For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്ത ഏഴ് ദിവസം നേട്ടമുണ്ടാക്കുന്ന രാശിക്കാര്‍

|

ഈ ആഴ്ച മിക്കവര്‍ക്കും സമ്മിശ്രമായ ഫലങ്ങളാണ് കാണുന്നത്. ഏറ്റക്കുറച്ചിലുകള്‍ നേരിടുന്നു പലരും. സാമ്പത്തികമായി മെച്ചമുള്ളവര്‍ക്ക് ദാമ്പത്യമായി അത്ര സുഖകരമാകുന്നില്ല. ദാമ്പത്യമായി നല്ല നേട്ടങ്ങള്‍ ലഭിക്കുന്നവര്‍ക്ക് ആരോഗ്യവും ജോലിയും നല്ലതായി കാണുന്നില്ല. അങ്ങനെ എല്ലാം തികഞ്ഞ നേട്ടങ്ങള്‍ ഈ ആഴ്ച ഒരു രാശിക്കാര്‍ക്ക് മാത്രമായി വന്നു ചേരുന്നില്ല. കൂടുതലറിയാന്‍ വാരഫലം വായിക്കൂ.

Most read: ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍Most read: ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

മേടം രാശി

മേടം രാശി

ഈ ആഴ്ച നിങ്ങള്‍ വഴക്കുകള്‍, വാദങ്ങള്‍ മുതലായവ ഒഴിവാക്കണം. അത് നിങ്ങളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും. നിങ്ങള്‍ ജോലിയില്‍ വളരെ തിരക്കിലായിരിക്കും. ജോലി പുരോഗമിക്കുമ്പോള്‍ നിങ്ങള്‍ക്ക് സമ്മര്‍ദ്ദം അനുഭവപ്പെടാം. എങ്കിലും കഠിനാധ്വാനം പുരോഗതിയുടെ പാതയിലേക്ക് നയിക്കും. കുടുംബ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും. പങ്കാളിയുമായുള്ള ബന്ധത്തില്‍ സ്‌നേഹം നിലനില്‍ക്കും. പ്രയാസകരമായ സമയങ്ങളില്‍ പങ്കാളിയുടെ പിന്തുണ ലഭിക്കും. പ്രണയത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച മികച്ചതായിരിക്കും. ഈ കാലയളവില്‍ പ്രത്യേക വ്യക്തിയുമായി അടുപ്പം വര്‍ദ്ധിച്ചേക്കാം. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച അല്‍പം ശ്രദ്ധിക്കുക.

ഇടവം രാശി

ഇടവം രാശി

ജോലിക്കാര്‍ക്ക് ഈ ആഴ്ച വളരെ തിരക്കായിരിക്കും, ജോലിഭാരമേറും. ബിസിനസ്സില്‍ നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ ഈ ആഴ്ച വളരെയധികം കഷ്ടപ്പെടേണ്ടി വന്നേക്കാം. ഈ ആഴ്ച ആവശ്യത്തിന് പണം ലഭിക്കും. എങ്കിലും കടം വാങ്ങാനോ കൊടുക്കാനോ നില്‍ക്കരുത്. നിങ്ങളുടെ ഇണയുമായി സ്‌നേഹവും ഐക്യവും നിലനിര്‍ത്താന്‍ ശ്രമിക്കുക. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ദിക്കുക. വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍ നിറവേറ്റാനുള്ള സമയമാണിത്. പണം ഈ ആഴ്ച സാധാരണയേക്കാള്‍ മികച്ചതായിരിക്കും. ആരോഗ്യവും നന്നായിരിക്കും.

മിഥുനം രാശി

മിഥുനം രാശി

ഈ ആഴ്ച ജോലിസ്ഥലത്ത് മികച്ച അന്തരീക്ഷമായിരിക്കും. നിങ്ങളുടെ മുടങ്ങിയ ജോലികള്‍ പൂര്‍ത്തിയാക്കും. ജോലിയോടൊപ്പം ചെറിയ ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ പിതാവിന്റെ വിയോജിപ്പുണ്ടാകും. എന്നിരുന്നാലും, അന്തിമ തീരുമാനം എടുക്കുന്നതിനുമുമ്പ് ഒരുപാട് ചിന്തിക്കുക. ഈ ആഴ്ച നിങ്ങള്‍ക്ക് വളരെയധികം ചിലവ് വരും. നിക്ഷേപങ്ങള്‍ക്ക് മികച്ച സമയമാണ്. പ്രണയത്തിന്റെ കാര്യത്തിലും ഈ ആഴ്ച മികച്ചതായിരിക്കും. അവിവാഹിതരുടെ ജീവിതത്തില്‍ ഒരു പ്രധാന കാര്യം നടക്കാം. നിങ്ങളുടെ പങ്കാളിക്കായുള്ള തിരച്ചില്‍ അവസാനിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യവും നന്നായിരിക്കും.

Most read:ആറ്റുകാലമ്മയ്ക്ക് പൊങ്കാല ഇങ്ങനെയെങ്കില്‍ ഐശ്വര്യംMost read:ആറ്റുകാലമ്മയ്ക്ക് പൊങ്കാല ഇങ്ങനെയെങ്കില്‍ ഐശ്വര്യം

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

ഈ ആഴ്ച കുടുംബകാര്യങ്ങളില്‍ തിരക്കിലായിരിക്കും. വീടിന്റെ പരിസ്ഥിതി വഷളായേക്കാം. നിസ്സാരകാര്യങ്ങളിലുള്ള നിങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടും. ഈ കാലയളവില്‍ നിങ്ങള്‍ സന്തുലിതമായി പെരുമാറുന്നില്ലെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്ന് അകലേണ്ടി വരും. പണത്തിന്റെ സ്ഥിതി ഈ ആഴ്ച പ്രശ്‌നമാകും. ഏറെ ചിലവാക്കും. നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം കുറച്ച് സമയം ചിലവഴിക്കുന്നത് നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കും. നിങ്ങളുടെ ജോലിയില്‍ ഈ ആഴ്ച പ്രത്യേക ഫലങ്ങള്‍ ലഭിക്കില്ല. കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും.

ചിങ്ങം രാശി

ചിങ്ങം രാശി

ജോലിയുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നവും ഈ ആഴ്ച പരിഹരിക്കപ്പെടും. മേലുദ്യോഗസ്ഥര്‍ നിങ്ങളെ പിന്തുണയ്ക്കും. ആളുകളെ എളുപ്പത്തില്‍ വിശ്വസിക്കരുത്, പലതവണ അവര്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കും. ബിസിനസ്സുകാര്‍ പുതിയ ജോലികള്‍ കുറച്ച് സമയത്തേക്ക് മാറ്റിവയ്ക്കുന്നതാണ് നല്ലത്. വീട്ടിലെ ചില അംഗങ്ങള്‍ നിങ്ങളോട് ദേഷ്യപ്പെട്ടേക്കാം. നിങ്ങള്‍ വിവാഹിതനാണെങ്കില്‍ നിങ്ങളുടെ ജീവിത പങ്കാളിയുമായി സ്‌നേഹം വര്‍ദ്ധിക്കും. പ്രണയ ജീവിതത്തില്‍ ക്ഷമയോടെ കാത്തിരിക്കേണ്ടിവരും. ഈ ആഴ്ച നിങ്ങളുടെ ആരോഗ്യത്തില്‍ വലിയ പുരോഗതി കാണും.

കന്നി രാശി

കന്നി രാശി

ദാമ്പത്യ ജീവിതത്തില്‍ സമാധാനം വരുത്താന്‍ സംസാരം നിയന്ത്രിക്കണം. നിങ്ങളുടെ തീരുമാനങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. ഈ ആഴ്ച പ്രണയ ജീവിതത്തില്‍ സ്ഥിരത ഉണ്ടാകും. നിങ്ങളുടെ സാമൂഹിക ജീവിതത്തിലും ശ്രദ്ധ ചെലുത്താനാകും. കുടുംബത്തോടൊപ്പം ഒരു സാമൂഹിക പരിപാടിയില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. പുതിയ ആളുകളെ കണ്ടുമുട്ടാനാകും. ബിസ്സിനസ്സുകാര്‍ ഈ ആഴ്ച എതിരാളികളെ കരുതിയിരിക്കുക. ഈ സമയത്ത് വായ്പ നല്‍കുന്നത് ഒഴിവാക്കുക, നിങ്ങളുടെ പണം വളരെക്കാലം കുടുങ്ങിപ്പോയേക്കാം. ആരോഗ്യകാര്യങ്ങള്‍ ഈ ആഴ്ച നല്ലതല്ല. സ്വയം ശ്രദ്ധിക്കുക.

Most read:തിങ്കളിലെ ശിവാരാധന; ഫലം ജോലിMost read:തിങ്കളിലെ ശിവാരാധന; ഫലം ജോലി

തുലാം രാശി

തുലാം രാശി

ജോലി വര്‍ദ്ധിക്കുന്നതിനാല്‍ ഈ ആഴ്ച നിങ്ങള്‍ക്ക് വളരെയധികം പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. നിങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. നിങ്ങള്‍ക്ക് ഉടന്‍ തന്നെ സ്ഥാനക്കയറ്റം നേടാനാകും. ജോലി മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ഈ ആഴ്ച മികച്ച ഒരു അവസരം ലഭിക്കും. സ്വന്തമായി ബിസിനസ്സ് ആരംഭിക്കുന്നതിന് പദ്ധതിയിടാം. കുടുംബജീവിതമ ഈ ആഴ്ച നന്നായിരിക്കും. വീടിന്റെ അന്തരീക്ഷം വളരെ മികച്ചതായിരിക്കും. പങ്കാളിയുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. സാമ്പത്തികമായി ഈ ആഴ്ച ചില പുരോഗതി സാധ്യമാണ്. ചെലവ് വര്‍ധിക്കുന്നത് ശ്രദ്ധിക്കുക

വൃശ്ചികം രാശി

വൃശ്ചികം രാശി

ഈ ആഴ്ച നിങ്ങള്‍ക്ക് പെട്ടെന്ന് ഒരു പ്രണയ നിര്‍ദ്ദേശം ലഭിച്ചേക്കാം. വിവാഹിതനാണെങ്കില്‍, ഈ ആഴ്ച നിങ്ങളുടെ പങ്കാളിയുമായി തര്‍ക്കമുണ്ടാകാം. നിങ്ങളുടെ കോപം നിയന്ത്രിക്കുന്നത് നല്ലതാണ്. അനാവശ്യ സംവാദങ്ങള്‍ നിങ്ങളുടെ വീടിന്റെ സമാധാനത്തെ തകര്‍ക്കും. വീടിന്റെ ഉത്തരവാദിത്തങ്ങള്‍ സത്യസന്ധതയോടെ നിറവേറ്റാന്‍ ശ്രമിക്കുക. ജോലിക്കാര്‍ ഈ ആഴ്ച ചില കുഴപ്പങ്ങളില്‍ അകപ്പെടാം. ചില സഹപ്രവര്‍ത്തകരെ കരുതിയിരിക്കുക. പണത്തിന്റെ അവസ്ഥ കുറയാനിടയുണ്ട്. ഈ സമയത്ത് പണവുമായി ബന്ധപ്പെട്ട ഏത് ജോലിയും പരാജയപ്പെടാം.

ധനു രാശി

ധനു രാശി

ജോലിക്കാര്‍ക്ക് ഈ ആഴ്ച ഒരു മികച്ച അവസരം ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. നിങ്ങളുടെ സ്ഥാനവും പ്രശസ്തിയും വര്‍ദ്ധിക്കും. ബിസിനസ്സുകാര്‍ക്കും മികച്ച ദിനങ്ങളാണ്. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന പ്രവര്‍ത്തികള്‍ പുനരാരംഭിക്കാം. അത് നിങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന ലാഭം നല്‍കും. ഈ ആഴ്ച പണത്തെക്കുറിച്ച് വളരെയധികം വിഷമിക്കേണ്ട ആവശ്യമില്ല. ഒരു വലിയ സാമ്പത്തിക ഇടപാട് നടത്താനും കഴിയും. കുടുംബ ജീവിതത്തില്‍ സമാധാനമുണ്ടാകും. ചില സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ സജീവമായി പങ്കെടുക്കും. പങ്കാളിയുമായി മികച്ച ധാരണയുണ്ടാകും. പ്രണയ ജീവിതത്തില്‍ ഈ ആഴ്ച ചില തെറ്റിദ്ധാരണകള്‍ ഉണ്ടായേക്കാം.

മകരം രാശി

മകരം രാശി

നിങ്ങളുടെ മാനസിക ഉത്കണ്ഠ വര്‍ദ്ധിക്കും. അത് നിങ്ങളുടെ ആരോഗ്യത്തെയും ബാധിക്കും. സാമ്പത്തിക രംഗത്ത് ഈ ആഴ്ച സമ്മിശ്രമാണ്. ആഴ്ചയുടെ തുടക്കത്തില്‍ പണം നന്നായിരിക്കും. ജോലികള്‍ പൂര്‍ത്തിയാക്കാന്‍ വായ്പയെടുക്കാന്‍ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ ഈ കാലയളവില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ ബുദ്ധിമുട്ടുകളില്‍ പങ്കാളിയുടെ പിന്തുണ ലഭിക്കും. ചില മുടങ്ങിക്കിടക്കുന്ന ജോലികള്‍ ഇക്കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ സാധ്യതയുണ്ട്. കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകള്‍ മറികടക്കും. ജോലിക്കാര്‍ വളരെയധികം ജോലി സമ്മര്‍ദ്ദം ചെലുത്തരുത്.

കുംഭം രാശി

കുംഭം രാശി

നിങ്ങളുടെ പരിശ്രമങ്ങള്‍ വിജയിക്കും. വീട്ടില്‍ സമാധാനാന്തരീക്ഷമുണ്ടാകും. നിങ്ങള്‍ക്ക് അമ്മയില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കും. വീട്ടില്‍ അറ്റകുറ്റപ്പണിക്കായി ഈ ആഴ്ച നിങ്ങള്‍ പദ്ധതിയിട്ടേക്കാം. ഓഫീസിലെ നിങ്ങളുടെ ജോലിയിലെ ആവേശം കണക്കിലെടുത്ത് മേലുദ്യോഗസ്ഥര്‍ ഒരു സുപ്രധാന തീരുമാനം എടുത്തേക്കാം. ഈ ആഴ്ച നിങ്ങളുടെ ആരോഗ്യവും വളരെ മികച്ചതായിരിക്കും. പണത്തിന്റെ അവസ്ഥയില്‍ ഏറ്റക്കുറച്ചിലുണ്ടാകും. ഈ ആഴ്ച നിങ്ങളുടെ പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം.

Most read:വീട്ടില്‍ സമ്പത്തും ഭാഗ്യവും വരുത്താന്‍ കുതിരലാടംMost read:വീട്ടില്‍ സമ്പത്തും ഭാഗ്യവും വരുത്താന്‍ കുതിരലാടം

മീനം രാശി

മീനം രാശി

ഈ ആഴ്ച ജോലിഭാരം വിട്ടൊഴിയും. നിങ്ങളുടെ കുടുംബത്തെയും ശ്രദ്ധിക്കാന്‍ സമയം ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായി എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അത് ശാന്തമായി കൈകാര്യം ചെയ്യാന്‍ കഴിയും. സാമ്പത്തിക രംഗത്ത് ഈ ആഴ്ച വളരെ ഭാഗ്യമായിരിക്കും. എളുപ്പത്തില്‍ പണം സമ്പാദിക്കാന്‍ കഴിയും. പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അകലും. ഈ സമയത്ത് വായ്പ എടുക്കുന്നതോ നല്‍കുന്നതോ ഒഴിവാക്കുക. പുതിയ സാമ്പത്തിക പദ്ധതികള്‍ തുടങ്ങുന്നതിനും സമയം അനുകൂലമാണ്. ബിസിനസ്സ് തീരുമാനങ്ങള്‍ സ്വമനസ്സാലെ എടുക്കുക. പ്രണയ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കും. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം ശക്തമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

English summary

Weekly Horoscope Prediction 8th to 14th March

Weekly Horoscope Prediction for 8th to 14th March. Take a look. ഈ ആഴ്ചയിലെ വാരഫലത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വായിക്കൂ
Story first published: Saturday, March 7, 2020, 18:09 [IST]
X
Desktop Bottom Promotion