Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില്‍ ബുധാദിത്യ യോഗം: 12 രാശിക്കാര്‍ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വിചാരിച്ച കാര്യം നടക്കും, ധനലാഭം, ജോലിനേട്ടങ്ങളുള്ള ഈ ആഴ്ച; സാമ്പത്തിക വാരഫലം
ഓഗസ്റ്റ് മാസത്തിന്റെ അവസാന വാരം ആരംഭിക്കാന്‍ പോകുന്നു. പുതിയ മാസമായ സെപ്തംബര്‍ മാസം ഈ ആഴ്ചയില്‍ ആരംഭിക്കും. പ്രതിവാര സാമ്പത്തിക ജാതകത്തിന്റെ ഈ ലക്കത്തില്‍, ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 02 വരെയുള്ള പ്രവചനങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് മനസിലാക്കാം. ഈ ആഴ്ച ചില രാശിക്കാര്‍ക്ക് സാമ്പത്തിക മേഖലയില്‍ പുരോഗതിക്കുള്ള മികച്ച അവസരങ്ങള്‍ ലഭിക്കും.
ഇതോടൊപ്പം, ചില രാശിചിഹ്നങ്ങള്‍ക്ക് സാമ്പത്തിക ഭാരം വര്‍ദ്ധിക്കുകയും ചെയ്യും. ശുഭദിനങ്ങള്‍ നിറഞ്ഞ ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ എന്ന് അറിയാന്‍ താല്പര്യമുണ്ടോ? തൊഴില്‍, സാമ്പത്തികം, ബിസിനസ്സ് എന്നിവയുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ സാമ്പത്തിക വാരഫലം വായിക്കൂ.

മേടം
ഈ ആഴ്ച നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഒരു വലിയ പ്രോജക്റ്റില്‍ വിജയം നേടാനാകും. ആഴ്ചയുടെ ആദ്യ പകുതിയില്‍, തൊഴില്‍ മേഖലയില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാകും. ഈ ആഴ്ച നിങ്ങളുടെ കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും.
ഇടവം
സാമ്പത്തിക സ്ഥിതിയില്‍ ഈ ആഴ്ച ലാഭത്തിന് സാധ്യതയുണ്ട്. ഈ ആഴ്ച നിങ്ങള്‍ക്ക് ചില വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് ബിസിനസ്സില്‍ എന്തെങ്കിലും വലിയ മാറ്റം വരുത്താന്‍ കഴിയും. അതുവഴി നിങ്ങള്‍ക്ക് വരും കാലങ്ങളില്‍ ലാഭം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷന് ലഭിക്കാന്‍ സാധ്യതയുണ്ട്.
മിഥുനം
ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ക്ക് വലിയ ഇടപാടുകള്‍ നടത്തുന്നത് ശരിയല്ല. ജോലിസ്ഥലത്ത് മാറ്റം വരുത്താന്‍ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, ആഴ്ചയുടെ രണ്ടാം പകുതിയില്‍ തീരുമാനം എടുക്കുക, വിജയം കൈവരിക്കും. ആര്‍ക്കും പണം കടംകൊടുക്കാതിരിക്കുക.
കര്‍ക്കിടകം
ആഴ്ചയുടെ തുടക്കത്തില്‍ എവിടെനിന്നെങ്കിലും വലിയ സാമ്പത്തിക സഹായം ലഭിക്കും. നിര്‍ത്തിയ ജോലികള്‍ വീണ്ടും ആരംഭിക്കാനാകും. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് എവിടെ നിന്നെങ്കിലും ഒരു പുതിയ തൊഴില്‍ ഓഫര്‍ ലഭിച്ചേക്കാം. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഈ ആഴ്ച തൊഴില്‍ മേഖലയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ നിങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. മേലുദ്യോഗസ്ഥരില്‍ നിന്ന് പൂര്‍ണ സഹകരണം ലഭിക്കും.
ചിങ്ങം
ഈ ആഴ്ച നിങ്ങളുടെ ജോലിയില്‍ എന്തെങ്കിലും പുതിയ മാറ്റങ്ങള്‍ വരുത്താം. നിങ്ങളുടെ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നിങ്ങള്‍ക്ക് വലിയ സാമ്പത്തിക സഹായം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി വര്‍ദ്ധിക്കും. സന്താനങ്ങള്‍ക്ക് ജോലിക്കും മറ്റും ഈ ആഴ്ച അവസരമുണ്ടാകും. വീടിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

കന്നി
ഈ ആഴ്ച നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ വളരെയധികം ഇടിവ് കാണും. നിങ്ങളുടെ ആരോഗ്യം ക്ഷയിച്ചേക്കാം. ബിസിനസ്സില്‍ നഷ്ടം സംഭവിക്കും. ഈ ആഴ്ച ജോലിസ്ഥലം മാറ്റുന്നത് നിങ്ങള്‍ക്ക് നല്ലതല്ല. ആഴ്ചയുടെ രണ്ടാം പകുതിയില്‍, നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാനാകു. ചില സ്രോതസ്സുകളില്‍ നിന്ന് പണം ലഭിക്കും.
തുലാം
സാമ്പത്തിക സ്ഥിതി കാരണം ഈ ആഴ്ച നിങ്ങള്‍ വിഷമിച്ചേക്കാം. ലോണ്‍ തിരിച്ചടക്കുന്നതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാം. മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടും. ശ്രദ്ധാപൂര്‍വം ചിന്തിച്ച് ബിസിനസ് ഇടപാടുകള്‍ നടത്തുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് ആരുടെയെങ്കിലും വലിയ സഹായം സ്വീകരിക്കേണ്ടിവന്നേക്കാം.
വൃശ്ചികം
സാമ്പത്തികമായി ഈ ആഴ്ച നിങ്ങള്‍ അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. കൊടുത്ത പണം തിരികെ ലഭിക്കാത്തതിനാല്‍ ജോലിയില്‍ തടസ്സം നേരിടും. നിങ്ങളുടെ അടുത്തുള്ള ഒരാളില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കേണ്ടി വന്നേക്കാം. ആഴ്ചയുടെ രണ്ടാം പകുതിയില്‍, ബിസിനസില്‍ ഉയര്‍ച്ച കാണും. വരും കാലങ്ങളില്‍ നേട്ടങ്ങള്‍ ലഭിക്കും.
ധനു
സാമ്പത്തികമായി ഈ ആഴ്ച നിങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്. ജോലിക്കാര്യത്തില്‍ നിങ്ങള്‍ക്ക് ഒരു സുപ്രധാന തീരുമാനം എടുക്കാം. നിങ്ങള്‍ക്ക് ഒരു വലിയ പങ്കാളിത്ത ഇടപാടിന്റെ ഭാഗമാകാന്‍ കഴിയും. അതുവഴി സാമ്പത്തിക സ്ഥിതിയില്‍ നേട്ടം കാണപ്പെടും. വരുമാനത്തിന്റെ പുതിയ വഴികള്‍ തുറക്കും, സാമ്പത്തിക സ്ഥിതിയില്‍ നേട്ടമുണ്ടാകും.

മകരം
സാമ്പത്തികമായി, ഈ ആഴ്ച നിങ്ങള്‍ക്ക് ചില നഷ്ടങ്ങള്‍ ഉണ്ടായേക്കാം. ബിസിനസില്‍ നിങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സംസാരത്തില്‍ സംയമനം പാലിക്കുക. സാമ്പത്തിക സ്ഥിതിയില്‍ ഇടിവ് വന്നേക്കാം.
കുംഭം
ഈ ആഴ്ച നിങ്ങള്‍ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അല്പം ആശങ്കപ്പെടേണ്ടി വന്നേക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യം വഷളായേക്കാം. ഈ ആഴ്ച പ്രധാന ജോലികളൊന്നും ആസൂത്രണം ചെയ്യരുത്, അതുപോലെ തന്നെ തൊഴില്‍ മേഖല മാറ്റുന്നത് നിങ്ങള്‍ക്ക് നല്ലതല്ല. പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നവര്‍ ജാഗ്രത പാലിക്കുക. അല്ലാത്തപക്ഷം നിങ്ങളുടെ ജോലിയില്‍ വലിയ നഷ്ടം സംഭവിച്ചേക്കാം.
മീനം
ഈ ആഴ്ച സാമ്പത്തിക സ്ഥിതിയില്‍ വലിയ ലാഭത്തിന് സാധ്യതയുണ്ട്. ഇതോടൊപ്പം, നിങ്ങളുടെ തൊഴില്‍ മേഖലയില്‍ വലിയ മാറ്റം വരുത്തുന്നതിനുള്ള ഒരു ആശയവും നിങ്ങളില്‍ ഉണ്ടായേക്കാം. അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍, ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ ഗുണകരമായിരിക്കും.



Click it and Unblock the Notifications

