Latest Updates
-
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ -
ഭഗവാന് നേരിട്ട് തലയില്‍ കൈവച്ചനുഗ്രഹിക്കുന്നവര്: ഈ രാശിക്കാരെ ചേര്‍ത്ത് നിര്‍ത്തും -
മീനത്തില്‍ 27 നാളിനും തെളിയുന്ന ദോഷങ്ങള്‍ : ഗുണവര്ദ്ധനവും അത്യപൂര്‍വ്വ നേട്ടങ്ങളും കൂടെ വരും -
ശരീരത്തെ വിഷമുക്തമാക്കും, പ്രതിരോധത്തിനും അത്യുത്തമം: മഞ്ഞള്‍-നാരങ്ങ പാനീയം ഇപ്രകാരം -
കഴിക്കുന്നത് ഈ ഭക്ഷണങ്ങളെങ്കില്‍ ഹൃദയം സ്മാര്‍ട്ടാവും, ഒപ്പം മറ്റ് ചിലഗുണങ്ങളും നല്‍കും പൊട്ടാസ്യം കലവറ -
ഗ്രഹണയോഗം: കൃത്യം 14 ദിവസത്തിനുള്ളില്‍ കേതു-ചന്ദ്രസംയോഗം, ഉത്തമസ്ഥാനങ്ങളില് 4 രാശിക്ക് ധനമഴ പെയ്യും -
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍
Weekly Horoscope: വരുന്ന ആഴ്ചയിലെ വാരഫലം: മേടം - മീനം വരെ സമ്പൂര്‍ണഫലം
നിങ്ങളുടെ ഈ ആഴ്ചയിലെ രാശിഫലത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഈ ആഴ്ചയിലെ വാരഫലം വായിക്കൂ. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഈ അഴ്ച സംഭവിക്കാന്‍ പോവുന്ന നല്ലതും മോശവുമായ കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം.

ഈ ആഴ്ചയിലെ രാശിഫലത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും മേടം മുതല്‍ മീനം വരെയുള്ള രാശിയില്‍ സംഭവിക്കാന്‍ ഇടയുള്ള കാര്യങ്ങളെക്കുറിച്ചും വായിക്കാം.

മേടം (മാര്‍ച്ച് 20-ഏപ്രില്‍ 18):
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ അത്ര നല്ലതല്ല. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഉടനേ ഡോക്ടറെ കാണണം. എന്തെങ്കിലും രോഗാവസ്ഥ മറച്ച് വെക്കരുത്. ജോലിയെക്കുറിച്ച് പറഞ്ഞാല്‍ ബിസിനസില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. എങ്കിലും പ്രധാന മാറ്റങ്ങള്‍ സംഭവിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സമയമാണ്. മത്സരപരീക്ഷകളില്‍ വിജയം നേടുന്നു. വിദ്യാഭ്യാസരംഗത്ത് വന്നിരുന്ന തടസ്സങ്ങള്‍ ഇല്ലാതാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കും. ജോലിയില്‍ ആഗ്രഹിക്കുന്ന മാറ്റം സംഭവിക്കുന്നു. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കണം. പങ്കാളിയുടെ ആരോഗ്യവും ശ്രദ്ധിക്കണം.

ഇടവം രാശി (ഏപ്രില്‍ 19-മെയ് 19):
ഇടവം രാശിക്കാര്‍ക്ക് പ്രണയ ജീവിതത്തില്‍ കാര്യങ്ങള്‍ അനുകൂലമായി മാറുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ സന്തോഷഫലങ്ങള്‍ ഉണ്ടാവുന്നു. ഭാര്യാഭര്‍ത്താക്കന്‍മാരുടെ ബന്ധം മികച്ചതായിരിക്കും. എങ്കിലും ജീവിതം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. സംശയം പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക രംഗത്ത് ഈ ആഴ്ച വളരെ ചെലവേറിയതായിരിക്കും. ബജറ്റില്‍ താളപ്പിഴകള്‍ ഉണ്ടായിരിക്കും. ജോലിയില്‍ ജോലിഭാരം വര്‍ദ്ധിക്കുന്നു. അത് ശ്രദ്ധിക്കണം. ബിസിനസ്‌കാര്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ ഉണ്ടായിരിക്കും. ആസ്ത്മയുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം.

മിഥുനം രാശി (മെയ് 20-ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക പ്രയാസങ്ങള്‍ നേരിടേണ്ടി വരും. അത് സംഭവിക്കുന്നത് നിങ്ങളുടെ അശ്രദ്ധ മൂലമായിരിക്കും. വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പവേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അത്ര മികച്ച ഫലം പഠനത്തില്‍ അനുഭവപ്പെടില്ല. നെഗറ്റീവ് ചിന്തകളില്‍ നിന്ന് അകന്നു നില്‍ക്കുന്നതിന് ശ്രദ്ധിക്കുക. മെഡിറ്റേഷന്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ജോലിയില്‍ വളരെയധികം തിരക്കുള്ള അവസ്ഥയായിരിക്കും. ഓഫീസിലെ മീറ്റിംഗുകള്‍ നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. സാമ്പത്തിക സ്ഥിതി മാറുന്നതിനുള്ള സാധ്യതയുണ്ട്. വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും.

കര്‍ക്കടകം രാശി (ജൂണ്‍ 21-ജൂലൈ 21):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് ഈ ആഴ്ച ഭാഗ്യമുള്ള സമയമായിരിക്കും. ആഗ്രഹിക്കുന്ന സ്ഥലം മാറ്റം ജോലിയില്‍ ലഭിക്കും. ഇതുകൂടാതെ, നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച സമയമായിരിക്കും. അതില്‍ ലാഭം ലഭിക്കുന്നു. ജോലിയിലും മാറ്റം വരുന്നു.. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ പ്രതികൂലമായി തുടരാന്‍ സാധ്യതയുണ്ട്. പണത്തെ ചൊല്ലി വീട്ടില്‍ തര്‍ക്കമുണ്ടാകാം. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധത്തില്‍ അകലം കൊണ്ട് വരും. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം വഷളായേക്കാം. പണത്തെക്കുറിച്ചുള്ള ആകുലതകള്‍ ഒഴിവാക്കണം. ആരോഗ്യം ശ്രദ്ധിക്കണം.

ചിങ്ങം രാശി (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് നല്ല സമയമായിരിക്കില്ല. ഈ സമയത്ത് നിങ്ങളുടെ അലസത വര്‍ദ്ധിക്കുകയും നിങ്ങളുടെ ജോലിയില്‍ ശരിയായ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അശ്രദ്ധയില്ലാതെ മുന്നോട്ട് പോവാന്‍ ശ്രദ്ധിക്കണം. ബിസിനസില്‍ ശ്രദ്ധ വേണം. ലാഭം നേടുന്നതിന് വേണ്ടി നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. വീട്ടിലെ അംഗങ്ങളുമായി ഉള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുക. മാനസികാവസ്ഥയില്‍ പ്രശ്‌നങ്ങളും ഡിപ്രഷനിലേക്ക് എത്തുന്നതിനുള്ള സാധ്യതയും ഉണ്ട്. നിങ്ങളുടെ ആരോഗ്യം ദുര്‍ബലമായിരിക്കും. ആമാശയവുമായി ബന്ധപ്പെട്ട ഒരു വിട്ടുമാറാത്ത രോഗം നിങ്ങളെ ബാധിക്കാം.

കന്നി രാശി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
കന്നി രാശിക്കാര്‍ക്ക് മികച്ച സമയമായിരിക്കും എന്ന് പുറമേ പ്രകടിപ്പിക്കാം. എന്നാല്‍ ഇത് പലപ്പോഴും നിങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. കുടുംബത്തിന്റെ പിന്തുണ ലഭിക്കുന്നു. നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. എന്നിരുന്നാലും, ശ്രദ്ധാപൂര്‍വ്വം ആലോചിച്ച ശേഷം നിങ്ങളുടെ തീരുമാനം എടുക്കേണ്ടതാണ്. ബിസിനസുകാര്‍ക്ക് ഈ ആഴ്ച ശരാശരി ആയിരിക്കും. എങ്കിലും കഠിനാധ്വാനം ചെയ്യേണ്ടതായി വരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ വളരെ ചിലവേറിയ ആഴ്ചയായിരിക്കും. നിങ്ങള്‍ക്ക് മൈഗ്രേന്‍ പ്രശ്‌നമുണ്ടെങ്കില്‍, നിങ്ങളുടെ പ്രശ്‌നം ശ്രദ്ധിക്കണം.

തുലാം രാശി (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ ഭാഗ്യമുള്ള ആഴ്ചയാണ്. നിങ്ങള്‍ക്ക് പണം പല കോണില്‍ നിന്നും ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങളുടെ എല്ലാ ജോലികളും പെട്ടെന്ന് പൂര്‍ത്തിയാവുന്നു. ആഴ്ചയുടെ മധ്യത്തില്‍, നിങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള അവസരവും ലഭിക്കും. ജോലിയില്‍ വളരെയധികം ശ്രദ്ധിക്കണം. കോഴ്‌സ് ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് മികച്ച സമയമാണ്. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ബിസിനസില്‍ നിങ്ങള്‍ക്ക് ഒരു നല്ല അവസരം ലഭിക്കും. കുടുംബ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ആരോഗ്യത്തെക്കുറിച്ച് പറഞ്ഞാല്‍ സ്ത്രീകള്‍ക്ക് ഹോര്‍മോണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

വൃശ്ചികം രാശി (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിയില്‍ മികച്ചതായിരിക്കും. ഓഫീസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയും ലഭിക്കും. ജോലി അന്വേഷിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് മികച്ച ഓഫറുകള്‍ ലഭിക്കും. സാമ്പത്തിക പ്രതിസന്ധി ഇല്ലാതാവുന്നു. ദീര് ഘകാലമായി മുടങ്ങിക്കിടന്ന പണം ഈ കാലയളവില്‍ തിരിച്ച് ലഭിക്കുന്നു. നിക്ഷേപങ്ങളില്‍ നേട്ടമുണ്ടാവുന്നു. കുടുംബ ജീവിതത്തില്‍ സാഹചര്യങ്ങള്‍ സന്തോഷകരമായിരിക്കും. കട ബബാധ്യത ശ്രദ്ധിക്കണം. ആഴ്ചയുടെ മധ്യത്തില്‍, പെട്ടെന്ന് നിങ്ങള്‍ക്ക് ചില വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. വൈകാരികമായി ഇതിനെ സമീപിക്കരുത്. പലപ്പോഴും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. നിങ്ങള്‍ക്ക് കിഡ്നി സംബന്ധമായ എന്തെങ്കിലും രോഗമുണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

ധനു രാശി (നവംബര്‍ 21-ഡിസംബര്‍ 20):
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച സ്വഭാവത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കണം. അമിത ദേഷ്യം വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ചെറിയ കാര്യങ്ങളില്‍ പോലും നിങ്ങള്‍ക്ക് ദേഷ്യം വരാം. .അതുകൊണ്ട് ശ്രദ്ധിക്കണം. ജോലി ആഗ്രഹിക്കുന്നത് പോലെ മികച്ച രീതിയില്‍ മുന്നോട്ട് പോവില്ല. ജോലിയില്‍ അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ബിസിനസ്സുകാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് പണം ചിലവാക്കുമ്പോള്‍ ശ്രദ്ധിക്കണം. രോഗാവസ്ഥ പലപ്പോഴും വഷളാവുന്നതിനുള്ള സാധ്യതയുണ്ട്. ആശുപത്രി വാസത്തിന് ധാരാളം പണം ചിലവഴിക്കും. അമിത ക്ഷീണം അല്‍പം ശ്രദ്ധിക്കണം

മകരം രാശി (ഡിസംബര്‍ 21-ജനുവരി 19):
മകരം രാശിക്കാര്‍ക്ക് ആഴ്ചയുടെ തുടക്കം വളരെ നല്ലതായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ പോസിറ്റീവ് എനര്‍ജി ലഭിക്കുന്നു. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ഈ സമയം മികച്ചതായിരിക്കും. പണം സമ്പാദിക്കുന്നതില്‍ മികച്ച സമയമാണ്. ജോലിയെക്കുറിച്ച് പറയുമ്പോള്‍ നിങ്ങളുടെ ജോലിയില്‍ സമയ മാറ്റം സംഭവിക്കകുന്നു. നിങ്ങളുടെ ജോലിയില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. ആഗ്രഹിക്കാത്ത സ്ഥലം മാറ്റം ജോലിയില്‍ ലഭിക്കുന്നു. പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുന്ന ആളുകള്‍ക്ക് ഈ ആഴ്ച വെല്ലുവിളി നിറഞ്ഞതായിരിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധിക്കണം.

കുംഭം രാശി (ജനുവരി 20-ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ നല്ലതായിരിക്കും. പരീക്ഷകളില്‍ വിജയം നേടുന്നതിന് സാധിക്കുന്നു. കുടുംബത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നു. സര്‍ക്കാര്‍ ജോലിയില്‍ പ്രതീക്ഷ ഉണ്ടാവുന്നു. പ്രമോഷന് വേണ്ടി അല്‍പ സമയം കാത്തിരിക്കേണ്ടി വരുന്നു. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവണം. കാരണം നിങ്ങളുടെ കഠിനാധ്വാനം വെറുതെയാകില്ല. ഈ ആഴ്ച ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച സമയമായിരിക്കും. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. നിരവധി യാത്രകള്‍ നടത്തുന്നതിന് സാധ്യതയുണ്ട്. നിങ്ങള്‍ക്ക് പരസ്പരം നന്നായി മനസ്സിലാക്കാന്‍ കഴിയും. ആരോഗ്യത്തെക്കുറിച്ച് വളരെയധികം ചിന്തിക്കേണ്ടതില്ല.

മീനം രാശി (ഫെബ്രുവരി 19-മാര്‍ച്ച് 19):
മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. അമിത ദേഷ്യം ഒഴിവാക്കണം. ഇതുകൂടാതെ പരസ്പരം സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുക. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. പണം കടം വാങ്ങിക്കുന്നതും വായ്പയെടുക്കുന്നതും ഒഴിവാക്കണം. ജോലിയില്‍ അമിത സമ്മര്‍ദ്ദം ആവശ്യമില്ല. ഇത് നിങ്ങളുടെ ആരോഗ്യത്തെ മോശമാക്കും. ജോലിയില്‍ പലപ്പോഴും നിങ്ങളുടെ പ്രകടനം കുറയുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് മികച്ച സമയമായിരിക്കും. പ്രത്യേകിച്ചും നിങ്ങള്‍ അടുത്തിടെ ഒരു പുതിയ ബിസിനസ്സ് ആരംഭിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് നല്ല ലാഭം പ്രതീക്ഷിക്കാം. ആരോഗ്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. അതിനെ അവഗണിക്കരുത്.



Click it and Unblock the Notifications











