Weekly Horoscope: മേടം - മീനം വരെ 12 രാശിക്കും ഫെബ്രുവരി 12 മുതല്‍ ഒരാഴ്ച ഇപ്രകാരം

ഈ ആഴ്ചയിലെ രാശിഫലത്തെക്കുറിച്ചും ഓരോ രാശിക്കാര്‍ക്കും ഈ ആഴ്ചയില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നതിനെക്കുറിച്ചുമാണ് ലേഖനത്തില്‍ പറയുന്നത്.

Weekly Horoscope

നിങ്ങളുടെ ഈ ആഴ്ച സന്തോഷമാണോ സങ്കടമാണോ അനുകൂലമാണോ പ്രതികൂലമാണോ എന്നതിനെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നിങ്ങള്‍ക്ക് വായിക്കാം. ആരെല്ലാം കരുതിയിരിക്കണം എന്നും നമുക്ക് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച നിങ്ങളുടെ ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ക്ക് യോഗം കാണുന്നു. അത് വ്യക്തിജീവിതമായാലും ഔദ്യോഗിക ജീവിതമായാലും വളരെയധികം ശ്രദ്ധോടെ വേണം മുന്നോട്ട് പോവുന്നതിന്. ഒരു തരത്തിലുള്ള വെല്ലുവിളികളേയും ഭയക്കരുത്. എന്തിനേയും ധൈര്യത്തോടെ നേരിടണം. സാമ്പത്തികമായി ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ ചെലവേറിയതായിരിക്കും. കടമോ വായ്പയോ തിരിച്ചടക്കേണ്ട അവസ്ഥയുണ്ടാവുന്നു. പങ്കാളിയുടെ ആരോഗ്യം മോശമാവാം. ഈ സമയം അവര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണം. ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല. ഓഫീസില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ജോലി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. ഓഫീസിലെ പ്രശ്‌നങ്ങള്‍ എല്ലാം അവസാനിക്കുന്നു. വളരെയധികം എനര്‍ജറ്റിക് ആയിരിക്കും നിങ്ങള്‍. ബിസിനസിന്റെ തുടക്കം ആത്മവിശ്വാസത്തോടെയായിരിക്കും. സാമ്പത്തിക നേട്ടം വര്‍ദ്ധിക്കുന്നു. പൊതുവേ മികച്ച ആഴ്ചയായിരിക്കും. പണത്തിന്റെ കാര്യത്തില്‍ അനാവശ്യ ചിലവുകള്‍ കുറക്കണം. വരുമാനം വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. മാതാപിതാക്കളോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം യാത്ര പോവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച മികച്ചതാണെന്ന് തെളിയിക്കും.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. കുടുംബത്തിന്റെ സമ്മതം വിവാഹക്കാര്യത്തില്‍ ലഭിക്കുന്നു. ജോലിയില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിഭാരം വര്‍ദ്ധിക്കാം. ഈ സമയത്ത് ഓഫീസിലെ അന്തരീക്ഷം നല്ലതായിരിക്കില്ല. മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കടുത്ത സമ്മര്‍ദ്ദം ജോലിയുടെ കാര്യത്തില്‍ ഉണ്ടാവാം. എല്ലാം പദ്ധതിയനുസരിച്ച് പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിക്കണം. ബിസിനസില്‍ ചെറിയ വെല്ലുവിളികള്‍ ഉണ്ടാവാം. വേഗം ചെയ്യാവുന്ന ജോലികളില്‍ പോലും തടസ്സങ്ങള്‍ ഉണ്ടാകും. ആഴ്ചയിലെ അവസാന രണ്ട് ദിവസങ്ങള്‍ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുകള്‍ സമ്മാനിക്കുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണയേക്കാള്‍ മികച്ചതായിരിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം.

കര്‍ക്കടകം രാശി

കര്‍ക്കടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് ജോലി അനുകൂലമായി മാറുന്നു. പലപ്പോഴും മികച്ചത് നല്‍കാന്‍ സാധിക്കുന്നു. ജോലിയില്‍ പുരോഗതിയുണ്ടാവും. ഈ സമയത്ത്, ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിങ്ങളില്‍ മതിപ്പ് വര്‍ദ്ധിക്കും. പങ്കാളിത്തത്തോടെ പുതിയ ബിസിനസ് ആരംഭിക്കാന്‍ സാധിക്കുന്നു. സാമ്പത്തികമായി അനുകൂല സമയമാണ്. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ബാങ്കില്‍ നിന്ന് വായ്പ എടുത്തിട്ടുണ്ടെങ്കില്‍, തവണകള്‍ അടയ്ക്കുന്നതില്‍ അലംഭാവം കാണിക്കരുത്. അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും എപ്പോഴും ഉണ്ടായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍, ഈ സമയം നിങ്ങള്‍ക്ക് സമ്മിശ്രഫലം ലഭിക്കുന്നു.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് സ്വത്ത് സംബന്ധമായ എന്തെങ്കിലും കാര്യങ്ങള്‍ പ്രശ്‌നത്തിലാണെങ്കില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്ന സമയമാണ്. പലകാര്യങ്ങളിലും നിങ്ങള്‍ക്ക് അനുകൂല തീരുമാനം ഉണ്ടാവുന്നു. ബിസിനസില്‍ ചെറിയ നഷ്ടങ്ങള്‍ ഉണ്ടായേക്കാം. കഠിനാധ്വാനത്തിന്റെ ഫലം ജോലിയില്‍ ലഭിക്കുന്നു. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നു. പണത്തിന്റെ സ്ഥിതി മെച്ചപ്പെടും. ഈ കാലയളവില്‍ നിങ്ങള്‍ കടം കൊടുക്കുക കടം വാങ്ങുക തുടങ്ങിയവ ഒഴിവാക്കണം. പങ്കാളിയുമായി പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. എന്നാല്‍ ഇതില്‍ മൂന്നാമതൊരാള്‍ ഇടപെടാന്‍ അനുവദിക്കരുത്. ഈ സമയത്ത് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അതില്‍ ശ്രദ്ധവേണം.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് ബിസിനസിന്റെ കാര്യത്തില്‍ ചെറിയ യാത്രകള്‍ നടത്തേണ്ടി വന്നേക്കാം. പല യാത്രകളും പ്രയോജനപ്രദമായിരിക്കാം. ജോലി ചെയ്യുന്നവര്‍ക്ക് ഈ ആഴ്ച ശരാശരി സമയമാണ്. എങ്കിലും കഠിനാധ്വാനം ഫലം ചെയ്യുന്നു. സാമൂഹിക ഇടപെടല്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ഒരിക്കലും ധൃതി കാണിക്കരുത്. ഇത് അബദ്ധങ്ങളിലേക്ക് എത്തിക്കും. കഷ്ടപ്പെട്ട് സമ്പാദിച്ച് പണം ശരിയായി വിനിയോഗിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നഷ്ടങ്ങള്‍ ഉണ്ടാക്കും. മാതാപിതാക്കളുടെ ആരോഗ്യം പ്രശ്‌നത്തിലായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം. നിങ്ങളുടെ ഭക്ഷണത്തില്‍ സീസണല്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. അതീവ ജാഗ്രതയോടെ മുന്നോട്ട് പോണം.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച മികച്ചതായിരിക്കും. പങ്കാളിയോടുള്ള അടുപ്പം വര്‍ദ്ധിക്കുന്നു. പല കാര്യങ്ങളിലും ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കാനും സാധിക്കുന്നു. വിവാഹിതരായവര്‍ക്ക് അനുകൂല സമയമാണ്. ആരോഗ്യം ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പണത്തിന്റെ കുറവ് മൂലം നിങ്ങളുടെ ചില ജോലികള്‍ പാതിവഴിയില്‍ നിര്‍ത്തേണ്ടി വരുന്നു. ഈ സമയത്ത് ഓഫീസില്‍ ജോലിഭാരം കുറവായിരിക്കും. ഇപുതിയ കാര്യങ്ങള്‍ പഠിക്കുന്നതിന് അനുകൂല സമയമാണ്. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിറഞ്ഞ് നില്‍ക്കുന്നു. പങ്കാളിയുടെ ആരോഗ്യവും ശ്രദ്ധിക്കണം.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ചയുടെ തുടക്കം അല്‍പം പ്രശ്‌നമായിരിക്കും. ചിലവുകള്‍ പെട്ടെന്ന് വര്‍ദ്ധിക്കുന്നു. ഇത് നിങ്ങളെ കൂടുതല്‍ പ്രശ്‌നത്തിലാക്കും. പലപ്പോഴും വിഷമങ്ങള്‍ കൂടുതലായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തികമായി നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഓഫീസില്‍ നിന്ന് ചെറിയ പ്രതിസന്ധികള്‍ ഉണ്ടാവാം. ജോലിയില്‍ പൂര്‍ണമായും ശ്രദ്ധ ചെലുത്താന്‍ സാധിക്കണം എന്നില്ല. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും. എങ്കിലും ചെറിയ സമ്മര്‍ദ്ദങ്ങള്‍ നിലനില്‍ക്കുന്നു. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം അല്‍പം ശ്രദ്ധ വേണ്ട സമയമാണ്.

 ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ അനുകൂല ഫലങ്ങള്‍ ഉണ്ടായിരിക്കും. ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് അനുകൂല സമയമായിരിക്കും. പണത്തിന്റെ സ്ഥിതി മെച്ചപ്പെടുന്നു. സൗകര്യങ്ങളില്‍ വര്‍ദ്ധനവുണ്ടായിരിക്കും. വാടകവീട്ടിലാണ് താമസിക്കുന്നതെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ബിസിനസ് കാര്യത്തില്‍ അല്‍പം ശ്രദ്ധ വേണം. വീട് വെക്കുമ്പോഴും അമിത ചിലവ് വര്‍ദ്ധിക്കുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് ധാരാളം നല്ല അവസരങ്ങള്‍ ലഭിക്കുന്നു. ആഴ്ചയുടെ അവസാനം നിങ്ങള്‍ക്ക് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് വിലയേറിയ സമയം തന്നെയായിരിക്കും വരുന്ന ആഴ്ച. നിങ്ങളുടെ ആഗ്രഹങ്ങള്‍ എല്ലാം തന്നെ നിറവേറ്റുന്നതിന് ഈ ആഴ്ച സാധിക്കുന്നു. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യത വര്‍ദ്ധിക്കുന്ന ആഴ്ചയാണ്. നിങ്ങളുടെ മൂലധനം വര്‍ദ്ധിക്കുന്നു. പ്രമോഷനുള്ള സാധ്യത ജോലിയില്‍ ഉണ്ടായിരിക്കും. ബിസിനസിന്റെ തുടക്കത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ അനുകൂലമായിരിക്കും. ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ആഴ്ചയാണ്. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും. വീട്ടിലെ അംഗങ്ങളുടെ പൂര്‍ണ സഹകരണം നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് സാധാരണമായിരിക്കും.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് ജോലി ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കാത്തതിനാല്‍ അത് നിങ്ങളുടെ ജോലിയില്‍ മാറ്റങ്ങള്‍ വരുത്തും. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രതികൂല മാറ്റങ്ങള്‍ ഉണ്ടായേക്കും. നിങ്ങള്‍ ക്ഷമയോടെ കാത്തിരിക്കേണ്ടതാണ്. ബിസിനസില്‍ കാര്യങ്ങള്‍ അനുകൂലമായിരിക്കും. ആഴ്ചയുട അവസാനം ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സാധാരണയേക്കാള്‍ മികച്ചതായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതാണെങ്കില്‍ അതില്‍ ചിലവുകള്‍ വര്‍ദ്ധിക്കേണ്ടതാണ്. ഈ ആഴ്ച നിങ്ങളുടെ പങ്കാളിയുമായി വളരെ പ്രണയാതുരമായ സമയമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദുര്‍ബലാവസ്ഥകള്‍ ഉണ്ടായിരിക്കും. മാറാത്ത രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് ജോലിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ഉന്നത ഉദ്യോഗസ്ഥരുടെ പൂര്‍ണ പിന്തുണ പല കാര്യങ്ങളിലും ഉണ്ടായിരിക്കും. ബിസിനസില്‍ വളരെയധികം ലാഭകരമായ അവസ്ഥയുണ്ടാവുന്നു. ബിസിനസ് മാറ്റങ്ങള്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തിക വശം ശക്തമായിരിക്കും. വിലപിടിപ്പുള്ള ഏത് വസ്തുക്കളും നിങ്ങളുടെ ജീവിതത്തില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം അനുകൂലമായിരിക്കും. ഈ കാലയളവില്‍, നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് മനോഹരമായ ഒരു സര്‍പ്രൈസ് ലഭിക്കും. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നമ്മള്‍ സംസാരിക്കുകയാണെങ്കില്‍ അത് അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനുള്ള സാധ്യത ഈ ആഴ്ചയുണ്ട്.

Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Sunday, February 12, 2023, 8:00 [IST]
X
Desktop Bottom Promotion