Weekly Finance Horoscope: പണം, ജോലി, ബിസിനസ്; മെയ് 7 മുതല്‍ 13 വരെ സാമ്പത്തിക വാരഫലം

മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയിലേക്ക് കടക്കുകയാണ് നാം. മെയ് 8 തിങ്കളാഴ്ചയാണ് ഏകദന്ത സങ്കഷ്ടി ചതുര്‍ത്ഥി വരുന്നത്. ചൊവ്വയുടെ രാശിമാറ്റവും ഈ ആഴ്ച തന്നെയാണ്. മെയ് 10ന് ചൊവ്വ കര്‍ക്കിടകം രാശിയിലേക്ക് നീങ്ങും. മെയ് 11ന് ബുധന്റെ വക്രഗതിയുടെ അവസാനവും ഉണ്ടാകും. ഈ ആഴ്ചയിലെ ജ്യോതിഷ സംബന്ധമായ വിശേഷങ്ങള്‍ ഇതൊക്കെയാണ്.

മിഥുനം രാശിയില്‍ നിന്ന് കര്‍ക്കടകത്തിലേക്കുള്ള ചൊവ്വയുടെ മാറ്റം അത്ര ശുഭകരമല്ല. കാരണം കര്‍ക്കിടകം രാശിയില്‍ ചൊവ്വ ദുര്‍ബ്ബലനാണ്. ഈ ആഴ്ച നിങ്ങളുടെ ജീവിതം എങ്ങനെ മാറുന്നുവെന്ന് അറിയാന്‍ താല്‍പര്യമുണ്ടോ? തൊഴില്‍, സാമ്പത്തികം, ബിസിനസ്സ് എന്നിവയുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ സാമ്പത്തിക വാരഫലം വായിക്കൂ.

Weekly Finance And Career Horoscope (7 May To 13 May) Prediction For All Zodiac in Malayalam

മേടം
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച ഐശ്വര്യവും ഭാഗ്യവും ലഭിക്കും. ആഴ്ചയുടെ തുടക്കത്തില്‍ തന്നെ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് പെട്ടെന്ന് വലിയ ലാഭം ലഭിക്കും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ ആഴ്ച വളരെ അനുകൂലമായിരിക്കും.

ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ ജോലിസ്ഥലത്ത് നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. ആഴ്ചയുടെ മധ്യത്തില്‍, ജോലിയുമായി ബന്ധപ്പെട്ട് ദീര്‍ഘദൂര യാത്രകള്‍ക്ക് സാധ്യതയുണ്ട്. കരിയര്‍-ബിസിനസ് എന്നിവയുടെ കാര്യത്തില്‍ ഈ ആഴ്ച അനുകൂലമായിരിക്കും.

Weekly Finance And Career Horoscope (7 May To 13 May) Prediction For All Zodiac in Malayalam

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്രമായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍ പെട്ടെന്ന് ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങള്‍ ആവശ്യത്തിലധികം വിശ്വസിക്കുന്ന ആളുകള്‍ നിങ്ങളെ വഞ്ചിച്ചേക്കാം. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ആഴ്ചയുടെ തുടക്കത്തില്‍ ജോലിഭാരം കൂടുതലായി തുടരും. എന്നാല്‍ രണ്ടാം പകുതിയില്‍ സ്ഥിതി നിയന്ത്രണവിധേയമാകും. ബിസിനസുകാര്‍ക്ക് ഈ ആഴ്ച ചില ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. എതിരാളികളുമായി നിങ്ങള്‍ കഠിനമായി മത്സരിക്കേണ്ടിവരും.

Weekly Finance And Career Horoscope (7 May To 13 May) Prediction For All Zodiac in Malayalam

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച ശരാശരിയായിരിക്കും. ഈ ആഴ്ച നിങ്ങളുടെ ബുദ്ധി, സംസാരം, വിവേചനാധികാരം എന്നിവ നന്നായി ഉപയോഗിക്കേണ്ടതുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് ഈ ആഴ്ച തങ്ങളുടെ ജോലി കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ കഠിനാധ്വാനവും പരിശ്രമവും ആവശ്യമായി വരും.

ജോലിഭാരവും ഉത്തരവാദിത്തങ്ങളും കാരണം നിങ്ങള്‍ക്ക് മാനസികമായും ശാരീരികമായും തളര്‍ച്ച അനുഭവപ്പെടും. നിങ്ങള്‍ തൊഴില്‍ തേടി അലയുകയാണെങ്കില്‍, അത് ലഭിക്കാന്‍ നിങ്ങള്‍ അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. സാമ്പത്തിക കാഴ്ചപ്പാടില്‍, ഈ ആഴ്ച വരുമാനത്തില്‍ കാര്യമായ വര്‍ദ്ധനവിന് സാധ്യതയില്ല.

Weekly Finance And Career Horoscope (7 May To 13 May) Prediction For All Zodiac in Malayalam

കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് മുന്‍ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച കൂടുതല്‍ ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ആഴ്ചയുടെ തുടക്കത്തില്‍, പ്രധാനപ്പെട്ട ചില ആശങ്കകള്‍ നീങ്ങും. ഒരു വലിയ പ്രശ്നത്തില്‍ നിന്ന് മുക്തി നേടാനാകും. ദീര്‍ഘകാലമായി വിദേശത്ത് പഠനത്തിനോ ബിസിനസ്സിനോ വേണ്ടി ശ്രമിക്കുന്നവര്‍ക്ക് ഈ ആഴ്ച അവസാനത്തോടെ നല്ല വാര്‍ത്തകള്‍ ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ ആസൂത്രിതമായി പ്രവര്‍ത്തിച്ചാല്‍, ഭാവിയില്‍ നല്ല ലാഭത്തിനുള്ള സാധ്യതകള്‍ ഉണ്ടാകും.

Weekly Finance And Career Horoscope (7 May To 13 May) Prediction For All Zodiac in Malayalam

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച അനുകൂലമാണ്. തൊഴില്‍-ബിസിനസ്സുമായി ബന്ധപ്പെട്ട ഏതെങ്കിലും വലിയ നേട്ടങ്ങളോ അതുമായി ബന്ധപ്പെട്ട ശുഭകരമായ വിവരങ്ങളോ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ലഭിക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട് മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ജോലിസ്ഥലത്തെ നല്ല പ്രവര്‍ത്തനത്തിന് മേലധികാരിയില്‍ നിന്ന് പ്രശംസ ലഭിക്കും.

ജോലിസ്ഥലത്ത് ബഹുമാനം വര്‍ദ്ധിക്കും. സഹപ്രവര്‍ത്തകരുമായുള്ള നിങ്ങളുടെ ബന്ധം വളരെ ശക്തമായിരിക്കും. സാമ്പത്തികമായി ഈ ആഴ്ച ശരാശരിയേക്കാള്‍ ലാഭകരമായിരിക്കും. സ്ഥിരമായ വരുമാനം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും.

Weekly Finance And Career Horoscope (7 May To 13 May) Prediction For All Zodiac in Malayalam

കന്നി
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച ഭാഗ്യമാണ്. ആഴ്ചയുടെ തുടക്കത്തില്‍, ബിസിനസ്സുമായി ബന്ധപ്പെട്ട് യാത്രകള്‍ ഉണ്ടാകും. സ്വാധീനമുള്ള ഒരു വ്യക്തിയുടെ സഹായത്തോടെ, വലിയ മാറ്റങ്ങള്‍ക്ക് അവസരം ലഭിക്കും. ജോലി ചെയ്യുന്ന ആളുകള്‍ അധിക വരുമാന സ്രോതസ്സുകള്‍ ലഭിക്കും. ആഴ്ചയുടെ രണ്ടാം പകുതിയില്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് സ്ഥലംമാറ്റം അല്ലെങ്കില്‍ സ്ഥാനക്കയറ്റം എന്നിവ ലഭിച്ചേക്കാം. മാതാപിതാക്കളുടെയും ഭാര്യയുടെയും പിന്തുണ ലഭിക്കും.

Weekly Finance And Career Horoscope (7 May To 13 May) Prediction For All Zodiac in Malayalam

തുലാം
തുലാം രാശിക്കാര്‍ ഈ ആഴ്ച നഷ്ടങ്ങള്‍ ഒഴിവാക്കേണ്ടിവരും. ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങളുടെ അഭ്യുദയകാംക്ഷികളുമായി ആലോചിക്കാതെ കരിയറിനെയും ബിസിനസ്സിനെയും സംബന്ധിച്ച പ്രധാന തീരുമാനങ്ങളൊന്നും എടുക്കരുത്. ജോലി ചെയ്യുന്നവര്‍ക്ക് ആഴ്ചയുടെ തുടക്കത്തില്‍ കനത്ത ജോലിഭാരം മൂലം ചില ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരും. ഈ സമയത്ത്, നിങ്ങള്‍ ശാരീരികമായും മാനസികമായും തളരും. ബിസിനസുകാര്‍ക്ക് ആഴ്ചയുടെ തുടക്കത്തില്‍ മാന്ദ്യം നേരിടേണ്ടി വന്നേക്കാം, എന്നാല്‍ ആഴ്ചയുടെ രണ്ടാം പകുതിയില്‍ മാന്യമായ ലാഭം ഉണ്ടാകും.

Weekly Finance And Career Horoscope (7 May To 13 May) Prediction For All Zodiac in Malayalam

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ച വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍, ഗാര്‍ഹികവും ബിസിനസ്സുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങളുടെ ആശങ്കയ്ക്ക് കാരണമായേക്കാം. ഈ സമയത്ത് നിങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് വളരെ ശ്രദ്ധാലുവായിരിക്കണം. ബിസിനസ്സില്‍ മാന്ദ്യം ഉണ്ടാകാം. വിപണിയില്‍ പണം കുടുങ്ങിക്കിടക്കുന്നതിനാല്‍ മനസ്സ് ആശങ്കാകുലമാകും. ജീവിതത്തിലെ പ്രയാസകരമായ സമയങ്ങളില്‍ നിങ്ങളുടെ പങ്കാളിയുടെ പിന്തുണ ലഭിക്കും.

Weekly Finance And Career Horoscope (7 May To 13 May) Prediction For All Zodiac in Malayalam

ധനു
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച സന്തോഷവും ഭാഗ്യവും ലഭിക്കും. ആഴ്ചയുടെ തുടക്കത്തില്‍, നിങ്ങളുടെ തൊഴില്‍-ബിസിനസ്സുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ഈ ആഴ്ച നിങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. കുറച്ചു കാലമായി എന്തെങ്കിലും പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടിയിരുന്നെങ്കില്‍, ആഴ്ചയുടെ രണ്ടാം പകുതിയോടെ അതെല്ലാം തീര്‍ക്കാനാകും.

ബിസിനസ്സ് വിപുലീകരണ പദ്ധതികള്‍ ഫലപ്രദമാകും. സാമ്പത്തികമായി, ഈ ആഴ്ച ചില ചെലവുകള്‍ ഉണ്ടാകാം. ആഴ്ചയുടെ രണ്ടാം പകുതിയില്‍, എന്തെങ്കിലും വാങ്ങാന്‍ നിങ്ങള്‍ക്ക് വലിയ തുക ചെലവഴിക്കേണ്ടിവരാം.

Weekly Finance And Career Horoscope (7 May To 13 May) Prediction For All Zodiac in Malayalam

മകരം
മകരം രാശിക്കാര്‍ ഈ ആഴ്ച ഏത് ജോലിയും വളരെ ശ്രദ്ധയോടെ ചെയ്യണം. ജോലിസ്ഥലത്ത് നിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന ആളുകളില്‍ നിന്ന് അകലം പാലിക്കേണ്ടതുണ്ട്. നിങ്ങളുടെ എതിരാളികളുമായി വളരെ ശ്രദ്ധാലുവായിരിക്കുക. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഈ ആഴ്ച ജോലിയും വീടും സന്തുലിതമാക്കുന്നതില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ആഴ്ചയുടെ രണ്ടാം പകുതിയില്‍, പെട്ടെന്നുള്ള വലിയ ചെലവുകള്‍ കാരണം നിങ്ങളുടെ ബജറ്റ് താറുമാറായേക്കാം.

Weekly Finance And Career Horoscope (7 May To 13 May) Prediction For All Zodiac in Malayalam

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച ഐശ്വര്യത്തിനും ഭാഗ്യത്തിനും അവസരമുണ്ടാകും. ചില പ്രത്യേക അവസരം ലഭിക്കാന്‍ കാത്തിരിക്കുകയാണെങ്കില്‍, ഈ ആഴ്ച നിങ്ങളുടെ ആഗ്രഹം സഫലമാകും. ഈ ആഴ്ച, നിങ്ങളുടെ ബുദ്ധിശക്തിയുടെയും വിവേചനാധികാരത്തിന്റെയും ബലത്തില്‍ ജോലികള്‍ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും.

ജോലിക്കാര്‍ക്ക് അവരുടെ മേലുദ്യോഗസ്ഥരുടെ പൂര്‍ണ പിന്തുണ ലഭിക്കും. സാമ്പത്തികമായി, ഈ ആഴ്ച നിങ്ങള്‍ക്ക് വലിയ ലാഭം ലഭിക്കും. മുന്‍കാലങ്ങളില്‍ ചില പദ്ധതികളില്‍ നിക്ഷേപിച്ച പണത്തില്‍ നിന്ന് നേട്ടമുണ്ടാകും. ബിസിനസ്സ് സുഗമമായി നടക്കുന്നതായി കാണും. ആഴ്ചയുടെ രണ്ടാം പകുതിയില്‍ കുടുംബത്തോടൊപ്പം ഒരു യാത്ര പോകാനുള്ള അവസരമുണ്ടാകും.

Weekly Finance And Career Horoscope (7 May To 13 May) Prediction For All Zodiac in Malayalam

മീനം
മീനം രാശിക്കാര്‍ കരിയറിലോ ബിസിനസ്സിലോ മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍, അത് ചെയ്യുന്നതിന് മുമ്പ് വളരെയധികം ചിന്തിക്കണം. തിടുക്കത്തില്‍ എന്തെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് പിന്നീട് പശ്ചാത്തപിക്കേണ്ടി വന്നേക്കാം. ജോലി ചെയ്യുന്നവര്‍ക്ക് ആഴ്ചയുടെ തുടക്കത്തില്‍ അമിത ജോലി കാരണം ശാരീരികവും മാനസികവുമായ ക്ഷീണം അനുഭവപ്പെടും.

പൂര്‍വ്വിക സ്വത്ത് ലഭിക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടാകാം. ആഴ്ചയുടെ മധ്യത്തില്‍ ആരോഗ്യ സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍, നിങ്ങളുടെ മനസ്സ് അല്‍പ്പം അസ്വസ്ഥമായേക്കാം. എന്നിരുന്നാലും, ആഴ്ചയുടെ രണ്ടാം പകുതിയില്‍, നിങ്ങള്‍ക്ക് അതില്‍ ഒരു വലിയ പരിധി വരെ പുരോഗതി കാണാന്‍ കഴിയും.

Story first published: Sunday, May 7, 2023, 8:25 [IST]
X
Desktop Bottom Promotion