Latest Updates
-
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ!
ഫെബ്രുവരി 6-12; തൊഴില്‍, സാമ്പത്തികം, ബിസിനസ്; 12 രാശിക്കും ഈ ആഴ്ച സാമ്പത്തിക വാരഫലം
ഫെബ്രുവരിയിലെ രണ്ടാമത്തെ ആഴ്ചയില്‍, ബുധന്‍ ധനുരാശിയില്‍ നിന്ന് നീങ്ങുകയും ശനിയുടെ രാശിയായ മകരത്തില്‍ പ്രവേശിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ബുധനും ശനിയും എല്ലാ രാശിചിഹ്നങ്ങളെയും സ്വാധീനിക്കുന്നത് തുടരും. ഇത്തരമൊരു സാഹചര്യത്തില്‍ കന്നി, തുലാം രാശിക്കാര്‍ക്ക് ലാഭകരമായ അവസരങ്ങള്‍ കൈവരും. ധനലാഭത്തിന് അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടും. തൊഴില്‍, സാമ്പത്തികം, ബിസിനസ്സ് എന്നിവയുടെ കാര്യത്തില്‍ ഫെബ്രുവരിയിലെ ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ സാമ്പത്തികം വാരഫലം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച ശുഭസാധ്യതകള് കാണും. ആഴ്ചയുടെ തുടക്കത്തില്‍, നിങ്ങള്‍ക്ക് പെട്ടെന്ന് ഒരു വലിയ സാമ്പത്തിക നേട്ടം ലഭിക്കും. തൊഴില്‍-ബിസിനസ് ശ്രമങ്ങള്‍ വിജയിക്കും. ബിസിനസ്സിലും പ്രതീക്ഷ നല്കുന്ന പുരോഗതി ഉണ്ടാകും, എന്നാല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ വളരെ ശ്രദ്ധാലുവായിരിക്കുക, മറ്റുള്ളവരെ അന്ധമായി വിശ്വസിക്കരുത്. പ്രണയ ബന്ധങ്ങളുടെ കാര്യത്തില്‍ ഈ ആഴ്ച അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.

ഇടവം
ഇടവം രാശിക്കാര്‍ ഈ ആഴ്ച ജീവിതവുമായി ബന്ധപ്പെട്ട ഏത് കാര്യവും ശ്രദ്ധാപൂര്‍വം ആലോചിച്ച് മാത്രം തീരുമാനം എടുക്കുക. അല്ലാത്തപക്ഷം അവര്‍ക്ക് അനാവശ്യ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ആഴ്ചയുടെ തുടക്കത്തില്‍, കഠിനമായ ജോലിഭാരം ഉണ്ടാകും. നിങ്ങളുടെ ജോലി കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനവും പരിശ്രമവും നടത്തേണ്ടിവരും. ബിസിനസുകാര്‍ക്ക് ആഴ്ചയുടെ ആരംഭം നല്ലതല്ല, എന്നാല്‍ ആഴ്ചയുടെ അവസാനത്തില്‍ ചില അപ്രതീക്ഷിത ലാഭം ലഭിക്കും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്രമായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍ ജോലിയില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. എന്നാല്‍ ആഴ്ചയുടെ രണ്ടാം പകുതിയില്‍, നിങ്ങള്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ മാറുന്നത് കാണാം. ആഴ്ചയുടെ തുടക്കത്തില്‍, തൊഴില്‍-ബിസിനസ്സുമായി ബന്ധപ്പെട്ട് യാത്രകള്‍ സാധ്യമാണ്. ടാര്‍ഗറ്റ് അധിഷ്ഠിത ജോലി ചെയ്യുന്നവര്‍ക്ക് മാനസിക പിരിമുറുക്കവും അസ്വസ്ഥതയും നിലനില്ക്കും. ആഗ്രഹിച്ച വിജയം നേടാന്‍ അവര്‍ കഷ്ടപ്പെടേണ്ടിവരും. ആഴ്ചയുടെ ആദ്യ പകുതിയെ അപേക്ഷിച്ച്, രണ്ടാം പകുതി സന്തോഷവും വിജയവും നല്‍കും. ഈ സമയത്ത്, സ്വാധീനമുള്ള ഒരു വ്യക്തിയുടെ സഹായത്തോടെ, ഒരു വലിയ പ്രശ്നം പരിഹരിക്കപ്പെടും.

കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്രമായിരിക്കും. ഈ ആഴ്ച, ഏതെങ്കിലും പ്രധാന ചുവടുകള്‍ വയ്ക്കുന്നതിനുമുമ്പ് അനുഭവസ്ഥരില്‍ നിന്ന് ഉപദേശം സ്വീകരിക്കണം. ആഴ്ചയുടെ തുടക്കത്തില്‍, ജോലികളിലെ തടസ്സം മൂലം മനസ്സ് അസ്വസ്ഥമായേക്കും. ബിസിനസുമായി ബന്ധപ്പെട്ടവര്‍ക്ക് അവരുടെ എതിരാളികളെ ജയിക്കാനാകും. ആഴ്ചയുടെ മധ്യത്തില്‍ അധിക ജോലികള്‍ ചെയ്യേണ്ടിവരും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച ഭാഗ്യം ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് ആഴ്ചയുടെ ആരംഭം വളരെ അനുകൂലമായിരിക്കും. ഈ സമയത്ത് സ്ഥാനക്കയറ്റത്തിനും ധനലാഭത്തിനും അവസരമുണ്ടാകും. ഉന്നതാധികാരികളുമായുള്ള സമ്പര്‍ക്കം വര്‍ദ്ധിക്കും. അധിക വരുമാന മാര്‍ഗ്ഗം ലഭിക്കും. ആഴ്ചയുടെ മധ്യത്തില്‍ ചില പുതിയ ജോലികള്‍ ആസൂത്രണം ചെയ്യാനാകും. കുടുംബാംഗങ്ങളിലൂടെ സന്തോഷം കൈവരും. ഭൂമിയും കെട്ടിടവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അനുകൂല തീരുമാനങ്ങളുണ്ടാകും. നിങ്ങള്‍ വളരെക്കാലമായി സ്ഥലവും കെട്ടിടങ്ങളും വാങ്ങാനും വില്‍ക്കാനും പദ്ധതിയിട്ടിരുന്നെങ്കില്‍, നിങ്ങളുടെ ആഗ്രഹം ഈ ആഴ്ച സഫലമാകും. രാഷ്ട്രീയവുമായി ബന്ധപ്പെട്ടവര്‍ക്ക് ഉന്നതസ്ഥാനം ലഭിക്കും.

കന്നി
ഈ ആഴ്ച, കന്നിരാശിക്കാര്‍ ജോലിസ്ഥലത്ത് നിങ്ങളുടെ എതിരാളികളെ കരുതിയിരിക്കണം. ഈ ആഴ്ച തര്‍ക്ക് സാഹചര്യങ്ങളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കണം. കരിയറുമായോ ബിസിനസുമായോ ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളൊന്നും ഈ ആഴ്ച തിടുക്കത്തില്‍ എടുക്കരുത്. ആഴ്ചയുടെ രണ്ടാം പകുതിയില്‍, വരുമാനം കുറവായിരിക്കും, ചെലവ് ഉയര്‍ന്ന നിലയിലായിരിക്കും. പുതിയ പദ്ധതികളില്‍ പണം നിക്ഷേപിക്കുമ്പോള്‍ ബിസിനസുകാര്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.

തുലാം
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച സന്തോഷവും ഐശ്വര്യവും നിറഞ്ഞതായിരിക്കും. ആഴ്ചയുടെ തുടക്കം മുതല്‍, നിങ്ങളുടെ കരിയറും ബിസിനസ്സുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ തുടങ്ങും. ആഴ്ചയുടെ തുടക്കത്തില്‍ ചില ആഢംബര വസ്തുക്കള്‍ വാങ്ങാനാകും. ബിസിനസ്സിലെ അപ്രതീക്ഷിത നേട്ടങ്ങള്‍ നിങ്ങളുടെ സന്തോഷം വര്‍ദ്ധിപ്പിക്കും. വരുമാന മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിക്കും. ആഴ്ചയുടെ രണ്ടാം പകുതിയില്‍, ഉറ്റ സുഹൃത്തുക്കളുടെ സഹായത്തോടെ, നിങ്ങള്‍ക്ക് ഒരു വലിയ ജോലി പൂര്‍ത്തിയാക്കാന്‍ കഴിയും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ചയുടെ ആദ്യപകുതിയില്‍ സമ്പത്തും സന്തോഷവും ലഭിക്കും. എന്നാല്‍ നിങ്ങളുടെ സമയവും പണവും ഉപയോഗശൂന്യമായ കാര്യങ്ങള്‍ക്കായി ചെലവഴിക്കാനും സാധ്യതയുണ്ട്. ആഴ്ചയുടെ തുടക്കത്തില്‍, നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് നിങ്ങളുടെ എതിരാളികള്‍ നിങ്ങളുടെ ജോലിയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചേക്കാം. ആഴ്ചയുടെ ആദ്യ പകുതിയെ അപേക്ഷിച്ച്, രണ്ടാം പകുതിയില്‍ അല്‍പ്പം ആശ്വാസം ലഭിക്കും. ഈ സമയത്ത്, ബിസിനസ്സുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകള്‍ ശുഭകരവും ആഗ്രഹിച്ച നേട്ടങ്ങള്‍ നല്‍കുകയും ചെയ്യും. വിദേശത്ത് തൊഴില്‍ ചെയ്യാനാഗ്രഹിക്കുന്നവരുടെ വഴിയിലുള്ള തടസ്സങ്ങള്‍ നീങ്ങും.

ധനു
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്രമായിരിക്കും. ആഴ്ചയുടെ തുടക്കം മുതല്‍ നിങ്ങള്‍ക്ക് ജോലിഭാരം അനുഭവപ്പെടും. നിങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിന് നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഈ ആഴ്ച പ്രയാസകരമായ സാഹചര്യങ്ങള്‍ക്കിടയിലും, പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കൈവരും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പുരോഗമിക്കും. ഈ സമയത്ത്, മത-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ പങ്കാളിത്തം വര്‍ദ്ധിക്കും.

മകരം
മകരം രാശിക്കാര്‍ക്ക് ആഴ്ചയുടെ തുടക്കത്തില്‍ സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും ധാരാളം അവസരങ്ങള്‍ ലഭിക്കും. എന്നാല്‍ അലസതയും അശ്രദ്ധയും കാരണം നിങ്ങള്‍ക്ക് അത് നഷ്ടപ്പെടാനും സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുടെ പിന്തുണ കുറവായിരിക്കും. ആഴ്ചയുടെ മധ്യത്തില്‍, ഒരു സ്ത്രീ സുഹൃത്തിന്റെ സഹായത്തോടെ, നിങ്ങളുടെ ഏതെങ്കിലും പ്രധാന ആശങ്കകള്‍ നീങ്ങും. ബിസിനസ്സുകാര്‍ക്കും ഈ സമയം അനുകൂലമായിരിക്കും. ബിസിനസ്സില്‍ ആഗ്രഹിച്ച നേട്ടം ലഭിക്കും. ഈ സമയത്ത്, സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനവും അന്തസ്സും വര്‍ദ്ധിക്കും.
Also read:ചാണക്യനീതി; പെട്ടെന്ന് കരയുന്ന സ്ത്രീകള്‍ വീടിന് ഐശ്വര്യം, ഭര്‍ത്താവിന് ഭാഗ്യം; ചാണക്യന് പറയുന്ന കാര്യങ്ങള്‍

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ വാരത്തിന്റെ തുടക്കത്തില്‍ ചില പ്രയാസങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ആഴ്ചയുടെ തുടക്കത്തില്‍, തൊഴില്‍-ബിസിനസ്സുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വന്നേക്കാം. ഈ സമയത്ത് ചെലവ് അധികമായിരിക്കും. എന്നിരുന്നാലും, ഈ പ്രയാസകരമായ സമയം അധികകാലം നിലനില്‍ക്കില്ല. ആഴ്ചയുടെ അവസാനം നിങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ കണ്ടെത്തും. ആഴ്ചയുടെ രണ്ടാം പകുതിയില്‍, സ്വാധീനമുള്ള വ്യക്തിയുടെ സഹായത്തോടെ തടസ്സപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കും. മുന്‍കാല പദ്ധതികളിലെ നിക്ഷേപം വലിയ ലാഭം നല്‍കും. ബിസിനസ്സുകാര്‍ക്ക് നേട്ടമുണ്ടാക്കാനാകും.

മീനം
മീനം രാശിക്കാര്‍ക്ക് ഈ ആഴ്ച ഐശ്വര്യവും നേട്ടങ്ങളും ലഭിക്കും. ആഴ്ചയുടെ തുടക്കം മുതല്‍, നിങ്ങളുടെ ധൈര്യത്തിന്റെയും ശക്തിയുടെയും ബലത്തില്‍ എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് ആഗ്രഹിച്ച വിജയം കൈവരിക്കാന്‍ കഴിയും. ഈ ആഴ്ച നിങ്ങളുടെ ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ ആഗ്രഹിക്കുന്ന പുരോഗതി കാണും. വിദേശത്ത് വ്യാപാരം നടത്തുന്നവര്‍ക്ക് ഈ ആഴ്ച വളരെ പ്രയോജനപ്രദമായിരിക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് അധിക വരുമാനത്തിനുള്ള അവസരങ്ങള്‍ ലഭിക്കും. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും.



Click it and Unblock the Notifications