Latest Updates
-
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ഈ ആഴ്ചയിലെ രാശിഫലം ഇവര്‍ക്ക് അനുകൂലം
രാശിഫലം ഓരോരുത്തര്‍ക്കും ഉണ്ടാവുന്ന വ്യത്യാസങ്ങള്‍ പലതായിരിക്കും. ഇന്നത്തെ ദിവസം നിങ്ങളില്‍ ഉണ്ടാവുന്ന രാശിഫലപ്രകാരം ഉള്ള മാറ്റങ്ങള്‍ എന്താണ് എന്ന് നോക്കാം. ഓരോ ദിവസവും വ്യത്യസ്തമായ ഫലങ്ങളായിരിക്കും ഉണ്ടാവുന്നത്.
വരുന്ന ആഴ്ച നിങ്ങളുടെ രാശിഫലപ്രകാരം ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും വരുന്ന ആഴ്ച നിങ്ങള്‍ക്ക് അതെങ്ങനെ ബാധിക്കുന്നുണ്ട് എന്നും നമുക്ക് നോക്കാം. നിങ്ങളുടെ രാശിഫലപ്രകാരം ഈ ആഴ്ച വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച അല്പം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അല്പം മെച്ചപ്പെട്ടതായിരിക്കും. എല്ലാ ദിവസവും പ്രതിസന്ധികള്‍ക്ക് അല്പ സമയം മാറ്റി വെക്കേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. നിങ്ങളുടെ ഇന്ന് അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവണം. ആഴ്ചയില്‍ ഉണ്ടാവുന്ന ഗ്രഹങ്ങളുടെ മാറ്റം നിങ്ങളുടെ ജോലിക്കാര്യത്തില്‍ ചെറിയ രീതിയില്‍ ഉള്ള വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. ഓരോ ആഴ്ചയും ഉണ്ടാവുന്ന ഗ്രഹമാറ്റങ്ങള്‍ നല്ല രീതിയില്‍ ബാധിക്കുന്നതിനും അല്പം ശ്രദ്ധിക്കണം. ഇന്നത്തെ ആഴ്ചയില്‍ അല്പം മനസമാധാനക്കേട് ചില കാര്യങ്ങളില്‍ ഉണ്ടാവുന്നുണ്ട്. വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നില്ല.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച നേട്ടങ്ങളുടേത് ആയിരിക്കും. ശ്രദ്ധ തന്നെയാണ് ഇവിടേയും അത്യാവശ്യം. നേട്ടങ്ങളില്‍ അഹങ്കരിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഓരോ സമയത്തും അതീവ ജാഗ്രതയോടെ മുന്നോട്ട് പോവണം. ഓരോ അര്‍ത്ഥത്തിലും പ്രതിസന്ധികള്‍ക്ക് പ്രാധാന്യം നല്‍കണം. സാമ്പത്തികം മെച്ചപ്പെട്ടതായിരിക്കും. അസ്വാരസ്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഭാര്യയോട് പെരുമാറുമ്പോള്‍ ദേഷ്യപ്പെടാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അത് കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച അല്പം നേട്ടങ്ങളുടേതായിരിക്കും. ഈ ആഴ്ച നിങ്ങളുടെ കാര്യങ്ങള്‍ കൃത്യമായി ചെയ്തിരിക്കുന്നതിന് ശ്രദ്ധിക്കണം. വരുന്ന ആഴ്ച നേട്ടങ്ങള്‍ പ്രതിസന്ധികളില്‍ നിന്ന് നിങ്ങളെ മുന്നോട്ട് നയിക്കുന്നുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. കാരണം കടം കൊടുക്കുമ്പോള്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. വരുന്ന ദിവസങ്ങളില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. അല്ലെങ്കില്‍ അത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ദാമ്പത്യ ബന്ധത്തില്‍ കലഹങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അവധികള്‍ കുടുംബത്തോടൊപ്പം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കും. സന്തോഷവും സമാധാനവും നിങ്ങളുടെ ഈ ആഴ്ചയുടെ പ്രത്യേകതയാണ്. നേട്ടങ്ങള്‍ കൊണ്ട് സംസാരിക്കുന്നവരായിരിക്കും.

കന്നി രാശി
സാമ്പത്തികം വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. അപ്രതീക്ഷിത ധനലാഭം ഉണ്ടാവുന്നു. അല്പം ശ്രദ്ധിച്ചാല്‍ പ്രതിസന്ധികള്‍ ഇല്ലാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാവുന്നതാണ്. ഓരോ ദിവസവും നിങ്ങള്‍ക്ക് നേട്ടങ്ങളുടേതാണ്. ഇന്നത്തെ ദിവസം മുതല്‍ ഈ ഏഴ് ദിവസവും പ്രശ്നങ്ങളില്ലാതെ പോവുന്നുണ്ട്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച കുടുംബത്തില്‍ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ശ്രദ്ധയോടെ ഓരോ വട്ടവും കാര്യങ്ങള്‍ ചെയ്യണം. കടം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം. വരുന്ന ആഴ്ച ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ഓരോ ദിവസവും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉണ്ടാവുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. ഇത് അല്പം ശ്രദ്ധിക്കണം. വീട്ടിലിരുന്ന് സമ്പാദിക്കുന്നതിനുള്ള സാധ്യതയുണ്ട്. രോഗങ്ങള്‍ അലട്ടുന്നതിനുള്ള സാധ്യതയുണ്ട്. ഇന്നത്തെ ദിവസം അല്പം ശ്രദ്ധിച്ചാല്‍ മുന്നോട്ട് പോകാവുന്നതാണ്. ഓരോ ദിവസത്തേയും നേട്ടങ്ങള്‍ നിങ്ങളെ ഈ ആഴ്ച വ്യത്യസ്തമാക്കും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ വരുന്ന ആഴ്ച വളരെ നല്ലതായിരിക്കും. ദാമ്പത്യത്തില്‍ സന്തോഷം നിറയുന്ന സമയമാണ് ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഇല്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കുന്ന ഒരാഴ്ചയാണ് ഇത്. സാമ്പത്തിക നേട്ടവും നിങ്ങളുടെ ജീവിതത്തില്‍ വരുന്ന ആഴ്ച വെല്ലുവിളി ഉയര്‍ത്തുമെങ്കിലും പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവാന്‍ സാധിക്കുന്ന ആഴ്ചയാണ് ഈ ആഴ്ച.

മകരം രാശി
മകരം രാശിക്കാര്‍ക്ക് വരുന്ന ആഴ്ച വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഓരോ ദിവസത്തേയും പ്രത്യേകത അനുസരിച്ച് ഓരോ ഗ്രഹങ്ങളുടെ മാറ്റങ്ങള്‍ വളരെ വലുതാണ്. ആഴ്ചമാറ്റങ്ങള് വളരെയധികം നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നഷ്ടങ്ങളില്ലാതെ മുന്നോട്ട് പോകാവുന്നതാണ്. ഭാര്യമാരോട് ദേഷ്യപ്പെട്ട് സംസാരിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഓരോ ദിവസവും വെല്ലുവിളികള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിന് സാധിക്കുന്നുണ്ട്. ഒരിക്കലും പിന്നോട്ട് പോവാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇന്നത്തെ ദിവസം നിങ്ങളുടെ പ്രതിരോധ സംവിധാനം അല്പം തകരാറിലാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികകാര്യങ്ങള്‍ നോക്കി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. നഷ്ടങ്ങളിലേക്ക് പോവുന്നതിനുള്ള സാധ്യതയുണ്ട്.

മീനം രാശി
പണം എത്ര കൈയ്യില്‍ എത്തിയാലും അത് നിലനില്‍ക്കില്ല ഇവരില്‍. മാത്രമല്ല വരവിനേക്കാള്‍ കൂടുതല്‍ ചിലവിനുള്ള സാധ്യതയും ഇവരില്‍ കൂടുതലാണ്. ഇന്നത്തെ നേട്ടങ്ങള്‍ ചെറിയ തോതില്‍ നിങ്ങളുടെ ജീവിതത്തെ മുന്നോട്ട് കൊണ്ടു പോവുന്നു. ഓരോ ദിവസവും ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കണം. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ശാസ്താക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കണം.



Click it and Unblock the Notifications