For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനുവരി(16-22); 12 രാശിക്കും ഈ ആഴ്ച തൊഴില്‍, സാമ്പത്തിക വാരഫലം

|

ജനുവരിയിലെ ഈ ആഴ്ചയില്‍ ശനി കുംഭം രാശിയിലേക്ക് നീങ്ങും. ബുധനും അതിന്റെ രാശിയില്‍ നേര്‍രേഖയില്‍ വരുമ്പോള്‍ കര്‍ക്കടകം, തുലാം രാശിക്കാര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്നും നേട്ടമുണ്ടാക്കും. കരിയര്‍, സാമ്പത്തികം, ബിസിനസ്സ് എന്നിവയുടെ കാര്യത്തില്‍ ജനുവരിയിലെ ഈ ആഴ്ചയിലെ സ്ഥിതി എങ്ങനെയായിരിക്കുമെന്ന് നമുക്ക് നോക്കാം. ജനുവരി 16 മുതല്‍ 22 വരെ 12 രാശിക്കും ഈ ആഴ്ച തൊഴില്‍, സാമ്പത്തിക സ്ഥിതി എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ സാമ്പത്തിക വാരഫലം വായിക്കൂ.

Also read: കുഭം രാശിയില്‍ ശനിയുടെ അസ്തമയം; ഈ 3 രാശിക്ക് ദോഷദുരിതമുക്തിയും ഭാഗ്യഫലങ്ങളുംAlso read: കുഭം രാശിയില്‍ ശനിയുടെ അസ്തമയം; ഈ 3 രാശിക്ക് ദോഷദുരിതമുക്തിയും ഭാഗ്യഫലങ്ങളും

മേടം

മേടം

ഈ ആഴ്ച മേടം രാശിക്കാര്‍ക്ക് ജോലിഭാരം കൂടും. എന്നാല്‍, നിങ്ങളുടെ ധാരണ ഉപയോഗിച്ച് നിങ്ങള്‍ക്ക് പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയും. ഈ ആഴ്ച മുതല്‍ ആരോഗ്യത്തില്‍ വളരെയധികം പുരോഗതി ദൃശ്യമാകും. കുടുംബത്തില്‍ സന്തോഷത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം ഉണ്ടാകും. ഈ ആഴ്ച ബിസിനസ്സ് യാത്രകള്‍ മാറ്റിവയ്ക്കുന്നതാണ് നല്ലത്. നിങ്ങളുടെ നിക്ഷേപങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും. ആഴ്ചയുടെ അവസാനം ഭാവിയെ ലക്ഷ്യമാക്കുന്നത് നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ഭാഗ്യ ദിനങ്ങള്‍: 17, 18, 21

ഇടവം

ഇടവം

ഇടവം രാശിക്കാരുടെ തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും. ചില പദ്ധതികള്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ സ്വന്തം തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് വളരെ ശുഭകരമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ സമ്മര്‍ദ്ദം കാരണം പേശി വേദന വര്‍ദ്ധിക്കും. പ്രണയബന്ധത്തില്‍ അസ്വസ്ഥത വര്‍ദ്ധിക്കും. ചെലവുകള്‍ ഉയരും. കുടുംബത്തില്‍ സമാധാനമുണ്ടാകുമെങ്കിലും അത് നിങ്ങളുടെ പ്രതീക്ഷകളേക്കാള്‍ കുറവായിരിക്കും. ഈ ആഴ്ച ബിസിനസ്സ് യാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ആഴ്ചാവസാനം സന്തോഷകരമായ സമയം ചെലവഴിക്കാനാകും. ശുഭദിനങ്ങള്‍: 18, 22

Also read:ധനു രാശിയില്‍ ബുധന്‍; ഇന്നുമുതല്‍ ഈ 6 രാശിക്കാരുടെ സമയം തെളിയും, ഭാഗ്യനേട്ടങ്ങള്‍Also read:ധനു രാശിയില്‍ ബുധന്‍; ഇന്നുമുതല്‍ ഈ 6 രാശിക്കാരുടെ സമയം തെളിയും, ഭാഗ്യനേട്ടങ്ങള്‍

മിഥുനം

മിഥുനം

ഈ ആഴ്ച നടത്തുന്ന ബിസിനസ്സ് യാത്രകളില്‍ നിന്ന് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ഈ ആഴ്ച മുതല്‍ ആരോഗ്യത്തില്‍ നല്ല പുരോഗതി ദൃശ്യമാകും. സ്നേഹബന്ധത്തില്‍ മുതിര്‍ന്നവരുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ജീവിതത്തില്‍ സന്തോഷം വരും. ജോലിസ്ഥലത്തെ അനാവശ്യ കലഹങ്ങളും നിങ്ങളുടെ അശ്രദ്ധയും പ്രശ്നങ്ങള്‍ ഉണ്ടാക്കും. സാമ്പത്തിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. ആഴ്ചയുടെ അവസാനം ജീവിതത്തില്‍ സന്തോഷം വരും. ഭാഗ്യ ദിനങ്ങള്‍: 17, 19, 21

കര്‍ക്കടകം

കര്‍ക്കടകം

കര്‍ക്കടക രാശിക്കാരായ പ്രണയിതാക്കള്‍ക്ക് പരസ്പര സ്‌നേഹം കൂടുതല്‍ ശക്തമാകും. സാമ്പത്തിക കാഴ്ചപ്പാടില്‍ സമയം അനുകൂലമാണ്, പുതിയ നിക്ഷേപങ്ങളിലൂടെ നേട്ടങ്ങള്‍ ഉണ്ടാകും. പ്രൊഫഷണല്‍ മേഖലയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പുരോഗതി ലഭിക്കാന്‍ കൂടുതല്‍ സമയമെടുക്കും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്. ബിസിനസ്സ് യാത്രകള്‍ക്ക് സമയം കഠിനമാണ്. ആഴ്ചാവസാനം ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. ഭാഗ്യ ദിനങ്ങള്‍: 19, 20, 21

Also read:ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രായവ്യത്യാസം പ്രശ്‌നം; ചാണക്യന്‍ പറയുന്ന 5 കാര്യങ്ങള്‍Also read:ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രായവ്യത്യാസം പ്രശ്‌നം; ചാണക്യന്‍ പറയുന്ന 5 കാര്യങ്ങള്‍

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാരുടെ കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും, ബഹുമാനം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് എവിടെ നിന്നെങ്കിലും നല്ല വാര്‍ത്തകള്‍ ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ സമയം ക്രമേണ മെച്ചപ്പെടും. ഈ ആഴ്ച മുതല്‍ ആരോഗ്യനിലയില്‍ പുരോഗതി ദൃശ്യമാകും. ബിസിനസ്സ് യാത്രകള്‍ക്ക് സമയം അനുയോജ്യമല്ല. ചില കാര്യങ്ങളില്‍ കുടുംബത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. ആഴ്ചയുടെ അവസാനം സമയം അനുകൂലമായിത്തുടങ്ങും. ഭാഗ്യ ദിനങ്ങള്‍: 17, 20

കന്നി

കന്നി

കന്നി രാശിക്കാരുടെ കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും. പദ്ധതികള്‍ അനുകൂല ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ ബന്ധങ്ങളിലൂടെ സാമ്പത്തിക പുരോഗതി കൂടുതല്‍ വര്‍ദ്ധിക്കും. ആരോഗ്യത്തില്‍ നല്ല പുരോഗതിയും ഈ ആഴ്ച കാണപ്പെടും. കുടുംബത്തില്‍ നല്ല വാര്‍ത്തകള്‍ ലഭിക്കും. ആഴ്ചയുടെ തുടക്കത്തില്‍ എന്തെങ്കിലും മാറ്റത്തെക്കുറിച്ച് മനസ്സ് അല്‍പ്പം സംശയിച്ചേക്കാം, എന്നാല്‍ അവസാനം നിങ്ങള്‍ സന്തോഷകരമായ സമയം ചെലവഴിക്കും. ബിസിനസ്സ് യാത്രകളിലൂടെ വിജയം കൈവരിക്കും. ഭാഗ്യ ദിനങ്ങള്‍: 17, 18, 21

തുലാം

തുലാം

തുലാം രാശിക്കാര്‍ക്ക്, സാമ്പത്തിക കാര്യങ്ങളില്‍ വര്‍ദ്ധനവിന് അവസരങ്ങളുണ്ടാകും. നിക്ഷേപങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല നേട്ടങ്ങളും ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. ഈ ആഴ്ച ബിസിനസ്സ് യാത്രകള്‍ ശുഭകരമായ ഫലങ്ങള്‍ നല്‍കും. യാത്രകളില്‍ നിന്ന് വിജയം ലഭിക്കും. കുടുംബത്തില്‍ സന്തോഷവും ഐക്യവും ലഭിക്കാന്‍, നിങ്ങളുടെ ചിന്തയില്‍ ഉറച്ചുനില്‍ക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും വേണം. ആഴ്ചാവസാനം നല്ല വാര്‍ത്തകള്‍ ലഭിക്കും. ഭാഗ്യ ദിനങ്ങള്‍: 17, 19, 20, 22

Also read:മരുമകളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? ലക്ഷ്മീദേവിയുടെ അനുഗ്രഹം; ഭര്‍തൃവീട്ടില്‍ ഭാഗ്യംAlso read:മരുമകളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? ലക്ഷ്മീദേവിയുടെ അനുഗ്രഹം; ഭര്‍തൃവീട്ടില്‍ ഭാഗ്യം

വൃശ്ചികം

വൃശ്ചികം

സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ സമയം ഉണ്ടാകും, സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും പിന്തുണ ലഭിക്കും. ജോലിസ്ഥലത്തെ നിങ്ങളുടെ പരിശ്രമങ്ങള്‍ മെച്ചപ്പെടും. നിങ്ങളുടെ പ്രണയ ജീവിതത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കും. ഈ ആഴ്ച ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും. ഈ ആഴ്ച ബിസിനസ്സ് യാത്രകളിലൂടെ നല്ല വിജയം ലഭിക്കും. ആഴ്ചയുടെ അവസാനത്തില്‍, നിങ്ങള്‍ക്ക് ചില കാര്യങ്ങളില്‍ അല്‍പ്പം ദേഷ്യം തോന്നിയേക്കാം. ശുഭദിനങ്ങള്‍: 16, 18, 19

ധനു

ധനു

ധനു രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ ഈ ആഴ്ച നല്ലതാണ്. നിക്ഷേപങ്ങളിലൂടെ ധാരാളം നേട്ടങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് പുരോഗതിയുടെ വഴി തുറക്കും. നിങ്ങളുടെ പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തീകരിക്കും. ഈ ആഴ്ച മുതല്‍ ആരോഗ്യത്തില്‍ നല്ല പുരോഗതി ദൃശ്യമാകും. ഈ ആഴ്ച നടത്തുന്ന ബിസിനസ്സ് യാത്രകള്‍ വിജയം നല്‍കും. കുടുംബത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകും, അതുമൂലം മനസ്സ് സന്തോഷിക്കും. ആഴ്ചാവസാനം കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ബലത്തില്‍ പുരോഗതി ഉണ്ടാകും. ശുഭദിനങ്ങള്‍: 16, 17, 18, 19

Also read:വീട്ടിലെ ദുഷ്ടശക്തികളെ അകറ്റാം, കാളസര്‍പ്പദോഷത്തിനും പരിഹാരം; കര്‍പ്പൂരം കൊണ്ടൊരു വിദ്യAlso read:വീട്ടിലെ ദുഷ്ടശക്തികളെ അകറ്റാം, കാളസര്‍പ്പദോഷത്തിനും പരിഹാരം; കര്‍പ്പൂരം കൊണ്ടൊരു വിദ്യ

മകരം

മകരം

മകരം രാശിക്കാര്‍ക്ക് ഈ സമയം സാമ്പത്തിക കാര്യങ്ങള്‍ക്ക് നല്ലതാണ്. ധനലാഭം ഉണ്ടാകും. നിങ്ങളുടെ നിക്ഷേപങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് കൂടുതല്‍ വിജയം ലഭിക്കും. നിങ്ങളുടെ പ്രണയബന്ധം ശക്തിപ്പെടുത്തുന്നതിന് നിങ്ങള്‍ക്ക് ഒരു സ്ത്രീയുടെ സഹായവും ലഭിക്കും. ബിസിനസ്സ് യാത്രകള്‍ക്ക് ഈ ആഴ്ച അനുകൂലമാണ്, യാത്രകള്‍ വിജയിക്കും. കുടുംബത്തില്‍ സന്തോഷവും ഐക്യവും ഉണ്ടാകും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്. ആഴ്ചയുടെ അവസാനത്തില്‍, സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അവസരങ്ങള്‍ ഉണ്ടാകും. ഭാഗ്യ ദിനങ്ങള്‍: 16, 18, 19

കുംഭം

കുംഭം

ഈ ആഴ്ച കുംഭം രാശിക്കാരുടെ ആരോഗ്യത്തില്‍ വളരെയധികം പുരോഗതിയുണ്ടാകും. പ്രണയ ജീവിതത്തില്‍ സമയം റൊമാന്റിക് ആയിരിക്കും, നിങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ലഭിക്കും. സാമ്പത്തിക പുരോഗതി സാധാരണ നിലയിലായിരിക്കും. കുടുംബത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകും. ഈ ആഴ്ച നടത്തുന്ന ബിസിനസ്സ് യാത്രകളിലൂടെ നല്ല വാര്‍ത്തകള്‍ ലഭിക്കും. വാരാന്ത്യത്തില്‍ മനസ്സിന് സന്തോഷമുണ്ടാകും. ഭാഗ്യ ദിനങ്ങള്‍: 17, 19, 20, 22

Also read:സ്വന്തം ദേഹത്ത് തീ, വീട് കത്തിനശിക്കല്‍; സ്വപ്‌നത്തില്‍ അഗ്നി കണ്ടാല്‍ അതിനര്‍ത്ഥം ഇതാണ്Also read:സ്വന്തം ദേഹത്ത് തീ, വീട് കത്തിനശിക്കല്‍; സ്വപ്‌നത്തില്‍ അഗ്നി കണ്ടാല്‍ അതിനര്‍ത്ഥം ഇതാണ്

മീനം

മീനം

ഈ ആഴ്ച മീനം രാശിക്കാരുടെ ജോലിസ്ഥലത്ത് പുരോഗതി ഉണ്ടാകും, ബഹുമാനവും വര്‍ദ്ധിക്കും. ഒരു പുതിയ പ്രോജക്റ്റ് നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ നല്‍കും. സാമ്പത്തിക കാര്യങ്ങളില്‍, നിങ്ങളുടെ ധാരണയോടെ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. പ്രണയബന്ധത്തില്‍ മനസ്സ് സന്തോഷിക്കും. ഈ ആഴ്ച മുതല്‍ ആരോഗ്യത്തില്‍ നല്ല പുരോഗതി കാണുകയും നിങ്ങള്‍ ഫിറ്റായിരിക്കുകയും ചെയ്യും. കുടുംബത്തില്‍ ചില ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. നിങ്ങളുടെ കുടുംബത്തിന്റെ സുന്ദരമായ ഭാവിക്കായി നിങ്ങള്‍ക്ക് ചില വ്യക്തമായ തീരുമാനങ്ങളും എടുക്കാനാകും. ആഴ്ചയുടെ അവസാനം മനസ് അല്‍പ്പം അസ്വസ്ഥമായിരിക്കും. ഭാഗ്യ ദിനങ്ങള്‍: 17, 18, 19, 22

English summary

Weekly Finance And Career Horoscope (16 Jan To 22 Jan) in Malayalam

Weekly Finance And Career Horoscope in Malayalam (16th January To 22nd January 2023): Weekly finance horoscope Prediction for 16th January To 22nd January 2023 in Malayalam.Take a look.
Story first published: Sunday, January 15, 2023, 9:36 [IST]
X
Desktop Bottom Promotion