Latest Updates
-
വെറും 160 രൂപയ്ക്ക് സൺസ്ക്രീൻ! ജനൗഷധി സ്റ്റോറുകളിലെ ഈ തരംഗം ചർമ്മത്തിന് സുരക്ഷിതമാണോ? -
ചൊവ്വ മൃഗശീർഷം നക്ഷത്രത്തിലേക്ക്: ജൂലൈ 24 മുതൽ കരിയറിലും ജീവിതത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
ഇന്ന് രാത്രി മുതൽ രവി യോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റം, ഈ സമയം പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 22: ഇന്ന് ഭാഗ്യം തിളങ്ങുന്ന 5 രാശിക്കാർ ഇവർ, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ജൂലൈ 22 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക! -
നീറ്റ് വിവാദം: പാർലമെന്റിൽ വൻ പ്രതിഷേധം, സഭ സ്തംഭിച്ചു; വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിൽ -
രജിഷ വിജയന്റെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ; ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി താരം -
മോളിവുഡ് താരങ്ങളുടെ തിളങ്ങുന്ന ചർമ്മത്തിന് പിന്നിലെ രഹസ്യം; ക്രീമുകളാണോ അതോ ക്ലിനിക്ക് ചികിത്സയോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
ബുധൻ നേർരേഖയിലേക്ക്: മുടങ്ങിക്കിടന്ന കാര്യങ്ങൾ ഇനി വേഗത്തിൽ നടക്കും, അറിയേണ്ടതെല്ലാം
മുന്നേറാന്‍ അവസരം നിരവധി, വരുന്നൂ നല്ലകാലം മുന്നില്‍; കരിയര്‍ വാരഫലം
ഒക്ടോബര്‍ 22 മുതല്‍ ഒക്ടോബര്‍ 28 വരെയുള്ള ഈ ആഴ്ച എല്ലാ രാശിക്കാര്‍ക്കും പ്രധാനമാണ്. പ്രതിവാര തൊഴില്‍ ജാതകം അനുസരിച്ച്, ഈ ആഴ്ച ചില രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടിവരും. ചില രാശിക്കാര്‍ക്ക് തൊഴില്‍ ജീവിതത്തില്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് ജോലി ലഭിക്കും. അതേസമയം ചില രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് സമ്മര്‍ദ്ദം നേരിടേണ്ടിവരും. എല്ലാ രാശിക്കാര്‍ക്കും ഈ ആഴ്ച കരിയറിന്റെ കാര്യത്തില്‍ ഫലങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കരിയര്‍ വാരഫലം വായിക്കൂ.

മേടം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. ആഴ്ചയുടെ അവസാനത്തില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. നിങ്ങളുടെ പെരുമാറ്റം നിങ്ങളുടെ കരിയറില്‍ വളരെയധികം പിന്തുണയ്ക്കും.
ഇടവം
കരിയറിലെ പരിശ്രമങ്ങള്‍ നടത്തുന്ന ആളുകള്‍ക്ക് ഈ ആഴ്ച മികച്ച വിജയം ലഭിക്കും. നിങ്ങളുടെ കരിയറില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് ഇഷ്ടമുള്ള ജോലി ലഭിച്ചേക്കാം.
മിഥുനം
നിങ്ങളുടെ കരിയറിലെ വിജയം നേടുന്നതില്‍ ഈ ആഴ്ച നിങ്ങള്‍ പരാജയപ്പെട്ടേക്കാം. കഠിനാധ്വാനത്തിന് ശേഷവും ആഗ്രഹിച്ച വിജയം ലഭിക്കാത്തതിനാല്‍ നിങ്ങള്‍ നെഗറ്റീവ് ചിന്തകളില്‍ കുടുങ്ങിയേക്കാം. സ്വയം ശ്രദ്ധിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുക.
കര്‍ക്കിടകം
നിങ്ങളുടെ കരിയറിനെ സംബന്ധിച്ച്, ഈ ആഴ്ച നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി നന്നായി പെരുമാറേണ്ടതുണ്ട്. പ്രത്യേകിച്ച് നിങ്ങളുടെ സംസാരം നിയന്ത്രിക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ ജോലികള്‍ നശിച്ചേക്കാം. ആഴ്ചയുടെ അവസാനത്തില്‍ വിജയസാധ്യതയുണ്ട്.
ചിങ്ങം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെക്കുറിച്ചുള്ള ആകുലതകളില്‍ നിന്ന് നിങ്ങള്‍ക്ക് മുക്തമാകാന്‍ അവസരം ലഭിക്കും. ഈ ആഴ്ച നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി നിങ്ങള്‍ക്ക് ലഭിക്കും. ചില പ്രത്യേക വ്യക്തിയുമായുള്ള സഹകരണത്തിലൂടെ നിങ്ങള്‍ക്ക് വിജയം ലഭിക്കും.
കന്നി
ഈ ആഴ്ച നിങ്ങളുടെ കരിയറിനെക്കുറിച്ചുള്ള ആകുലതകളില്‍ നിന്ന് നിങ്ങള്‍ക്ക് മുക്തമാകാനാകും. ഈ ആഴ്ച നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി നിങ്ങള്‍ക്ക് ലഭിക്കും. ഒരു പ്രത്യേക വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ നിങ്ങള്‍ക്ക് വിജയം ലഭിക്കും.
തുലാം
ഈ ആഴ്ച നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് വളരെ കഠിനാധ്വാനം ചെയ്യേണ്ടിവരും. എന്നിട്ടും ആഗ്രഹിച്ച വിജയം നേടുന്നതില്‍ സംശയമുണ്ടാകും. ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ കഠിനാധ്വാനം നിറഞ്ഞതായിരിക്കും.
വൃശ്ചികം
ഈ ആഴ്ച കരിയറിന് നല്ലതായിരിക്കും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള കരിയര്‍ നേടാനും കരിയറുമായി ബന്ധപ്പെട്ട പരീക്ഷകളില്‍ വിജയം നേടാനും കഴിയും. അതിനാല്‍ മനസ്സ് സന്തോഷത്തോടെ നിലനില്ക്കും.
ധനു
കരിയറിനെ സംബന്ധിച്ച് ഈ ആഴ്ച നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് ഈ ആഴ്ച ഫലം ലഭിക്കും. ചില പ്രത്യേക ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ, നിങ്ങളുടെ തൊഴില്‍ മേഖലയില്‍ വിജയം കൈവരിക്കാന്‍ പോകുന്നു.
മകരം
ഈ ആഴ്ച, കരിയര്‍ വിജയത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടതുണ്ട്. വിജയം നേടാന്‍ ഇനിയും അല്പം വൈകിയേക്കാം. തളരരുത്, ധൈര്യം കൈവിടാതെ പ്രയത്നിക്കുക.
കുംഭം
കരിയറിന്റെ കാര്യത്തില്‍ ഈ ആഴ്ച ചില പുതിയ പ്രതീക്ഷകള്‍ വരാന്‍ പോകുന്നു. നിങ്ങളുടെ തൊഴില്‍ മേഖല മാറ്റുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചേക്കാം. അറിവുള്ളവരുടെ ഉപദേശം സ്വീകരിക്കുക, അത് നിങ്ങള്‍ക്ക് പ്രയോജനകരമാകും.
മീനം
കരിയറില്‍ ഈ ആഴ്ച ലാഭത്തിന് സാധ്യതയുണ്ട്. നിങ്ങള്‍ പരിശ്രമിക്കുന്ന മേഖലയില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ യോഗ്യതകള്‍ക്കനുസരിച്ച് നിങ്ങള്‍ക്ക് സ്ഥാനവും ബഹുമാനവും ലഭിക്കും. കൂടാതെ വിദേശയാത്രക്കും സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications