Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Weekly Finance Horoscope: ജോലി, ബിസിനസ്, പണം; ഈ ഒരാഴ്ച ഭാഗ്യകാലം, ജീവിതത്തില്‍ വരുന്ന മാറ്റം
ജൂണ്‍ മാസത്തിലെ രണ്ടാംവാരം ശുഭകരമായ പല മുഹൂര്‍ത്തങ്ങളും വരുന്നുണ്ട്. ഈ ആഴ്ചയിലെ പ്രധാനപ്പെട്ട വിശേഷം ജ്യേഷ്ഠ മാസത്തിലെ പൗര്‍ണ്ണമിയാണ്. ആഴ്ച തുടങ്ങുന്ന ഞായറാഴ്ച തന്നെയാണ് ഇടവ മാസത്തിലെ വെളുത്തവാവ്. ദേവീകടാക്ഷത്തിനും ഐശ്വര്യലബ്ദിക്കും ദുരിതദുഖ മോചനത്തിനും ഉത്തമ ദിനമാണ് ഇത്. ലക്ഷ്മീ ആരാധനയോടെ നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം വരുത്താന്‍ സാധിക്കുന്ന ദിനമാണ് പൗര്‍ണമി.
ബുധന്റെ രാശിമാറ്റമാണ് ഈ ആഴ്ചയിലെ മറ്റൊരു പ്രധാനപ്പെട്ട സംഭവം. ജൂണ്‍ 7ന് ബുധന്‍ മേടം രാശിയില്‍ നിന്ന് ഇടവം രാശിയിലേക്ക് മാറും. ജൂണ്‍ 5നാണ് ആഷാഢ മാസം ആരംഭിക്കുന്നത്. ജൂണ്‍ 10ന് കാലാഷ്ടമിയും വരുന്നുണ്ട്. ശുഭദിനങ്ങള്‍ നിറഞ്ഞ ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ എന്ന് അറിയാന്‍ താല്‍പര്യമുണ്ടോ? തൊഴില്‍, സാമ്പത്തികം, ബിസിനസ്സ് എന്നിവയുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ സാമ്പത്തിക വാരഫലം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ ഈ ആഴ്ച വളരെ ശ്രദ്ധയോടെയും വിവേകത്തോടെയും ജോലികള്‍ ചെയ്യേണ്ടതുണ്ട്. ഈ ആഴ്ച ചില ആരോഗ്യപ്രശ്‌നം നിങ്ങളെ അലട്ടും. ജോലിസ്ഥലത്ത് രഹസ്യ ശത്രുക്കളെ സൂക്ഷിക്കുക. കഠിനമായ ജോലിഭാരം കാരണം കുറച്ച് സമ്മര്‍ദ്ദം ഉണ്ടാകാം. ഈ സമയത്ത്, നിങ്ങളുടെ ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായി വഴക്കിടുന്നത് ഒഴിവാക്കണം.
ഈ സമയത്ത് നിങ്ങള്‍ക്ക് വിവിധ സ്രോതസ്സുകളില്‍ നിന്ന് വരുമാനം ഉണ്ടാകും. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് ബിസിനസ്സില്‍ നല്ല ലാഭം ലഭിക്കും. സാമ്പത്തിക അവസ്ഥ വളരെ മികച്ചതായിരിക്കും. ജീവിതത്തിലെ ബുദ്ധിമുട്ടുള്ള ഘട്ടത്തില്‍ നിങ്ങളുടെ കുടുംബാംഗങ്ങളുടെ സ്‌നേഹവും പിന്തുണയും ലഭിക്കും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ ആഴ്ച ഭാഗ്യം നിറഞ്ഞതാണ്. ആഴ്ചയുടെ തുടക്കത്തില്‍, നിങ്ങളുടെ കരിയര്‍, ബിസിനസുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് കേള്‍ക്കാനാകും. ഒരു സുഹൃത്തിന്റെയോ സ്വാധീനമുള്ള വ്യക്തിയുടെയോ സഹായത്തോടെ നിങ്ങളുടെ ചില പ്രശ്‌നം പരിഹരിക്കാനാകും.
തൊഴില്‍, ബിസിനസ്സ് കാര്യങ്ങളില്‍ ഈ സമയം നിങ്ങള്‍ക്ക് നല്ലതായിരിക്കും. ഈ സമയത്ത് നിങ്ങള്‍ സാമ്പത്തികമായി വളരെ ശക്തരായിരിക്കും. സമ്പത്തില്‍ വര്‍ദ്ധനവുണ്ടാകും. പങ്കാളിത്തത്തോടെ ബിസിനസ് ചെയ്യുന്നതെങ്കില്‍ പണം ഇടപാട് നടത്തുമ്പോള്‍ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച അല്‍പ്പം അസ്ഥിരമായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍, പെട്ടെന്ന് ഒരു ദീര്‍ഘദൂര യാത്ര ചെയ്യേണ്ടി വന്നേക്കാം. ആഴ്ചയുടെ മധ്യത്തില്‍, ഭൂമി-നിര്‍മ്മാണ തര്‍ക്കങ്ങള്‍ എന്നിവ നിങ്ങളുടെ ആശങ്കയ്ക്ക് കാരണമാകും. പൂര്‍വ്വിക സ്വത്ത് ലഭിക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടാകാം.
ഈ സമയത്ത്, വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ ആയി കൂടുതല്‍ പണം ചെലവഴിക്കേണ്ടി വന്നേക്കാം. ഈ ആഴ്ച നിങ്ങള്‍ കഴിയുന്നത്ര ശ്രദ്ധിച്ച് പണം ചെലവഴിക്കേണ്ടതുണ്ട്. കടം വാങ്ങുന്നത് ഒഴിവാക്കുക. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ ഈ സമയത്ത് കൂടുതല്‍ ശ്രദ്ധിക്കണം.

കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് അവരുടെ പ്രവൃത്തികള്‍ക്കനുസരിച്ച് ഈ ആഴ്ച ഫലം ലഭിക്കും. കൃത്യസമയത്ത് കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍, നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ ഏതെങ്കിലും ജോലിയില്‍ അശ്രദ്ധയോ അലസതയോ കാണിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. ഈ ആഴ്ച, നിങ്ങളുടെ ജോലിഭാരം വര്‍ധിച്ചേക്കാം.
ആഴ്ചയുടെ മധ്യത്തിലെ അലസത കാരണം, ഒരു സുവര്‍ണ്ണാവസരം നിങ്ങളുടെ കൈകളില്‍ നിന്ന് വഴുതിപ്പോയേക്കാം. ബിസിനസ്സുകാര്‍ ഈ ആഴ്ച ഏതെങ്കിലും റിസ്‌ക് പിടിച്ച സ്‌കീമിലോ ബിസിനസ്സിലോ പണം നിക്ഷേപിക്കുന്നത് ഒഴിവാക്കണം. ആഴ്ചയുടെ രണ്ടാം പകുതിയില്‍, ഭൂമി, കെട്ടിടം എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നിങ്ങള്‍ക്ക് കോടതിയില്‍ പോകേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങളുടെ ചെലവുകള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ ഈ ആഴ്ച കരിയറിലും ബിസിനസ്സിലും പുരോഗതിക്കു വേണ്ടി കഠിനമായി പരിശ്രമിക്കും. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും യഥാസമയം സഹായം ലഭിക്കാത്തതിനാല്‍ മനസ്സ് സങ്കടപ്പെടും. കുടുംബാംഗങ്ങളുമായി തര്‍ക്കത്തിന് സാധ്യതയുണ്ട്. ആഴ്ചയുടെ രണ്ടാം പകുതിയില്‍, നിങ്ങള്‍ക്ക് പെട്ടെന്ന് ഒരു ദീര്‍ഘദൂര യാത്ര ചെയ്യേണ്ടി വന്നേക്കാം. ബിസിനസുകാര്‍ക്ക് ഈ കാലയളവില്‍ അവരുടെ എതിരാളികളില്‍ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങള്‍ ചില സ്‌കീമുകളില്‍ വളരെ ശ്രദ്ധയോടെ പണം നിക്ഷേപിക്കേണ്ടതുണ്ട്.

കന്നി
കന്നി രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ വാതിലുകള്‍ തുറക്കും. നിങ്ങള്‍ വിദേശത്ത് കരിയര്‍-ബിസിനസ്സിനായി ശ്രമിക്കുകയാണെങ്കില്‍, ഈ ആഴ്ച അവസാനത്തോടെ നിങ്ങള്‍ക്ക് ചില നല്ല വിവരങ്ങള്‍ ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ആഗ്രഹിച്ച നേട്ടങ്ങളും പുരോഗതിക്കുള്ള അവസരങ്ങളും ലഭിക്കും. ഭരിക്കുന്ന സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ക്ക് വിജയം ഉണ്ടാകും.
രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് വലിയ സ്ഥാനമോ പ്രധാനപ്പെട്ട ഉത്തരവാദിത്തമോ ലഭിക്കും. ആഴ്ചയുടെ മധ്യത്തില്‍, നിങ്ങളുടെ ബുദ്ധിശക്തിയും കഠിനാധ്വാനവും കാരണം, നിങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ ചില വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ആഴ്ചയുടെ രണ്ടാം പകുതിയില്‍, സുഖസൗകര്യങ്ങള്‍ വളരും. വീട്ടില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും.

തുലാം
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്രമായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍, നിങ്ങളുടെ സമയത്തിന്റെ ഭൂരിഭാഗവും പ്രധാനപ്പെട്ട ജോലികള്‍ കൈകാര്യം ചെയ്യാന്‍ ചെലവഴിക്കും. ഈ സമയത്ത്, കുടുംബവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും നിങ്ങള്‍ പരിശ്രമിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനാകും.
ബിസിനസ്സുകാര്‍ക്ക് ആഴ്ചയുടെ മധ്യം അല്‍പ്പം ആശങ്കാജനകമായിരിക്കും. ഇതിനിടയില്‍ വിപണിയില്‍ മാന്ദ്യം നേരിടേണ്ടി വന്നേക്കാം. വിപണിയില്‍ കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടേണ്ടി വന്നേക്കാം. ആഴ്ചയുടെ രണ്ടാം പകുതിയില്‍, തുലാം രാശിക്കാര്‍ ഊഹക്കച്ചവടങ്ങള്‍, ഓഹരികള്‍, ലോട്ടറികള്‍ മുതലായവയില്‍ നിന്ന് അകലം പാലിക്കണം.

വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്രമായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍, കുടുംബവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങള്‍ നിങ്ങളെ ആശങ്കപ്പെടുത്തും. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് അവരുടെ ജോലിസ്ഥലത്തെയും കുടുംബത്തെയും സന്തുലിതമാക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത്, നിങ്ങള്‍ക്ക് വളരെയധികം ഉത്തരവാദിത്തങ്ങള്‍ നേരിടേണ്ടി വരാം. ആഴ്ചയുടെ മധ്യത്തില്‍ ജോലി ചെയ്യുമ്പോള്‍ അശ്രദ്ധ ഒഴിവാക്കുക. ആഴ്ചാവസാനം, പെട്ടെന്ന് വലിയ ചിലവുകള്‍ ഉണ്ടായേക്കാം.

ധനു
ധനു രാശിക്കാര്‍ ഈ ആഴ്ച തങ്ങളുടെ ബന്ധത്തിലും ആരോഗ്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ആഴ്ചയുടെ തുടക്കത്തില്‍, ചില ഗാര്‍ഹിക പ്രശ്നങ്ങള്‍ നിങ്ങളുടെ ഉത്കണ്ഠയ്ക്ക് കാരണമായേക്കാം. ഈ സമയം ബിസിനസുകാര്‍ക്ക് വെല്ലുവിളി നിറഞ്ഞതായിരിക്കും. ബിസിനസ്സ് വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളില്‍ പ്രതീക്ഷിച്ച ഫലം ലഭിച്ചേക്കില്ല.
ആഴ്ചയുടെ രണ്ടാം പകുതിയില്‍, പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍, ബിസിനസ്സ് ഇടപാടുകളിലെ പ്രശ്‌നങ്ങള്‍ എന്നിവ നിങ്ങളെ അലട്ടും. വിപണിയില്‍ നിങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍, എതിരാളികളില്‍ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാം. പ്രണയ ബന്ധങ്ങളുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് അല്‍പ്പം പ്രതികൂലമായിരിക്കും.

മകരം
മകരം രാശിക്കാര്‍ക്ക്, ഈ ആഴ്ച ജീവിതത്തില്‍ ചില വലിയ പ്രശ്നങ്ങള്‍ നീങ്ങും. ജോലിസ്ഥലത്ത് പ്രധാനപ്പെട്ട ചില ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. തൊഴിലില്ലാത്തവര്‍ക്ക് ഈ ആഴ്ച ആഗ്രഹിച്ച തൊഴില്‍ ലഭിക്കും. ഈ ആഴ്ച, ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും.
സുഹൃത്തുക്കളുടെ സഹായമുണ്ടാകും. ഈ സമയത്ത്, നിങ്ങളുടെ സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും നിങ്ങളുടെ എതിരാളികളെ അനുകൂലമാക്കാന്‍ കഴിയും. നിങ്ങളുടെ നേതൃത്വ കഴിവുകളെ ആളുകള്‍ അഭിനന്ദിക്കും. ഈ ആഴ്ച, ബിസിനസുകാര്‍ക്ക് വലിയ ഇടപാടുകള്‍ ലഭിച്ചേക്കാം. ബിസിനസ്സ് വിപുലീകരിക്കാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കും.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്രമായിരിക്കും. ആഴ്ചയുടെ ആദ്യ പകുതിയില്‍, നിങ്ങളുടെ ജോലിയിലോ വ്യക്തിജീവിതത്തിലോ നിങ്ങള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. രണ്ടാം പകുതിയില്‍, കാര്യങ്ങള്‍ വീണ്ടും അനുകൂലമായി വരുന്നത് നിങ്ങള്‍ കാണും. ഈ സമയത്ത്, കുട്ടികളുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍ നിങ്ങളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും.
പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മറികടക്കാന്‍, നിങ്ങള്‍ അധിക വരുമാന സ്രോതസ്സുകള്‍ കണ്ടെത്തേണ്ടതുണ്ട്. എവിടെ നിന്നെങ്കിലും ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍, അത് തിരിച്ചടയ്ക്കാന്‍ നിങ്ങള്‍ വിഷമിക്കും. എന്നിരുന്നാലും, ആഴ്ചയുടെ രണ്ടാം പകുതിയില്‍, നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയും. പ്രയാസകരമായ സമയങ്ങളില്‍ നിങ്ങളുടെ ജീവിത പങ്കാളി നിങ്ങളെ പിന്തുണയ്ക്കും.

മീനം
മീനം രാശിക്കാര്‍ ഈ ആഴ്ച ജോലിയില്‍ അശ്രദ്ധ ഒഴിവാക്കണം. ഈ ആഴ്ച, നിങ്ങളുടെ ജോലിസ്ഥലത്ത് സമ്മര്‍ദരഹിതമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടേതുണ്ട്. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആഴ്ചയുടെ ആദ്യ പകുതി മിതമായിരിക്കും. ഈ സമയത്ത്, ജോലിസ്ഥലത്തെ കഠിനാധ്വാനം, വീട്ടുജോലികളുടെ ഭാരം എന്നിവ കാരണം നിങ്ങള്‍ക്ക് ശാരീരികമായും മാനസികമായും ക്ഷീണം അനുഭവപ്പെടും. ബിസിലസുകാര്‍ ഈ ആഴ്ച ഏതെങ്കിലും സ്‌കീമിലോ ബിസിനസ്സിലോ റിസ്‌ക് പിടിച്ച് നിക്ഷേപിക്കരുത്. വാഹനം ശ്രദ്ധയോടെ ഓടിക്കുക, അല്ലാത്തപക്ഷം പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications












