Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
Finance Horoscope: പണം ഒരു പ്രശ്നമാകില്ല, ബാക്കിവച്ച സ്വപ്നങ്ങള്‍ നടത്തിയെടുക്കുന്ന 7 ദിനം
മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ ആഴ്ചയ്ക്ക് തുടക്കമായി. ജ്യോതിഷപരമായി വളരെ പ്രാധാന്യമുള്ള ആഴ്ച തന്നെയാണിത്. പ്രധാനപ്പെട്ട ചില വ്രത ദിനങ്ങളും ഗ്രഹചലനങ്ങളും ഈ ആഴ്ച വരുന്നുണ്ട്. മാര്‍ച്ച് 12ന് ശുക്രന് കുഭത്തിനും മാര്‍ച്ച് 14ന് സൂര്യന് മീനത്തിലും സഞ്ചരിച്ചുതുടങ്ങും. ജാതകം അനുസരിച്ച്, ഈ ആഴ്ച എല്ലാ രാശിക്കാര്‍ക്കും പ്രാധാന്യമുള്ളതായിരിക്കും. ഈ ആഴ്ച ചില രാശിക്കാര്‍ക്ക് സാമ്പത്തിക മേഖലയില്‍ നേട്ടങ്ങള്‍ ലഭിക്കും. ചില രാശിക്കാര്‍ക്ക് പണത്തിന് ക്ഷാമം നേരിടേണ്ടി വന്നേക്കാം. ഈ ആഴ്ച മാര്‍ച്ച് 10 മുതല്‍ 16 വരെ സാമ്പത്തിക കാര്യത്തില്‍ സ്ഥിതി എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ സാമ്പത്തിക വാരഫലം വായിക്കൂ.
മേടം
ഈ ആഴ്ച ബിസിനസ്സില്‍ എന്തെങ്കിലും പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ്, എല്ലാ വശങ്ങളും നന്നായി പരിശോധിക്കുക. ഈ ആഴ്ച ബിസിനസ് മേഖലയില്‍ വലിയ നിക്ഷേപങ്ങള്‍ നടത്തുന്നത് ഒഴിവാക്കുക. അല്ലാത്തപക്ഷം നഷ്ടം സഹിക്കേണ്ടി വന്നേക്കാം. നിങ്ങള്‍ക്ക് അറിയാവുന്ന ഒരാളില്‍ നിന്ന് ഈ ആഴ്ച നിങ്ങള്‍ക്ക് വലിയ വിശ്വാസവഞ്ചന നേരിടേണ്ടി വന്നേക്കാം.

ഇടവം
ഈ ആഴ്ച എന്തെങ്കിലും പുതിയ ജോലി ആരംഭിക്കുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ തട്ടിപ്പുകള്‍ക്ക് ഇരയായേക്കാം. എന്തെങ്കിലും വലിയ കാര്യമോ പുതിയ ജോലിയോ ആരംഭിക്കുന്നതിന് മുമ്പ്, എല്ലാം കൃത്യമായി ശ്രദ്ധിക്കുക.
മിഥുനം
ഈ ആഴ്ച സാമ്പത്തിക സ്ഥിതിയില്‍ വലിയ ലാഭത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ ജോലിസ്ഥലത്ത് ചില പ്രധാന മാറ്റങ്ങള്‍ വരുത്താന്‍ നിങ്ങള്‍ പദ്ധതിയിട്ടേക്കാം, അത് നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും. നിങ്ങള്‍ ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുകയാണെങ്കില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും.
കര്‍ക്കിടകം
ഈ ആഴ്ച ആദ്യ പകുതിയില്‍ നിങ്ങള്‍ ബിസിനസ്സില്‍ വലിയ നഷ്ടം കാണും. ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ വലിയ ഇടപാടുകള്‍ നടത്തുന്നത് ശരിയല്ല. നിങ്ങളുടെ ജോലിസ്ഥലം മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ആഴ്ചയുടെ രണ്ടാം പകുതിയില്‍ തീരുമാനം എടുക്കുക. വിജയം ലഭിക്കും. അറിയാത്ത ആര്‍ക്കും പണം കടം കൊടുക്കരുത്.
ചിങ്ങം
ഈ ആഴ്ച നിങ്ങളുടെ പുരോഗതിയുടെ പാത തുറക്കും. ഈ ആഴ്ച നിങ്ങളുടെ തീര്‍പ്പാക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കാനാകും. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ബിസിനസ്സില്‍ വലിയ നിക്ഷേപങ്ങള്‍ നടത്താന്‍ നിങ്ങള്‍ക്ക് കഴിയും, അത് നിങ്ങളുടെ വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കും. ഈ ആഴ്ച നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല പിന്തുണ ലഭിക്കും. നിങ്ങളുടെ ജോലിയില്‍ പുരോഗതി കാണും.
കന്നി
സാമ്പത്തിക കാഴ്ചപ്പാടില്‍ ഈ ആഴ്ച സാധാരണമായിരിക്കും. ബിസിനസ്സില്‍ സ്ഥിതി സാധാരണമായിരിക്കും. നിങ്ങള്‍ക്ക് ചില പുതിയ ജോലികള്‍ ആരംഭിക്കാന്‍ ആസൂത്രണം ചെയ്യാം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ ലഭിക്കും. ഈ ആഴ്ച നിങ്ങള്‍ക്ക് വസ്തുവകകളിലും മറ്റും വലിയ നിക്ഷേപങ്ങള്‍ നടത്താം, അത് ഭാവിയില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്‍കും.
തുലാം
ആഴ്ചയുടെ തുടക്കത്തില്‍, നിങ്ങള്‍ക്ക് എവിടെ നിന്നെങ്കിലും വലിയ സാമ്പത്തിക സഹായം ലഭിച്ചേക്കാം. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പുനരാരംഭിക്കാനാകുും. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് എവിടെ നിന്നെങ്കിലും ഒരു പുതിയ തൊഴില്‍ ഓഫര്‍ ലഭിച്ചേക്കാം, അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ജോലിയിലുള്ളവര്‍ക്ക് അവരുടെ ജോലിസ്ഥലത്ത് ഉദ്യോഗസ്ഥരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും.
വൃശ്ചികം
ഈ ആഴ്ച നിങ്ങളുടെ ജോലിസ്ഥലത്ത് മാറ്റങ്ങള്‍ വരുത്തിയേക്കാം. ചില പുതിയ ജോലികള്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്, അതില്‍ നിങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും വലിയ സാമ്പത്തിക സഹായം നല്‍കും. അത് നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും. വസ്തുവകകളിലും മറ്റും വലിയ നിക്ഷേപം നടത്താനുള്ള സാധ്യത ഈ ആഴ്ചയുണ്ട്.
ധനു
ഈ ആഴ്ച നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ഇടിവ് കാണും, അതിനുള്ള ഒരു പ്രധാന കാരണം ആരോഗ്യമായിരിക്കാം. ഈ ആഴ്ച നിങ്ങളുടെ ജോലിസ്ഥലം മാറ്റുന്നത് നിങ്ങള്‍ക്ക് നല്ലതല്ല. ആഴ്ചയുടെ രണ്ടാം പകുതിയില്‍ എവിടെ നിന്നെങ്കിലും പ്രത്യേക സാമ്പത്തിക സഹായം സ്വീകരിച്ച് നിങ്ങളുടെ തീര്‍പ്പാക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കും.
മകരം
ഈ ആഴ്ച നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ഇടിവ് അനുഭവപ്പെടും. പണം കൃത്യസമയത്ത് ലഭിക്കാത്തതിനാല്‍ നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. ഈ ആഴ്ച നിങ്ങളുടെ ജോലിസ്ഥലത്ത് വലിയ മാറ്റങ്ങള്‍ വരുത്തുന്നത് ഒഴിവാക്കുക. ആഴ്ചയുടെ രണ്ടാം പകുതിയില്‍ നിങ്ങള്‍ക്ക് ഒരു വലിയ നേട്ടം ലഭിച്ചേക്കാം, അതിനാല്‍ സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും.
കുംഭം
ഈ ആഴ്ച നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് ചില വലിയ വിജയം നേടാന്‍ കഴിയും. ഒരു പ്രത്യേക വ്യക്തി മുഖേന നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് ഒരു വലിയ നേട്ടം ലഭിച്ചേക്കാം, അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. സ്വന്തമായി എന്തെങ്കിലും ജോലി തുടങ്ങാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ഈ ആഴ്ച തന്നെ അത് ചെയ്യാനാകും. പുതിയ വരുമാന മാര്‍ഗങ്ങള്‍ ലഭ്യമാകും.
മീനം
ഈ ആഴ്ച നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ വലിയ നേട്ടങ്ങള്‍ കാണും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ഒരു വലിയ ഓഫര്‍ ലഭിക്കാന്‍ പോകുന്നു. നിങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിക്കും. പുതിയ വരുമാന മാര്‍ഗങ്ങളും ലഭ്യമാകും. നിങ്ങളുടെ ബന്ധുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ധാരാളം സാമ്പത്തിക സഹായം ലഭിക്കും.



Click it and Unblock the Notifications