ഡിസംബര്‍ (19-25); കരിയര്‍, സാമ്പത്തിക വാരഫലം, 12 രാശിക്കും ഈ ആഴ്ച ഗുണദോഷങ്ങള്‍

ഈ ആഴ്ച എല്ലാ രാശിക്കാര്‍ക്കും സാമ്പത്തിക, തൊഴില്‍ കാര്യങ്ങളില്‍ സമയം സമ്മിശ്രമായിരിക്കും. ഇടവം, ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച വളരെ നല്ലതായിരിക്കും. സാമ്പത്തികമായും തൊഴില്‍പരമായും ശുഭസൂചകമായ പല ശുഭയോഗങ്ങളും ഈ ആഴ്ചയില്‍ ഒരുമിച്ചു രൂപപ്പെട്ടിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഈ ആഴ്ച വിപണിയിലെ അവസ്ഥയും മികച്ചതായിരിക്കും. ഈ ആഴ്ച രൂപപ്പെട്ട ഗ്രഹയോഗങ്ങളില്‍ നിന്ന് തൊഴില്‍, സാമ്പത്തികം, ബിസിനസ്സ് എന്നിവയുടെ കാര്യത്തില്‍ നിങ്ങളുട ആഴ്ച എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ സാമ്പത്തിക വാരിഫലം വായിക്കൂ.

മേടം

മേടം

ജോലിസ്ഥലത്ത് പുരോഗതി ഉണ്ടാകും, ഈ ആഴ്ച നിങ്ങളുടെ പദ്ധതികള്‍ വിജയിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. കുടുംബവുമായി നല്ല സമയം ചെലവഴിക്കും. ബിസിനസ്സ് യാത്രകളില്‍ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കും. പ്രണയബന്ധത്തില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടും. ആഴ്ചയുടെ അവസാനം ചില നല്ല ഫലങ്ങള്‍ ലഭിക്കും. ഭാഗ്യദിനങ്ങള്‍: 20, 21, 23

ഇടവം

ഇടവം

ഈ ആഴ്ച നിങ്ങളുടെ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. കുടുംബത്തിലെ ഒരു സ്ത്രീയുടെ സഹായത്താല്‍ ജീവിതത്തില്‍ സന്തോഷവും ഐക്യവും ഉണ്ടാകും. ആഴ്ചയുടെ രണ്ടാം പകുതിയില്‍, നിങ്ങള്‍ നടത്തുന്ന ബിസിനസ്സ് യാത്രകളില്‍ നേട്ടമുണ്ടാകും. പ്രണയബന്ധത്തിന്റെ കാര്യത്തില്‍ സമയം റൊമാന്റിക് ആയിരിക്കും. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ലഭിക്കും. സാമ്പത്തികമായി സമയം മെച്ചപ്പെടാന്‍ തുടങ്ങും. ജോലിയില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. ആഴ്ചയുടെ അവസാനത്തില്‍ നിങ്ങള്‍ക്ക് അല്‍പം ആശ്വാസം അനുഭവപ്പെടും. ശുഭദിനങ്ങള്‍: 20, 21, 23, 24

മിഥുനം

മിഥുനം

സാമ്പത്തിക കാര്യങ്ങള്‍ക്ക് ഈ ആഴ്ച അനുകൂലമാണ്. ധനലാഭത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാകും. പ്രണയ ജീവിതം റൊമാന്റിക് ആയിരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ പല പ്രശ്‌നങ്ങളും എളുപ്പത്തില്‍ പരിഹരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും, ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ലഭിക്കും. കുടുംബത്തില്‍ ആഘോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. ഈ ആഴ്ച നടത്തുന്ന ബിസിനസ്സ് യാത്രകളില്‍ നിന്നും ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ആഴ്ചയുടെ അവസാനം ജീവിതത്തില്‍ സമാധാനം ഉണ്ടാകും. ഭാഗ്യ ദിനങ്ങള്‍: 19, 21, 22, 25

കര്‍ക്കിടകം

കര്‍ക്കിടകം

തൊഴില്‍ മേഖലയില്‍ പുരോഗതി ഉണ്ടാകും. ഈ ആഴ്ച ആരംഭിക്കുന്ന ഒരു പ്രവൃത്തി ദീര്‍ഘകാലത്തേക്ക് നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. പ്രണയ ബന്ധങ്ങളില്‍ പരസ്പര സ്‌നേഹം ശക്തമാകും. കുടുംബ ജീവിതത്തില്‍ പുരോഗതി ദൃശ്യമാകും. ഈ ആഴ്ച നിങ്ങള്‍ ബിസിനസ്സ് യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ആഴ്ചയുടെ അവസാനത്തില്‍, നിങ്ങള്‍ക്ക് അലസത അനുഭവപ്പെടും. ഭാഗ്യ ദിനങ്ങള്‍: 18, 21, 25

ചിങ്ങം

ചിങ്ങം

സാമ്പത്തികമായി ഈ ആഴ്ച വളരെ അനുകൂലമാണ്. ആഴ്ചയിലുടനീളം പണം വരുന്നതിനായി അവസരങ്ങള്‍ ലഭിച്ചുകൊണ്ടേയിരിക്കും. ഒരു പുതിയ പദ്ധതി നിങ്ങളുടെ വിജയത്തിന് വഴിയൊരുക്കും. ഈ ആഴ്ച നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെ തിരക്കിലായിരിക്കും. പ്രണയ ബന്ധത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. കുടുംബജീവിതം സന്തോഷകരമായിരിക്കും. ഈ ആഴ്ച നിങ്ങള്‍ ബിസിനസ്സ് യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ആരോഗ്യത്തില്‍ ശ്രദ്ധ ചെലുത്തുക. ആഴ്ചയുടെ അവസാനം, നിങ്ങളുടെ ചില അശ്രദ്ധകള്‍ നിങ്ങളെ വളരെയധികം കുഴപ്പത്തിലാക്കും. ഭാഗ്യ ദിനങ്ങള്‍: 19, 21

കന്നി

കന്നി

ആഴ്ചയുടെ തുടക്കത്തില്‍ ഏതെങ്കിലും പദ്ധതിയെക്കുറിച്ച് മനസ്സ് അല്‍പ്പം ആശയക്കുഴപ്പത്തിലായിരിക്കും. എങ്കിലും ജോലിസ്ഥലത്ത് പുരോഗതി ഉണ്ടാകും. നിങ്ങളുടെ പദ്ധതികള്‍ നിങ്ങള്‍ക്ക് വിജയത്തിലേക്കുള്ള വഴി തുറക്കും. സാമ്പത്തിക പുരോഗതിക്ക് അനുകൂലമായ സാഹചര്യങ്ങളുണ്ടാകും. ഈ ആഴ്ച നിങ്ങള്‍ക്ക് എവിടെനിന്നും പണം വരുന്നതിനെക്കുറിച്ചുള്ള നല്ല വാര്‍ത്തകള്‍ ലഭിക്കും. ബിസിനസ്സ് യാത്രകളിലൂടെ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ വരും. ഭാഗ്യ ദിനങ്ങള്‍: 19, 22, 23

തുലാം

തുലാം

ജോലിസ്ഥലത്ത് പുരോഗതി ഉണ്ടാകും. ആഴ്ചയുടെ തുടക്കത്തില്‍ തന്നെ അനുകൂലമായ ചില വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും. പ്രണയ ബന്ധങ്ങളിലും പരസ്പര സ്‌നേഹം ദൃഢമാകും. സാമ്പത്തിക കാര്യങ്ങളില്‍, പണച്ചെലവ് സൂക്ഷിക്കുക. ഈ ആഴ്ച നടത്തുന്ന ബിസിനസ്സ് യാത്രകള്‍ ശുഭകരമായ ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ ആരോഗ്യത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കണം. ആഴ്ചയുടെ അവസാനത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറ്റാന്‍ കഴിയും. ഭാഗ്യ ദിനങ്ങള്‍: 20, 22, 24

വൃശ്ചികം

വൃശ്ചികം

ഈ ആഴ്ച നിങ്ങള്‍ ഏത് തീരുമാനവും സംയമനത്തോടെയും ക്ഷമയോടെയും എടുക്കണം. ജോലിസ്ഥലത്തെ സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. കുടുംബത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാതെവരും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ശ്രമിക്കുക. ചെലവുകള്‍ കൂടുതലായിരിക്കും. വാരാന്ത്യത്തില്‍ മനസ്സ് എന്തെങ്കിലുമൊക്കെ ആലോചിച്ച് അല്‍പ്പം വിഷമിക്കും. ഭാഗ്യ ദിനങ്ങള്‍: 20, 25

ധനു

ധനു

തൊഴില്‍ മേഖലയില്‍ പുരോഗതി ഉണ്ടാകും. പ്രണയബന്ധത്തില്‍ പരസ്പര സ്‌നേഹം ശക്തമായിരിക്കും. ഈ ആഴ്ച നിങ്ങളുടെ ചെലവുകള്‍ ഉയര്‍ന്നേക്കാം.കോടതി വിഷയങ്ങളും ഈ ആഴ്ച നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. കുടുംബത്തിലെ ഭാവിയെക്കുറിച്ച് ചിന്തിച്ച് നിങ്ങള്‍ എത്രത്തോളം തീരുമാനങ്ങള്‍ എടുക്കുന്നുവോ അത്രയധികം സന്തോഷവും സമൃദ്ധിയും നിങ്ങള്‍ക്ക് ലഭിക്കും. ഈ ആഴ്ച നടത്തുന്ന ബിസിനസ്സ് യാത്രകള്‍ ശുഭകരമായിരിക്കും. ഈ ആഴ്ച മുതല്‍ ആരോഗ്യത്തില്‍ വളരെയധികം പുരോഗതി കാണും. ആഴ്ചാവസാനം, എല്ലാം ശരിയാകുമെങ്കിലും മനസില്‍ പല അസ്വസ്ഥതയുമുണ്ടാകും. ഭാഗ്യ ദിനങ്ങള്‍: 20, 22, 24

മകരം

മകരം

ഈ ആഴ്ച നടത്തുന്ന ബിസിനസ്സ് യാത്രകള്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. കുടുംബത്തില്‍ സന്തോഷവും ഐക്യവും ഉണ്ടാകും. ഒരു പുതിയ തുടക്കം നിങ്ങളുടെ ജീവിതത്തില്‍ സമാധാനം കൊണ്ടുവരും. ജോലിസ്ഥലത്ത് എല്ലാം ശരിയാകുമെങ്കിലും മനസ്സ് സങ്കടത്തിലായിരിക്കും. ആഴ്ചാവസാനം നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെ തിരക്കിലായിരിക്കും. ഭാഗ്യ ദിനങ്ങള്‍: 21, 22, 23, 25

കുംഭം

കുംഭം

ജോലിസ്ഥലത്ത് ഒരു സ്ത്രീയുടെ ഇടപെടല്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. കുടുംബത്തില്‍ സന്തോഷവും ഐക്യവും ഉണ്ടാകും. കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാന്‍ നിങ്ങള്‍ക്ക് പ്ലാന്‍ ചെയ്യാം. ഈ ആഴ്ച നടത്തുന്ന ബിസിനസ്സ് യാത്രകള്‍ ജീവിതത്തില്‍ ഒരു പുതിയ തുടക്കത്തിലേക്ക് നയിക്കും. സാമ്പത്തിക കാര്യങ്ങളില്‍, പ്രായോഗികമായി തീരുമാനങ്ങള്‍ എടുക്കുകയാണെങ്കില്‍ ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിരന്തര ശ്രദ്ധ ആവശ്യമാണ്. പ്രണയബന്ധങ്ങളില്‍ നിരാശയുണ്ടാകും. ഭാഗ്യ ദിനങ്ങള്‍: 19, 21, 22

മീനം

മീനം

ഈ ആഴ്ച നടത്തുന്ന ബിസിനസ്സ് യാത്രകള്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. ജോലിസ്ഥലത്ത് പുരോഗതി ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളില്‍ ഈ ആഴ്ച ചെലവ് കൂടുതലായിരിക്കും. ഷോപ്പിംഗിലും മറ്റും നിങ്ങള്‍ക്ക് കൂടുതല്‍ ചെലവഴിക്കേണ്ടിവരും. ആരോഗ്യത്തിലും പ്രതികൂല ഫലങ്ങള്‍ കാണും. കുടുംബത്തിലെ ആരെങ്കിലും നിങ്ങളില്‍ നിന്ന് അകന്നുപോയേക്കാം. അല്ലെങ്കില്‍ കുടുംബാംഗങ്ങളില്‍ നിന്നുള്ള അകലം വര്‍ദ്ധിച്ചേക്കാം. പ്രണയ ബന്ധങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. ആഴ്ചാവസാനം എന്തെങ്കിലും സുപ്രധാന തീരുമാനങ്ങള്‍ മാറ്റിവയ്ക്കുന്നത് നല്ലതാണ്. ശുഭദിനങ്ങള്‍: 19, 22

Story first published: Sunday, December 18, 2022, 8:39 [IST]
X
Desktop Bottom Promotion