For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലം; 12 രാശിയുടേയും വരുംവരായ്കകളറിയാം

|

ഓരാ രാശിക്കാരിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ പല വിധത്തിലാണ് ജീവിതത്തില്‍ മാറ്റം വരുത്തുന്നത്. ഈ ആഴ്ചയിലെ വാരഫലം പല വിധത്തിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. ഇത് പോസിറ്റീവ് മാറ്റങ്ങളാണോ നെഗറ്റീവ് മാറ്റങ്ങളാണോ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നത് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്.

ജീവിതത്തില്‍ എന്തുകൊണ്ട് വിജയിക്കുന്നില്ല; 12 രാശിയിലും വിജയവും പരാജയവുംജീവിതത്തില്‍ എന്തുകൊണ്ട് വിജയിക്കുന്നില്ല; 12 രാശിയിലും വിജയവും പരാജയവും

നിങ്ങളുടെ വരുന്ന ഏഴ് ദിവസവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും നിങ്ങളുടെ വാരഫലം വഴി വായിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി (മാര്‍ച്ച് 20-ഏപ്രില്‍ 18)

മേടം രാശി (മാര്‍ച്ച് 20-ഏപ്രില്‍ 18)

മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിക്കാര്യത്തില്‍ വളരെയധികം തിരക്കുണ്ടാവുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ കുടുംബ ജീവിത്തതില്‍ ശ്രദ്ധ നല്‍കുന്നതിന് നിങ്ങള്‍ക്ക് സാധിച്ചെന്ന് വരില്ല. പങ്കാളിയുമായുള്ള ബന്ധത്തില്‍ മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുന്നുണ്ട്. നിങ്ങളുടെ വീട്ടില്‍ സമാധാനം നിലനിര്‍ത്തണമെങ്കില്‍ നിങ്ങള്‍ സ്വയം നിയന്ത്രിക്കേണ്ടതായുണ്ട്. ജോലിക്കാര്യത്തില്‍ പോസിറ്റീവ് ഫലങ്ങള്‍ ലഭിക്കുന്നു. ബിസിനസുകാര്‍ക്ക് ബിസിനസിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതായി വരുന്നു. അല്ലെങ്കില്‍ അത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് സാധാരണമായിരിക്കും. അനാവശ്യ ചിലവുകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

ഭാഗ്യ നിറം: നീല

ഭാഗ്യ നമ്പര്‍: 28

ഭാഗ്യദിനം: ഞായര്‍

ഇടവം രാശി (ഏപ്രില്‍ 19-മെയ് 19)

ഇടവം രാശി (ഏപ്രില്‍ 19-മെയ് 19)

ജോലിക്കാര്യത്തില്‍ വിജയം നേടണമെങ്കില്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടതായി വരും. ജീവിതത്തില്‍ പുരോഗതി ഉണ്ടാവുന്ന അവസ്ഥയിലേക്ക് നിങ്ങള്‍ എത്തുന്നത് പലപ്പോഴും ഇത്തരം കഠിനാധ്വാനത്തിലൂടെയാണ്. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നേക്കാം. അനാവശ്യ കാര്യങ്ങളില്‍ വിഷമിക്കുന്നത് ഒഴിവാക്കുക. പണത്തിന്റെ കാര്യത്തില്‍ പുരോഗതി ഉണ്ടാവുന്നുണ്ട്. എ്ങ്കിലും സാമ്പത്തിക ഇടപാട് നടത്തുമ്പോള്‍ നിങ്ങള്‍ ജാഗ്രത പാലിക്കണം, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് നഷ്ടവും സംഭവിക്കാം. കുടുംബ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടായിരിക്കാം. ഈ കാലയളവില്‍ പങ്കാളികള്‍ തമ്മിലുള്ള സ്‌നേഹം കൂടുതല്‍ ആഴത്തിലാകും. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ നമ്പര്‍: 2

ഭാഗ്യ ദിനം: ചൊവ്വാഴ്ച

മിഥുനം രാശി (മെയ് 20-ജൂണ്‍ 20)

മിഥുനം രാശി (മെയ് 20-ജൂണ്‍ 20)

മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ നല്ലതായിരിക്കും. വിജയവും പരാജയവും ഒരു പോലെ ഈ ആഴ്ച മിഥുനം രാശിക്കാരെ കാത്തിരിക്കുന്നു. ഈ സമയത്ത്, നിങ്ങളുടെ ആത്മവിശ്വാസം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തിന് വേണ്ടി അല്‍പം കൂടുതല്‍ സമയം കാത്തിരിക്കേണ്ടതായി വരുന്നുണ്ട്. പെട്ടെന്നാണ് പല രോഗങ്ങളും നിങ്ങളെ തേടിയെത്തുന്നത്. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍ പ്രശ്‌നങ്ങളില്ലാതോ പെവുന്ന ഒരു ആഴ്ചയായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട ചെറിയ യാത്രകള്‍ നടത്തേണ്ടി വന്നേക്കാം. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയം നിങ്ങളുടെ പങ്കാളിയുമായി സ്‌നേഹത്തില്‍ ആയിരിക്കും. സാമ്പത്തിക രംഗത്ത്, ഈ സമയം ഉയര്‍ച്ചതാഴ്ചകള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ വരുമാനം മികച്ചതായിരിക്കും. ചെലവുകള്‍ അല്‍പം ശ്രദ്ധിക്കണം.

ഭാഗ്യ നിറം: ഓറഞ്ച്

ഭാഗ്യ നമ്പര്‍: 11

ഭാഗ്യ ദിനം: തിങ്കളാഴ്ച

കര്‍ക്കിടകം രാശി (ജൂണ്‍ 21-ജൂലൈ 21)

കര്‍ക്കിടകം രാശി (ജൂണ്‍ 21-ജൂലൈ 21)

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യവുമായി ബന്ധപ്പെട്ട ചെറിയ പ്രശ്‌നങ്ങള്‍ അവഗണിച്ചാല്‍ അത് ഈ ആഴ്ച ഗുരുതരമായി മാറുന്നുണ്ട്. സ്വയം ചികിത്സക്ക് നില്‍ക്കരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഈ ആഴ്ച നിങ്ങള്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട ഒരു നീണ്ട യാത്ര ചെയ്യേണ്ടി വന്നേക്കാവുന്നതാണ്. ഇവര്‍ക്ക് സാമ്പത്തികം മികച്ചതാവുന്നതിനുള്ള സാധ്യതയുണ്ട്. ആഴ്ചാവസാനം ചില നല്ല വാര്‍ത്തകള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ഭാഗ്യ നിറം: പിങ്ക്

ഭാഗ്യ നമ്പര്‍: 32

ഭാഗ്യ ദിനം: തിങ്കളാഴ്ച

ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21)

ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21)

ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച നേട്ടങ്ങള്‍ നിറഞ്ഞതായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് എല്ലാ മേഖലയിലും മികച്ച ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിക്കാര്യത്തില്‍ ഈ മാസം നിങ്ങള്‍ക്ക് വിജയങ്ങള്‍ നേടാനാകും. പല വിധത്തില്‍ നേട്ടങ്ങള്‍ ഇവര്‍ക്ക് ഉണ്ടാവുന്നുണ്ട്. നിങ്ങള്‍ ഒരു സര്‍ക്കാര്‍ ജോലിക്കായി കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ കുറച്ച് സമയം കാത്തിരിക്കേണ്ടിവരും. കാരണം പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ വളരെയധികം താമസം നേരിടേണ്ടി വരുന്നുണ്ട്. നിങ്ങളുടെ പാതിക്ക് നിന്ന് പോയ ജോലി പൂര്‍ത്തീകരിക്കുന്നതിന് സാധ്യതയുണ്ട്. ശത്രുക്കള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പണത്തെക്കുറിച്ച് പറയുകയാണെങ്കില്‍ നിങ്ങള്‍ക്ക് സമ്മിശ്രഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്. പല കാര്യങ്ങള്‍ക്കും വായ്പ എടുക്കേണ്ടി വന്നേക്കാം.

നിറം: തവിട്ട്

ഭാഗ്യ നമ്പര്‍: 24

ഭാഗ്യ ദിനം: ശനിയാഴ്ച

 കന്നി രാശി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21)

കന്നി രാശി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21)

കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച മികച്ചതായിരിക്കും. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കുന്നുണ്ട്. നിങ്ങളുടെ പഠനം പൂര്‍ത്തിയാക്കിയ ശേഷം നിങ്ങള്‍ പ്ലെയ്സ്മെന്റിനായി കാത്തിരിക്കുകയാണെങ്കില്‍ നല്ല ഓഫര്‍ ലഭിക്കുന്നതിനുള്ളസാധ്യതയുണ്ട്. ഈ ആഴ്ച ജോലിക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് ഓഫീസില്‍ നിന്ന് മികച്ച ഫലങ്ങളും അംഗീകാരവും ലഭിക്കുന്നുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ ചില അവസരങ്ങളില്‍ നിങ്ങളെ തേടിയെത്തുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടാണ്. ഇതോടൊപ്പം പകര്‍ച്ചവ്യാധി കണക്കിലെടുത്ത് നിങ്ങള്‍ ജാഗ്രത പാലിക്കണം.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ നമ്പര്‍: 1

ഭാഗ്യദിനം: ഞായര്‍

തുലാം രാശി (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22)

തുലാം രാശി (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22)

തുലാം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ഈ ആഴ്ചയില്‍ ഉണ്ടായിരിക്കും. ശുഭകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് ഈ ആഴ്ചയായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് പണം സമ്പാദിക്കാന്‍ സാധിക്കും. ഭൂമിക്കച്ചവടത്തില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലം ലഭിക്കുന്നതിന് നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. ഈ കാലയളവില്‍ നിങ്ങള്‍ക്ക് വിദേശയാത്ര ചെയ്യാനുള്ള അവസരവും ലഭിച്ചേക്കാം. വീട്ടിലെ അംഗങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും നല്ല രീതിയില്‍ പോവുന്നതായിരിക്കും. ആരോഗ്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ചെറിയ ആരോഗ്യ പ്രശ്‌നമെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ഭാഗ്യ നിറം: വെള്ള

ഭാഗ്യ നമ്പര്‍: 11

ഭാഗ്യ ദിനം: ശനിയാഴ്ച

വൃശ്ചികം രാശി (ഒക്ടോബര്‍ 23-നവംബര്‍ 20)

വൃശ്ചികം രാശി (ഒക്ടോബര്‍ 23-നവംബര്‍ 20)

ഈ ആഴ്ച നിങ്ങളുടെ ജീവിതത്തില്‍ പല ക്രിയേറ്റീവ് കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ട്. ഇതിലൂടെ പലപ്പോഴും നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ഉണ്ടായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം ഈ ആഴ്ച നിങ്ങളെ തേടിയെത്തുന്നുണ്ട്. എന്ത് തന്നെയായാലും തീരുമാനങ്ങള്‍ ഒന്നും പെട്ടെന്ന് എടുക്കരുത് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. അത് നെഗറ്റീവ് ഫലങ്ങളാണ് ഉണ്ടാക്കുന്നത്. പങ്കാളികള്‍ തമ്മില്‍ പലപ്പോഴും അഭിപ്രായവ്യത്യാസമുണ്ടായിരിക്കും. നിരുത്തരവാദപരമായ പ്രവൃത്തികള്‍ ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഭാഗ്യ നിറം: മഞ്ഞ

ഭാഗ്യ നമ്പര്‍: 5

ഭാഗ്യ ദിനം: വ്യാഴാഴ്ച

ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20)

ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20)

ഈ ആഴ്ച ധനു രാശിക്കാര്‍ക്ക് ഒരു പരിധിവരെ മികച്ചതായിരിക്കും, പ്രത്യേകിച്ച് ജോലിസ്ഥലത്ത് മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. ജോലിക്കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടായിരിക്കും. എങ്കിലും കൂടുതല്‍ പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. സര്‍ക്കാര്‍ ജോലിക്കാര്യത്തില്‍ ഒരു തീരുമാനമാവും. ജീവിതത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ വളരെ സംയമനത്തോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ഇല്ലെങ്കില്‍ അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ നിങ്ങളെ ബാധിക്കുന്നു.

ഭാഗ്യ നിറം: പര്‍പ്പിള്‍

ഭാഗ്യ നമ്പര്‍: 29

ഭാഗ്യദിനം: ഞായര്‍

മകരം രാശി (ഡിസംബര്‍ 21-ജനുവരി 19)

മകരം രാശി (ഡിസംബര്‍ 21-ജനുവരി 19)

മകരം രാശിക്കാര്‍ക്ക് വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അല്‍പം പ്രതിസന്ധികള്‍ ഉണ്ടാവുന്ന സമയമാണ് ഈ ആഴ്ച. കഠിനാധ്വാനം ചെയ്യുമ്പോള്‍ അതിന് ഫലം ലഭിക്കാത്ത അവസ്ഥില്‍ പലരും നിരാശരാവാം. ഉന്നത വിദ്യാഭ്യാസം നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ കൂടുതല്‍ വിജയം ലഭിക്കില്ല. പണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ ആഴ്ച നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ലഭിച്ചേക്കാം. പണം സമ്പാദിക്കുന്നതില്‍ നിങ്ങള്‍ക്ക് നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍ വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. മാനസിക സമ്മര്‍ദ്ദം പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ജീവിത ശൈലി രോഗങ്ങള്‍ നിങ്ങളെ ബാധിച്ചേക്കാം.

ഭാഗ്യ നിറം: ചുവപ്പ്

ഭാഗ്യ നമ്പര്‍: 21

ഭാഗ്യ ദിനം: ചൊവ്വാഴ്ച

കുംഭം രാശി (ജനുവരി 20-ഫെബ്രുവരി 18)

കുംഭം രാശി (ജനുവരി 20-ഫെബ്രുവരി 18)

കുംഭം രാശിക്കാര്‍ക്ക് മികച്ച ആഴ്ചയായിരിക്കും എന്നുള്ളത് നിസംശയം പറയാം. വിവാഹിതര്‍ക്ക് ഈ സമയം അല്‍പം ബുദ്ധിമുട്ടായിരിക്കും. കാരണം ചെറിയ കാര്യങ്ങളില്‍ നിങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കമുണ്ടാകാം. ജോലിക്കാര്യത്തില്‍ പോസിറ്റീവ് ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സമയമായിരിക്കും. നിങ്ങള്‍ക്ക് ഉത്സാഹത്തോടെ പഠിക്കാന്‍ കഴിയും. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഈ കാലയളവില്‍ പണവുമായി ബന്ധപ്പെട്ട് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, സമ്മര്‍ദ്ദം കാരണം നിങ്ങളുടെ ആരോഗ്യം മോശമാകും.

ഭാഗ്യ നിറം: ക്രീം

നല്ല സ്‌കോര്‍: 2

ഭാഗ്യ ദിനം: തിങ്കളാഴ്ച

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ)

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ)

മീനം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നു. നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കുന്നുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. ഈ സമയത്ത് നിങ്ങള്‍ നിങ്ങളുടെ ജോലിയില്‍ വളരെ തിരക്കിലായിരിക്കുമെങ്കിലും അശ്രദ്ധ പാടില്ല എന്നുള്ളതാണ് സത്യം. ജോലിസ്ഥലത്ത്, ഈ ആഴ്ച നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ ചില നല്ല മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഈ സമയത്ത് നിങ്ങള്‍ വളരെ ഊര്‍ജ്ജസ്വലനാകും ഒപ്പം നിങ്ങളുടെ എല്ലാ ജോലികളും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

ഭാഗ്യ നിറം: പച്ച

ഭാഗ്യ നമ്പര്‍: 10

ഭാഗ്യ ദിനം: വെള്ളിയാഴ്ച

English summary

Weekly horoscope Prediction For 13th June To 19th June in Malayalam

Weekly Horoscope in Malayalam ( 13-19 June 2021): Weekly horoscope Prediction for 13th June To 19th in Malayalam. Take a look.
Story first published: Sunday, June 13, 2021, 5:00 [IST]
X