Latest Updates
-
Rashiphalam: നേട്ടങ്ങളിലേക്ക് ഇന്ന് ഈ രാശിക്കാര്‍, അറിയാം 12 രാശിക്കാര്‍ക്കും ഗുണദോഷഫലങ്ങള്‍ -
അതിപ്രധാനമായ ശിവയോഗം: നേട്ടങ്ങളുടെ നെറുകയില്‍ ഈ രാശിക്കാര്‍, ഉന്നതിയിലേക്ക് മണിക്കൂറുകള്‍ മാത്രം -
വേനല്‍ ഉഷാറാക്കാം നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കാം: തേങ്ങാവെള്ളത്തില്‍ ഇവ മാത്രം ചേര്‍ത്താല്‍ മതി -
ബുധാദിത്യ രാജയോഗം: സ്വന്തം നേട്ടങ്ങളില്‍ അഭിമാനം വാനോളം, സമ്പത്താകട്ടെ ദിനവും ഇരട്ടിയാവും രാശിക്കാര്‍ -
വഴിക്ക് കുറുകെ അപശകുനം പൂച്ച മാത്രമല്ല ഇവയേയും ജാഗ്രതയോടെ കാണണം -
ബുധന്‍ മീനത്തിലെത്തുന്നു: ബിസിനസ്, ധനം, കരിയര്‍ എല്ലാം സുരക്ഷിതം, 12 രാശിക്കും സമ്പൂര്‍ണഫലം -
മഞ്ഞള്‍പ്പാല്‍ കുടിക്കുന്നവരാണോ? എന്നാല്‍ ഈ പ്രശ്നങ്ങളെങ്കില്‍ കുടിക്കരുത് -
വിഷയോഗവും സമസപ്തകയോഗവും: ശനിയോടൊപ്പം ചേരുന്നത് സൂര്യനും ചന്ദ്രനും, കരുതിയിരിക്കണം ഈ രാശിക്കാര്‍ -
Rashiphalam: ഇന്ന് ആരംഭമായി ധനയോഗം, 12 രാശിക്കാര്‍ക്കും അറിയാം സമ്പൂര്‍ണഫലം -
പോഷക കലവറ ഈ ഭക്ഷണങ്ങള്‍: സ്ഥിരമാക്കണം ബദാം, ബീറ്റ്റൂട്ട്, ചീര ഉള്‍പ്പടെയുള്ളവ
Weekly Horoscope: ഈ ആഴ്ചയില്‍ 12 രാശിയുടേയും സമ്പൂര്‍ണ വാരഫലം

ഈ ആഴ്ചയില്‍ ഉണ്ടാവുന്ന നിങ്ങളുടെ രാശിഫലത്തിലെ മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തുന്ന ഒരു ആഴ്ചയാണ് ഇനി വരുന്നത. എന്തൊക്കെയാണ് ഈ ആഴ്ചയിലെ ഫലം എന്ന് അറിയാന്‍ വായിക്കൂ.

മേടം രാശി (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
ബിസിനസുകാര്‍ക്ക് ഈ ആഴ്ച വളരെ ഭാഗ്യം നല്‍കുന്നതായിരിക്കും. നിങ്ങളുടെ ജോലിയില്‍ വളരെ മികച്ച ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. ഈ സമയത്ത് നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ബിസിനസ്സ് പ്ലാനുകളുമായി നിങ്ങള്‍ക്ക് മുന്നോട്ട് പോകാവുന്നതാണ്. ജോലിയില്‍ വിജയം ലഭിക്കുന്ന ഒരു ആഴ്ചയാണ് ഇത്. സ്വത്തുമായി ബന്ധപ്പെട്ട ചെറിയ ചില പ്രതിസന്ധികള്‍ വരുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ഓരോ ചുവടും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന് മികച്ച അവസ്ഥയാണ് ഉണ്ടാവുന്നത്. എന്നാല്‍ ആഴ്ചയുടെ മധ്യത്തില്‍ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
ഭാഗ്യ നിറം: ചുവപ്പ്
ഭാഗ്യ സംഖ്യ: 20
ഭാഗ്യദിനം: വെള്ളിയാഴ്ച

ഇടവം രാശി (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കുന്ന ഒരു ആഴ്ചയാണ് എന്നതാണ് ഈ ആഴ്ചയിലെ പ്രത്യേകത. ഓഫീസില്‍ ഉത്തരവാദിത്തമുള്ള ചില ജോലികള്‍ നിങ്ങളെ ഏല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ശ്രദ്ധയോടെ ചെയ്ത് തീര്‍ക്കേണ്ടതാണ്. അല്ലാത്ത പക്ഷം ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം. മികച്ച ഫലം ആഗ്രഹിക്കുന്ന പോലെ ലഭിക്കുന്നു. ആരോഗ്യത്തെ കുറിച്ച് പറയുകയാണെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് ചില ചെവി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.
ഭാഗ്യ നിറം: നീല
ഭാഗ്യ സംഖ്യ: 5
ഭാഗ്യദിനം: ശനിയാഴ്ച

മിഥുനം രാശി (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ മികച്ചതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശരിയായ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്ന ആഴ്ചയാണ് എന്നുള്ളതാണ് സത്യം. ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരെ തേടി നിരവധി അവവസരങ്ങള്‍ വരുന്നുണ്ട്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നഷ്ടങ്ങളും നേട്ടങ്ങളും ഒരു പോലെ ഉണ്ടാവുന്നുണ്ട്. രോഗവുമായി ബന്ധപ്പെട്ട് ആശുപത്രികളിലേക്ക് നിങ്ങള്‍ യാത്ര ചെയ്യേണ്ടതായി വരും. പണത്തിന്റെ കാര്യത്തില്‍ നഷ്ടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
ഭാഗ്യ നിറം: ബ്രൗണ്‍
ഭാഗ്യ സംഖ്യ: 2
ഭാഗ്യദിനം: തിങ്കളാഴ്ച

കര്‍ക്കടകം രാശി (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല കാരണങ്ങള്‍ കൊണ്ട് ഈ ആഴ്ച സവിശേഷമായിരിക്കും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ വിവാഹക്കാര്യത്തില്‍ തീരുമാനമുണ്ടാവുന്നുണ്ട്. ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെയും നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. നിങ്ങള്‍ വിവാഹിതനാണെങ്കില്‍ പങ്കാളിയുമായുള്ള ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു. ജോലിക്കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ നിങ്ങളോടൊപ്പം ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയും ഉണ്ടാവുന്നുണ്ട്. ഈ സമയം ബിസിനസുകാര്‍ക്ക് ചില വെല്ലുവിളികള്‍ ഉണ്ടായേക്കാം. പല വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകും. രോഗാവസ്ഥകള്‍ വിട്ടു മാറാതെ നില്‍ക്കുന്നു.
ഭാഗ്യ നിറം: മെറൂണ്‍
ഭാഗ്യ സംഖ്യ: 23
ഭാഗ്യദിനം: ഞായറാഴ്ച

ചിങ്ങം രാശി (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍, ഈ ആഴ്ച അല്‍പം ശ്രദ്ധിക്കണം. നിങ്ങള്‍ സമ്പാദ്യത്തില്‍ ശ്രദ്ധ ചെലുത്തുന്നില്ലെങ്കില്‍ നഷ്ടങ്ങള്‍ പല വിധത്തില്‍ സംഭവിക്കാവുന്നതാണ്. വരും ദിവസങ്ങളില്‍ നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദത്തിനുള്ള സാധ്യതയുണ്ട്. ബിസിനസില്‍ നിങ്ങള്‍ക്ക് ലാഭം ലഭിക്കുന്നുണ്ട്. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ മേലധികാരിയുമായി സംസാരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന. അതിന് അനുയോജ്യസമയമാണ് ഇത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.
ഭാഗ്യ നിറം: മഞ്ഞ
ഭാഗ്യ സംഖ്യ: 16
ഭാഗ്യദിനം: വെള്ളിയാഴ്ച

കന്നി രാശി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ പ്രധാനപ്പെട്ടതായിരിക്കും. മുതിര്‍ന്നവരുമായി ആശയത്തര്‍ക്കം ഉണ്ടാവുന്നു. ജോലിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച് ജോലിക്കാര്യത്തില്‍ ഉറപ്പ് വരുത്തേണ്ടതാണ്. ഈ ആഴ്ച ബിസിനസുകാര്‍ക്ക് വളരെ തിരക്കുള്ള സമയമായിരിക്കും. നിങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം ഈ ആഴ്ച. പണം കൈകാര്യം ചെയ്യുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കണം. ഈ സമയത്ത്, മൂര്‍ച്ചയുള്ള വസ്തുക്കള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതാണ്.
ഭാഗ്യ നിറം: ഓറഞ്ച്
ഭാഗ്യ സംഖ്യ: 12
ഭാഗ്യദിനം: വ്യാഴാഴ്ച

തുലാം രാശി (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് മികച്ച നേട്ടങ്ങള്‍ ആയിരിക്കും ഈ ആഴ്ച ഉണ്ടാവുന്നത്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കുന്ന സമയമാണ്. തൊഴിലിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് പ്രശ്‌നമുണ്ടാവുകയില്ല. കാരണം ഈ കാലയളവില്‍ നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് നല്ല അവസരം ലഭിക്കും. ബിസിനസ്സുകാര്‍ക്കും ബിസിനസില്‍ ലാഭം ലഭിക്കുന്നുണ്ട്. ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ചതായിരിക്കും. മികച്ച വരുമാന മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, ആരോഗ്യത്തോടെയിരിക്കാന്‍ മെഡിറ്റേഷന്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം.
ഭാഗ്യ നിറം: വെള്ള
ഭാഗ്യ സംഖ്യ: 29
ഭാഗ്യദിനം: ഞായറാഴ്ച

വൃശ്ചികം രാശി (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ സമ്മിശ്രഫലങ്ങള്‍ ലഭിക്കുന്ന ഒരു സമയമാണ് ഈ ആഴ്ച. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ജോലിയില്‍ പൂര്‍ണ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് അപകടമുണ്ടാവുന്നതാണ്. ബിസിനസിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന നഷ്ടങ്ങള്‍ നിങ്ങളെ തേടി വരുന്നുണ്ട്. പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ സമയം വളരെ ബുദ്ധിമുട്ടായിരിക്കും. നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും. നിങ്ങളുടെ ജീവിത പങ്കാളിയില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്.
ഭാഗ്യ നിറം: ബ്രൗണ്‍
ഭാഗ്യ നമ്പര്‍: 11
ഭാഗ്യദിനം: തിങ്കളാഴ്ച

ധനു രാശി (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച അത്ര നല്ലതായിരിക്കില്ല. ഈ കാലയളവില്‍, കഠിനാധ്വാനം ആവശ്യമുണ്ട്. നിങ്ങള്‍ക്ക് നിരാശ പല കാര്യങ്ങളിലും നേരിടേണ്ടതായി വരുന്നുണ്ട്. ഓഫീസില്‍ നിന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മാറ്റം ഉണ്ടായിരിക്കും. നിങ്ങളുടെ കഠിനാധ്വാനം വെറുതെയാവില്ല എന്നുള്ളതാണ് സത്യം. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച അത്ര നല്ല സമയമായിരിക്കില്ല. നിങ്ങള്‍ക്ക് വില പിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്.
ഭാഗ്യ നിറം: മഞ്ഞ
ഭാഗ്യ സംഖ്യ: 2
ഭാഗ്യദിനം: ചൊവ്വാഴ്ച

മകരം രാശി (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ജോലിയുടെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ജോലി നഷ്ടപ്പെടുന്ന അവസ്ഥ വരെ ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. പലപ്പോഴും നിങ്ങളില്‍ മാനസികാവസ്ഥ വരെ പ്രശ്‌നത്തിലാവുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. കുടുംബത്തിന്റെ കൂടെ സമയം ചിലവഴിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. പണത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ് ഈ ആഴ്ച. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്നു.
ഭാഗ്യ നിറം: ചുവപ്പ്
ഭാഗ്യ സംഖ്യ: 16
ഭാഗ്യദിനം: വ്യാഴാഴ്ച

കുംഭം രാശി (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്ന ഒരു ആഴ്ചയാണ് എന്നുള്ളതാണ് ഈ ആഴ്ചയുടെ പ്രത്യേകത. പുതിയ ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അതിന് പറ്റിയ സമയമാണ്. ജോലിക്കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നുണ്ട്. ഒരിക്കലും ജീവിതത്തില്‍ ഇവര്‍ക്ക് നഷ്ടബോധം സംഭവിക്കുന്നില്ല എന്നുള്ളതും ഈ ആഴ്ചയുടെ പ്രത്യേകതയാണ്. പണത്തിന്റെ കാര്യത്തില്‍ ഈ ഏഴ് ദിവസവും മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അലര്‍ജി പോലുള്ള അവസ്ഥകള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നുണ്ട്.
ഭാഗ്യ നിറം: മെറൂണ്‍
ഭാഗ്യ സംഖ്യ: 24
ഭാഗ്യദിനം: ഞായറാഴ്ച

മീനം രാശി (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച കാത്തിരിക്കുന്നത് എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ ആഴ്ചയില്‍ ഇവരെ തേടി മികച്ച വിജയം കാത്തിരിക്കുന്നുണ്ട്. ഫാഷനുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന ആളുകള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ച സമയം ഉണ്ടായിരിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. വീട്ടുകാരോടൊപ്പം സമയം ചിലവഴിക്കുന്നതിനുള്ള ഭാഗ്യമുണ്ട്. ആരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ക്ഷീണം കൊണ്ട് നിങ്ങള്‍ക്ക് അല്‍പം അസ്വസ്ഥതകള്‍ ഉണ്ടാവാം.
ഭാഗ്യ നിറം: പര്‍പ്പിള്‍
ഭാഗ്യ സംഖ്യ: 15
ഭാഗ്യദിനം: ശനിയാഴ്ച



Click it and Unblock the Notifications











