Just In
- 4 hrs ago
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- 16 hrs ago
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്ണമായും അകറ്റും ആയുര്വ്വേദം
- 21 hrs ago
മീനം രാശിയില് വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
- 21 hrs ago
കൊളസ്ട്രോളില് വില്ലനാകുന്നത് കഴിക്കുന്ന ഭക്ഷണം; നല്ല കൊളസ്ട്രോള് കൂട്ടാന് കഴിക്കേണ്ട ഭക്ഷണം ഇത്
Don't Miss
- News
ബാത്ത്റൂമിൽ പോകുന്നതും കുളിക്കുന്നതും വരെ ഒരുമിച്ച്, ഒരുമിച്ച് ഗർഭിണി ആവണം; ഇരട്ടകളുടെ ആഗ്രഹം
- Sports
IPL 2023: ഇവര് കസറിയാല് സിഎസ്കെ കപ്പടിക്കും! വിദേശ താരങ്ങളില് ബെസ്റ്റ്, അറിയാം
- Movies
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള് എഞ്ചിന് നല്കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
നവംബര് 28-ഡിസംബര് 4; 12 രാശിക്കും കരിയര്, സാമ്പത്തിക വാരഫലം, നിങ്ങളുടെ ഈ ആഴ്ച
ഈ ആഴ്ച നിങ്ങളുടെ കരിയര്, സാമ്പത്തിക സ്ഥിതി എങ്ങനെയാണെന്ന് അറിയാന് സാമ്പത്തിക വാരഫലം നിങ്ങളെ സഹായിക്കും. ഇടവം, മിഥുനം എന്നിവയുള്പ്പെടെ പല രാശിക്കാര്ക്കും നവംബര് അവസാന വാരം ജോലിസ്ഥലത്ത് ശുഭകരമായ ഫലങ്ങള് ലഭിക്കും. ഈ ആഴ്ച ഇടവം രാശിക്കാര്ക്ക് വിവിധ വഴികളിലൂടെ പണം വരും. മേടം മുതല് മീനം വരെയുള്ള എല്ലാ രാശിക്കാര്ക്കും സാമ്പത്തികമായി ഈ ആഴ്ച എങ്ങനെയായിരിക്കുമെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്ക്ക് ഈ ആഴ്ച തൊഴില് മേഖലയില് മികച്ച ഫലങ്ങള് ലഭിക്കും. എങ്കിലും നിങ്ങളുടെ പ്രതീക്ഷകകള്ക്ക് അനുസൃതമായി വന്നേക്കില്ല. കുടുംബത്തില് സന്തോഷം നിലനില്ക്കും. ചില അതിഥികള് വന്നേക്കാം. നിങ്ങളുടെ കുടുംബത്തോടൊപ്പം നിങ്ങള് സന്തോഷകരമായ സമയം ചെലവഴിക്കും. നിങ്ങള് ഈ ആഴ്ച യാത്രകള് പരമാവധി ഒഴിവാക്കുക.

ഇടവം
ഇടവം രാശിക്കാര്ക്ക് ഈ ആഴ്ച ജോലിസ്ഥലത്ത് പുരോഗതി ലഭിക്കും. നിങ്ങളുടെ ബഹുമാനം വര്ദ്ധിപ്പിക്കും. സാമ്പത്തികമായി ഉന്നതിയുള്ള ഒരാളുടെ സഹായം നിങ്ങള്ക്ക് ലഭിക്കും. സാമ്പത്തിക കാര്യങ്ങളിലും സമയം അനുകൂലമാണ്. ഈ ആഴ്ച പണം വരുന്നതിന്റെ സാഹചര്യങ്ങള് ഉണ്ടാകും. യാത്രകള് വഴി ഈ ആഴ്ച ശുഭകരമായ ഫലങ്ങള് ലഭിക്കും. യാത്രകളിലൂടെ വിജയം കൈവരിക്കും അതുപോലെ ആളുകളുമായി നല്ല ബന്ധം സ്ഥാപിക്കും.
Most
read:സാമ്പത്തിക
വര്ഷഫലം;
12
രാശിക്കും
2023ല്
സാമ്പത്തിക
സ്ഥിതി;
ഉയര്ച്ചയും
തളര്ച്ചയും

മിഥുനം
മിഥുനം രാശിക്കാര്ക്ക് ഈ ആഴ്ച ജോലിയുടെ കാര്യത്തില് വളരെയധികം പുരോഗതി ഉണ്ടാകും. ഇതോടൊപ്പം ഈ ആഴ്ച കൃത്യസമയത്ത് വിദഗ്ധരുടെ ഉപദേശവും ലഭിക്കും. പങ്കാളിത്തത്തോടെ ചെയ്യുന്ന പദ്ധതികള് ഈ ആഴ്ച നിങ്ങള്ക്ക് വളരെയധികം വിജയം നല്കും. സാമ്പത്തിക കാര്യങ്ങളില് ഈ ആഴ്ച വളരെ അനുകൂലമായിരിക്കും. ഈ ആഴ്ച കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാന് പദ്ധതിയിടാം.

കര്ക്കടകം
കര്ക്കടക രാശിക്കാര്ക്ക് ഈ ആഴ്ച വളരെ ശുഭകരമായ ഫലങ്ങള് ലഭിക്കും. ഈ ആഴ്ച, ജോലിസ്ഥലത്ത് പങ്കാളിത്തത്തോടെ ചെയ്യുന്ന പ്രവര്ത്തനങ്ങള് നിങ്ങള്ക്ക് വളരെ നല്ല ഫലങ്ങള് നല്കും. പക്ഷേ, മനസ്സില് എന്തെങ്കിലുമൊക്കെ അസ്വസ്ഥതയുണ്ടാകും. ഏത് തീരുമാനവും സംയമനത്തോടെ എടുക്കേണ്ട ആഴ്ചയാണിത്. സാമ്പത്തിക കാര്യങ്ങളില് ചെലവുകള് കൂടുതലായിരിക്കും, വര്ദ്ധിച്ചുവരുന്ന ചെലവുകള് കാരണം നിങ്ങളുടെ അസ്വസ്ഥതയും വര്ദ്ധിക്കും. ആഴ്ചയുടെ അവസാനം, സ്ഥിതി മെച്ചപ്പെടും, കൂടാതെ ചില നല്ല വാര്ത്തകളും ലഭിക്കും.
Most
read:ഡിസംബറില്
3
ഗ്രഹങ്ങള്ക്ക്
സ്ഥാനചലനം;
ഈ
5
രാശിക്ക്
സൗഭാഗ്യം
വന്നണയും
കാലം

ചിങ്ങം
ചിങ്ങം രാശിക്കാര്ക്ക് ഈ ആഴ്ച യാത്രകളില് നിന്ന് ശുഭകരമായ ഫലങ്ങള് ലഭിക്കും. കുടുംബത്തിലെ ഒരാളുടെ പിന്തുണ ലഭിക്കും. പണത്തിന്റെ കാര്യത്തില് ഈ ആഴ്ച വളരെ ശ്രദ്ധാലുവായിരിക്കുക. ഈ ആഴ്ച നിങ്ങളുടെ സാമ്പത്തിക സ്ഥിതി അല്പ്പം ആശങ്കാകുലമായേക്കാം. നിങ്ങളുടെ ചെലവുകള് ഉയര്ന്നതായിരിക്കും. നിക്ഷേപങ്ങള്ക്ക് സമയം നല്ലതല്ല, സാമ്പത്തിക നഷ്ടം ഉണ്ടാക്കും. തൊഴില് മേഖലയില് ക്രമാനുഗതമായ പുരോഗതി ഉണ്ടാകും.

കന്നി
കന്നി രാശിക്കാര്ക്ക് ഈ ആഴ്ച പണത്തിന്റെയും തൊഴിലിന്റെയും കാര്യത്തില് സമ്മിശ്ര ദിവസമായിരിക്കും. ജോലി ചെയ്യുന്നവര്ക്ക് ഈ ആഴ്ച പ്രശ്നങ്ങള് ഉണ്ടായേക്കാം. ഈ ആഴ്ച നിങ്ങള് നടത്തുന്ന യാത്രകള് ഫലപ്രദമാകില്ല. കുടുംബത്തില് സന്തോഷവും ഐക്യവും കൈവരിക്കുന്നതിന്, നിങ്ങള് തുടര്ച്ചയായി പരിശ്രമിക്കേണ്ടതുണ്ട്.
Most
read:ധനികരും
മനസലിവുള്ളവരും;
ഏകാദശി
നാളില്
ജനിച്ചവരുടെ
സ്വഭാവസവിശേഷതകള്

തുലാം
തുലാം രാശിക്കാര്ക്ക് ഈ ആഴ്ച വളരെ ഗുണകരമായിരിക്കും. ഈ ആഴ്ച ജോലിസ്ഥലത്തും പല മാറ്റങ്ങളും കാണാം. തൊഴില് മേഖലയില് പുരോഗതി ഉണ്ടാകും, ഈ ആഴ്ച നിങ്ങളുടെ തൊഴില് മേഖലയില് നിരവധി മാറ്റങ്ങള് കാണപ്പെടും. പുതിയ പ്രവര്ത്തന ശൈലിയിലൂടെ ജീവിതത്തില് മുന്നേറാനാകും. സാമ്പത്തിക രംഗത്ത്, ഈ ആഴ്ച നിങ്ങളുടെ ചെലവുകള് ഉയര്ന്നതായിരിക്കും. കുടുംബത്തിലെ ചില കാര്യങ്ങളില് മനസ്സ് അസ്വസ്ഥമാകും.

വൃശ്ചികം
വൃശ്ചികം രാശിക്കാര്ക്ക് ഈ ആഴ്ച സാമ്പത്തിക കാര്യങ്ങളില് ഒരു പുതിയ തുടക്കം ലഭിക്കും. നിങ്ങളുടെ ജീവിതത്തില് സന്തോഷത്തിനും സമൃദ്ധിക്കും വഴിതുറക്കും. പുതിയ നിക്ഷേപങ്ങളിലൂടെയും ശുഭകരമായ ഫലങ്ങള് വന്നുകൊണ്ടേയിരിക്കും. സ്നേഹബന്ധത്തില് സമാധാനമുണ്ടാകും. തൊഴില് മേഖലയില് വളര്ച്ചയുടെ സാധ്യതകള് ഉണ്ടാകും. ആഴ്ചയുടെ അവസാനം, നിങ്ങളുടെ മനസ്സ് വളരെ സന്തോഷിക്കും.
Most
read:ഡിസംബര്
മാസത്തിലെ
പ്രധാന
വ്രതങ്ങളും
ഉത്സവങ്ങളും

ധനു
നിങ്ങളുടെ കുടുംബത്തോടൊപ്പം വളരെ സന്തോഷകരമായ സമയം ചിലവഴിക്കാന് കഴിയും. നിങ്ങള്ക്ക് ഒരു പാര്ട്ടി മൂഡിലും ആയിരിക്കും. ആരോഗ്യത്തിലും വളരെയധികം പുരോഗതിയുണ്ടാകും. പണത്തിന്റെ കാര്യത്തില് ദിവസം വളരെ മികച്ചതായിരിക്കും. നിങ്ങള്ക്ക് സാവധാനം പണം ലഭിക്കാന് സാധ്യതയുണ്ട്. വിദ്യാര്ത്ഥികള്ക്ക് സമയം അനുകൂലമാണ്. ധനു രാശിക്കാര്ക്ക് ഈ ആഴ്ച ജോലിസ്ഥലത്ത് ചില ബുദ്ധിമുട്ടുകള് നേരിടേണ്ടി വന്നേക്കാം.

മകരം
മകരം രാശിക്കാര്ക്ക് ഈ ആഴ്ച സാമ്പത്തിക കാര്യങ്ങള്ക്ക് വളരെ അനുകൂലമായിരിക്കും. ഈ ആഴ്ച പണത്തിന്റെ വരവുണ്ടാകും. ആരോഗ്യം നന്നായിരിക്കും. പ്രണയബന്ധത്തില് നിങ്ങളുടെ പ്രതീക്ഷകളേക്കാള് കുറവായിരിക്കും ഫലം. മനസ്സിന് എന്തെങ്കിലുമൊക്കെ അസ്വസ്ഥതയുണ്ടായേക്കാം. ജോലിസ്ഥലത്ത് നിങ്ങള്ക്ക് ചില ബുദ്ധിമുട്ടുകള് നേരിടേണ്ടി വന്നേക്കാം.

കുംഭം
ഈ ആഴ്ച കുംഭം രാശിക്കാര് സാമ്പത്തിക കാര്യങ്ങളില് ആസൂത്രണത്തോടെ മുന്നോട്ട് നീങ്ങേണ്ടതുണ്ട്. നിക്ഷേപങ്ങളില് നിന്ന് ഈ ആഴ്ച നിങ്ങള്ക്ക് ശുഭകരമായ ഫലങ്ങള് ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങള്ക്ക് പുരോഗതി ലഭിക്കും. ഈ ആഴ്ച നിങ്ങള് നടത്തുന്ന യാത്രകള് ശുഭകരമായ ഫലം നല്കും. ആഴ്ചയുടെ അവസാനം അല്പം കഠിനാധ്വാനം ചെയ്താല് ജീവിതത്തില് വിജയം എളുപ്പത്തില് ലഭിക്കും.
Most
read:ജീവിതത്തില്
സന്തോഷവും
ഐശ്വര്യവും;
ഗരുഡപുരാണം
പറയുന്ന
ഈ
കാര്യങ്ങള്
ദിനവും
ചെയ്യൂ

മീനം
മീനം രാശിക്കാര്ക്ക് ഈ ആഴ്ച ഗുണകരമായിരിക്കും. മുതിര്ന്ന വ്യക്തികളുടെ സഹായം ലഭിക്കും. ആരോഗ്യത്തില് നല്ല പുരോഗതിയും ഈ ആഴ്ച മുതല് കാണപ്പെടും. ഈ ആഴ്ച ഒരു യാത്ര പോകുകയാണെങ്കില്, തല്ക്കാലം അത് ഒഴിവാക്കുക. ചെലവുകള് വര്ദ്ധിക്കും. ആഴ്ചാവസാനം, ജീവിതത്തില് സന്തോഷത്തിനായുള്ള നിരവധി അവസരങ്ങള് നിങ്ങള്ക്ക് ലഭിക്കും.