Latest Updates
-
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്!
ജനുവരി (9-15); കരിയര്‍, സാമ്പത്തിക വാരഫലം; ഗ്രഹങ്ങളുടെ ശുഭഫലത്താല്‍ 12 രാശിക്കും ഈ ആഴ്ച നേട്ടങ്ങള്‍
ചൊവ്വയുടെ സംക്രമണവും മകരം രാശിയില്‍ സൂര്യന്റെ വരവും കൂടാതെ ബുധന്റെ ഉദയവുമുള്ള ആഴ്ചയാണിത്. ഈ ആഴ്ചയിലെ സാമ്പത്തിക, തൊഴില്‍ രാശിഫലത്തെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍, ഇത് മേടം, ചിങ്ങം രാശിക്കാര്‍ക്ക് നല്ല സമയമായിരിക്കും. മേടം രാശിയുടെ അധിപനായ ചൊവ്വയുടെയും ചിങ്ങം രാശിയുടെ അധിപനായ സൂര്യന്റെയും സംക്രമണം ഈ രണ്ട് രാശിക്കാര്‍ക്കും തൊഴില്‍, സാമ്പത്തിക കാര്യങ്ങളില്‍ ശുഭകരമായ നേട്ടങ്ങള്‍ നല്‍കും. ജനുവരി 9 മുതല്‍ 15 വരെ 12 രാശിക്കും ഈ ആഴ്ച തൊഴില്‍, സാമ്പത്തിക സ്ഥിതി എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ സാമ്പത്തിക വാരഫലം വായിക്കൂ.

മേടം
സാമ്പത്തിക കാര്യങ്ങളില്‍ അല്‍പ്പം കൂടുതല്‍ പരിശ്രമം വേണ്ടിവന്നേക്കാം. എന്നാല്‍ അവസാനം സാമ്പത്തിക ഉന്നതിക്കായി അവസരങ്ങള്‍ ഉണ്ടാകും. ഈ ആഴ്ച നടത്തുന്ന ബിസിനസ്സ് യാത്രകള്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ക്ക് വളരെയധികം പിന്തുണ ലഭിക്കും. കുടുംബത്തില്‍ സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. ഈ ആഴ്ച ജോലിസ്ഥലത്ത് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും, പദ്ധതികള്‍ പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയമെടുക്കും. ആരോഗ്യത്തില്‍ നേരിയ പുരോഗതി സാധ്യമാണ്. ഭാഗ്യ ദിനങ്ങള്‍: 11, 12, 13

ഇടവം
ജോലിസ്ഥലത്ത് പുരോഗതി ഉണ്ടാകും, ബഹുമാനം വര്‍ദ്ധിക്കും. സാമ്പത്തിക നേട്ടങ്ങളുടെ ശക്തമായ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. പങ്കാളിത്തത്തില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ നിങ്ങള്‍ക്ക് ശുഭകരമാണ്. ആരോഗ്യത്തില്‍ പുരോഗതി ഉണ്ടാകും, നിങ്ങള്‍ക്ക് സുഖം തോന്നും. കുടുംബത്തില്‍ സന്തോഷം വരും. മനസ്സും സന്തോഷിക്കും. ഈ ആഴ്ച നടത്തുന്ന ബിസിനസ്സ് യാത്രകള്‍ വിജയിക്കും. വാരാന്ത്യത്തില്‍, ഏതെങ്കിലും പങ്കാളിത്തത്തെക്കുറിച്ചോ അല്ലെങ്കില്‍ ഏതെങ്കിലും വസ്തുവിനെക്കുറിച്ചോ ഓര്‍ത്ത് മനസ്സ് സങ്കടപ്പെടും. ഭാഗ്യ ദിനങ്ങള്‍: 9, 10, 12, 15

മിഥുനം
കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും, ആഘോഷങ്ങള്‍ക്ക് അവസരം ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടമുണ്ടാക്കാനാകും. പ്രണയബന്ധത്തില്‍ പരസ്പര സ്നേഹം ശക്തമാകും. ഒരു സ്ത്രീയുടെ സഹായം ലഭിക്കും. ആരോഗ്യപരമായി ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. സന്താനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. ഈ ആഴ്ച നിങ്ങള്‍ ബിസിനസ്സ് യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. വാരാന്ത്യത്തില്‍ മനസ്സ് ചില കാര്യങ്ങളില്‍ അസ്വസ്ഥതമാകും. ഭാഗ്യ ദിനങ്ങള്‍: 7, 8

കര്‍ക്കിടകം
ജോലി മേഖലയിലെ ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. സാമ്പത്തിക നേട്ടത്തിനായി നല്ല അവസരങ്ങള്‍ വരും. സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളിലൂടെ പണം സമ്പാദിക്കാനുള്ള അവസരങ്ങളുണ്ടാകും. ആരോഗ്യത്തില്‍ വളരെയധികം പുരോഗതി ഈ ആഴ്ച കാണും. കുടുംബത്തില്‍ സന്തോഷവും സമൃദ്ധിയും ഉണ്ടാകും. ആഴ്ചാവസാനം ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ഭാഗ്യ ദിനങ്ങള്‍: 9, 10, 13, 14

ചിങ്ങം
ഈ ആഴ്ച സാമ്പത്തിക നേട്ടത്തിന് ശക്തമായ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. നിങ്ങളുടെ ഭാവിയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് നിങ്ങള്‍ക്ക ചചില നിക്ഷേപങ്ങള്‍ നടത്താനാകും. പ്രണയ ബന്ധങ്ങളില്‍ പരസ്പര ധാരണ വളരെ മികച്ചതായിരിക്കും, പരസ്പര സ്നേഹം കൂടുതല്‍ ശക്തമാകും. കുടുംബത്തില്‍ സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സന്തോഷകരമായ സമയം ചെലവഴിക്കും. ഈ ആഴ്ച ബിസിനസ്സ് യാത്രകള്‍ക്ക് അനുയോജ്യമല്ല, അവ ഒഴിവാക്കുന്നതാണ് നല്ലത്. വാരാന്ത്യത്തില്‍ എന്തെങ്കിലും നഷ്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്, ശ്രദ്ധിക്കുക. ഭാഗ്യ ദിനങ്ങള്‍: 7, 9, 11

കന്നി
ജോലിസ്ഥലത്ത് പുരോഗതി ഉണ്ടാകും, ആഴ്ചയുടെ തുടക്കത്തില്‍ തന്നെ നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങളുടെ അശ്രദ്ധ നിങ്ങളെ കുഴപ്പത്തിലാക്കും. ബിസിനസ്സ് യാത്രകളില്‍ സന്തുലിതാവസ്ഥ സൃഷ്ടിച്ച് നിങ്ങള്‍ മുന്നോട്ട് പോകുകയാണെങ്കില്‍, മികച്ച ഫലങ്ങള്‍ ലഭിക്കും. ആഴ്ചയുടെ അവസാനത്തില്‍ നിങ്ങളുടെ തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍, മികച്ച ഫലങ്ങള്‍ കൈവരും. ഭാഗ്യ ദിനങ്ങള്‍: 8, 12

തുലാം
കുടുംബത്തില്‍ സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ കുടുംബത്തോടൊപ്പം നിങ്ങള്‍ സന്തോഷകരമായ സമയം ചെലവഴിക്കും. ഈ ആഴ്ച നിങ്ങള്‍ കുടുംബ ജീവിതത്തില്‍ വളരെ തിരക്കുള്ളവരായിരിക്കും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്. പണയബന്ധത്തില് എന്തെങ്കിലും സംബന്ധിച്ച് നിങ്ങള്‍ക്ക് പ്രതികൂലമായ സമയം നേരിടേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് ഈഗോ ഒഴിവാക്കുക. വാരാന്ത്യത്തില്‍ മനസ്സ് അസ്വസ്ഥമാകും. ഭാഗ്യ ദിനങ്ങള്‍: 11, 14

വൃശ്ചികം
ഈ ആഴ്ച നിങ്ങളുടെ ആരോഗ്യത്തില്‍ വളരെയധികം പുരോഗതി കാണും. ഒരു സ്ത്രീയുടെ സഹായത്തോടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. കുടുംബത്തിലെ ഒരു പുതിയ തുടക്കം നിങ്ങളുടെ ജീവിതത്തില്‍ സമാധാനം കൊണ്ടുവരും, നിങ്ങളുടെ മനസ്സ് സന്തോഷിക്കും. പ്രണയബന്ധത്തില്‍ സമയം റൊമാന്റിക് ആയിരിക്കും. ജോലിസ്ഥലത്ത് അസ്വസ്ഥത വര്‍ദ്ധിക്കും. സാമ്പത്തിക കാര്യങ്ങള്‍ ക്രമേണ മെച്ചപ്പെടും. ഈ ആഴ്ച നിങ്ങള്‍ ബിസിനസ്സ് യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ആഴ്ചാവസാനം, സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും അവസരങ്ങള്‍ ഉണ്ടാകും. ഭാഗ്യ ദിനങ്ങള്‍: 7, 10, 11, 13

ധനു
ധനലാഭത്തിനായി ശുഭകരമായ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. നിക്ഷേപങ്ങളിലൂടെ ശുഭ ഫലങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ അഭിപ്രായം തുറന്ന് വയ്ക്കുകയും നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങളെക്കുറിച്ച് നിങ്ങളുടെ കാഴ്ചപ്പാടുകള്‍ മുന്നോട്ട് വയ്ക്കുകയും ചെയ്താല്‍, നല്ല ഫലം ലഭിക്കും. ഈ ആഴ്ച നിങ്ങള്‍ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കും. ആരോഗ്യം മെച്ചപ്പെടും. കുടുംബത്തില്‍ സന്തോഷകരമായ സമയം ചെലവഴിക്കും. ആഴ്ചാവസാനം ലളിതമായി സമയം ചെലവഴിക്കും. ഭാഗ്യ ദിനങ്ങള്‍: 8, 9, 11, 12

മകരം
ഈ ആഴ്ച നിങ്ങളുടെ സാമ്പത്തിക സ്ഥിതി ക്രമേണ മെച്ചപ്പെടും. നിക്ഷേപങ്ങള്‍ വഴി ലാഭമുണ്ടാകുമെങ്കിലും നിങ്ങളുടെ പ്രതീക്ഷകളേക്കാള്‍ കുറവായിരിക്കും. വിവേകത്തോടെ പ്രവര്‍ത്തിച്ചാല്‍ നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും. ഈ ആഴ്ച ബിസിനസ്സ് യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. പ്രണയബന്ധത്തില്‍ എന്തെങ്കിലും വാര്‍ത്തകള്‍ ലഭിക്കുന്നതോടെ മനസ്സ് ദു:ഖിക്കും. ആഴ്ചയുടെ അവസാനത്തില്‍ സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ജീവിതത്തില്‍ ശാന്തത അനുഭവപ്പെടും. ഭാഗ്യ ദിനങ്ങള്‍: 12, 13, 14

കുംഭം
സാമ്പത്തികലാഭം വളരെ മികച്ചതായിരിക്കും. നിക്ഷേപങ്ങളിലൂടെ ഈ ആഴ്ച നേട്ടമുണ്ടാക്കും. ജോലിസ്ഥലത്ത് പുരോഗതി ദൃശ്യമാകും. പ്രണയ ബന്ധങ്ങളില്‍ സമയം അനുകൂലമായിരിക്കും, പരസ്പര സ്നേഹം ശക്തമാകും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ സന്തോഷകരമായ സമയം ചെലവഴിക്കും. ആരോഗ്യത്തില്‍ ശ്രദ്ധിക്കണം. ഈയാഴ്ച യാത്രകള്‍ മാറ്റിവെക്കുന്നത് നന്നായിരിക്കും. ആഴ്ചയുടെ അവസാനത്തില്‍ നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനം ഭാവിയില്‍ നിങ്ങള്‍ക്ക് ഭാഗ്യം നല്‍കും. ഭാഗ്യ ദിനങ്ങള്‍: 9, 13, 15

മീനം
ഈ ആഴ്ച നിങ്ങള്‍ നിങ്ങളുടെ കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കും. നിങ്ങളുടെ മനസ്സും സന്തുഷ്ടമായിരിക്കും. ജോലിസ്ഥലത്ത് ഈഗോ തര്‍ക്കങ്ങള്‍ ഒഴിവാക്കുക. പ്രണയബന്ധങ്ങള്‍ റൊമാന്റിക് ആയി തുടരുകയും പരസ്പര സ്നേഹം കൂടുതല്‍ ശക്തമാവുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ നല്കിയ വാഗ്ദാനങ്ങള്‍ ഈ ആഴ്ച നിറവേറ്റാനാകില്ല. ഈ ആഴ്ച നിങ്ങള്‍ ബിസിനസ്സ് യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഭാഗ്യ ദിനങ്ങള്‍: 10, 11



Click it and Unblock the Notifications