Weekly Horoscope: മാര്‍ച്ച് 12 മുതല്‍ 18 വരെ 12 രാശിക്കും സമ്പൂര്‍ണഫലം ഇപ്രകാരം

വാരഫലം വായിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ ഈ ആഴ്ചയില്‍ എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്ന് അറിയാന്‍ സാധിക്കും. അനുകൂലമായും പ്രതികൂലമായും പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് ഈ ആഴ്ചയില്‍.

Weekly Horoscope

ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുകൂല ഫലങ്ങള്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് പ്രതികൂല ഫലങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ പൂര്‍ണമായും വായിക്കൂ. ദോഷ പരിഹാരത്തെക്കുറിച്ചും അറിയാവുന്നതാണ്.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് അല്‍പം സൂക്ഷിക്കേണ്ട സമയമാണ്. ഇവരുടെ ജീവിതത്തില്‍ നടക്കാന്‍ പാടില്ലാത്ത പല കാര്യങ്ങളും നടക്കുന്നു. കുടുംബത്തില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. എങ്കിലും ഗുണദോഷ സമ്മിശ്രഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രാര്‍ത്ഥനകള്‍ മുടക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമായിരിക്കില്ല. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവും. ആരോഗ്യം ശ്രദ്ധിക്കണം.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് പലപ്പോഴും സാമ്പത്തിക ബാധ്യതകളില്‍ നിന്ന് മോചനം ലഭിക്കുന്നു. കുടുംബത്തില്‍ ചെറിയ രീതിയില്‍ അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. തീര്‍ത്ഥ യാത്ര നടത്തുന്നത് ദോഷങ്ങളെ ഇല്ലാതാക്കുന്നു. സഹോദരന്‍ വഴി സാമ്പത്തിക ബാധ്യതകള്‍ നീങ്ങുന്നു. പുതിയ സംരംഭങ്ങള്‍ അനുകൂല ഫലങ്ങള്‍ നല്‍കില്ല. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. മനപ്രയാസം ഉണ്ടാവാം.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും അതിനെ പരിഹരിക്കുന്നതിന് സാധിക്കുന്ന സമയമാണ്. പല വിധത്തിലുള്ള നേട്ടങ്ങളും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. സാഹിത്യ രംഗത്തും നിങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിക്കുന്നു. ഈശ്വരാനുഗ്രഹം ഉള്ള സമയമാണ്. മക്കളിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കുന്നു. ആരോഗ്യം തൃപ്തികരമാവും. ബിസിനസില്‍ ലാഭം ലഭിക്കുന്നു.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് പല കോണില്‍ നിന്നും സന്തോഷ വാര്‍ത്തകള്‍ ലഭിക്കുന്നു. ഭൂമിയില്‍ നിന്നുള്ള ആദായം ലഭിക്കുന്നതിനുള്ള സമയമാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. യാത്രകള്‍ പലതും ഗുണകരമായി തീരുന്നു. പുതിയ പ്രണയ ബന്ധങ്ങള്‍ ഉണ്ടാവുന്നു. വിവാഹം നടക്കുന്നതിനുള്ള യോഗം കാണുന്നു. പലവിധത്തിലുള്ള അംഗീകാരങ്ങളും നിങ്ങളെ തേടി എത്തും.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് പല മാര്‍ഗ്ഗങ്ങളിലൂടെ പണം വന്നു ചേരുന്നതിനുള്ള സാധ്യതയുണ്ട്. ചെയ്യുന്ന ജോലിക്ക് അംഗീകാരം ലഭിക്കുന്നു. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ മികച്ച അവസരങ്ങള്‍ വന്നു ചേരുന്നു. ഓഹരി വിപണിയില്‍ ലാഭം ലഭിക്കുകയും അതിലൂടെ അനുകൂല സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും. പുതിയ വാഹനം സ്വന്തമാക്കുന്നതിന് സാധിക്കുന്നു. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സാമ്പത്തികം അനുകൂലമായിരിക്കും.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് പുതിയ മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതാണ് സത്യം. ചിലര്‍ക്ക് തൊഴിലില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. യാത്രകളില്‍ സന്തോഷം കണ്ടെത്തുന്നതിന് സാധിക്കുന്നു. സുഹൃത്തുക്കളുമായി വാക്കുതര്‍ക്കം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വീട്ടില്‍ മംഗളകരമായ കാര്യങ്ങള്‍ സംഘടിപ്പിക്കുന്നു. ശത്രുക്കള്‍ വര്‍ദ്ധിക്കും. പല കോണില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം. വാക്കു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വളരെയധികം സൂക്ഷിക്കേണ്ടതാണ്.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് കൂടുതല്‍ ഉന്‍മേഷത്തോടെ കാര്യങ്ങള്‍ എല്ലാം തന്നെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. എന്നാല്‍ അനുകൂല ഫലങ്ങളും പ്രതികൂല ഫലങ്ങളും ഒരുപോലെ നിങ്ങളെ ബാധിക്കുന്നു. ബന്ധുക്കളും കുടുംബക്കാരും തമ്മില്‍ പല കാര്യങ്ങളിലും തടസ്സം ഉണ്ടാക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പല കാര്യങ്ങളും അനുകൂലമായി നടന്നു പോവുന്നു. എന്നാല്‍ ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. എങ്കിലും പ്രണയ പരാജയത്തിനുള്ള സാഹചര്യവും ഒരുപോലെ ഉണ്ടായിരിക്കും. സഹായങ്ങള്‍ പല കോണില്‍ നിന്നും ലഭിക്കുന്നു.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് പല കോണില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നു. പലപ്പോഴും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള അനുകൂല സമയമായിരിക്കും. വസ്തു സംബന്ധമായ ഇടപാടുകള്‍ വളരെയധികം ശ്രദ്ധിച്ച് നടത്തേണ്ടതാണ്. ആഴ്ചയുടെ അവസാന നാളുകള്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഭാവി കൂടുതല്‍ ശോഭനമായി മാറുന്നു. വസ്തു സംബന്ധമായ ഇടപാടുകള്‍ സംബന്ധിച്ച് ചെറിയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന അവസ്ഥയുണ്ടാവുന്നു. സാമ്പത്തികമായി ചെറിയ രീതിയില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം ശ്രദ്ധിക്കണം.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നു. നിയമപ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറുന്നു. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. സൗഹൃദങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കാം. പല കാര്യങ്ങളും മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. അപവാദം പല കാര്യങ്ങളിലും കേള്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ക്ക് വേണ്ടി തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്നു. വിവാഹത്തിന്റെ കാര്യത്തില് തീരുമാനം എടുക്കുന്നു. സാമ്പത്തികം നല്ല രീതിയില്‍ നിങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് സാമ്പത്തികമായി വളരെധികം ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദമ്പതികള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നു. പലപ്പോഴും ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി പല ഒത്തുതീര്‍പ്പുകളും വേണ്ടി വരും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയിലും പഠന കാര്യങ്ങളിലും പ്രതീക്ഷിച്ചതിനേക്കാള്‍ ഉയരത്തില്‍ എത്താന്‍ സാധിക്കുന്നു. ബിസിനസ് ആരംഭിക്കുന്നതിന് പദ്ധതിയുണ്ടെങ്കില്‍ അത് അനുകൂലമായ സമയമല്ല. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് വീട്ടില്‍ ആഢംബര വസ്തുക്കള്‍ വാങ്ങുന്നതിന് അനുകൂല സമയമാണ്. പുതിയ പ്രണയ ബന്ധം ഉടലെടുക്കുന്നതിലേക്ക് നിങ്ങള്‍ എത്തുന്നു. വിദേശ യാത്രക്ക് വേണ്ടി നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. വരവും ചിലവും ഒരുപോലെ തന്നെ നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. വീട്ടില്‍ സന്തോഷകരമായ കാര്യങ്ങള്‍ നടക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ പല സംഭവങ്ങളും ഉണ്ടാവുന്നു. ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമായിരിക്കും. ഗുണങ്ങള്‍ പൊതുവേ ലഭിക്കുന്ന ഒരു ആഴ്ചയായിരിക്കും.

 മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് ആത്മീയമായ കാര്യങ്ങളോടുള്ള താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. വിദേശത്ത് പോവുന്നതിനുള്ള സാഹചര്യം വന്നു ചേരും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അലസത പാടില്ല. സാമ്പത്തികമായി ചിലവുകള്‍ വര്‍ദ്ധിക്കുന്നു. അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. പലപ്പോഴും നിങ്ങള്‍ക്ക് ചെറിയ രീതിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിക്കൊണ്ടിരിക്കാം. സാമ്പത്തികം മികച്ചതാക്കുന്നതിനുള്ള വഴികള്‍ തേടുന്നു. പൊതുവേ ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച ഉണ്ടാവുന്നത്.

Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Sunday, March 12, 2023, 9:47 [IST]
X
Desktop Bottom Promotion