള്‍ സമ്പാദ്യത്തില്‍ ശ്രദ്ധ ചെലുത്തുകയാണെങ്കില്‍ സാമ്പത്തിക പ്രശ്നങ്ങളെ അതിജീവിക്കാന്‍ സാധിക്കുന്നു.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്ന ആഴ്ചയാണ്. പണവുമായി ബന്ധപ്പെട്ട ചില ജോലികള്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കും. വിവാഹാഘോഷങ്ങള്‍ വീട്ടില്‍ സംഘടിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഓഫീസിലെ അലസത ഉപേക്ഷിച്ച് അവരുടെ പ്രധാനപ്പെട്ട ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജോലിയില്‍ പലപ്പോഴും കാലതാമസം നേരിടുന്നു. ബിസിനസില്‍ സാമ്പത്തിക ഉയര്‍ച്ചയുണ്ടാവുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ആരോഗ്യം സ്ഥിരമായിരിക്കും.

ധനു
ധനു രാശിക്കാര്‍ക്ക് സ്വത്ത് വില്ക്കാന് നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍ അതിന് പറ്റിയ അവസരം ലഭിക്കുന്ന ആഴ്ചയാണ്. എന്നാലും തീരുമാനമെടുക്കുന്നതിന് മുന്‍പ് നല്ലതുപോലെ ആലോചിക്കേണ്ടതുണ്ട്. ജോലിയുടെ കാര്യത്തില്‍ ഈ ആഴ്ച സമ്മിശ്രഫലങ്ങള്‍ ആയിരിക്കും. ഓഫീസിലെ മറ്റുള്ളവരുടെ പെരുമാറ്റം വളരെയധികം ശ്രദ്ധിക്കണം. ജോലികള്‍ വളരെക്കാലമായി തീര്‍പ്പാകാതെ നില്‍ക്കുന്നതായിരിക്കും. ബിസിനസില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. പങ്കാളിയുമായുള്ള ബന്ധത്തില്‍ ഐക്യം നിലനില്ക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. അശ്രദ്ധ ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

മകരം
മകരം രാശിക്കാര്‍ക്ക് പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്ന സമയമാണ്. ഇത് നിങ്ങള്‍ക്ക് സന്തോഷം നിറക്കുന്നു. പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍ അനുകൂലഫലം നിങ്ങളെ തേടി എത്തിയേക്കാം. ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. നീണ്ട യാത്രക്കുള്ള സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. ഒരു കാര്യത്തിലും തിടുക്കം കാണിക്കരുത്. വലിയസാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് വേണ്ടി ശ്രമിച്ചാല്‍ നല്ലതു പോലെ ആലോചിക്കേണ്ടതുണ്ട്. ആരോഗ്യകാര്യങ്ങള്‍ ദുര്‍ബലമായി തുടരും. നിങ്ങളുടെ യൂറിക് ആസിഡ് വര്‍ദ്ധിച്ചേക്കാം. അതുകൊണ്ട് ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.

കുംഭം
കുംഭം രാശിക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്ന സമയമാണ്. വിവാഹം നടക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. എന്തെങ്കിലും തീരുമാനം എടുക്കുകയാണെങ്കില്‍ കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരിക്കുന്നതിന് ശ്രദ്ധിക്കണം. മാതാപിതാക്കളുടെ ഇടപെടലുകള്‍ ജീവിതത്തില്‍ സന്തോഷം നിറക്കുന്നു. അധ്വാനിച്ചുണ്ടാക്കിയ പണം പലപ്പോഴും പല കാര്യങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്നതില്‍ നിങ്ങള്‍ക്ക് സങ്കടം തോന്നാം. എങ്കിലും ചിലവുകള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കും. എന്നാല്‍ സാമ്പത്തിക തീരുമാനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കണം. ആരോഗ്യത്തെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല. സ്വാഭാവിക ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയില്ല.

മീനം
മീനം രാശിക്കാര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം ലഭിക്കുന്നു. ബിസിനസില്‍ പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടായേക്കാം. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. തയ്യാറെടുപ്പുകള്‍# എപ്പോഴും മുന്‍കൂട്ടി എടുക്കുന്നതിന് ശ്രദ്ധിക്കണം.ജോലിയില്‍ ഒരു തരത്തിലുള്ള അശ്രദ്ധയും കാണിക്കരുത്. നിങ്ങളുടെ മികച്ചത് നല്കിയാല് നിങ്ങള്‍ക്ക് അതിനുള്ള പ്രതിഫലം ലഭിക്കുന്നു. വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള ശ്രമങ്ങള്‍ പെട്ടെന്ന് ആക്കുന്നതിന് ശ്രമിക്കണം. പണത്തിന്റെ കാര്യത്തില്‍ ഈ സമയം സാധാരണമായിരിക്കും. കുടുംബത്തില്‍ സന്തോഷം നിലനില്ക്കുന്നു. ഏത് കാര്യത്തിലും പ്രിയപ്പെട്ടവരുടെ പിന്തുണയുണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങളെ ചെറുതായി കാണരുത്.



Click it and Unblock the Notifications