Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഡിസംബര്‍ 26- ജനുവരി1; കരിയര്‍, ബിസിനസ്, സാമ്പത്തികം; 12 രാശിക്കും വര്‍ഷത്തിലെ അവസാന ആഴ്ച ഫലങ്ങള്‍
2022 വര്‍ഷത്തിലെ അവസാന ആഴ്ചയാണ് ഇത്. ബുധന്റെയും ശുക്രന്റെയും രാശികള്‍ ഈ ആഴ്ച മാറുകയാണ്. ഈ ആഴ്ച ഗ്രഹമാറ്റം മൂലം പല രാശിക്കാരുടെയും ജീവിതത്തില്‍ തൊഴില്‍, ബിസിനസ്സ് എന്നിവയുടെ കാര്യത്തില്‍ ഉയര്‍ച്ചയുടെ ഒരു സാഹചര്യം കാണാന്‍ കഴിയും. മേടം ഉള്‍പ്പെടെയുള്ള 12 രാശിക്കാര്‍ക്കും 2022ലെ അവസാന വാരം സാമ്പത്തികവും തൊഴില്‍പരവുമായ കാര്യങ്ങളില്‍ ഫലങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ സാമ്പത്തിക വാരഫലം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ച കുടുംബത്തില്‍ സന്തോഷവും സമൃദ്ധിയും കൈവരും. ഈ ആഴ്ച നടത്തുന്ന യാത്രകള്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. യാത്രാവേളയില്‍ പിതൃതുല്യനായ ഒരാളുടെ സഹായം നിങ്ങള്‍ക്ക് ലഭിക്കും. ജോലിസ്ഥലത്തും ഈ ആഴ്ച പുരോഗതി ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളില്‍ പെട്ടെന്ന് നഷ്ടം വന്നേക്കാം. നിങ്ങള്‍ നല്കിയ വാഗ്ദാനങ്ങള്‍ ഈ ആഴ്ച ചിലപ്പോള്‍ പാലിക്കാന്‍ കഴിയാതെ വന്നേക്കാം. ശുഭദിനങ്ങള്‍: 27, 28, 29

ഇടവം
ഈ ആഴ്ച ചില ആശയക്കുഴപ്പങ്ങള്‍ നിങ്ങളെ അലട്ടും. നിങ്ങളുടെ അവബോധം അനുസരിച്ച് ഒരു തീരുമാനം എടുക്കുന്നതാണ് നല്ലത്. സാമ്പത്തിക കാര്യങ്ങളില്‍ ചെലവ് ഉയര്‍ന്നതായിരിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തികം ശ്രദ്ധിക്കുക. ശുഭദിനങ്ങള്‍: 28, 29, 30

മിഥുനം
മിഥുന രാശിക്കാരുടെ പ്രവര്‍ത്തന മേഖലയില്‍ ഈ ആഴ്ച പുരോഗതി ഉണ്ടാകും. നിങ്ങള്‍ വളരെ ശാന്തമായ മാനസികാവസ്ഥയിലായിരിക്കും. ആരോഗ്യത്തിലും വളരെയധികം പുരോഗതി ഉണ്ടാകും. യാത്രകള്‍ വഴി ഈ ആഴ്ച അനുകൂല ഫലങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ സന്തോഷവും ഐക്യവും ഉണ്ടാകും. സാമ്പത്തിക നേട്ടത്തിനായി കഠിനാധ്വാനം ചെയ്യേണ്ടിവരും. ശുഭദിനങ്ങള്‍: 26, 28

കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ ഈ ആഴ്ച കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കും. നിങ്ങള്‍ എത്രത്തോളം സംയമനം പാലിക്കുന്നുവോ അത്രയും സന്തോഷവാനായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ പങ്കാളിത്തത്തോടെ നടത്തുന്ന നിക്ഷേപങ്ങള്‍ നല്ല ഫലങ്ങള്‍ നല്‍കും. ജോലിസ്ഥലത്ത് ഒരു സ്ത്രീ നിമിത്തം കഷ്ടതകള്‍ വര്‍ദ്ധിക്കും. യാത്രകളും പ്രശ്നങ്ങള്‍ ഉണ്ടാക്കും. വാരാന്ത്യത്തില്‍ മനസ്സ് അല്പം അസ്വസ്ഥമാകും. ശുഭദിനങ്ങള്‍: 28, 30

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച സാമ്പത്തിക നേട്ടത്തിനുള്ള സാഹചര്യങ്ങള്‍ കൈവരും. ഈ ആഴ്ച നിക്ഷേപങ്ങളിലൂടെ നല്ല നേട്ടങ്ങള്‍ ഉണ്ടാകും. പണവുമായി ബന്ധപ്പെട്ട ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ഈ ആഴ്ച നടത്തുന്ന യാത്രകള്‍ വിജയകരമാകും. കുടുംബകാര്യങ്ങളില്‍ അല്പം നിയന്ത്രണങ്ങള്‍ അനുഭവപ്പെടാം. ആഴ്ച്ചയുടെ അവസാനം മനസ്സ് അല്പം സങ്കടപ്പെടും. ശുഭദിനങ്ങള്‍: 26, 29

കന്നി
കന്നിരാശിക്കാര്‍ക്ക് ഈ ആഴ്ച ജോലിസ്ഥലത്ത് പുരോഗതി ഉണ്ടാകും, നിങ്ങളുടെ ധാരണയാല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ചെലവ് വര്‍ദ്ധിക്കും. ഈ ആഴ്ച, ഏത് കാര്യത്തിലും സംയമനത്തോടെ തീരുമാനങ്ങള്‍ എടുക്കുന്നതാണ് നല്ലത്. യാത്രകള്‍ മാറ്റിവെച്ചാല്‍ നന്നായിരിക്കും. ശുഭദിനങ്ങള്‍: 27, 28

തുലാം
ഈ ആഴ്ച തുലാം രാശിക്കാര്‍ക്ക് സമ്പത്ത് ലഭിക്കുന്നതിന് ശക്തമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടും. ഒരു സ്ത്രീയുടെ സഹായത്താല്‍ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. ആരോഗ്യരംഗത്തും കാര്യമായ പുരോഗതി ഈ ആഴ്ച കാണും. ജോലിസ്ഥലത്ത് അസ്വസ്ഥത അനുഭവപ്പെടും. വാരാന്ത്യത്തില്‍ സന്തോഷവും ഐക്യവും ഉണ്ടാകും. ഭാഗ്യ ദിനങ്ങള്‍: 28, 30, 1

വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ പ്രവര്‍ത്തന മേഖലയില്‍ ഈ ആഴ്ച പുരോഗതി ഉണ്ടാകും. സാമ്പത്തിക നേട്ടം കൈവരിക്കും. നിക്ഷേപങ്ങളിലൂടെ നേട്ടങ്ങള്‍ ഉണ്ടാകും. ഈ ആഴ്ച നടത്തുന്ന യാത്രകളില്‍ നിങ്ങള്‍ അശ്രദ്ധ കാണിക്കരുത്. ജോലിസ്ഥലത്ത് ഒരാളുടെ ഇടപെടല്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ആഴ്ച്ചയുടെ അവസാനത്തില്‍ മനസ്സ് അല്‍പ്പം ഭയപ്പെടും. ശുഭദിനങ്ങള്‍: 27, 28, 30

ധനു
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടത്തിനുള്ള അവസരങ്ങള്‍ കൈവരും. ഈ ആഴ്ച നിക്ഷേപങ്ങളിലൂടെ നല്ല നേട്ടങ്ങള്‍ ലഭിക്കും. മികച്ച വ്യക്തിത്വമുള്ള ഒരാളുടെ സഹായം നിങ്ങള്‍ക്ക് ലഭിക്കും. സ്വയം വിശ്വസിച്ച് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ വിജയം കൈവരിക്കൂ. ആഴ്ചയുടെ അവസാനത്തില്‍ ആരെങ്കിലും നിങ്ങളെ വഞ്ചിച്ചേക്കാം. അല്ലെങ്കില്‍ ചില കിംവദന്തികള്‍ നിങ്ങള്‍ക്കെതിരേ ഉയര്‍ന്നുവന്നേക്കാം. ശുഭദിനങ്ങള്‍: 26, 29

മകരം
മകരം രാശിക്കാര്‍ തൊഴില്‍ രംഗത്ത് പുരോഗതി പ്രാപിക്കും. പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തീകരിക്കും. എന്നിരുന്നാലും മനസ്സ് ചില കാര്യങ്ങളില്‍ അല്‍പ്പം സങ്കടപ്പെടും. ഈ ആഴ്ച സാമ്പത്തിക ചെലവുകള്‍ ഉയര്‍ന്നേക്കാം. യാത്രകള്‍ വിജയിക്കും. കുടുംബത്തില്‍ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അവസരങ്ങളുണ്ടാകും. ആഴ്ചയുടെ അവസാനത്തില്‍, നിങ്ങളുടെ വീടിനായി അല്പം പണം ചെലവഴിക്കാനാകും. ശുഭദിനങ്ങള്‍: 27, 28, 30

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച യാത്രകളിലൂടെ നല്ല വിജയം ലഭിക്കും. കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും ലഭിക്കാന്‍, ചില റിസ്ക് പിടിച്ച തീരുമാനങ്ങള്‍ എടുക്കും. ജോലി മേഖലയിലെ പുതിയ തുടക്കത്തെക്കുറിച്ച് അസ്വസ്ഥതയുണ്ടാകും. ഈ ആഴ്ച നിങ്ങളുടെ നിക്ഷേപങ്ങളില്‍ ശ്രദ്ധ ചെലുത്തക. അല്ലാത്തപക്ഷം, ചെലവുകള്‍ ഉയര്‍ന്നേക്കാം. ശുഭദിനങ്ങള്‍: 27, 28, 1

മീനം
ഈ ആഴ്ച മീനം രാശിക്കാരുടെ തൊഴില്‍ മേഖലയില്‍ പുരോഗതി ഉണ്ടാകും. നിങ്ങള്‍ക്ക് ശാന്തത അനുഭവപ്പെടും. സാമ്പത്തിക കാര്യങ്ങളിലും സമയം അനുകൂലമായിരിക്കും. സാമ്പത്തിക തീരുമാനങ്ങള്‍ ഭാവിയില്‍ നിങ്ങള്‍ക്ക് മനോഹരമായ ഫലങ്ങള്‍ നല്‍കും. കുടുംബത്തില്‍ ആഘോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. പരസ്പര സന്തോഷത്തിനുള്ള നിരവധി അവസരങ്ങളും ഈ ആഴ്ച ലഭിക്കും. യാത്രകളിലൂടെ വിജയം കൈവരിക്കും. ശുഭദിനം: 28,30



Click it and Unblock the Notifications