Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നത് ഇതെല്ലാമാണ്
ഇനി വരുന്ന ആഴ്ച നിങ്ങളുടെ രാശിഫലം ഏത് തരത്തിലാണ് എന്ന് അറിയാൻ താൽപ്പര്യമില്ലേ? നേട്ടങ്ങൾ തന്നെയാണ് എന്നും നിങ്ങളുടെ രാശിഫലം ആഗ്രഹിക്കുന്നത്. സൂര്യ രാശിപ്രകാരം എന്തൊക്കെ മാറ്റങ്ങൾ നിങ്ങളുടെ ഈ ആഴ്ച എന്തൊക്കെ പ്രത്യേകതകൾ ഉണ്ട് എന്ന് നോക്കാം.
ഈ ആഴ്ചയിലെ രാശിഫലത്തെ കുറിച്ച് അറിയുന്നതിന് വേണ്ടി ഇത് വായിക്കൂ. ആഴ്ചയിൽ ദിവസം നേട്ടമാണോ കോട്ടമാണോ നിങ്ങള്‍ക്ക് എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാർക്ക് ഈ ആഴ്ച സാമ്പത്തിക നേട്ടങ്ങൾക്കുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും പിന്തുണ ഉണ്ടാവുന്നുണ്ട്. പ്രണയ ബന്ധത്തിൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിതമായ നേട്ടങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. എങ്കിലും അൽപം ശ്രദ്ധിക്കേണ്ടതാണ്. കടം കൊടുക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണം.

ഇടവം രാശി
ഇടവം രാശിക്കാർക്ക് ഈ ആഴ്ച പല പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടുന്നതിനുള്ള സാധ്യതയുണ്ട്. വീട് പണി തുടങ്ങുന്നതിന് വേണ്ടി ശ്രമിക്കുന്നു. പല വിധത്തിലുള്ള യാത്രകളും അലച്ചിലുകളും നിങ്ങളെ ബാധിക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തേത്. ആരോഗ്യത്തിന്റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കാവുന്നതാണ്.

മിഥുനം രാശി
പ്രണയത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികൾ ജീവിതകാലം മുഴുവൻ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷകരമായിരിക്കും എങ്കിലും പല കാര്യങ്ങളിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിക്ഷേപങ്ങൾ നേട്ടങ്ങൾ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അഭിപ്രായവ്യത്യാസങ്ങൾ പല വിധത്തില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

കർക്കിടകം രാശി
എടുത്ത് ചാടി ഒരു തീരുമാനങ്ങൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. മറ്റുള്ളവരിൽ നിന്ന് അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുന്നതിന് ഈ ആഴ്ച നിങ്ങൾക്ക് സാധ്യതയുണ്ട്. ബിസിനസിൽ ലാഭം ഉണ്ടാവുന്നുണ്ട്. അനുകൂല സമയമായിരിക്കും നിങ്ങൾക്ക് ഈ ആഴ്ച. പങ്കാളിയിൽ നിന്നും അൽപം പ്രതിസന്ധികൾ പെരുമാറ്റ പ്രശ്നങ്ങളും നിങ്ങൾ അനുഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ചിങ്ങം രാശി
മാനസിക സംഘർഷങ്ങൾ നിങ്ങളെ ഈ ആഴ്ച ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പല നിക്ഷേപങ്ങളിൽ നിന്നും ലാഭം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയം വിജയത്തിലെത്തിക്കുന്നതിനുള്ള സമയവും കൂടിയാണ് ഈ ആഴ്ച. ദൂരയാത്രകൾ പലപ്പോഴും നിങ്ങളെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും.

കന്നി രാശി
മാനസിക സംഘർഷങ്ങൾ നിങ്ങൾക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ദീർഘകാലമായി നിങ്ങളെ അലട്ടിയിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഈ ആഴ്ച സാധിക്കുന്നുണ്ട്. ചിലവ് നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തിന്‍റെ കാര്യത്തിൽ അൽപം കൂടുതൽ പ്രാധാന്യം നൽകണം. അല്ലെങ്കിൽ അത് കുടുംബ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

തുലാം രാശി
തുലാം രാശിക്കാർക്ക് വിവാഹം നടക്കുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹക്കാര്യത്തിൽ തീരുമാനം ആവുന്നതും ഈ ആഴ്ചയാണ്. സാമ്പത്തിക നേട്ടങ്ങൾ പലപ്പോഴും നിങ്ങളെ സഹായിക്കുന്നുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും എന്നതാണ് മറ്റൊരു കാര്യം. ജോലിക്കാര്യത്തില്‍ ഉയർച്ചയും നേട്ടങ്ങളും ഉണ്ടാവുന്നുണ്ട്. മേലധികാരിയുടെ അംഗീകാരം ലഭിക്കുന്നുണ്ട്.

വൃശ്ചികം രാശി
സമ്മർദ്ദമേറിയ കാര്യങ്ങളിലൂടെ കടന്നു പോവുന്ന ആഴ്ചയായിരിക്കും. കുട്ടികൾക്ക് പ്രാധാന്യം നൽകുന്ന മാതാപിതാക്കൾ ആയിരിക്കും നിങ്ങൾ. പങ്കാളിയുമായി മികച്ച സമയം ചിലവഴിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കും. ആശങ്കകൾ നിങ്ങളുടെ ജീവിതത്തിൽ വളരെയധികം ബാധിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധികൾ ഒന്നും തന്നെ ഉണ്ടാവുന്നില്ല.

ധനു രാശി
ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നതിനുള്ള സാധ്യതയുണ്ട്. ഏറെ നാളായി നിലനിൽക്കുന്ന ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹം ആലോചിക്കുന്നവർക്ക് നടക്കുന്നതിനുള്ള സാധ്യതയുണ്ട്. ഒരിക്കലും ഒരു കാര്യത്തിലും എടുത്ത് ചാട്ടം ഉണ്ടാവരുത്.

മകരം രാശി
സുഹൃത്തുക്കൾക്ക് വളരെയധികം പ്രാധാന്യം നൽകുന്ന ആഴ്ചയായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും സാമ്പത്തിക കാര്യങ്ങൾ വളരെയധികം നേട്ടങ്ങൾ ഉണ്ടാക്കുന്ന ഒരു ആഴ്ചയായിരിക്കും. ഇത് കൂടാതെ പൊതുവേ ഗുണകരമായ ഒരു ആഴ്ച കൂടിയായിരിക്കും ഈ ആഴ്ച.

കുംഭം രാശി
കുംഭം രാശിക്കാർക്ക് ഈ വരുന്ന ആഴ്ച പ്രധാനപ്പെട്ട പല പദ്ധതികളും നടപ്പിലാക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രധാനപ്പെട്ട വ്യക്തികളുമായി കൂടിക്കാഴ്ചക്കുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ ശ്രദ്ധ അൽപം വേണ്ടതാണ്. വിവാഹിതരായവർക്ക് നല്ല ആഴ്ചയായിരിക്കും എന്നതാണ് സത്യം. ഇവര്‍ക്ക് ബന്ധങ്ങളിൽ സംതൃപ്തി കണ്ടെത്തുന്നതിനുള്ള സാധ്യതയുണ്ട്.

മീനം രാശി
മീനം രാശിക്കാർക്ക് ഈ ആഴ്ച ദീർഘദൂര യാത്രകളും അലച്ചിലുകളും എല്ലാം ഉണ്ടാവുന്നുണ്ട്. ഇഷ്ട ഭക്ഷണം കഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്തുള്ള പങ്കാളിയുടെ അടുത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള ഭാഗ്യം ഉണ്ട്. സാമ്പത്തിക നില മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം അനുകൂലമായിരിക്കും മീനം രാശിക്കാർക്ക് ഈ ആഴ്ച.



Click it and Unblock the Notifications
