Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഈ ആഴ്ചയിലെ രാശിഫലം ഇങ്ങനെയെല്ലാമാണ്
ഓരോ ആഴ്ചയിലും രാശിഫലത്തില്‍ വ്യത്യസ്തമായ ഫലങ്ങളാണ് വരുന്നത്. ഗ്രഹങ്ങള്‍ മാറുന്നതിന് അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഈ വരുന്ന ആഴ്ച നിങ്ങളുടെ രാശിക്ക് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. വരുന്ന ആഴ്ച നിങ്ങളുടെ ജീവിതത്തില്‍ പല പ്രധാനപ്പെട്ട മാറ്റങ്ങളും സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടുതല്‍ അറിയുന്നതിന് വായിക്കൂ.

മേടം രാശി
അനാവശ്യ വാദപ്രതിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധികള്‍ക്കുള്ള സാധ്യത ഈ ആഴ്ച ഉണ്ടാവുന്നുണ്ട്. സാന്പത്തികം മെച്ചപ്പെടുന്ന ഒരു ദിവസം ഉണ്ടായിരിക്കും ഈ ആഴ്ച നിങ്ങള്‍ക്ക്. വ്യവസായികള്‍ക്ക് നല്ല ആഴ്ചയായിരിക്കും . നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും സംസാരിക്കുന്പോള്‍ വളരെയധികം ശ്രദ്ധ വേണം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച ആരോഗ്യം തൃപ്തികരമായിരിക്കും. അപ്രതീക്ഷിതമായി കാര്യങ്ങള്‍ മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് മേഖലയില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാവുമെങ്കിലും നേട്ടങ്ങളും ഉണ്ടാവുന്നുണ്ട്. പണത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടേണ്ടതായി വരുന്നില്ല. എങ്കിലും തിടുക്കപ്പെട്ട് തീരുമാനങ്ങള്‍ എടുക്കരുത്. ഇത് കൂടുതല്‍ അപകടം വരുത്തി വെക്കുന്നുണ്ട്.

മിഥുനം രാശി
കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനായിരിക്കും ഇവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഈ ആഴ്ച. ജോലിയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ദിവസമായിരിക്കും വരുന്ന ആഴ്ച. സഹപ്രവര്‍ത്തകരുമായി നല്ലതു പോലെ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു ആഴ്ചയാണ് വരുന്ന ആഴ്ച. എങ്കിലും സഹപ്രവര്‍ത്തകരുമായി ചെറിയ ചില പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും മറ്റുള്ളവരില്‍ നിന്ന് അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നുണ്ട്.

കര്‍ക്കിടകം രാശി
നിങ്ങള്‍ക്ക് വരും ആഴ്ച വളരെ നല്ലതായിരിക്കും. പുതിയ ബിസിനസ് തുടങ്ങാന്‍ ആവുന്നുണ്ട് ഈ ആഴ്ച. പലപ്പോഴും സമാന്തരമായി ചെലവി ഉയരുന്നതിനുള്ള സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുന്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അപകടം നിങ്ങളെ തൊട്ട് ഉണ്ടാവും എന്നുള്ലതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പണം കൈകാര്യം ചെയ്യുന്പോഴും ശ്രദ്ധ വേണം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച വളരെയധികം ശ്രദ്ധിക്കണം. മംഗള കര്‍മ്മങ്ങളില്‍ കൂടിച്ചേരുന്നതിനുള്ള സാധ്യതയുണ്ട്. ഉപരിപഠനത്തിനുള്ള സാധ്യതയും വളരെയധികം കൂടുതലാണ്. കുട്ടികളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ വേണ്ടതായുണ്ട്. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ക്കുള്ള സാധ്യതയും വളരെ കൂടുതലാണ്.

കന്നി രാശി
ഈ വരുന്ന ആഴ്ച സന്തോഷം നിറഞ്ഞതായിരിക്കും. ബന്ധുക്കളുമായി ചേര്‍ന്ന് അപ്രതീക്ഷിത കൂടിച്ചേരലുകള്‍ക്കുള്ള സാധ്യതയുണ്ട്. പല സുഹൃത്തുക്കളേയും കണ്ടെത്തുന്നതിനുള്ള സാധ്യതയുണ്ട്. കുറച്ച് കാലമായി നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലായിരിക്കും. വാഹനം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച അല്പം പ്രശ്നങ്ങള്‍ നിറഞ്ഞതായിരിക്കും. എങ്കിലും അതിനെയെല്ലാം ഇല്ലാതാക്കി മുന്നോട്ട് പോവുന്നതിനാണ് നിങ്ങള്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്. ബിസിനസുമായി ബന്ധപ്പെട്ട് ധാരാളം യാത്രകള്‍ നടത്തേണ്ടതായി വരുന്നുണ്ട്. പ്രശ്നങ്ങള്‍ ഓരോന്നോരോന്നായി പരിഹരിക്കുന്നതിന് സാധിക്കുന്നുണ്ട്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച വളരെയധികം നല്ലതാണ്. അതുകൊണ്ട് തന്നെ ബിസിനസുമായി ബന്ധപ്പെട്ട് യാത്ര നടത്തും. വാഹനം ഉപയോഗിക്കുന്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. പണം വരവനുസരിച്ച് ചിലവാക്കാന്‍ ശ്രമിക്കണം. ബന്ധുക്കളോട് വളരെയധികം ശ്രദ്ധ അത്യാവശ്യമുള്ള ഒരു ആഴ്ചയാണ് വരുന്ന ദിവസം.

ധനു രാശി
നിങ്ങള്‍ക്ക് പങ്കാളിയുടെ സാമിപ്യം ആശ്വാസം പകരും. നിയമപരമായ കാര്യങ്ങള്‍ വളരെയധികം പിന്തുണയോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. കുടുംബത്തില്‍ അനുകൂല അന്തരീക്ഷം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിന്റെ പിന്തുണ വളരെയധികം നിങ്ങളോടൊപ്പം ഉണ്ടാവുന്നുണ്ട്.

മകരം രാശി
ഈ വരുന്ന ആഴ്ച വളരെയധികം നേട്ടങ്ങള്‍ ആണ് മകരം രാശിക്കാര്‍ക്ക് നല്‍കുന്നത്. ബിസിനസ് തുടങ്ങുന്നതിന് സാധ്യതയുണ്ട്. ഉദ്യോഗത്തില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സഹപ്രവര്‍ത്തകരില്‍ നിന്നും അല്പം പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നുണ്ട്. നിങ്ങള്‍ പുതിയ തൊഴില്‍ മേഖല കണ്ടെത്തുന്നതിനുള്ള സാധ്യതയുണ്ട്.

കുംഭം രാശി
ഈ ആഴ്ച കുംഭം രാശിക്കാര്‍ക്ക് പണം വന്നു ചേരുന്നതിനുള്ള സാധ്യതയുണ്ട്. വ്യവസായികള്‍ക്ക് മികച്ച ആഴ്ചയായിരിക്കും ഇത്. ആരോഗ്യം തൃപ്തികരമായിരിക്കും. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. ആശുപത്രി വാസം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ വീട്ടില്‍ താമസിക്കുന്നതിന് ഉള്ള യോഗം കാണുന്നുണ്ട്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച മറ്റുള്ളവരില്‍ നിന്ന് അഭിനന്ദനം നേടുന്നതിനുള്ള സാധ്യതയുണ്ട്. സഹപ്രവര്‍ത്തകരില്‍ നിന്ന് മികച്ച സഹകരണം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. വിവിധ മേഖലകളില്‍ നിന്ന് പണം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications
