Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഈയാഴ്ച മികച്ച നേട്ടം കൊയ്യുന്ന രാശിക്കാര്‍
നേട്ടങ്ങളുടെ ഒരു പട്ടിക തന്നെ ചില നക്ഷത്രക്കാര്‍ക്ക് ഈയാഴ്ച കാണുന്നുണ്ട്. അതുപോലെ തന്നെ അല്‍പം ശ്രദ്ധിക്കേണ്ടവരുമുണ്ട്. കണ്ടറിഞ്ഞ് കാര്യങ്ങള്‍ ചെയ്യുക. അത്തരക്കാര്‍ക്ക് അതിന്റേതായഗുണം ലഭിക്കും. നിങ്ങളുടെ ദോഷങ്ങള്‍ അറിഞ്ഞ് പരിഹരിക്കുക. അതിനായി നിങ്ങളുടെ ഈയാഴ്ച എങ്ങനെയാണെന്നറിയാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച പൊതുവേ നല്ലതല്ല. ഓഫീസ് ജോലിക്കാര്‍ക്ക് നിരവധി ഉത്തരവാദിത്തങ്ങള്‍ ലഭിക്കുന്നതിനാല്‍ നിങ്ങള്‍ വളരെ തിരക്കിലായിരിക്കും. നിങ്ങള്‍ക്ക് സമ്മര്‍ദ്ദവും പിരിമുറുക്കവും അനുഭവപ്പെടാം. വ്യാപാരികളും ഈ ആഴ്ച വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ എതിരാളികളെ സൂക്ഷിക്കുക. എങ്കിലും കച്ചവടത്തില്‍ ചെറിയ ലാഭം പ്രതീക്ഷിക്കാം. പണം നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. സാമ്പത്തികസ്ഥിതി ഉയര്‍ച്ചതാഴ്ചകള്‍ നിറഞ്ഞതായിരിക്കും. വ്യക്തിജീവിതത്തില്‍ സമാധാനം വേണമെങ്കില്‍ നിങ്ങള്‍ ശാന്തനായിരിക്കണം. വിവേകത്തോടെ പ്രവര്‍ത്തിക്കുക. ആരോഗ്യപരമായി ഈയാഴ്ച നിങ്ങള്‍ക്ക് നല്ലതല്ല. അമിത അധ്വാനവും മാനസിക സമ്മര്‍ദ്ദവും നിങ്ങളുടെ ആരോഗ്യം ദുര്‍ബലപ്പെടുത്തും.

ഇടവം രാശി
ഈ ആഴ്ച നിങ്ങളുടെ ജീവിതത്തില്‍ പ്രധാന കാര്യം നടക്കാം. നിങ്ങള്‍ക്ക് ഒരു പ്രണയയാഭ്യര്‍ത്ഥന ലഭിച്ചേക്കുമെങ്കിലും നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല. തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക. ജോലിസ്ഥലത്ത് ചില വെല്ലുവിളികള്‍ നേരിടാം. സ്വന്തമായി ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങളുടെ പിതാവ് വിയോജിച്ചേക്കാം. ജീവനക്കാര്‍ക്ക് നല്ല സമയമായിരിക്കും ഈയാഴ്ച. ആഴ്ചയുടെ ആരംഭം സാമ്പത്തികമായി മികച്ചതായിരിക്കും. പക്ഷേ ചെലവുകള്‍ ക്രമേണ വര്‍ദ്ധിച്ചേക്കാം. വാരാന്ത്യത്തില്‍ ചില സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നു. വിവാഹിതര്‍ക്ക് സമയം നല്ലതായിരിക്കും. ആരോഗ്യരംഗത്ത്, ആഴ്ചാവസാനം ശരീര വേദന, രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

മിഥുനം രാശി
ജോലിസ്ഥലത്ത് ഈയാഴ്ച മികച്ചതായിരിക്കും. നിങ്ങളുടെ ജോലി സമഗ്രതയോടെ പൂര്‍ത്തിയാക്കി ലക്ഷ്യത്തിലേക്ക് മുന്നേറും. വ്യാപാരികള്‍ക്കും മികച്ച ഫലങ്ങള്‍ ലഭിക്കും. വ്യക്തിജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങളുടെ തീരുമാനങ്ങളെ പിന്തുണയ്ക്കും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. സാമ്പത്തികമായി മെച്ചമുള്ളൊരാഴ്ചയാണിത്. നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കുന്നത് നിങ്ങളെ മാനസികമായി സന്തോഷിപ്പിക്കും. ഈ ആഴ്ച നിങ്ങള്‍ വളരെ ഉന്മേഷവാനായിരിക്കും.

കര്‍ക്കിടകം രാശി
ഈ ആഴ്ച നിങ്ങളുടെ പ്രശസ്തി ഉയര്‍ത്തുന്ന ഏതെങ്കിലും സാമൂഹ്യപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ സാധിക്കും. വ്യാപാരികള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ ബിസിനസ്സ് മെച്ചപ്പെടുത്താന്‍ നല്ല സമയമാണിത്. തുടക്കത്തില്‍ മങ്ങുമെങ്കിലും സാവധാനം മെച്ചപ്പെടുമെന്നതിനാല്‍ നിരാശപ്പെടരുത്. ജീവനക്കാര്‍ തടസ്സമില്ലാതെ അവരുടെ ജോലി പൂര്‍ത്തിയാക്കും. കുടുംബജീവിതം ഈയാഴ്ച വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന്റെ സമാധാനാന്തരീക്ഷത്തിന് സൗമ്യമായി പെരുമാറുക. സാമ്പത്തികമായി നിങ്ങള്‍ക്ക് ഈ ആഴ്ച മികച്ചതാണ്. നിങ്ങള്‍ ഭൂമി വാങ്ങാനോ വില്‍ക്കാനോ ആഗ്രഹിക്കുന്നുവെങ്കില്‍ ആ ശ്രമങ്ങള്‍ വിജയിച്ചേക്കാം.

ചിങ്ങം രാശി
ഈ ആഴ്ച നിങ്ങള്‍ക്ക് സാമ്പത്തികമായി മികച്ചതാണ്. ചില വലിയ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. നിങ്ങള്‍ ബിസിനസുകാരനാണെങ്കില്‍ ഏതെങ്കിലും പ്രോജക്റ്റില്‍ നിക്ഷേപിക്കുന്നത് പ്രയോജനകരമായിരിക്കും. ഈ ആഴ്ച നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ദീര്‍ഘനേരം തുടര്‍ച്ചയായി ഇരിക്കരുത്, നേരിയ വ്യായാമം ചെയ്യുക. മതിയായ ഉറക്കം നേടുക. കുടുംബജീവിതത്തിന് ഈ ആഴ്ച വളരെ ശുഭകരമായിരിക്കും. സഹോദരങ്ങളുടെ സ്‌നേഹവും ബഹുമാനവും ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക.

കന്നി രാശി
ഈ ആഴ്ച നിങ്ങള്‍ക്ക് സ്വകാര്യ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പങ്കാളിയുമായുള്ള തെറ്റിദ്ധാരണകള്‍ വലിയ പ്രശ്‌നത്തിനു വഴിവച്ചേക്കാം. പ്രണയിക്കുന്നവര്‍ക്ക് ഈയാഴ്ച നിങ്ങളുടെ പങ്കാളിയെ കാണാന്‍ അവസരം ലഭിച്ചെന്നു വരില്ല. പരിഭവങ്ങള്‍ സൗമ്യമായി പരിഹരിക്കുക. കൂട്ടുകാരുമൊത്ത് സമയം ചെലവഴിക്കാന്‍ ഈ ആഴ്ച നിങ്ങള്‍ക്ക് സാധിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പവും സമയം സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. ജോലിസ്ഥലത്ത് ശരിയായ ഫലങ്ങള്‍ ലഭിക്കുന്നതിന് കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ട്. ഇതിനിടെയുണ്ടാകുന്ന സമ്മര്‍ദ്ദം ഒഴിവാക്കുക.

തുലാം രാശി
ജോലിസംബന്ധമായ ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ചതായിരിക്കും. പ്രതിസന്ധികള്‍ ശരിയായി പരിഹരിക്കും. ഈ ആഴ്ച നിങ്ങളുടെ ജോലിയില്‍ ചില മാറ്റങ്ങളുണ്ടാകാം. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കുന്നതിന് ബാങ്ക് വായ്പയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ പോസിറ്റീവായ മറുപടി ലഭിക്കും. പ്രണയജീവിതത്തില്‍ ഈ ആഴ്ച ചില തര്‍ക്കങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ തീരുമാനം മാതാപിതാക്കളെ സന്തുഷ്ടരാക്കിയെന്നുവരില്ല. എന്നാലും കാത്തിരിക്കുക, ഫലം ലഭിക്കും. സാമ്പത്തികപരമായി ഈ ആഴ്ച അല്‍പ്പം ബുദ്ധിമുട്ട് നേരിടുന്നതാണ്. നിങ്ങളുടെ ആരോഗ്യം പരിപാലിക്കുക, സമ്മര്‍ദ്ദം ഒഴിവാക്കുക.

വൃശ്ചികം രാശി
തൊഴില്‍രഹിതര്‍ക്ക് ഈ ആഴ്ച നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിക്കായി അന്യനാട്ടില്‍ പോകേണ്ടിവരാം. ഇതിനായി നിങ്ങള്‍ മാനസികമായി തയ്യാറാകുന്നത് നന്നായിരിക്കും. ഉയര്‍ന്ന സമ്മര്‍ദ്ദം നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. ആരോഗ്യം ശ്രദ്ധിക്കുക. സാമ്പത്തികമായി ഈയാഴ്ച നിങ്ങള്‍ക്ക് നല്ലതായിരിക്കും. നിങ്ങള്‍ എന്തെങ്കിലും നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ ഫലം പ്രതീക്ഷിക്കാം. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍ പുതിയ പദ്ധതികള്‍ ആരംഭിച്ചേക്കാം. ഈയാഴ്ച നിങ്ങളുടെ കുടുംബത്തിനും ദാമ്പത്യ ജീവിതത്തിനും നല്ലതായിരിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാകും. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ബന്ധം ശക്തമായിരിക്കും.

ധനു രാശി
ഈ ആഴ്ച നിങ്ങള്‍ വിവാദങ്ങള്‍ക്ക് നടുവിലായിരിക്കും. പ്രിയപ്പെട്ടവരുമായി തെറ്റിദ്ധാരണകള്‍ വര്‍ദ്ധിച്ചേക്കാം. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ സുഹൃത്ബന്ധങ്ങള്‍ മുറിയാതെ കാക്കുക. അവരോട് വിവേകത്തോടെ പ്രവര്‍ത്തിക്കുക. ഈയാഴ്ച നിങ്ങളുടെ ജീവിതത്തില്‍ ഒരു വലിയ മാറ്റം വരുത്താന്‍ കഴിയും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍, നിങ്ങളുടെ മാതാപിതാക്കള്‍ മൂലം പരിഹാരമുണ്ടായേക്കാം. വിവാഹിതനാണെങ്കില്‍ പങ്കാളിയുമായി പിണക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ഈ ആഴ്ച മികച്ചതായിരിക്കും.

മകരം രാശി
ഈ ആഴ്ച ജോലി സമ്മര്‍ദ്ദം കൂടുതലായിരിക്കും. ക്ഷീണം തോന്നാവുന്നതിനാല്‍ നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ ശരിയായ ശ്രദ്ധ ചെലുത്താന്‍ കഴിയില്ല. പ്രതികൂല സാഹചര്യങ്ങളില്‍ ശാന്തത പാലിക്കുക. വ്യാപാരികള്‍ക്ക് ഈ ആഴ്ച സമ്മിശ്രമാകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്ക് ഒരു ബിസിനസ്സ് ആരംഭിക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് തീരുമാനമെടുക്കുക. കുടുംബജീവിതത്തില്‍ ഒരു വലിയ പ്രശ്നമുണ്ടാകാം. ആഴ്ചാവസാനം നിങ്ങള്‍ സാമൂഹ്യകാര്യങ്ങളില്‍ വളരെ സജീവമായിരിക്കും. ചില പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കാന്‍ അവസരം ലഭിക്കും.

കുംഭം രാശി
ഈ ആഴ്ച നിങ്ങളുടെ ജീവിതത്തില്‍ ചില അപ്രതീക്ഷിത സംഭവങ്ങളുണ്ടാകാം. നിങ്ങളുടെ ഒരു ഉറ്റസുഹൃത്ത് നിങ്ങളെ ഇഷ്ടപ്പെടുന്നുവെന്ന് നിങ്ങള്‍ മനസ്സിലാക്കിയേക്കാം. അത്തരം സന്ദര്‍ഭത്തില്‍ ആലോചിച്ച് തീരുമാനം എടുക്കുക. വിവാഹിതരാണെങ്കില്‍ നിങ്ങള്‍ ഈയാഴ്ച ഒരു യാത്ര പോയേക്കാം. നിങ്ങളുടെ ബന്ധം ശക്തിപ്പെടും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ഈ ആഴ്ച വിജയിക്കാനാകും. ജോലിയായാലും ബിസിനസ്സായാലും മികച്ച ഫലങ്ങള്‍ ലഭിക്കും. കച്ചവടക്കാര്‍ക്ക് സമയം വളരെ നല്ലതായിരിക്കും. വിഷമഘട്ടത്തില്‍ നിങ്ങളുടെ ചങ്ങാതിമാരുടെ പിന്തുണ ലഭിക്കും. വിദ്യാര്‍ത്ഥിയാണെങ്കില്‍ നിങ്ങളുടെ പഠനകാര്യത്തില്‍ പുരോഗതിയുണ്ടാകും. നിങ്ങള്‍ക്ക് ഈ ആഴ്ച ഒരു പുതിയ തുടക്കംകുറിക്കാന്‍ കഴിയും. ആരോഗ്യം മികച്ചതായിരിക്കും.

മീനം രാശി
സാമ്പത്തികമായി നിങ്ങള്‍ക്ക് ഈ ആഴ്ച മികച്ചതാണ്. നിങ്ങളുടെ പഴയ വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കും. സമ്പാദ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ചെലവുകള്‍ വര്‍ദ്ധിക്കുന്നത് നിങ്ങളെ കുഴപ്പത്തിലാക്കും. ഈ ആഴ്ച നിങ്ങള്‍ കഠിനാധ്വാനത്തോടെ ജോലികള്‍ പൂര്‍ത്തിയാക്കേണ്ടിവരും. നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ വിശ്വാസം നേടാന്‍ ശ്രദ്ധിക്കുക. വന്നുചേരുന്ന അവസരങ്ങള്‍ കൈയ്യില്‍ നിന്ന് തട്ടിത്തെറിപ്പിക്കരുത്. വ്യാപാരികള്‍ ഈ ആഴ്ചയില്‍ പുതിയതൊന്നും ആരംഭിക്കരുത്. വീട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ നിങ്ങളുടെ കോപം നിയന്ത്രിക്കുക. ആരോഗ്യപരമായി ഈയാഴ്ച നിങ്ങള്‍ക്ക് ചെറിയ പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം.



Click it and Unblock the Notifications











