Weekly Finance Horoscope: പണം, ജോലി, ബിസിനസ്; ഈ ഒരാഴ്ച നിങ്ങളുടെ ജീവിതത്തിലെ മാറ്റം, സാമ്പത്തിക വാരഫലം

Weekly Finance And Career Horoscope: മെയ് മാസത്തിലെ ഈ ആഴ്ചയില്‍ ചില വിശേഷ ദിവസങ്ങള്‍ വരുന്നുണ്ട്. അതില്‍ പ്രധാന വിശേഷം ഷഷ്ഠി വ്രതമാണ്. സന്താനങ്ങളുടെ ഐശ്വര്യം, രോഗശാന്തി, ദാമ്പത്യസന്തോഷം എന്നിവയ്ക്ക് ഏറ്റവും ഉത്തമമാണ് ഷഷ്ഠി വ്രതം. മെയ് 25 വ്യാഴാഴ്ചയാണ് ഇത് വരുന്നതത്. ഗണപതി പ്രീതി നേടാന്‍ വ്രതവും വഴിപാടുകളും നടത്താന്‍ ഉത്തമമായ ദിനമാണ് ഇടവമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥി. ഇത് വരുന്നത് 23 ചൊവ്വാഴ്ചയാണ്.

മെയ് 26 വെള്ളിയാഴ്ചയാണ് ഇടവത്തിലെ ആയില്യം. എല്ലാ മാസത്തെയും ആയില്യം ദിനം പ്രധാനമാണെങ്കിലും ഇടവം, തുലാം മാസങ്ങളിലെ ആയില്യം അല്‍പം വിശേഷമാണ്. നാഗാരാധനയ്ക്ക് പൂര്‍ണ്ണമായ ഫലപ്രാപ്തി നല്‍കുന്ന ദിവസമാണ് ഇത്. ശുഭദിനങ്ങള്‍ നിറഞ്ഞ ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെ എന്ന് അറിയണ്ടേ? തൊഴില്‍, സാമ്പത്തികം, ബിസിനസ്സ് എന്നിവയുടെ കാര്യത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ സാമ്പത്തിക വാരഫലം വായിക്കൂ.

Weekly Finance And Career Horoscope (21 May To 27 May) Prediction For All Zodiac in Malayalam

മേടം
മേടം രാശിക്കാരുടെ കരിയറിനും ബിസിനസ്സിനും ഈ ആഴ്ച പ്രത്യേകമായിരിക്കും. നിങ്ങളുടെ മുതിര്‍ന്നവരുടെ അനുഗ്രഹം ലഭിക്കും. മൊത്തത്തില്‍, നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിക്കും, പണം സമ്പാദിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടാകും. ഈ ആഴ്ച എല്ലാ വലിയ പ്രശ്‌നങ്ങളില്‍ നിന്നും നിങ്ങള്‍ അത്ഭുതകരമാം വിധം മുക്തി നേടും. ശത്രുക്കളുടെ മേല്‍ വിജയം ഉണ്ടാകും. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് ആഗ്രഹിച്ച ലാഭവും ലഭിക്കും. ധനലാഭം വര്‍ദ്ധിക്കും. ആഴ്ചയുടെ രണ്ടാം പകുതിയില്‍, കുടുംബത്തോടൊപ്പം കറങ്ങാന്‍ അവസരമുണ്ടാകും.

Weekly Finance And Career Horoscope (21 May To 27 May) Prediction For All Zodiac in Malayalam

ഇടവം
ഈ ആഴ്ച ഇടവം രാശിക്കാര്‍ക്ക് അനുകൂലവും ഫലദായകവുമായിരിക്കും. സന്തോഷവും സമ്പത്തും വര്‍ദ്ധിക്കും. ആഴ്ചയുടെ രണ്ടാംപകുതിയില്‍ നിങ്ങള്‍ക്ക് ആരോഗ്യപരമായ നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തികമായി ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. മുന്‍കാലങ്ങളില്‍ നിക്ഷേപിച്ച പണത്തില്‍ നിന്ന് ലാഭം സാധ്യമാണ്.

നിങ്ങള്‍ ഏതെങ്കിലും പദ്ധതിയിലോ ബിസിനസ്സിലോ പണം നിക്ഷേപിക്കുകയാണെങ്കില്‍ ലാഭസാധ്യതകള്‍ വര്‍ദ്ധിക്കും. എന്നിരുന്നാലും, പണമിടപാടുകളില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും. മാതാപിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പൂര്‍ണ്ണമായ സഹകരണവും പിന്തുണയും ലഭിക്കും. ആഴ്ചയുടെ രണ്ടാം പകുതിയില്‍, ജോലി ചെയ്യുന്നവര്‍ക്ക് അധിക ജോലിഭാരം ഉണ്ടായേക്കാം.

Weekly Finance And Career Horoscope (21 May To 27 May) Prediction For All Zodiac in Malayalam

മിഥുനം
മിഥുന രാശിക്കാര്‍ക്ക് ഈ ആഴ്ച സന്തോഷം നിറഞ്ഞതായിരിക്കും. ഈ ആഴ്ച ചില മംഗള പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ആഴ്ചയുടെ തുടക്കത്തില്‍, വീട്ടിലെ ഒരു അംഗത്തിന്റെ വലിയ നേട്ടത്തില്‍ മനസ്സ് സന്തോഷിക്കും. കുടുംബത്തോടൊപ്പം നല്ല നിമിഷങ്ങള്‍ ചെലവഴിക്കാനാകും. ആരോഗ്യവും മികച്ചതായിരിക്കും.

ബിസിനസ്സുകാര്‍ക്ക് അവരുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ കഴിയും. വിപണിയില്‍ കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. താഴില്‍-ബിസിനസ്സുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകള്‍ ശുഭകരവും പ്രയോജനകരവുമായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും.

Weekly Finance And Career Horoscope (21 May To 27 May) Prediction For All Zodiac in Malayalam

കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ഈ ആഴ്ച ഏറെ നാളായി തുടരുന്ന ചില പ്രശ്നങ്ങള്‍ പരിഹരിക്കാനാകും. ആഴ്ചയുടെ തുടക്കത്തില്‍, ഉറ്റ ചങ്ങാതിമാരുടെ സഹായത്തോടെ, നിങ്ങളുടെ തടസ്സപ്പെട്ട ജോലികള്‍ പൂര്‍ത്തിയാകും. ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രശംസ ലഭിക്കും. ആഴ്ചയുടെ മധ്യത്തില്‍ ധനാഗമത്തിന് വഴി തെളിയും. നിങ്ങള്‍ക്ക് പൂര്‍വ്വിക സ്വത്ത് ലഭിക്കും. ഭൂമി, വസ്തു സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കാനാകും. ആഴ്ചയുടെ രണ്ടാം പകുതിയില്‍, നിങ്ങളുടെ പ്രയത്‌നത്തിന് പ്രതീക്ഷിച്ച നേട്ടം നിങ്ങള്‍ക്ക് ലഭിക്കും.

Weekly Finance And Career Horoscope (21 May To 27 May) Prediction For All Zodiac in Malayalam

ചിങ്ങം
ഈ ആഴ്ച ചിങ്ങം രാശിക്കാര്‍ക്ക്,തൊഴില്‍-ബിസിനസ്സുകളില്‍ ആഗ്രഹിച്ച വിജയവും ലാഭവും ലഭിക്കും. എന്നാല്‍ ബന്ധങ്ങളുടെയും പ്രണയത്തിന്റെയും കാര്യത്തില്‍ ഈ ആഴ്ച അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങളുടെ ഉറ്റവരുമായി ചില തര്‍ക്കമുണ്ടാകാം. നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും പൂര്‍ണ്ണ നിയന്ത്രണം ആവശ്യമാണ്.

ബിസിനസുകാര്‍ക്ക്, ആദ്യ പകുതിയെ അപേക്ഷിച്ച് ആഴ്ചയുടെ രണ്ടാം പകുതി വളരെ സന്തോഷകരമായിരിക്കും. ബിസിനസ്സില്‍ വരുന്ന പ്രശ്‌നങ്ങള്‍ നീങ്ങും. മറുവശത്ത്. ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. അധിക വരുമാന മാര്‍ഗം ലഭിക്കും. സമ്പത്തില്‍ വര്‍ദ്ധനവുണ്ടാകും. ആരോഗ്യം സാധാരണ നിലയിലായിരിക്കും.

Weekly Finance And Career Horoscope (21 May To 27 May) Prediction For All Zodiac in Malayalam

കന്നി
കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍, ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഈ സമയത്ത്, നിങ്ങളുടെ ഭക്ഷണക്രമവും ദിനചര്യയും ശ്രദ്ധിക്കുക. ജോലി ചെയ്യുന്നവര്‍ക്ക് ഈ ആഴ്ച അല്‍പ്പം പ്രശ്നമുണ്ടാകും. നിങ്ങളുടെ എതിരാളികള്‍ സജീവമായിരിക്കും, അവര്‍ നിങ്ങളുടെ ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ചേക്കാം. ഈ സമയത്ത്, നിങ്ങളുടെ ബന്ധുക്കളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിച്ചേക്കില്ല. മനസ്സ് അല്‍പ്പം അസ്വസ്ഥമാകും. സാമ്പത്തികമായി, ഈ ആഴ്ച സാധാരണമായിരിക്കും. ആഴ്ചയുടെ രണ്ടാം പകുതിയില്‍, പെട്ടെന്ന് ചില വലിയ ചിലവുകള്‍ ഉണ്ടായേക്കാം.

Weekly Finance And Career Horoscope (21 May To 27 May) Prediction For All Zodiac in Malayalam

തുലാം
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച അല്‍പ്പം അസ്ഥിരമായിരിക്കും. ഈ ആഴ്ച ആരുമായും അനാവശ്യമായി കലഹത്തിന് നില്‍ക്കരുത്. ജോലിയുള്ള ആളുകള്‍ ഈ ആഴ്ച അവരുടെ ജോലികള്‍ പകരം മികച്ച രീതിയില്‍ ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ തൊഴില്‍ തേടി അലയുകയാണെങ്കില്‍ അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വന്നേക്കാം.

ഈ ആഴ്ച ബിസിനസ്സുകാര്‍ക്ക് സമ്മിശ്ര ഫലങ്ങളായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍ നിങ്ങള്‍ക്ക് ആഗ്രഹിച്ച ലാഭം ലഭിക്കും, എന്നാല്‍ ആഴ്ചയുടെ രണ്ടാം പകുതിയില്‍, നിങ്ങളുടെ എതിരാളികളുമായി കഠിനമായി മത്സരിക്കേണ്ടി വന്നേക്കാം. വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെലവ് അധികമായിരിക്കും, അതിനാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

Weekly Finance And Career Horoscope (21 May To 27 May) Prediction For All Zodiac in Malayalam

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ച പൊതുവെ അനുകൂലമായിരിക്കും. ഈ ആഴ്ച നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണമായ ഫലം നിങ്ങള്‍ക്ക് ലഭിക്കും. ഉറ്റ സുഹൃത്തുക്കളുടെ പൂര്‍ണ സഹകരണം ഉണ്ടാകും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിരുന്നെങ്കില്‍, അവ മാറും. സാമ്പത്തികമായി ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. കുടുംബത്തില്‍ ചില ശുഭകാര്യങ്ങള്‍ പൂര്‍ത്തിയാകും. ഇണയുമായി പരസ്പര സ്‌നേഹവും സഹകരണവും ഉണ്ടാകും.

Weekly Finance And Career Horoscope (21 May To 27 May) Prediction For All Zodiac in Malayalam

ധനു
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്രമായിരിക്കും. ഏതെങ്കിലും തരത്തിലുള്ള റിസ്‌ക് എടുക്കുന്നത് ഒഴിവാക്കണം. ജീവിതത്തിലെ എല്ലാ സങ്കീര്‍ണതകള്‍ക്കിടയിലും, ആഴ്ചയുടെ രണ്ടാം പകുതി പ്രയോജനകരമായിരിക്കും. ഈ സമയത്ത്, ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ബിസിനസ്സില്‍ ധാരാളം ലാഭം ലഭിക്കും. കടം കൊടുത്ത പണമോ വിപണിയില്‍ കുടുങ്ങിക്കിടക്കുന്ന പണമോ നിങ്ങള്‍ക്ക് തിരികെ ലഭിക്കും.

Weekly Finance And Career Horoscope (21 May To 27 May) Prediction For All Zodiac in Malayalam

മകരം
മകരം രാശിക്കാര്‍ക്ക്, ആഴ്ചയുടെ തുടക്കത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ആഴ്ചയുടെ ആരംഭം തൊഴിലെടുക്കുന്നവര്‍ക്ക് മിതമായ ഫലം നല്‍കും. ഈ സമയത്ത്, നിങ്ങളുടെ കഠിനാധ്വാനത്തിന് അനുസരിച്ചുള്ള ഫലം ലഭിച്ചേക്കില്ല. ജോലിസ്ഥലത്ത് മറ്റുള്ളവരില്‍ നിന്ന് പ്രതീക്ഷിച്ച സഹകരണവും പിന്തുണയും ലഭിക്കാത്തതിനാല്‍ മനസ്സ് അല്‍പ്പം ദു:ഖത്തിലാകും. ആഴ്ചയുടെ രണ്ടാം പകുതിയില്‍, തൊഴിലുമായി ബന്ധപ്പെട്ട് യാത്രകള്‍ സാധ്യമാണ്. ഈ സമയത്ത്, ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ ഏതെങ്കിലും തരത്തിലുള്ള റിസ്‌ക് പിടിച്ച ജോലികള്‍ ഒഴിവാക്കേണ്ടതുണ്ട്.

Weekly Finance And Career Horoscope (21 May To 27 May) Prediction For All Zodiac in Malayalam

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ വാരം അല്‍പ്പം കഷ്ടമായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍, നിങ്ങള്‍ക്ക് ചില വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഭൂമി-നിര്‍മ്മാണവുമായി ബന്ധപ്പെട്ട അല്ലെങ്കില്‍ പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ രൂക്ഷമാകും. ജോലിസ്ഥലതത്ത് നിങ്ങളുടെ എതിരാളികള്‍ ശക്തമാകും. എന്നിരുന്നാലും, ഈ വെല്ലുവിളികള്‍ക്കിടയിലും നിങ്ങളുടെ ഉറ്റ ചങ്ങാതിമാര്‍ നിങ്ങളോടൊപ്പമുണ്ടാകും.

Weekly Finance And Career Horoscope (21 May To 27 May) Prediction For All Zodiac in Malayalam

മീനം
മീനം രാശിക്കാര്‍ക്ക്, ഈ ആഴ്ച ജീവിതവുമായി ബന്ധപ്പെട്ട ചില ബുദ്ധിമുട്ടുകള്‍ ഇല്ലാതാകും. ഈ സമയത്ത് നിങ്ങള്‍ പഴയ സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയും കണ്ടുമുട്ടും. ജോലിക്കാര്‍ക്ക് ഈ ആഴ്ച ചില നല്ല വാര്‍ത്തകളോ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളോ ലഭിക്കും. ഈ ആഴ്ച മുഴുവന്‍ നിങ്ങള്‍ക്ക് ബിസിനസ്സില്‍ പണത്തിന്റെ പ്രയോജനം ലഭിക്കും. തൊഴില്‍ ചെയ്യുന്ന ആളുകള്‍ക്ക് വിവിധ സ്രോതസ്സുകളില്‍ നിന്ന് പണം സമ്പാദിക്കാനുള്ള അവസരം ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ബിസിനസ്സിലോ ഏതെങ്കിലും പദ്ധതിയിലോ പണം നിക്ഷേപിക്കുകയാണെങ്കില്‍, ഭാവിയില്‍ നിങ്ങള്‍ക്ക് അതില്‍ നിന്ന് നല്ല ലാഭം ലഭിക്കും.

Story first published: Sunday, May 21, 2023, 8:07 [IST]
X
Desktop Bottom Promotion