ഈ ആഴ്ച ഇവര്‍ക്ക് നല്ലതല്ല

ഒരു പുതിയ മാസത്തിലേക്ക് നമ്മള്‍ കാലെടുത്തുവയ്ക്കുകയാണ്. പോയകാര്യങ്ങളെ ആലോചിച്ചിരിക്കാതെ വരാനുള്ള നല്ല നാളുകളെക്കുറിച്ച് ആലോചിക്കുക. നിങ്ങളുടെ ഈ ആഴ്ച ആര്‍ക്കൊക്കെ നല്ലതാണെന്നും മോശമാണെന്നും നമുക്ക് നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ജോലി സംബന്ധമായ കാര്യങ്ങളില്‍ അത്ര നല്ലതല്ല ഈ ആഴ്ച. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരും. മേലുദ്യോഗസ്ഥലോട് സംസാരിക്കുന്നത് സൂക്ഷിച്ചു മതി. അവിടെയും ഇവിടെയും സമയം പാഴാക്കി ഉഴപ്പരുത്, നിങ്ങളുടെ ജോലിയില്‍ ശ്രദ്ധിക്കുക. സഹപ്രവര്‍ത്തകരുമായി വഴക്കുണ്ടാക്കുന്നത് ഉത്തമമല്ല. അത് നിങ്ങള്‍ വിവാദങ്ങളില്‍ പെടുത്തിയേക്കാം.

ആത്മാര്‍ത്ഥമായി നിങ്ങള്‍ക്ക് അടുപ്പമുള്ളവരോട് നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള അനുകൂല സമയമാണ് ഈയാഴ്ച. നിങ്ങളുടെ ചിന്തകള്‍ പങ്കാളിയുമായി പങ്കിടാം. നിങ്ങളുടെ പങ്കാളിക്കൊപ്പം ഈയാഴ്ച സന്തോഷത്തോടെ കഴിയാവുന്നതാണ്. വീട്ടിലെ ഒരു വനിതാ അംഗത്തിന്റെ സഹതാപം നിങ്ങള്‍ക്ക് ലഭിക്കും. ഈ ആഴ്ച നിങ്ങളുടെ ആരോഗ്യം വളരെ മികച്ചതായിരിക്കും. എന്നാല്‍ സാമ്പത്തിക രംഗത്ത് ഈ ആഴ്ച അത്ര മികച്ചതായിരിക്കില്ല. അല്‍പം ശ്രദ്ധയോടെ പണം ചെലവഴിക്കുന്നതാണ് നല്ലത്. ഈ ആഴ്ച ഒരു ചെറിയ യാത്രയും പ്രതീക്ഷിക്കുന്നു.

ഇടവം രാശി

ഇടവം രാശി

ആഴ്ചയുടെ തുടക്കത്തില്‍ ചില പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടാകും. തെറ്റായ വിവരങ്ങള്‍ നല്‍കി നിങ്ങളെ ചില ആളുകള്‍ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിക്കും. അത്തരം ആളുകളില്‍ നിന്ന് നിങ്ങള്‍ അകന്നുനില്‍ക്കുന്നതാണ് നല്ലത്. ജോലിസ്ഥലത്ത് ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. നിങ്ങള്‍ക്ക് ജോലി സംബന്ധമായി സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ടെങ്കില്‍ മേലുദ്യോഗസ്ഥരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാവുന്നതാണ്.

ചില പ്രധാന പ്രശ്‌നങ്ങളില്‍ ഈ ആഴ്ച നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പൂര്‍ത്തിയാകാത്ത ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. പ്രയാസകരമായ സമയങ്ങളില്‍ പോലും നിങ്ങള്‍ ധൈര്യത്തോടെ പ്രവര്‍ത്തിക്കും. പണത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച ഇടവം രാശിക്കാര്‍ക്ക് മികച്ചതായിരിക്കും.

മിഥുനം രാശി

മിഥുനം രാശി

മുമ്പത്തെ ആഴ്ചയേക്കാള്‍ എന്തുകൊണ്ടും മികച്ചതാണ് മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച. ജോലിസ്ഥലത്ത് നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ അല്‍പം വര്‍ദ്ധിച്ചേക്കാം. നിങ്ങള്‍ കനത്ത ജോലിഭാരത്തിലായിരിക്കുമെങ്കിലും വിഷമിക്കേണ്ട മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ആസൂത്രണ മികവോടെ കൃത്യസമയത്ത് നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കുന്നതില്‍ നിങ്ങള്‍ക്ക് വിജയിക്കാനാകും. നിങ്ങളുടെ മേലുദ്യോഗസ്ഥരും നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കും. ജീവിതത്തില്‍ വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

നിങ്ങളുടെ പങ്കാളിയോട് വൈകാരികമായ അടുപ്പം കാണിക്കാന്‍ നിങ്ങള്‍ ശ്രമിക്കുക. അതുവഴി അവര്‍ക്ക് നിങ്ങള്‍ എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് അറിയാന്‍ കഴിയും. സാധിക്കുമെങ്കില്‍ ഈ ആഴ്ച അവരുമൊത്ത് ഒരു ചെറിയ യാത്ര പോവുക. സാമ്പത്തിക കാര്യത്തില്‍ ഈയാഴ്ച നല്ല സമയമാണ്. ദീര്‍ഘകാല നിക്ഷേപം നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. ഈ ആഴ്ച ആരോഗ്യവും നന്നായിരിക്കും. പ്രമേഹ രോഗികള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കുറച്ച് കാലമായി നിങ്ങള്‍ക്ക് മോശം സമയമായിരിക്കാം. നിരന്തരമായ പരാജയം നിങ്ങളുടെ ഉത്സാഹം കുറച്ചിട്ടുണ്ടെങ്കിലും നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുള്ള സമയമാണിത്. എല്ലാവരുടെയും മുന്നില്‍ നിങ്ങളുടെ കഴിവുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കുക. അങ്ങനെ ആളുകള്‍ നിങ്ങളുടെ കഴിവ് അറിയാന്‍ തുടങ്ങും.

മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നുണ്ടെങ്കില്‍ കര്‍ക്കിടക രാശിക്കാര്‍ ധ്യാനം പരിശീലിക്കുന്നത് ഉത്തമമാണ്. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ പുറത്തുനിന്നുള്ളവരെ അനുവദിക്കരുത്. ഈ ആഴ്ച സാമ്പത്തിക രംഗത്ത് മികച്ചതായിരിക്കും. പഴയ നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും. നിങ്ങള്‍ പങ്കാളിയെ തിരയുന്ന അവിവാഹിതനാണെങ്കില്‍ കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടിവരും.

ചിങ്ങം രാശി

ചിങ്ങം രാശി

വിവാഹിതരായ ദമ്പതികള്‍ക്ക് ഈ ആഴ്ച വിശേഷപ്പെട്ടതായിരിക്കും. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളില്‍ നിന്ന് ഒരു പ്രത്യേക സമ്മാനം പ്രതീക്ഷിക്കാം. നിങ്ങളുടെ പ്രണയിനിയുമായി നിങ്ങള്‍ മികച്ച സമയം ചെലവഴിക്കുകയും നിങ്ങളുടെ ഓര്‍മ്മകളെ പുനരുജ്ജീവിപ്പിക്കുയും ചെയ്യും. നിങ്ങളുടെ സ്ഥിരോത്സാഹത്തെയും കഴിവുകളെയും ആളുകള്‍ വിലമതിക്കും. സാമ്പത്തിക രംഗത്ത് ഈ ആഴ്ച നേട്ടമുണ്ടാകും. ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക ശ്രമങ്ങളില്‍ വിജയം നേടാന്‍ സാധ്യതയുണ്ട്.

നിങ്ങളുടെ സന്തോഷം ഈ ആഴ്ച ഇരട്ടിയാകും. മറ്റുള്ളവരുമായി നിങ്ങള്‍ കൃത്യതയോടെ ഇടപെടുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ ഈ ആഴ്ച ഉണ്ടായേക്കാം. നിങ്ങളുടെ മനോഭാവം വിമര്‍ശിക്കപ്പെട്ടേക്കാം. നിങ്ങളുടെ ബഹുമാനവും അന്തസ്സും ചോദ്യംചെയ്യപ്പെട്ടേക്കാം. ജോലിസ്ഥലത്ത് ഈ ആഴ്ച സാധാരണമായിരിക്കും

കന്നി രാശി

കന്നി രാശി

ഏറെക്കാലത്തിനുശേഷം നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് സുഖവും സുരക്ഷിതത്വവും അനുഭവപ്പെടും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും പ്രകടനം മെച്ചപ്പെടുകയും ചെയ്യും. മുതിര്‍ന്നവര്‍ നിങ്ങളുടെ കഴിവിനെ വിലമതിക്കും. ബുദ്ധിയും വിവേകവും ഉപയോഗിച്ച് പ്രതിസന്ധി ഘട്ടങ്ങളെ എളുപ്പത്തില്‍ നേരിടാന്‍ കഴിയും. നിങ്ങള്‍ ബിസിനസുകാരനാണെങ്കില്‍ നിങ്ങളുടെ ബിസിനസിന് സഹായകമായേക്കാവുന്ന ആളുകളെ ഈ ആഴ്ച കണ്ടുമുട്ടിയേക്കാം.

കുടുംബകാര്യങ്ങളില്‍ കന്നി രാശിക്കാര്‍ ഈ ആഴ്ച കരുതല്‍ നല്‍കേണ്ടതുണ്ട്. നിങ്ങളുടെ സ്‌നേഹവും സഹകരണവും അവര്‍ക്ക് ആവശ്യമയി വന്നേക്കാം. പണം സമ്പാദിക്കാന്‍ ഈ ആഴ്ച നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചേക്കാം. വ്യക്തിപരമായ ജീവിതത്തിന് ഈ ആഴ്ച വളരെ പ്രധാനപ്പെട്ടതാണ്. ചില പ്രധാന പ്രശ്‌നങ്ങളെ ഈ ആഴ്ച നിങ്ങള്‍ അഭിമുഖീകരിച്ചേക്കാം. വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഈ ആഴ്ച മികച്ചതായിരിക്കും.

തുലാം രാശി

തുലാം രാശി

സാമ്പത്തിക രംഗത്ത് ഈ ആഴ്ച നിങ്ങള്‍ക്ക് ഗുണകരമായിരിക്കും. അടുത്തിടെ നിങ്ങള്‍ ഏതെങ്കിലും പുതിയ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടെങ്കില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് അതില്‍ ഇരട്ടി ആനുകൂല്യം ലഭിച്ചേക്കാം. കടം നല്‍കിയ പണം തിരിച്ചുകിട്ടാനും ഈ ആഴ്ച സാധ്യതയുണ്ട്. നിങ്ങളുടെ എല്ലാ പ്രവര്‍ത്തികളും നിങ്ങള്‍ക്ക് വിജയമായി ഭവിക്കും. ഫലങ്ങള്‍ പ്രതീക്ഷിച്ചതുപോലെ ആയിരിക്കും.

നിങ്ങളുടെ പ്രവര്‍ത്തികള്‍ മെച്ചപ്പെട്ടതാക്കാന്‍ മുതിര്‍ന്നവര്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കും. ഈ ആഴ്ച നിങ്ങളുടെ ജോലിയും വളരെയധികം അനുമോദനം അര്‍ഹിക്കുന്നതായിരിക്കും. രാഷ്ട്രീയവുമായി ബന്ധമുള്ളവരാണ് നിങ്ങളെങ്കില്‍ ഈ ആഴ്ച സ്ഥിതി വളരെ അനുകൂലമാകും. വ്യക്തിജീവിതത്തില്‍ ഈ ആഴ്ച വലിയ മാറ്റമുണ്ടാകാം. വിവാഹിതരായ ദമ്പതികള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.

വൃശ്ചികം രാശി

വൃശ്ചികം രാശി

ഈ ആഴ്ച നിങ്ങള്‍ക്ക് തിരക്കുപിടിച്ചതായിരിക്കും. എങ്കിലും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒത്തുകൂടാന്‍ തിയായ സമയം ലഭിക്കും. ചില ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഈ ആഴ്ച വൃശ്ചികം രാശിക്കാര്‍ ഏര്‍പ്പെട്ടേക്കാം. നിങ്ങളുടെ ബിസിനസ്സുമായി ബന്ധപ്പെട്ട് ഒരു വലിയ ഓര്‍ഡര്‍ ലഭിക്കാന്‍ ഈ ആഴ്ച സാധ്യതയുണ്ട്. ഏറ്റെടുത്ത ജോലികള്‍ തീര്‍ക്കാത്തതു കാരണം നിങ്ങളുടെ മേലുദ്യോഗസ്ഥരെ മുഷിപ്പിക്കേണ്ടതായി വരും. അതിനാല്‍ അത്തരം ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക.

നിങ്ങളുടെ ഇണയുടെ സ്‌നേഹവും സഹകരണവും നിങ്ങള്‍ക്ക് ഊര്‍ജ്ജം പകരും. നിങ്ങളുടെ ബന്ധം ദൃഢമായി തുടരും. സാമ്പത്തിക രംഗത്ത് ഈ ആഴ്ച മികച്ചതായിരിക്കും. ഏതെങ്കിലും തരത്തിലുള്ള തിടുക്കവും പരിഭ്രാന്തിയും ഈ ആഴ്ച നിങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. പ്രണയത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച ഉയര്‍ച്ചതാഴ്ചകള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ പെരുമാറ്റം മയപ്പെടുത്തേണ്ടതുണ്ട്. നിങ്ങളുടെ സംസാരം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.

ധനു രാശി

ധനു രാശി

ഈ ആഴ്ച പണത്തെക്കുറിച്ചോര്‍ത്ത് വേവലാതികള്‍ വന്നേക്കാം. വളരെയധികം പരിശ്രമിച്ചിട്ടും വിജയം കൈവരിക്കാനാവാത്തതില്‍ നിങ്ങള്‍ അസ്വസ്ഥരായിരിക്കും. നിങ്ങളുടെ ചില പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കാന്‍ വായ്പ എടുക്കേണ്ടി വന്നേക്കാം. ഈ ആഴ്ച നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തണമെങ്കില്‍ മികച്ച സാമ്പത്തിക പദ്ധതി തന്നെ തയ്യാറാക്കേണ്ടതായുണ്ട്.

ഈ ആഴ്ച നിങ്ങള്‍ക്ക് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാകും. അത്തരം വെല്ലുവിളികളെ നിങ്ങള്‍ ധൈര്യപൂര്‍വ്വം നേരിടുക. നിങ്ങള്‍ ഉദ്യോഗാര്‍ത്ഥിയാണെങ്കില്‍ ഈ ആഴ്ച മികച്ചതാണ്. എല്ലാ ജോലികളും നിങ്ങള്‍ പൂര്‍ത്തിയാക്കും. ക്ഷീണവും നിരാശയും തോന്നുന്നുണ്ടെങ്കില്‍ നിങ്ങളുടെ പങ്കാളിയുമൊത്ത് ഒരു ഉല്ലാസയാത്ര പോകാവുന്നതാണ്. ഇത് ഒന്നിച്ചു നല്ല സമയം ചെലവഴിക്കാനുള്ള അവസരവുമാകും. ആരോഗ്യം ഈ ആഴ്ച നിങ്ങള്‍ക്ക് നല്ലതല്ല.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച സാമ്പത്തിക രംഗം മികച്ചതായിരിക്കും. നിങ്ങള്‍ ഒരു നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എല്ലാ വശങ്ങളും അറിഞ്ഞിരിക്കുക. നിങ്ങളുടെ ഇണയുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നതില്‍ നിങ്ങള്‍ക്ക് അല്‍പ്പം ബുദ്ധിമുട്ട് നേരിട്ടേക്കാം. നിങ്ങള്‍ അവരോട് മനസുതുറന്ന് സംസാരിക്കേണ്ടത് പ്രധാനമാണ്. വീട്ടിലെ മുതിര്‍ന്നവരുമായോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് അടുപ്പമുള്ളവരോടോ നിങ്ങളുടെ പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കുക. ഇത് നിങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഉപകരിച്ചേക്കാം. ഈ ആഴ്ച നിങ്ങള്‍ ചില സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.

വീട്ടിലും ഓഫീസിലും നിങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രണയമുള്ളവര്‍ക്ക് ഈ ആഴ്ച വളരെ വിശേഷപ്പെട്ടതായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി സത്യസന്ധത പുലര്‍ത്തുക. നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കുക. ഈ ആഴ്ചയുടെ അവസാനത്തില്‍ നിങ്ങള്‍ക്ക് ഒരു ദൂരയാത്ര വേണ്ടിവന്നേക്കാം.

കുംഭം രാശി

കുംഭം രാശി

ദമ്പതികള്‍ക്ക് ഈ ആഴ്ച നല്ലതല്ല. നിങ്ങളെ സന്തോഷിപ്പിക്കുന്ന പഠനനിലവാരം നിങ്ങളുടെ കുട്ടികള്‍ കാഴ്ചവയ്ക്കും. ജോലിസംബന്ധമായി ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. ബിസിനസ്സ് സംബന്ധമായി ഈ ആഴ്ച നിങ്ങള്‍ക്ക് തിരക്കുപിടിച്ചതായിരിക്കും. അപായപ്പെടുത്തുമെന്നതിനാല്‍ നിങ്ങളുടെ ശത്രുക്കളെ ഈ ആഴ്ച ശ്രദ്ധിക്കേണ്ടതായുണ്ട്.

നിങ്ങളുടെ ആരോഗ്യം ആഴ്ചയുടെ തുടക്കത്തില്‍ നന്നാകില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ പുരോഗതി ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ എല്ലായ്‌പ്പോഴത്തേതും പോലെ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും. നിങ്ങളുടെ സാമ്പത്തിക ശ്രമങ്ങള്‍ ഈ ആഴ്ച വിജയം കാണും. നിങ്ങള്‍ക്ക് വിലയേറിയ എന്തെങ്കിലും ഒന്ന് ഈ ആഴ്ച ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ ആഴ്ച നിങ്ങള്‍ യാത്ര കഴിയുന്നതും ഒഴിവാക്കണം.

മീനം രാശി

മീനം രാശി

വ്യക്തിപരവും തൊഴില്‍പരവുമായി ജീവിതത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് അനുകൂലമായ നിരവധി മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ വീട്ടില്‍ ഒരു മതപരമായ ചടങ്ങ് സംഘടിപ്പിക്കാം. വീട്ടില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്‌നേഹവും സൗഹൃദവും വര്‍ദ്ധിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള വൈരാഗ്യം അവസാനിക്കും. സാമ്പത്തികപരമായി ഈ ആഴ്ച നിങ്ങള്‍ക്ക് മികച്ചതാണ്. പണം സമ്പാദിക്കാനും കൈവരാനും സാധിക്കും.

ജോലിസ്ഥലത്ത് ഈ ആഴ്ച സമ്മിശ്രമായിരിക്കും അവസ്ഥ. ബിസിനസുകാര്‍ക്ക് ഈ ആഴ്ച പുതിയ സംരംഭങ്ങളില്‍ പണം നിക്ഷേപിക്കാന്‍ കഴിയും. ദമ്പതികള്‍ക്ക് നല്ല സമയമായിരിക്കും. നിങ്ങളുടെ ബന്ധത്തിന്റെ മാധുര്യമേറും. കുട്ടികളെ സംബന്ധിച്ച നല്ല വാര്‍ത്ത നിങ്ങളുടെ സന്തോഷം വര്‍ദ്ധിപ്പിക്കും. അവിവാഹിതര്‍ക്കായി നല്ല ചില വിവാഹാലോചനകള്‍ വന്നേക്കാം. നിങ്ങളുടെ ആരോഗ്യവും ഈ ആഴ്ച മികച്ചതായിരിക്കും.

Story first published: Sunday, December 1, 2019, 6:00 [IST]
X
Desktop Bottom Promotion