Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
Weekly horoscope: ഈ ആഴ്ചയിലെ സമ്പൂര്‍ണവാരഫലം ഒറ്റനോട്ടത്തില്‍
ഈ ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു, എന്തൊക്കെയാണ് ജീവിതത്തില്‍ സംഭവിക്കുന്നത് എന്നതിനക്കുറിച്ച് അറിയാന്‍ ഈ ലേഖനം വായിക്കൂ.

നിങ്ങളുടെ ഈ ആഴ്ച രാശിപ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. നിങ്ങളുടെ ഈ ആഴ്ചയിലെ സമ്പൂര്‍ണ വാരഫലം അറിയാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച ബിസിനസില്‍ ലാഭം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക വശം ശക്തമായിരിക്കാം. സാമ്പത്തികമായി ചെറിയ ആനുകൂല്യങ്ങള്‍ ലഭിക്കും. ഈ ആഴ്ച ജോലിഭാരം കുറയുകയും നിങ്ങള്‍ക്ക് വേണ്ടത്ര സമയം ലഭിക്കുകയും ചെയ്യും. ആഴ്ചാവസാനം, നിങ്ങളുടെ പോസ്റ്റിന്റെ പ്രശസ്തി വര്‍ദ്ധിക്കുന്നതിന് സാധ്യത. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് സമ്പാദ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ശ്രമിക്കണം. പ്രധാനപ്പെട്ട തീരുമാനം എടുക്കാം. കുടുംബ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കും. വിവാഹത്തില്‍ തീരുമാനമാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍, ഈ സമയം നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. വിശ്രമിക്കണം.

ഇടവം രാശി
ആഴ്ചയുടെ തുടക്കം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. നിങ്ങളുടെ ജോലിയില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നു. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട് യാത്രകള്‍ വേണ്ടി വന്നേക്കാം. ബിസിനസുകാര്‍ക്ക് അവരുടെ തീരുമാനങ്ങളുടെ ശരിയായ ഫലം ലഭിക്കും. ഈ ആഴ്ച നിങ്ങളുടെ ജോലി വേഗത്തിലാക്കാന്‍ കഴിയും. സാമ്പത്തിക രംഗത്ത്, ഈ ഏഴ് ദിവസങ്ങള്‍ അനുകൂലമായിരിക്കും. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. ഈ സമയം നിങ്ങളുടെ പങ്കാളിയോടൊപ്പം സമയം ചിലവഴിക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ചില വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാം.

മിഥുനം രാശി
ഈ സമയം പ്രണയത്തിന്റെ കാര്യത്തില്‍ വളരെ പ്രത്യേകതയുള്ളതായിരിക്കും. പ്രണയം ശക്തമായിരിക്കും. പ്രണയം വിവാഹത്തിലെത്തും. അതിന് നിങ്ങളുടെ കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണയും ലഭിക്കും. വിവാഹിതരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. പണവുമായി ബന്ധപ്പെട്ട ആശങ്കകളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കും. പണം നിങ്ങള്‍ക്ക് വന്ന് ചേരും. അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കണം. ജോലിയെക്കുറിച്ച് പറഞ്ഞാല്‍ വിഷമഘട്ടമായിരിക്കും. ജോലിയായാലും ബിസിനസ്സായാലും നിങ്ങളുടെ ജോലിയില്‍ തടസ്സങ്ങള്‍ ഉണ്ടാകാം. ആരോഗ്യം ശ്രദ്ധിക്കണം.

കര്‍ക്കടകം രാശി
കുറച്ചു കാലമായി നിങ്ങളുടെ വീടിന്റെ അന്തരീക്ഷം മോശമായിരിക്കും. പക്ഷേ അതില്‍ മാറ്റം വരുന്നു. കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്നേഹവും ഐക്യവും വര്‍ദ്ധിക്കും. വീട്ടില്‍ ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കാം. ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ ലഭിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് കൂടുതല്‍ ജോലിഭാരം വര്‍ദ്ധിക്കും. കൃത്യസമയത്ത് ജോലി ചെയ്ത് തീര്‍ക്കാന്‍ ശ്രദ്ധിക്കണം. ജോലി നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. അശ്രദ്ധ പാടില്ല. സാമ്പത്തിക കാര്യങ്ങളില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. ആരോഗ്യം നിലനിര്‍ത്താന്‍ സമ്മര്‍ദ്ദത്തില്‍ നിന്ന് വിട്ടുനില്‍ക്കുക.

ചിങ്ങം രാശി
ബിസിനസില്‍ തിടുക്കം കാണിക്കരുത്. അത് നഷ്ടം കൊണ്ട് വരും. പണം നഷ്ടപ്പെടുന്നു. ഉള്ള ബിസിനസുമായി മുന്നോട്ട് പോവുക. ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു വലിയ പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കും. വളരെയധികം ശ്രദ്ധിച്ച് ജോലി ചെയ്യണം. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. നിങ്ങള്‍ക്ക് ഒരു മതപരമായ യാത്ര നടത്തുന്നതിന് യോഗമുണ്ട്. പണത്തിന്റെ കാര്യത്തില്‍, ഈ സമയം നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ആയിരിക്കും. ആവശ്യത്തിലധികം പണം ചിലവാക്കരുത്. ആരോഗ്യം ശ്രദ്ധിക്കണം.

കന്നി രാശി
ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരാം. എതിരാളികള്‍ സജീവമായിരിക്കും. ജോലികള്‍ തടസ്സപ്പെടുത്താതെ ശ്രദ്ധിക്കണം. ജീവിതത്തില്‍ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടി വരും. ബിസിനസ് ശ്രദ്ധിച്ച് ചെയ്യണം. ഈ കാലയളവില്‍ നിങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയും നേരിടേണ്ടിവരും. വീട്ടില്‍ സന്തോഷം നിലനില്‍ക്കുന്നു. എങ്കിലും നിങ്ങളുടെ പെരുമാറ്റത്തിലും സംസാരത്തിലും പ്രത്യേകം ശ്രദ്ധിക്കണം. പണത്തില്‍ മാറ്റം വരുന്നു. സ്വത്ത് വില്‍ക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച ഭാഗ്യമായിരിക്കും. ജോലികള്‍ കൃത്യസമയത്ത് ചെയ്ത് തീര്‍ക്കണം. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ബിസിനസുകാര്‍ക്ക് ലാഭമുണ്ടാക്കാന്‍ ധാരാളം അവസരങ്ങള്‍ ലഭിക്കും. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, അതിന് അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പണത്തിന്റെ കാര്യത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ വരും. എങ്കിലും ആഴ്ചയുടെ അവസാനം അല്‍പ്പം ശ്രദ്ധിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ഈ സമയത്ത്, അശ്രദ്ധമൂലം, നഷ്ടം സംഭവിക്കാം. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സുഖകരമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

വൃശ്ചികം രാശി
സ്വത്തുമായി ബന്ധപ്പെട്ട തീരുമാനം നിങ്ങള്‍ക്ക് അനുകൂലമാകാം. സാമ്പത്തിക പ്രതിസന്ധികള്‍ നീങ്ങും. ജോലിയുമായി ബന്ധപ്പെട്ട ശ്രമങ്ങള്‍ക്ക് മാറ്റം വരുന്നു. ജോലിയില്‍ പോസിറ്റീവ് മാറ്റം ഉണ്ടാവുന്നു. വിദേശജോലിക്ക് സാധ്യതയുണ്ട്. ബിസിനസ് നടത്തുന്നവര്‍ക്ക് ഈ കാലയളവില്‍ വലിയ നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ പ്രശസ്തിയും പണവും വര്‍ദ്ധിക്കും. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ പ്രതികൂലമായിരിക്കും. പണത്തിന്റെ കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവാം. മുതിര്‍ന്നവരോട് ശ്രദ്ധിച്ച് പെരുമാറണം. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും.

ധനു രാശി
രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ ആഴ്ച വളരെ പ്രധാനപ്പെട്ടതായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം കാണാവുന്നതാണ്. ബിസിനസില്‍ പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നു. ജോലിയില്‍ കഠിനാധ്വാനം ഫലം നല്‍കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം തീവ്രമായിരിക്കും. പ്രതികൂല സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് മാറ്റം വരുന്നു. പണത്തിന്റെ സ്ഥിതി മെച്ചപ്പെടും. ബജറ്റ് അനുകൂലമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ജോലിയില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. ജോലിയില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നു. സര്‍ക്കാര്‍ ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. വീട് പണി പുനരാരംഭിക്കുന്നതിന് സാധിക്കുന്നു. ഇത് മാത്രമല്ല സാമ്പത്തിക ലാഭവും ലഭിക്കുന്നു. ഈ കാലയളവില്‍ നിങ്ങള്‍ എന്ത് തീരുമാനമെടുത്താലും, നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വീടിന്റെ അന്തരീക്ഷം സന്തോഷകരമായിരിക്കും. ഏത് കാര്യത്തിനും സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആശങ്കകളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കും. ആരോഗ്യം മികച്ചതായിരിക്കും.

കുംഭം രാശി
പ്രണയ ജീവിതത്തില്‍ സ്ഥിരതയുണ്ടാവുകയും പങ്കാളിക്കൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പരസ്പര വിശ്വാസവും വര്‍ദ്ധിക്കും. വിവാഹിതര്‍ക്കും അനുകൂല സമയമാണ് ഈ ആഴ്ച ഉണ്ടാവുന്നത്. സാമ്പത്തിക രംഗത്ത്, ഈ ആഴ്ച നല്ലതായിരിക്കും. എങ്കിലും വലിയ ചിലവുകള്‍ ഒഴിവാക്കേണ്ടതാണ്. കടങ്ങള്‍ തീര്‍ക്കാന്‍ സാധിക്കുന്നു. ഓഫീസ് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യം അല്‍പം പ്രശ്‌നത്തിലാവും. എങ്കിലും കാലാവസ്ഥാ മാറ്റം അനുകൂല ഫലം നല്‍കും.

മീനം രാശി
ഗൃഹാന്തരീക്ഷത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും. ദേഷ്യത്തോടെ ഒന്നിനേയും സമീപിക്കരുത്. ജോലിയുടെ കാര്യത്തില്‍ വിഷമം ഉണ്ടാവും. നിങ്ങള്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, ഉയര്‍ന്ന ജോലിഭാരം കാരണം, നിങ്ങള്‍ക്ക് ധാരാളം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ബോസിന്റെ സമീപനം നിങ്ങളെ ബുദ്ധിമുട്ടിക്കും. ബിസിനസില്‍ സമ്മിശ്രഫലം ആയിരിക്കും. ആഴ്ചയുടെ മധ്യത്തില്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള അവസരം ലഭിക്കാം. പണത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ വരില്ല. ആരോഗ്യം ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











