Latest Updates
-
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം
Weekly Horoscope: ജൂണ്‍ രണ്ടാം വാരത്തില്‍ 12 രാശിക്കും സമ്പൂര്‍ണഫലം
നിങ്ങളുടെ രാശിമാറ്റത്തിന് അനുസരിച്ച് നിങ്ങള്‍ക്ക് വരാന്‍ ഇരിക്കുന്ന ദിവസങ്ങളിലും ബന്ധങ്ങളിലും മാറ്റം വരാം. കാരണം ഗ്രഹങ്ങളുടെ മാറ്റവും ചലനങ്ങളും എല്ലാം നിങ്ങളുടെ ഓരോ ദിവസത്തേയും സ്വാധീനിക്കുന്നു എന്നതാണ് സത്യം.

ഇനി വരുന്ന ഈ ആഴ്ചയിലെ മാറ്റം നിങ്ങള്‍ ഓരോരുത്തര്‍ക്കും എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്നും എന്തൊക്കെയാണ് നിങ്ങളില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വളരെയധികം സംതൃപ്തി നല്‍കുന്ന ഒരു ആഴ്ചയായിരിക്കും എന്നതാണ് സത്യം. എന്നാല്‍ ഇവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ നക്ഷത്രങ്ങളുടെ മാറ്റത്തില്‍ പലപ്പോഴും പോസിറ്റീവ് ഫലങ്ങള്‍ അനുഭവിക്കുന്നവരായിരിക്കും. പുതിയ തൊഴില്‍ സാധ്യതകള്‍ നിങ്ങളെ തേടി വരുന്നു. ദാമ്പത്യ ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാവും. സാമ്പത്തികം മികച്ചതായിരിക്കും. ബിസിനസില്‍ തീരുമാനങ്ങള്‍ ആലോചിച്ച് എടുത്താല്‍ അത് ലാഭത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ പലപ്പോഴും നിങ്ങള്‍ക്ക് കൃത്യമായി തരണം ചെയ്യുന്നതിന് സാധിക്കുന്നുണ്ട്. കുടുംബത്തില്‍ ചുമതലകള്‍ വര്‍ദ്ധിക്കുന്നു. നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച സാമ്പത്തിക കാര്യങ്ങളില്‍ മികച്ച ഫലം നല്‍കുന്നു. വിവേകവും ക്ഷമയും വളരെയധികം കൂടുതലായിരിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. ശ്രദ്ധിച്ച് വേണം ബിസിനസില്‍ പണം ചിലവാക്കുന്നതിന്. നിക്ഷേപം നടത്തുന്നതിനുള്ള മികച്ച സമയമാണ്. ജീവിതത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടാവുന്നു. പ്രിയപ്പെട്ടവരുടെ വിയോഗം നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. കുടുംബത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. എടുക്കുന്ന ഏത് തീരുമാനവും വിവേചന ബുദ്ധിയോടെ ആയിരിക്കാന്‍ ശ്രദ്ധിക്കണം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് മികച്ച സമയമാണ്. നിങ്ങളുടെ ഭാവാധിപനായ ബുധന്‍ നിങ്ങളുടെ രാശിയിലേക്ക് എത്തുന്ന സമയം കൂടിയാണ് ഇത്. ഇത് നിങ്ങളുടെ ബുദ്ധിശക്തിയില്‍ മികവ് തെളിയിക്കുന്നതിനുള്ള സാധ്യതയുണ്ട്. മികച്ച രീതിയില്‍ ആശയ വിനിമയം നടത്തുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. പലപ്പോഴും ജീവിതത്തിലെ പല തീരുമാനങ്ങളും എപ്രകാരം എടുക്കണം എന്നതില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാവുന്നു. ഇത്തരം അവസ്ഥയില്‍ തീരുമാനങ്ങള്‍ ശ്രദ്ധിച്ചെടുക്കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ല.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് മികച്ച സമയമാണ് എന്നുള്ളതാണ് സത്യം. ഇവര്‍ക്ക് ഏത് മേഖലയിലും ജീവിതത്തില്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. ഒരിക്കലും ഇവര്‍ക്ക് തോറ്റുപോവേണ്ട അവസ്ഥയുണ്ടാവുന്നില്ല. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ നിങ്ങള്‍ക്ക് മികച്ച സ്ഥാനം ഉണ്ടാവുന്നു.അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ മികച്ച സമയം ആയിരിക്കും. പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമായിരിക്കും എന്നുള്ളതാണ് സത്യം. ആരോഗ്യത്തില്‍ മികച്ച സമയമായിരിക്കും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് മികച്ച സമയമാണ് ഇപ്പോഴുള്ളത്. ജീവിതത്തില്‍ നിങ്ങളെ കാത്തി മികച്ച അവസരങ്ങള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയാണ്. നിങ്ങള്‍ക്ക് വളരെ മികച്ച ഒരു സമയമായിരിക്കും ഈ ആഴ്ച. ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടത്തിയെടുക്കുന്നതിന് സാധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച സമയമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം, കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഒരിക്കലും ആരോഗ്യ പ്രശ്‌നങ്ങള്‍ അവഗണിക്കരുത്.

കന്നിരാശി
ജോലിക്കാര്യത്തില്‍ നിരവധി മാറ്റങ്ങള്‍ വരുന്നു. അതുകൊണ്ട് ബുദ്ധിപൂര്‍വ്വമായ തിരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതാണ്. അല്ലാത്ത പക്ഷം ജീവിതത്തില്‍ ആഗ്രഹിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഒരിക്കലും ഇത്തരം മാറ്റങ്ങളെ പ്രോത്സാഹിപ്പിക്കരുത്. വിവേകപൂര്‍ണമായ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് ശ്രദ്ധിക്കണം. പല കാര്യങ്ങളിലും നിങ്ങള്‍ മധ്യസ്ഥത വഹിക്കേണ്ടതായി വരുന്നുണ്ട്. കുട്ടികളുടെ കാര്യത്തില്‍ നിങ്ങള്‍ അമിത ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ ആവശ്യമില്ല എന്ന് നിങ്ങള്‍ക്ക് പിന്നീട് മനസ്സിലാക്കാന്‍ സാധിക്കും.

തുലാം രാശി
തുലം രാശിക്കാര്‍ക്ക് എല്ലാ അവസ്ഥയിലും മികച്ച സമയമാണ് ഈ ആഴ്ച നല്‍കുന്നത്. എന്നാല്‍ എല്ലാ കാര്യവും ഏറ്റെടുത്ത് ചെയ്യരുത്. കാരണം അവ ഒരിക്കലും ഇവര്‍ക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയില്ല. പ്രണയ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. വിസ്മയം സൃഷ്ടിക്കുന്ന പല അവസ്ഥകളും ഉണ്ടാവുന്നുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം. വയറ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്ന ആഴ്ച കൂടിയാണ് ഇപ്പോഴുള്ളത്. പഠനത്തില്‍ മികവ് തെളിയിക്കുന്നതിന് സാധിക്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് മികച്ച സമയമാണ് ഈ ആഴ്ച നല്‍കുന്നത്. ഏത് കാര്യവും ആലോചിച്ച് വേണം ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഒരിക്കലും വിവാഹത്തിന്റെ കാര്യത്തില്‍ ധൃതി കൂട്ടരുത്. അത് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നു. എങ്കിലും ആലോചിച്ച് വേണം ഇത്തരത്തിലുള്ള വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന്. ആരോഗ്യത്തില്‍ മികച്ച സമയമായിരിക്കും ഈ ആഴ്ച വൃശ്ചികം രാശിക്കാര്‍ക്ക്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച മികച്ച ഫലങ്ങള്‍ ഉണ്ടാവുന്നു. എങ്കിലും എല്ലാവരും നിങ്ങളെയാണ് ശ്രദ്ധിച്ച് ഇരിക്കുന്നത്. കാരണം ഇവര്‍ക്ക് പലപ്പോഴും ഈ ആഴ്ച നിങ്ങളുടെ ശ്രദ്ധാകേന്ദ്രമാവുന്നതിന് സാധിക്കുന്നു. മികച്ച ചുവട് വെയ്‌പ്പോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. പങ്കാളികള്‍ക്കിടയില്‍ ചെറിയ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ എടുക്കുന്ന തീരുമാനങ്ങള്‍ മികച്ചതായിരിക്കണം. അല്ലെങ്കില്‍ പരാജയം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.

മകരം രാശി
മകരം രാശിക്കാര്‍ ഈ ആഴ്ചയില്‍ പല കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങുന്നവരായിരിക്കും. അവര്‍ക്ക് ഒരിക്കലും ജീവിതത്തില്‍ നിന്ന് നല്ല സമയമായിരിക്കില്ല ഈ ആഴ്ച നല്‍കുന്നത്. പലരും പലതും നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ അതിന് നിങ്ങള്‍ക്ക് സാധിക്കുന്നില്ല എന്നുള്ളതാണ് സത്യം. സ്വയം ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം, ഭക്ഷ്യ അണുബാധയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

കുംഭം രാശി
നിങ്ങളുടെ ആശയവിനിമയ മേഖലയിലെ ശക്തനായ ചൊവ്വ നിങ്ങളെ ഈ ആഴ്ച ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. സംസാരിക്കുന്നതിന് മുമ്പ് ആലോചിക്കേണ്ടതാണ്. കാരണം പലപ്പോഴും പ്രശ്‌നങ്ങള്‍ നിങ്ങളുടെ വായില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. സുഹൃത്തുക്കള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങളെ വളരെ വലിയ പ്രശ്‌നത്തിലേക്കും പിണക്കത്തിലേക്കും എത്തിച്ചേക്കാം. ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയാണ്. ആരോഗ്യം മികച്ചതായിരിക്കും.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച വരുമാനം വര്‍ദ്ധിക്കുന്നു. ഇത് പലപ്പോഴും നിങ്ങളില്‍ ഊര്‍ജ്ജവും പ്രചോദനവും കൂട്ടുന്നു. ആരോഗ്യം ശ്രദ്ധിക്കണം. ചെറിയ രീതിയിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാവാം. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാക്കുന്നുണ്ട്. ജോലിയില്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. സന്താനസൗഭാഗ്യത്തിനുള്ള സമയം കൂടിയാണ് എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്ന സന്തോഷം നിലനില്‍ക്കുന്നു.



Click it and Unblock the Notifications











